Latest Updates
-
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം -
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം! -
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ! -
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ -
അന്താരാഷ്ട്ര യോഗാ ദിനം: കരീനയും കീർത്തിയും പിന്തുടരുന്ന ഈ 12 മിനിറ്റ് വർക്കൗട്ട് ശീലമാക്കിയാൽ മാറ്റം ഉറപ്പ്!
ഒക്ടോബര്‍ 23 ചൊവ്വ രാശിപ്രകാരം നിങ്ങള്‍ക്ക് എങ്ങനെ
ഒക്ടോബര്‍ 23 ചൊവ്വച രാശിപ്രകാരം നിങ്ങള്‍ക്ക്
ഓരോ ദിവസം നല്ലതാകണമെന്നായിരിയ്ക്കും പ്രഭാതത്തിലെ പ്രാര്‍ത്ഥന. ഈ ചിന്തയോടെയാകും നാം ഉണര്ന്നെഴുന്നേല്ക്കുക. എന്നാല്‍ പലപ്പോഴുംം നമ്മുടെ പ്രവൃത്തികള്‍ ശരിയായ ദിശയില്‍ ആണെങ്കിലും നമ്മുടെ ദിവസം നല്ലതാകണമെന്നില്ല.
നല്ല ദിവസത്തേക്കായുള്ള പ്രാര്‍ത്ഥനകള്‍ക്കും കര്‍മങ്ങള്‍ക്കുമൊപ്പം ഗ്രഹ, രാശി സ്വാധീനം കൂടി നല്ലതാണെങ്കില്‍ മാത്രമേ നമുക്ക് ഒരു ദിവസം നല്ലതാകൂ, ഭാഗ്യമാകൂ. കര്‍മം നമുക്കു നിയന്ത്രിയ്ക്കാന്‍ സാധിയ്ക്കും.

എന്നാല്‍ രാശി സ്വാധീനം പാലിയ്ക്കാന്‍ അത്ര എളുപ്പമല്ല. ഇത് മാറി മറിഞ്ഞു വരും. ഗ്രഹങ്ങള്‍ക്കൊപ്പം. നല്ലതു വരണമെന്നും ഗ്രഹ ദോഷങ്ങളില്‍ വിശ്വാസമെങ്കില്‍ ഇതു തീര്‍ക്കാന്‍ വഴികള്‍ തേടുകയുമാകാം.
ഇന്നത്തെ ദിവസം, അതായത് 2018 ഒക്ടോബര്‍ 23 ചൊവ്വാഴ്ച രാശി പ്രകാരം നിങ്ങള്‍ക്ക് എങ്ങനെ എന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നത്തെ ദിവസം സൗന്ദര്യ സംരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധ നല്കുന്ന ദിവസമാണ് എന്നു വേണം, പറയാന്‍. സ്വപ്നം കണ്ടിരുന്നതു പോലെ ഇഷ്ടപ്പെട്ട പങ്കാളിയ്ക്കൊപ്പം ചെലവഴിയ്ക്കാന്‍ സാധിയ്ക്കുന്ന ദിവസം കൂടിയാണ് ഇത്.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിക്കാര്‍ ഇന്നത്തെ ദിവസം വികാരങ്ങളെ നിയന്ത്രിച്ചേ മതിയാകൂ. വികാരങ്ങള്ക്കൊപ്പമല്ലാതെ പ്രാക്ടിക്കലായി മുന്നോട്ടു പോകാന്‍ ശ്രമിയ്ക്കുക. സ്ത്രീകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംഭവിയ്ക്കുന്ന ദിവസം കൂടിയാണ് ഇന്ന്. വിശാല മനസോടെ കാര്യങ്ങള്‍ കാണുന്നതു ഗുണം നല്‍കും. ഇത് ദിവസം നല്ലതാക്കാന്‍ സഹായിക്കും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസം മറ്റുള്ളവരുടെ പ്രശ്നങ്ങളെക്കുറിച്ചോര്ക്കുന്നതിനുള്ള ദിവസമാകും. ഇത് സമൂഹത്തില്‍ നിങ്ങള്‍ക്കു സ്ഥാനം നേടിത്തരികയും ചെയ്യും. റീട്ടേല്‍ ബിസിനസ് രംഗത്തുള്ളവര്‍ക്ക് ഏറെ ലാഭകരമായ ദിവസമാകും, ഇന്നത്തേത്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം ദേഷ്യം നിയന്ത്രിയ്ക്കുന്നതാകും നല്ലത്. അല്ലാത്ത പക്ഷം ഇത് പ്രിയപ്പെട്ടവര്‍ക്ക് മനോവിഷമം ഉണ്ടാക്കാന്‍ ഇടയാക്കും. എഴുത്തുകാര്‍ക്ക് ഇന്നത്തെ ദിവസം ഏറെ ഉയര്‍ച്ചയുണ്ടാകാന്‍ സാധ്യതയുള്ള ദിവസം കൂടിയാണ്. ആര്‍ട്ടിസ്റ്റുകള്‍ക്കും ഇന്നത്തെ ദിവസം ഏറെ നല്ലതു തന്നെയാണ്. പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കേണ്ട സമയം കൂടിയാണ് ഇന്ന്.