നിങ്ങളുടെ ഇന്നത്തെ (24 SEPT 2018) ദിവസഫലം അറിയൂ

നിങ്ങളുടെ ഇന്നത്തെ ദിവസഫലം അറിയൂ

ഓരോ ദിവസവും നല്ലതു വരണമെന്നാകും എല്ലാവരുടേയും ആഗ്രഹം. ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ ഇത്തരം ആഗ്രഹം മനസില്‍ വച്ചായിരിയ്ക്കും, കാര്യങ്ങള്‍ ചെയ്യുന്നതും.

രാശിയും നാമറിയാതെ നമ്മുടെ ദിവസങ്ങളെ സ്വാധീനിയ്ക്കുന്നു. രാശി സ്വാധീനം നല്ലതെങ്കില്‍ നല്ലതു സംഭവിയ്ക്കും. രാശി സ്വാധീനം മോശമെങ്കില്‍ മോശവും. ഒരു ദിവസം ഒരു രാശിയ്ക്കു നല്ലതെങ്കില്‍ അടുത്ത ദിവസം മോശമാകാനും മതി. അടുത്ത ദിവസം ഇതു വീണ്ടും മാറി മറിഞ്ഞു വരികയും ചെയ്യും. ചില പ്രത്യേക രാശികള്‍ക്ക് നല്ലതും കൂടുതല്‍ വരും, ചില പ്രത്യേക രാശികള്‍ക്കു ദോഷവും.

രാശി പ്രകാരം ഇന്നത്തെ ദിവസം, അതായത് 24 സെപ്റ്റംബര്‍ തിങ്കളാഴ്ച നിങ്ങള്‍ക്കു നല്ലതോ ചീത്തയോ എന്നറിയൂ,

ഏരീസ് അഥവാ മേട രാശി

ഏരീസ് അഥവാ മേട രാശി

ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നത്തെ ദിവസം വളരെ പ്രധാനപ്പെട്ട ഒരു പ്രൊജക്ടുമായി തുടങ്ങാനുള്ളതാണ്. അത്രയ്ക്കും നല്ല ദിവസമാകണമെന്നില്ല, ഇന്ന്. തിരിച്ചടികള്‍ നേരിട്ടാലും പ്രത്യാശ കൈവിടരുത്.

ടോറസ് അഥവാ ഇടവ രാശി

ടോറസ് അഥവാ ഇടവ രാശി

ടോറസ് അഥവാ ഇടവ രാശിയ്ക്ക് തിരകള്‍ക്കെതിരെ നീങ്ങാതെ തിരികള്‍ക്കൊപ്പം നീങ്ങുവാന്‍ ഗണേശ ഭഗവാന്‍ ഉപദേശിയ്ക്കുന്നു. പ്രത്യേകിച്ചും വിവാഹ ജീവിതത്തില്‍. ബന്ധത്തില്‍ സംശയത്തിനു സാധ്യതയുണ്ടെങ്കിലും ഇത് ഒഴിവാക്കുന്നത് വിവാഹ ജീവിതത്തില്‍ ഗുണം ചെയ്യുക. പങ്കാളിയില്‍ പൂര്‍ണ വിശ്വാസമുണ്ടാകണം. ചില പ്രത്യേക സാഹചര്യങ്ങില്‍ പ്രകോപിതരാകരുത്. അത്തരം സാഹചര്യങ്ങളില്‍ വളരെ ശാന്തമായി പെരുമാറുക. അല്ലാത്ത പക്ഷം വിവാഹ ജീവിതത്തെ വരെ ബാധിയ്ക്കും.

ജെമിനി അഥവാ മിഥുന രാശി

ജെമിനി അഥവാ മിഥുന രാശി

ജെമിനി അഥവാ മിഥുന രാശിക്കാര്‍ക്ക് മതപരമായ കാര്യങ്ങള്‍ ഏറെ സമയം കവര്‍ന്നെടുക്കുന്ന ദിവസമാണ് ഇന്ന്. മതപരമായ കാര്യങ്ങള്‍ക്കായും ചാരിറ്റിയ്ക്കായുമെല്ലാം പണം ചെലവാക്കും. സമാധാനവും ഏകാന്തതയും തേടി പ്രാര്‍ത്ഥനാലയത്തില്‍ പോകാനും സാധ്യതയുള്ള ദിവസമാണ് ഇത്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ദിവസത്തിന്റെ തുടക്കം അത്ര നല്ലതാകില്ല. കാര്യങ്ങള്‍ വിചാരിച്ച വഴിയ്ക്കു പോകാതിരിയ്ക്കുമ്പോള്‍ അല്‍പം ധൈര്യക്കുറവു തോന്നുമെങ്കിലും മനസ് ഇത്തരം സാഹചര്യങ്ങള്‍ മറി കടക്കാന്‍ വഴികള്‍ കണ്ടു പിടിയ്ക്കും. വീട്ടിലേയ്‌ക്കോ മറ്റോ ഒരു യാത്രയ്ക്കും സാധ്യതയുണ്ട്.

ലിയോ അഥവാ ചിങ്ങ രാശി

ലിയോ അഥവാ ചിങ്ങ രാശി

ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസം ദേഷ്യം നിയന്ത്രിയ്ക്കുകയെന്നത് ഏറെ പ്രധാനമാണ്. പ്രത്യേകിച്ചും രാവിലെ മൂഡു മാറുന്നത് നിങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കും. ഇന്നത്തെ ദിവസം പല പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്ത് തിരക്കേറിയ ദിവസമാകുന്നതും ടെന്‍ഷന്‍ വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. എന്നിരുന്നാലും ഒന്നു രണ്ടു ദിവസങ്ങള്‍ക്കുളളില്‍ പ്രശ്‌നങ്ങള്‍ക്ക് എല്ലാ വിധത്തിലും പരിഹാരം കണ്ടു പിടിയ്ക്കാനും സാധിയ്ക്കും.

