Latest Updates
-
സൽമാൻ ഖാന്റെ ഈ ലുക്ക് കണ്ടാൽ ഞെട്ടും! 'സിക്കന്ദർ' ചിത്രത്തിനായി താരം നടത്തിയ അവിശ്വസനീയമായ മാറ്റം -
കഠിനമായ വേനൽച്ചൂട് വരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
വേനൽച്ചൂടിൽ തളർന്നുപോകുന്നുണ്ടോ? ഒആർഎസ് വേണോ അതോ ആം പന്നയോ? അറിയേണ്ടതെല്ലാം -
അപകടം പതിയിരിക്കുന്നു! കടുത്ത ചൂടിൽ വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐഎംഡി മുന്നറിയിപ്പ് ഇങ്ങനെ -
കടുത്ത ചൂടിൽ ഗർഭസ്ഥ ശിശുവിന് അപകടമോ? ഗർഭിണികൾ അറിയേണ്ട അടിയന്തര സുരക്ഷാ മുൻകരുതലുകൾ ഇതാ! -
തടി കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? അറിയാതെ പോകരുത് ഈ വലിയ അപകടങ്ങൾ! -
കത്തുന്ന വെയിലിലും ചർമ്മം തിളങ്ങണോ? നൈക്ക സെയിലിലെ ഈ സൂപ്പർ കൂളിംഗ് ഉൽപ്പന്നങ്ങൾ മിസ്സാക്കരുത് -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങളുടെ രഹസ്യം; 72 മണിക്കൂർ കൊണ്ട് വയർ കുറയ്ക്കുന്ന ആ മാജിക് പ്ലാൻ! -
മെയ് 10 ഗ്രഹമാറ്റം: ജീവിതത്തിൽ വഴിത്തിരിവാകുന്ന മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
പഞ്ചകം തുടങ്ങി; ഈ ദിവസങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങുമ്പോൾ അറിയാതെ പോകരുത് ഈ വലിയ അബദ്ധം!
ഇന്നത്തെ രാശിഫലം (30 സെപ്റ്റംബര്‍ ഞായറാഴ്ച)
ഇന്നത്തെ രാശിഫലം (30 സെപ്റ്റംബര്‍ ഞായറാഴ്ച)
ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറി മാറി മറിയുന്ന ദിവസങ്ങളാണ് ഓരോരുത്തര്‍ക്കും ഓരോ ദിവസങ്ങള്‍. ചില ദിവസങ്ങള്‍ ഭാഗ്യമാകും, ചിലത് ദുര്ഭാഗ്യവും.
നല്ല ദിവസങ്ങള്‍ക്കായാണ് പ്രാര്‍ത്ഥനയും താല്പര്യവുമെങ്കിലും രാശി പ്രകാരം നല്ലതും ചീത്തയുമെല്ലാം ഉണ്ടാകാം. രാശിയും ഗ്രഹ സ്വാധീനവും ഒപ്പം നിങ്ങളുടെ കര്‍മങ്ങളുമെല്ലാം ദിവസത്തെ നല്ലതും ചീത്തയുമാക്കാം. കര്‍മം നമുക്കു നിയന്ത്രിയ്ക്കാന്‍ സാധിയ്ക്കും. എന്നാല്‍ രാശി സ്വാധീനം പാലിയ്ക്കാന്‍ അത്ര എളുപ്പമല്ല. ഇത് മാറി മറിഞ്ഞു വരും. ഗ്രഹങ്ങള്‍ക്കൊപ്പം. നല്ലതു വരണമെന്നും ഗ്രഹ ദോഷങ്ങളില്‍ വിശ്വാസമെങ്കില്‍ ഇതു തീര്‍ക്കാന്‍ വഴികള്‍ തേടുകയുമാകാം.
സെപ്റ്റംബര്‍ 30 ഞായറാഴ്ച നിങ്ങളുടെ രാശി പ്രകാരം നല്ലതാണോ മോശമാണോ എന്നറിയുക.

