Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഇന്നത്തെ (23 Sep 2018)നിങ്ങളുടെ രാശിഫലം പറയുന്നത്
ഇന്നത്തെ നിങ്ങളുടെ രാശി ഫലം പറയുന്നത്
ദിവസങ്ങള്‍, ഓരോ ദിവസങ്ങളും നമുക്കു പല തരം അനുഭവങ്ങളാകും, നല്‍കുക. ഭാഗ്യം നല്കുന്ന ദിവസമുണ്ടാകും. നിര്ഭാഗ്യമാകുന്ന ദിവസങ്ങളും കാണും.നല്ല ദിവസം വരണമേയെന്നാകും, പ്രാര്‍ത്ഥനയെങ്കിലും.
നല്ല ദിവസം അല്ലെങ്കില്‍ ചീത്ത ദിവസം. ഇതില്‍ ഗ്രഹങ്ങള്‍ക്കും ഇതു വഴി രാശിയ്ക്കുമെല്ലാം പ്രാധാന്യമുണ്ടെന്നാണ് ജ്യോതിഷ വിശ്വാസം. ജനിച്ച മാസം അടിസ്ഥാനപ്പെടുത്തിയാണ് രാശി അഥവാ സൂര്യരാശി കണ്ടു പിടിയ്ക്കുന്നതും.
രാശി പ്രകാരം, അതായത് സൂര്യ രാശി പ്രകാരം ഇന്നത്തെ ദിവസം നിങ്ങള്ക്കെങ്ങിനെയെന്നറിയൂ, ഇതു ഭാഗ്യമോ നിര്‍ഭാഗ്യമോ വരുത്തുന്നതെന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശി പ്രകൃതിയ്ക്കു വേണ്ടി എന്തെങ്കിലും ചെയ്യുന്ന ദിവസമാകും, ഇന്നത്തേത്. ഇത് ഇവര്‍ക്കു നല്ലതുമാണ്. ഒരു വൃക്ഷത്തൈ എങ്കിലും വച്ചു പിടിപ്പിച്ചാല്‍ മതിയാകും. ലോകം നല്ല രീതിയില്‍ പോകണമെന്ന് ആഗ്രഹിയ്ക്കുന്ന ദിവസവുമാണ് ഇന്ന്.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് നല്ല വാക്കുകള്‍ ബിസിനസില്‍ ഉയര്‍ച്ച നല്കുന്ന ദിവസമാണ് ഇന്നത്തേത്. ദിവസത്തിന്റെ പാതിയില്‍ ഇതിനായുള്ള പ്രവര്‍ത്തനം, അതായത് ബിസിനസ് സംബന്ധമായ പ്രവര്‍ത്തനം അല്പം മന്ദീഭവിയ്ക്കാന് സാധ്യതയുണ്ട്. സെന്റിമെന്റലാകാനുള്ള സാധ്യതകളുണ്ടെങ്കിലും ഇതൊഴിവാക്കുന്നതാണ് നല്ലത്. കാരണം ഇത് തര്‍ക്കങ്ങളിലേയ്ക്കും പ്രശ്നങ്ങളിലേയ്ക്കും നയിക്കാന്‍ സാധ്യതയേറെയാണ്.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിക്കാര്‍ക്ക് സാമൂഹികമായും മതപരമായും കുടുംബവുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സാധ്യതയുള്ള ദിവസമാണ് ഇന്നത്തേത്. വീട്ടുകാരോട് ഇതെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പറയാന്‍ സാധ്യതയുള്ള ദിവസം. ഇതല്ലാതെയും വിദ്യാഭ്യാസം, സാമൂഹ്യ പ്രശ്നങ്ങള്‍, സംസ്കാരം തുടങ്ങിയ പല കാര്യങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ സാധ്യതയുമുണ്ട്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം ജോലിയ്ക്കു മുന്‍ഗണന നല്കുന്ന ദിവസമാകും. നിങ്ങളെ ഏല്‍പ്പിച്ചിരിയ്ക്കുന്ന ജോലി കൃത്യമായി ചെയ്തു തീര്‍ക്കും. കൂട്ടുകാര്‍ക്കും പ്രാധാന്യം ന്ല്കുന്ന ദിവസമാകും ഇന്ന്്. ഇവരെ കാണാനായി നിങ്ങള്‍ പോകുകയും ചെയ്യും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസം പഴയ ബന്ധങ്ങള്‍ പുതുക്കാന്‍ സാധിയ്ക്കുന്നതു നല്ലതു വരുത്തുന്ന ദിവസമാകും. ഇതിനു ശ്രമിയ്ക്കുക. തെറ്റുകള്‍ തിരിച്ചറിഞ്ഞു തിരുത്തുന്നത് ,തെറ്റു കുറ്റങ്ങള്‍ സമ്മതിയ്ക്കുന്നത് വലിയ കാര്യം തന്നെയാണ്. ഇത് തിരിച്ചറിയുന്നതു നല്ലതു വരുത്തും.

വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക്
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം ടേണിംഗ് പോയന്റ് എന്നു വിശേഷിപ്പിയ്ക്കാവുന്ന ഒരു ദിവസമാണ്. ധനത്തിനായുള്ള അവസരങ്ങള്‍ക്കു ശ്രമിച്ച് ഭാവി നന്നാക്കാനുള്ള മുന്‍കരുതലുകളെടുക്കാന്‍ സാധിയ്ക്കുന്ന ദിവസവും. സ്പിരിച്വാലിറ്റിയിലേയ്ക്ക് മനസു ചായാന്‍ സാധ്യതയുമുണ്ട്. യോഗ, ധ്യാനം എന്നിവ ചെയ്യുന്നതും നല്ലതാകും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസവും നിങ്ങളെ സ്വാധീനീിയ്ക്കുന്ന സുഹൃത്ത് ഭാഗ്യമാകുന്ന ദിവസമാണ് ഇന്നത്തേത്. പുതിയ ജോയന്റ് ബിസിസനുകള് തുടങ്ങുന്ന ദിവസം കൂടിയാണ് ഇന്ന്. ഇതിന് തടസങ്ങളൊന്നും ഉണ്ടാകുകയും ചെയ്യില്ല. നിങ്ങളുടെ കഠിനാധ്വാനവും കഴിവും അംഗീകരിയ്ക്കപ്പെടുകയും ചെയ്യും.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് വളരെ സാഹസികമായ ദിവസമാണ് ഇന്നത്തേത്. ബിസിനസുകാര്‍ക്ക് ഇന്ന് വളരെ നല്ല ദിവസമാണ്. നല്ല വരുമാനമുണ്ടാക്കാന്‍ സാധിയ്ക്കുന്ന പ്ലാനുകള്‍ ഉണ്ടാക്കുന്ന ദിവസം. ആശയ വിനിമയവും മറ്റുള്ളവരെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ ഉള്ള കഴിവും കാരണം നിങ്ങളുടെ മേലധികാരികളുടെ അംഗീകാരം നേടാന്‍ പറ്റുന്ന ദിവസമാണ് ഇന്നത്തേത്.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് തുറന്ന മനസ്ഥിതി ഗുണം ചെയ്യുന്ന ഒന്നാണ്. പങ്കാളി പറയുന്നതു ക്ഷമയോടെ കേള്‍ക്കാനുളള മനസുണ്ടാകും. ഇത് അവര്‍ക്കു സന്തോഷമുണ്ടാക്കുന്ന കാര്യം കൂടിയാണ്.

കാപ്രികോണ്‍ അഥവാ മകര രാശി
കാപ്രികോണ്‍ അഥവാ മകര രാശിക്കാര്‍ക്ക് നിങ്ങളുടെ കഠിനാധ്വാനവും പ്ലാനിംഗുകളുമെല്ലാം വെള്ളത്തിലാകുന്ന ദിവസമാണ് ഇന്നത്തേത് എന്നു പറയാം. മറ്റുള്ളവരുമായി അഭിപ്രായ വ്യത്യാസമുണ്ടാകും. ഇത് വാഗ്വാദങ്ങളിലേയ്ക്കു നയിക്കുകയും ചെയ്യും. ഇത് സമാധാനക്കേടുണ്ടാക്കും. അതേ സമയം ആശ കൈവിടരുത്. ഇത്തരം പ്രശ്നങ്ങള്‍ക്കൊടുവില്‍ നല്ലതു വരിക തന്നെ ചെയ്യും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഈ ദിവസം പ്ലാനുകളും ഉണ്ടാകുന്ന ദിവസമാണ്. എന്നാല്‍ പ്ലാനുകള്‍ നല്ലതാണ്, അതേ സമയം ഇവ നടപ്പാക്കാനുളള ഊര്‍ജം കൂടി വേണം. ജോലിയില്‍ നിങ്ങളുടെ ആത്മാര്‍ത്ഥത വിജയത്തില്‍ എത്തിയ്ക്കും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയില്‍ പെട്ടവര്‍ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ ഏറെ നല്ലതാണ്. നിങ്ങളുടെ കഴിവും കഠിനാധ്വാനവും സഹപ്രവര്‍ത്തകരും മേലധികാരികളുമെല്ലാം ജോലിയില്‍ ഉയരങ്ങളില്‍ എത്തുന്നതിനു സഹായിക്കും. ചുണ്ടിനും കപ്പിനുമിടയില്‍ എന്ന സാഹചര്യവുമുണ്ടാകും.



Click it and Unblock the Notifications
