Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
2019ലെ ആദ്യദിനം രാശിഫലം അറിയൂ
2019ലെ ആദ്യദിനം രാശിഫലം അറിയൂ
2018 ഓര്‍മയായി. പുതിയ വര്‍ഷത്തിലേയ്ക്കു കടക്കുന്ന ആദ്യ ദിനം. നല്ലതു മാത്രം വരും വര്‍ഷം നല്‍കണമെന്നു പ്രാര്‍ത്ഥനയോടെ പ്രതീക്ഷയോടെ നാം പുലരിയിലേയ്ക്കു കണ്ണു തുറക്കുന്ന 2019 ജനുവരി 1 ചൊവ്വ.
നാമറിയാതെ തന്നെ നമ്മുടെ ഭാഗ്യത്തെ സ്വാധീനിയ്ക്കുന്നതില്‍ ഗ്രഹങ്ങള്‍ക്കും രാശികള്‍ക്കും സാധ്യതയുണ്ട്. ഇതനുസരിച്ചു ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറി മറിയും.
ഇന്നത്തെ ദിവസം അതായത് 2019 ജനുവരി 1, പുതുവര്‍ഷത്തിലെ ആദ്യദിനം നിങ്ങളുടെ ഭാഗ്യമറിയൂ

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നത്തെ ദിവസം പുതിയ അറിവോ ബന്ധമോ നിങ്ങള്‍ക്കേറെ സന്തോഷം നല്‍കുന്ന ദിവസമാണ് ഇന്ന്. കാര്യങ്ങള്‍ പൊട്ടത്തെറിച്ചു വിവരിയ്‌ക്കേണ്ടതില്ല. ഒരു വാക്കു മതിയാകും, പലപ്പോഴും ഉള്ളിലെ വികാരങ്ങള്‍ പ്രകടിപ്പിയ്ക്കാന്‍. അതായത് മനസില്‍ തട്ടി വരുന്ന വാക്കുകള്‍. ഇന്നു ചെയ്യുന്ന എന്തെങ്കിലും കാര്യം ദീര്‍ഘകാല ഫലം നല്‍കുന്ന ഒന്നാകും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നത്തെ ദിവസം പൊതുവേ ഭാഗ്യകരമായ ദിവസമാണ്. പ്രതീക്ഷിയ്ക്കാത്ത കാര്യങ്ങള്‍ നടക്കുന്ന, പ്രതീക്ഷിയ്ക്കുന്ന ചിലതു നടക്കാത്ത ദിവസമെന്നു വേണം, പറയാന്‍. നിങ്ങള്‍ക്കെതിരെ വരുന്ന തടസങ്ങള്‍ നിങ്ങള്‍ക്കു ഭാഗ്യം കൊണ്ടു മറി കടക്കാന്‍ സാധിയ്ക്കും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ സങ്കല്‍പങ്ങളും ആശയങ്ങളും പുതിയ കാര്യങ്ങള്‍ക്ക് ഊര്‍ജം പകരുന്ന ദിവസമാണ്. സനേഹം കൂടുതല്‍ സംതൃപ്തി നല്‍കുന്ന, പങ്കാളിയുമായി നിങ്ങളുടെ അടുപ്പം വര്‍ദ്ധിയ്ക്കുന്ന ദിവസം. ഒരു തര്‍ക്കത്തില്‍ ഒരു വശം പിടിയ്‌ക്കേണ്ടിയും വരും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ പുതിയ സ്റ്റൈല്‍ നടപ്പാക്കാന്‍ ശ്രമിയ്ക്കും. പുതിയ കാഴ്ചപ്പാടുകള്‍ നിങ്ങളുടെ പ്രൊജക്ടുകള്‍ക്ക് ജീവന്‍ നല്‍കും. വൈകീട്ടോടെ ജോലിയില്‍ നിന്നും വിടുതല്‍ നേടേണ്ട ദിവസവുമാണ്. അല്‍പം റിലാക്‌സ് ചെയ്ത് പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിയ്ക്കാം.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസം ആത്മവിശ്വാസം ഉയരങ്ങളില്‍ എത്തിയ്ക്കുന്ന ദിവസമാണ്. ആത്മവിശ്വാസമാണ് എല്ലാത്തിനും ഒരു അടിസ്ഥാനം നല്‍കുന്നതും. സന്തോഷത്തോടെ ദിവസം ചെലവഴിയ്ക്കുക. വൈകീട്ടും ഏറെ സന്തോഷം നല്‍കുന്ന ദിവസം.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം നല്ലതും മോശവുമായ അനുഭവങ്ങള്‍, ഗുണദോഷ സമ്മിശ്രമായ ദിവസമാണ് കാത്തിരിയ്ക്കുന്നതായി പറയുന്നത്. ധ്യാനം ചെയ്യുന്നതും സ്പിരിച്വാലിറ്റി സംബന്ധമായ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നതും നല്ലതാണ്.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം പ്രണയിക്കുന്നവര്‍ക്കു മറക്കാനാകാത്ത ദിവസമാണ്. വിവാഹാഭ്യര്‍ത്ഥന നടത്താന്‍ നല്ലൊരു ദിവസമാണ്. ഇത് വിജയിക്കാന്‍ സാധ്യതയുള്ള ദിവസം. സന്തോഷവും സമാധാനവും നിറഞ്ഞ ദിവസമാകും, ഇന്നത്തേത്.