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നത്തെ ദിവസം സ്വന്തമായതു മുറുകെപ്പിടിയ്ക്കുക എന്ന ദിവസമാണ്. ഇതു പ്രണയത്തിന്റെ കാര്യത്തില്‍ ആയാലും. പൊസസീവ്നെസ് എന്നു വേണമെങ്കില്‍ പറയാം. വിവാഹ ജീവിതം പൊതുവേ സന്തോഷകരമായ ദിവസമാകും, ഇന്നത്തേത്.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ സൗന്ദര്യത്തെ പറ്റി കൂടുതല്‍ ബോധ്യമുണ്ടാകുന്ന ദിവസമാകും. വസ്ത്രത്തിലും ഹെയര്‍ സ്റ്റൈലിലുമെല്ലാം കൂടുതല്‍ ശ്രദ്ധിയ്ക്കുന്ന ദിവസം എന്നു പറയാം. ഇത്തരം കാര്യങ്ങളില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നതു നിങ്ങള്‍ക്കു കൂടുതല്‍ ആത്മവിശ്വാസം നല്കുമെന്നു വേണം, പറയാന്‍. പൊതുവേ നല്ല ദിവസമാകും, ഇത്തരക്കാര്‍ക്കു മുന്നില്‍.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ പ്രയോജനത്തിനു വേണ്ടിയാണെങ്കിലും മറ്റുള്ളവരുടെ സെന്റിമെന്റ്സ് സംരക്ഷിയ്ക്കുന്ന ദിവസമാകും, ഇന്നത്തേത്. അധികം കാണാത്തതല്ലെങ്കിലും അധികം ചെയ്യാത്ത ഒന്നെന്നു വേണം, പറയാന്‍. ഏതെങ്കിലും കാരണവശാല്‍, ഇത് ബിസിനസ് യാത്രകളോ മറ്റു യാത്രകളോ ആകാം, നിങ്ങള്‍ കൂടുതല്‍ സമയവും വീടിനു പുറത്താകുന്ന സമയമാണിത്. കുടുംബത്തേക്കാള്‍ കരിയറിനു മുന്‍ഗണന നല്കുന്ന ദിവസമാണ് ഇതെന്നു വേണം, പറയാന്‍.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം ജോലിഭാരം ഏറെയുള്ള ദിവസമാകും. വര്‍ക്കഹോളിക് ആകാന്‍ സാധ്യതയുള്ള ദിവസമെന്നു വേണം, പറയാന്‍. എന്നാല്‍ ഇതു താല്‍ക്കാലികമായുള്ള ഒരു അവസരമാണ്. ഇതു കൊണ്ടു തന്നെ അസ്വസ്ഥരാകാതെ സമചിത്തതയോടെ നേരിടുക.

ലിയോ അഥവാ കര്‍ക്കിടക രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ കഴിവില്‍ നിങ്ങള്‍ക്കു തന്നെ അദ്ഭുതമുണ്ടാകുന്ന ദിവസമാണെന്നു വേണം, പറയാന്‍. നിങ്ങളുടെ ചിന്താഗതികളും പക്വതയുമെല്ലാം നിങ്ങളുടെ കഴിവു പുറത്തു കൊണ്ടു വരാന്‍ സാധ്യതകളുണ്ടാക്കുന്ന സാഹചര്യം. പല പ്രശ്നങ്ങളും പരിഹരിയ്ക്കാന്‍ ഇതു കൊണ്ടു സാധിയ്ക്കും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം ബിസിനസില്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍ ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യാന്‍ സാധിയ്ക്കുന്ന ദിവസമാണ്. പ്രത്യേകിച്ചും നിക്ഷേപ സംബന്ധമായി കാര്യങ്ങളില്‍. ദീര്‍ഘ നാളായുള്ള പ്രശ്നങ്ങള്‍ പരിഹരിയ്ക്കാനായി നിങ്ങള്‍ നല്ല ഐഡിയകള്‍ കണ്ടു പിടിയ്ക്കുകയും ഇത് വളരെ ഫലപ്രദമാവുകയും ചെയ്യും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം വളരെ ഭാഗ്യകരമായ ദിവസമാകും, പ്രത്യേകിച്ചും പുതിയ കാര്യങ്ങള്‍ തുടങ്ങാന്‍. നിങ്ങളുടെ കഴിവുകള്‍ കൊണ്ടു മറ്റുളളവര്‍ നിങ്ങളിലേയ്ക്ക് ആകര്ഷിയ്ക്കപ്പെടുകയും ചെയ്യും. നിങ്ങളുടെ വീടും ഇന്റീരിയര്‍ ഡെക്കറേഷനുമെല്ലാം ആളുകളെ ആകര്ഷിയ്ക്കും