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസം കാര്‍ക്കശ്യ രീതി മാറ്റി സാഹചര്യത്തോടൊത്തു പോകാന്‍ സാധിയ്ക്കേണ്ട ദിവസമാണ് ഇന്ന്. ഇതല്ലെങ്കില്‍ കൂട്ടുകാരുമായും ബന്ധുക്കളുമായും ബിസിനസ് പങ്കാളികളുമായും പ്രശ്നങ്ങള്‍ക്കു സാധ്യതയേറെയാണ്. പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ നീട്ടി വയ്ക്കേണ്ടി വരും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം ധാരാളം ഐഡിയകള്‍ ലഭിയ്ക്കുന്ന ദിവസമാണ്. ഇപ്പോഴുള്ള ജോലികളും കടപ്പാടുകളും നിങ്ങളെ ആശയക്കുഴപ്പത്തില്‍ ആക്കുന്ന ദിവസം. പുതിയ ബന്ധങ്ങള്‍ ഭാവിയില്‍ ഏറെ ഗുണം നല്‍കും. കുടുംബവും കൂട്ടുകാരുമെല്ലാം നിങ്ങളെ ഓര്‍ക്കുന്ന ദിവസം കൂടിയാണ്.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം മറ്റുള്ളവര്‍ നിങ്ങളുടെ സൗമ്യത മുതലെടുക്കാന്‍ ശ്രമിയ്ക്കുന്ന ദിവസമാണ് എന്നു വേണം, പറയാന്‍. ചില ചെറിയ പ്രശ്നങ്ങള്‍ നിങ്ങള്‍ക്ക ദേഷ്യമുണ്ടാക്കുകയും സ്ട്രെസുണ്ടാക്കുകയും ചെയ്യും. ധന സംബന്ധമായ കാര്യങ്ങളില്‍ ചാന്‍സെടുക്കാന്‍ സാധ്യത ഏറെയുള്ള ദിവസം കൂടിയാണ് ഇന്ന്.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം എത്ര വിജയം നേടിയാലും ധനം നേടിയാലും തലക്കനം പാടില്ലെന്ന കാര്യം ചിന്തയില്‍ വയ്ക്കേണ്ട ഒരു ദിവസമാണ് എന്നു വേണം, പറയാന്‍. അമിത ആത്മവിശ്വാസവും കാര്‍ക്കശ്യവും നിങ്ങളുടെ നേട്ടങ്ങള്‍ നഷ്ടപ്പെടുത്താനേ ഉപകരിയ്ക്കൂ. ദയയും കാരുണ്യവുമാണ് ഗുണം നല്‍കുക എന്ന് ഓര്‍ക്കുക.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം നല്ല ഊര്‍ജമുള്ള ദിവസമാകും. ഇതു കൊണ്ടു തന്നെ നല്ല രീതിയില്‍ പ്രവര്‍ത്തിയ്ക്കാന്‍ സാധിയ്ക്കുന്ന ദിവസം കൂടിയാണ് ഇന്ന്. ദൈവാനുഗ്രഹം ഏറെയുളള ദിവസം. നിങ്ങളുടെ മനസിന്റെ സ്വരം ഉയര്‍ന്നു നില്ക്കുന്ന ദിവസം. അതായത് നിങ്ങള്‍ മനസു പറയുന്നതു കേള്‍ക്കുന്ന ദിവസമെന്നു വേണം, പറയാന്‍.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നത്തെ ദിവസം ഇമോഷനുകള്‍ പല കാര്യങ്ങളിലും തീരുമാനമെടുക്കുന്ന ദിവസമാണ് ഇന്ന് എന്നു വേണം, പറയാന്‍. പ്രാക്ടിക്കലായി തീരുമാനമെടുക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ നിങ്ങളുടെ പ്രതീക്ഷകളും വാസ്തവവും തമ്മില്‍ ഒത്തു പോകില്ല. മറ്റുള്ളവരെ സന്തോഷിപ്പിയ്ക്കാന്‍ കഴിയുന്ന ദിവസം കൂടിയാണ്. ഏതു വഴിയിലൂടെ പോകണമെന്ന കാര്യത്തില്‍ സംശയമുണ്ടെങ്കില്‍ ചുററുമുള്ളവരില് നിന്നും അഭിപ്രായം തേടുകയുമാകാം.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം ലക്ഷ്യം മുന്നില്‍ കണ്ട് വെല്ലുവിളി ഏറ്റെടുത്തു നീങ്ങിയാല്‍ വിജയിക്കാന്‍ പറ്റിയ ദിവസമെന്നു തന്നെ വേണം, പറയാന്‍. നിങ്ങളുടെ അഭ്യുദയകാംഷികള്‍ നിങ്ങളെ നേട്ടങ്ങളുടെ പേരില്‍ പ്രശംസിയ്ക്കുന്ന ദിവസം കൂടിയാണ്. കൂട്ടുകാര്‍ക്കൊപ്പം സമയം ചെലഴിയ്ക്കാം. ഇവര്‍ നിങ്ങള്‍ക്കു കുടുംബാംഗങ്ങള്‍ പോലെയാണ്.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയില്‍ പെട്ടവര്‍ ഇന്നത്തെ ദിവസം വ്യക്തിബന്ധങ്ങള്‍ കൂടുതല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ദിവസമാണെന്നു വേണം, പറയാന്‍. ദേഷ്യം നിയന്ത്രിച്ച് ആവശ്യമില്ലാത്ത കാര്യങ്ങളില്‍ പങ്കാളിയുമായി തര്‍ക്കത്തിനു നില്ക്കാതിരിയ്ക്കുന്നതാണ് നല്ലത്. പരസ്പരം അധീശത്വം സ്ഥാപിയ്ക്കാന്‍ ശ്രമിയ്ക്കാതിരുന്നാല് തന്നെ നല്ല രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു പോകും.



Click it and Unblock the Notifications