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം കൂട്ടുകാര്‍ക്കും പ്രിയപ്പെട്ടവര്‍ക്കും വേണ്ടി ചെലവാക്കുന്ന ദിവസം. നിങ്ങള്‍ക്കു മറ്റുള്ളവരെ ആകര്‍ഷിയ്ക്കാന്‍ കഴിയുന്ന ദിവസം. ക്രിയേറ്റീവായ കാര്യങ്ങള്‍ വിജയമാകാന്‍ സാധ്യതയുള്ള ദിവസമാണ്.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം യാത്രകള്‍ക്കുള്ള സാധ്യതയുള്ള ദിവസം. ബിസിനസ് ട്രിപ്പാകാം, അല്ലെങ്കില്‍ സാധാരണ യാത്ര. പഴയ സുഹൃത്തുക്കളെ കാണാന്‍ സാധിയ്ക്കുന്ന ദിവസം കൂടിയാണ് ഇന്ന്. സാമൂഹ്യമായി ഇടപെടാനുള്ള കഴിവു ഗുണം നല്‍കുന്ന ദിവസം കൂടിയാണ്.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നത്തെ ദിവസം സന്തോഷവും വേദനയും ഒരേ പോലെയുള്ള ദിവസമാണ് ഇന്ന്. ധനത്തിനു വേണ്ടി അധ്വാനിയ്‌ക്കേണ്ടി വരുന്ന ദിവസം. ആഗ്രഹിയ്ക്കുന്നതു നേടാന്‍ സാധിയ്ക്കും. അതേ സമയം ഭാഗ്യം അധികം പരീക്ഷിയ്ക്കരുത്. മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി പണം ചെലവഴിയ്ക്കുന്നതു നിങ്ങള്‍ക്കു സന്തോഷം നല്‍കും.

അക്വാറിയസ് അഥവാ കുംഭ രാശി
അക്വാറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ സാധ്യതയുള്ള ദിവസമാണ്. ഇത് പ്രൊമോഷനാകാം, സ്‌കോളര്‍ഷിപ്പാകാം, മറ്റെന്തുമാകാം. കഠിനമായ പ്രശ്‌നങ്ങളും നിങ്ങള്‍ എളുപ്പത്തില്‍ പരിഹരിയ്ക്കും. ബ്രോക്കര്‍മാര്‍ക്കും പണം കടം കൊടുക്കുന്നവര്‍ക്കും നല്ല ദിനമാകും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസം പൊതുവേ അധിക ചെലവുള്ള ദിവസമാണ്. ഇതു കൊണ്ടു തന്നെ വരവും ചിലവുമായി ശ്രദ്ധ വേണ്ട ദിവസമാണ്. ആത്മീയമായ കാര്യങ്ങള്‍ക്കു സാധ്യതയുള്ള ദിവസമാണ്.

നന്മകളും ഐശ്വര്യവും നിറഞ്ഞ ദിവസങ്ങള്‍ എല്ലാവര്‍ക്കുമുണ്ടാകട്ടെ എന്നാഗ്രഹിയ്ക്കാം. നന്മകള്‍ ചെയ്യാം, ചിന്തിയ്ക്കാം.



Click it and Unblock the Notifications