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം നിര്‍മാണ മേഖലയില്‍ ഭാഗ്യമുള്ള ഒന്നായിരിയ്ക്കും. എന്നാല്‍ ഉടനടി ഫലം പ്രതീക്ഷിയ്ക്കരുത്. ജീവിതത്തിലെ ഇത്തരം മാററങ്ങള്ക്കായി ക്ഷമയോടെ കാത്തിരിയ്ക്കുക. ക്ഷമ മധുരമായ ഫലം തരുമെന്നോര്ക്കുക.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ക്ഷമ പരീക്ഷിയ്ക്കുന്ന ദിവസമാകും. ക്ഷമ പാലിയ്ക്കുക. കാരണം മററുള്ളവരില്‍ നിന്നും വിമര്‍ശനങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ട്. എന്നു കരുതി മറ്റുള്ളവരെ സന്തോഷിപ്പിയ്ക്കാന്‍ ഒന്നും ചെയ്യേണ്ടതില്ല. നിങ്ങളുടെ ആളുകള്‍ക്ക് അവര്‍ക്കായുള്ള അടിസ്ഥാന കാര്യങ്ങള്‍ എന്തോ അതു ചെയ്തു കൊടുക്കുക. ക്ഷമ ഏറെ ഫലം ചെയ്യുന്ന ദിവസമാണ് ഇന്ന്.

കാപ്രികോണ്‍ അഥവാ മകര രാശി
കാപ്രികോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നത്തെ ദിവസം ഏറെ ചിന്താക്കുഴപ്പമുണ്ടാക്കുന്ന ഒന്നാകും. നെഗററീവ് ഇമോഷനുകള്‍ ഇന്നത്തെ ദിവസം തോന്നുമെങ്കിലും നിങ്ങളുടെ കഠിനാധ്വാനം ഭാവിയ്ക്കായി നല്ലൊരു അടിത്തറയിടുന്ന ദിവസമാകും, ഇന്നത്തേത്. ഇന്നത്തെ ദിവസത്തെ നേട്ടങ്ങളില്‍ സന്തോഷിയ്ക്കണമോ വേണ്ടയോ എന്ന് നിങ്ങള്‍ക്കു പൊതുവേ ആശയക്കുഴപ്പമുണ്ടാകുന്ന ദിവസമാകും. ശാന്തത പാലിയ്ക്കുന്നതു ഗുണം നല്‍കും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം ദിനചര്യയില്‍ ചെറിയൊരു മാറ്റം വരുത്തിയാല്‍ നിങ്ങളുടെ കാര്യങ്ങള്‍ ഭംഗിയായി നടക്കുന്ന ദിവസമാകും, ഇന്നത്തേത്. പഴയ നേട്ടങ്ങളുടെ പേരില്‍ നിങ്ങള്‍ക്ക് അംഗീകാരം ലഭിയ്ക്കുന്ന ദിവസം കൂടിയാണ് ഇന്നത്തേത്. എന്നാല്‍ കഠിനാധ്വാനം തുടരുക. ഇതാണ് വിജയത്തിലേയ്ക്കു വഴി തെളിയ്ക്കുക.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസം ശാന്തതയും ബുദ്ധിയും ഗുണം നല്കുന്ന ദിവസമാകും. മതപരമായ സമാധാനത്തിന് താല്പര്യപ്പെടുന്ന ദിവസം കൂടിയാകും, ഇന്നത്തേത്. ഇത് നിങ്ങള്‍ക്കു നേടാനാകുകയും ചെയ്യും.



Click it and Unblock the Notifications