വിര്‍ഗോ അഥവാ കന്നി രാശി

വിര്‍ഗോ അഥവാ കന്നി രാശി

വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം കാര്യങ്ങള്‍ അംഗീകരിയ്ക്കാന്‍ കഴിയുന്ന മനസുണ്ടാകുന്ന ദിവസമാണ്. ഐഡികള്‍ അംഗീകരിയ്ക്കാന്‍ കഴിയുന്ന ദിവസം. എങ്കിലും കാര്‍ക്കശ്യം തീരുമാനമെടുക്കുന്ന കാര്യങ്ങളില്‍ ഉണ്ടാകുകയും ചെയ്യും. ജോലിയില്‍ കണക്കു കൂട്ടി ജോലിയില്‍ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ പറ്റിയ ദിവസമാണ് ഇത്. എന്നാല്‍ വൈകീട്ട് ചിലപ്പോള്‍ ചോദ്യങ്ങളുണ്ടാകും. ഇത് ധൈര്യത്തോടെ നേരിടുക.

ലിബ്ര അഥവാ തുലാം രാശി

ലിബ്ര അഥവാ തുലാം രാശി

ലിബ്ര അഥവാ തുലാം രാശിയ്ക്ക് സ്വയമേ ഉയരത്തിലെത്തുന്ന ദിവസമാണിത്. ജോലിയിലെ നിങ്ങളുടെ വാഗ്ദാനങ്ങള്‍ ചിലപ്പോള്‍ മറ്റുള്ളവരെ അമ്പരിപ്പിച്ചേക്കും. ഉച്ചയ്ക്കു ശേഷം മറ്റുള്ളവരുടെ കൂടി ജോലികള്‍ ഏറ്റെടുക്കാന്‍ സാധ്യതയുണ്ട്. വൈകീട്ട് നിങ്ങളുടെ പ്രഭാവം ഏറ്റവും ഉയരത്തിലെത്തും.

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് പങ്കാളിയുമായി അടുത്തു പെരുമാറാനുള്ള സാധ്യതയുണ്ട്. പൊതുവേ ശാന്തവും സമാധാനപരവുമായ ദിവസമാണിത്. തര്‍ക്കിച്ചു കാര്യം നേടാനുള്ള നിങ്ങളുടെ കഴിവ് നിങ്ങളെ രക്ഷിയ്ക്കും.

സാജിറ്റേറിയസ് അഥവാ ധനു രാശി

സാജിറ്റേറിയസ് അഥവാ ധനു രാശി

സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് സന്തോഷകരവും വൈകാരികവുമായ അനുഭവത്തിനു സാധ്യതയുള്ള ദിവസമാണ് ഇത്. വിജയം നിങ്ങളെ തേടിയെത്താനുള്ള സാധ്യതയുണ്ട്. ഇത് ഇലക്ട്രോണിക് മീഡിയ വഴിയോ നല്ലൊരു ഐഡിയ വഴിയോ ആകും. പ്രണയം തുറന്നു പറയാനും പ്രണയ ജീവിതത്തിനും സാധ്യതയുണ്ട്.

കാപ്രികോണ്‍ മകര രാശി

കാപ്രികോണ്‍ മകര രാശി

കാപ്രികോണ്‍ മകര രാശിയ്ക്ക് ജോലിയില്‍ ഇന്നത്തെ ദിവസം വിഷകമരമായ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ സാധിയ്ക്കുന്ന ദിവസമാകും. കത്തിയാളാവുന്ന പല പ്രശ്‌നങ്ങളും തന്മയത്വത്തോടെ കൈകാര്യം ചെയ്ത് പരിഹരിയ്ക്കാന്‍ സാധിയ്ക്കുന്ന നിങ്ങളുടെ കഴിവു കാരണം ഭാവിയില്‍ സഹപ്രവര്‍ത്തകര്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ കണ്ണുമടച്ചു സ്വീകരിയ്ക്കും. വിദേശത്തു നിന്നെത്തുന്ന നല്ലൊരു വാര്‍ത്ത ഇരട്ടി സന്തോഷമുണ്ടാക്കും.

അക്വേറിയസ് അഥവാ കുംഭ രാശി

അക്വേറിയസ് അഥവാ കുംഭ രാശി

അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് തുറന്നുളള ആശയ വിനിമയം പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ സഹായിക്കുന്ന ഒന്നാകും. ജോലിയില്‍ നിസാര പ്രശ്‌നങ്ങള്‍ നിങ്ങളെ വിഷമിപ്പിയ്ക്കുകയുമില്ല. ഇതിന് അവസാനം നല്ല ഫലം ലഭിയ്ക്കും.

പീസസ് അഥവാ മീന രാശി

പീസസ് അഥവാ മീന രാശി

പീസസ് അഥവാ മീന രാശിയില്‍ പെട്ടവര്‍ക്ക് ഇന്നത്തെ ദിവസം നല്ല മൂഡുളള ദിവസവുമാകും. നിങ്ങളുടെ സഹപ്രവര്‍ത്തകരും ഇതുകൊണ്ടു സന്തോഷിയ്ക്കും. മറ്റുള്ളവരെ നല്ല രീതിയില്‍ സ്വാധീനിയ്ക്കാന്‍ ഇവര്‍ക്കു സാധിയ്ക്കും.

X
Desktop Bottom Promotion