Latest Updates
-
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം -
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം! -
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ
ഇന്നത്തെ രാശി ഫലം അറിയു (5 Oct 2018)
ഇന്നത്തെ രാശി ഫലം അറിയു (5 Oct 2018)
ദിവസങ്ങള്‍ ഓടിപ്പോകും.ഓരോ ദിവസവും ഓരോ പുതിയ കാര്യങ്ങള്‍ക്കും തിരിച്ചറിവുകള്‍ക്കും വഴിയൊരുക്കുകയും ചെയ്യും.
നമ്മുടെ ഓരോ ദിവസങ്ങളിലും രാശിയ്ക്കു പ്രധാന സ്ഥാനമുണ്ട്. ഗ്രഹ സ്വാധീനവും രാശി ഫലവുമെല്ലാം അറിഞ്ഞോ അറിയാതെയോ നമ്മുടെ ഓരോ ദിവസങ്ങളേയും സ്വാധീനിയ്ക്കുന്നുമുണ്ട്.
2018 ഒക്ടോബര്‍ 5ലെ രാശി ഫലം നിങ്ങള്‍ക്ക് അനുകൂലമോ പ്രതികൂലമോ എന്നറിയൂ, ഇന്നത്തെ ദിവസം ഇതു പ്രകാരം നല്ലതോ ചീത്തയോ എന്നു തീരുമാനിയ്ക്കാം.

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയില്‍ പെട്ടവര്‍ക്ക് ഇന്നു കാര്യ സാധ്യമുണ്ടാകും. എന്നാല്‍ ഇത് നിങ്ങളുടെ ആശയ വിനിമയത്തിലെ സാമര്‍ത്ഥ്യം കാരണമാകും. സാമ്പത്തിക ലാഭമുണ്ടാകുന്ന ദിവസമാണ് ഇന്ന്. എന്നാല്‍ അപകടങ്ങള്‍, മുറിവുകള്‍ എന്നിവയ്ക്കും സാധ്യതയുണ്ട്. ശ്രദ്ധിയ്ക്കുക.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയില്‍ പെട്ടവര്‍ക്ക് ബന്ധങ്ങളില്‍ ടേണിംഗ് പോയന്റ് ഉണ്ടാകാന്‍ സാധ്യതയുളള ദിവസമാണ് ഇന്ന്. സപ്പോര്‍ട്ടും ദയയുമെല്ലാം ആവശ്യമുള്ള ദിവസം. കൂട്ടുകാര്‍ക്കൊപ്പവും ബന്ധുക്കള്‍ക്കൊപ്പവും ദിവസം ചെലവിടേണ്ടതിന്റെ ആവശ്യകതയെ കുറിച്ചു ബോധ്യം വരുന്ന ദിവസം, നിങ്ങളുടെ പങ്കാളിയുടെ ഇടപെടല്‍ കാരണം നെഗറ്റീവ് ഊര്‍ജത്തില്‍ നിന്നും രക്ഷപ്പെടാനുമാകും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയില്‍ പെട്ടവര്‍ക്ക് ഇന്നത്തെ ദിവസം വൃത്തിയുമായി ബന്ധപ്പെട്ട ദിവസമാണ്. വീടും കാറുമെല്ലാം മറ്റാരേയും ഏല്‍പ്പിയ്ക്കാതെ വൃത്തിയാക്കേണ്ടതുണ്ടെന്ന തോന്നല്‍ വരുന്ന ദിവസം. വൃത്തിയുടെ കാര്യത്തില്‍ ജോലിക്കാരെ പോലും വിശ്വാസത്തില്‍ എടുക്കാന്‍ തോന്നിയ്ക്കാത്ത ദിവസമാണ് ഇന്ന്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയില്‍ പെട്ടവര്‍ക്ക് ഇന്നത്തെ ദിവസം നല്ല ചുറുചുറുക്കുള്ള ദിവസമാകും ഇന്നത്തേത്. വീട്ടു ജോലികളില്‍, ഇത് പാചകമോ ഗാര്‍ഡനിംഗോ തുണി കഴുകയോ ആകാം. വൈകീട്ടോടെ ഇത്തരം ജോലികള്‍ക്കു സ്നേഹത്തിന്റെ രൂപത്തില്‍ പ്രതിഫലവും ലഭിച്ചേക്കും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയില്‍ പെട്ടവര്‍ക്ക് ഇന്നത്തെ ദിവസം ഫ്രഷ് തുടക്കങ്ങള്‍ക്കു പറ്റിയ ദിവസമാണ്. പുതിയൊരു തുടക്കം ആഗ്രഹിയ്ക്കുന്നുവെങ്കില്‍ ഇന്നാകാം. ഭാവിയിലേയ്ക്കു വേണ്ട പ്ലാനിംഗുകള്‍ക്കും ഇവയുടെ തുടക്കത്തിനും പറ്റിയ ദിവസമാണ് ഇന്ന്. എടുത്തു ചാടിയുള്ള നീക്കങ്ങള്‍ ഗുണം നല്കില്ലെന്നറിയുക. ആലോചിച്ചു സാവകാശമുള്ള നീക്കങ്ങളാണ് ഗുണം നല്‍കുക.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം എഴുതാനുള്ള കഴിവുകള്‍ മറ്റുള്ളവരെ മുറിപ്പെത്താതെ തന്നെ നിങ്ങളിലെ വികാരങ്ങളെ തുറന്നു കാണിയ്ക്കാന്‍ സാധിയ്ക്കുന്ന ദിവസമാണ്. പൂര്‍ത്തീകരിയ്ക്കാത്ത ജോലികള്‍ ഇന്ന് വിജയകരമായി പൂര്‍ത്തീകരിയ്ക്കും. ഇന്നത്തെ ദിവസം ചെയ്യുന്ന കാര്യങ്ങളില്‍ വിജയം നേടാന്‍ നല്ലൊരു ദിവസമാണ്.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം അടുപ്പമുള്ള ആരുടെയെങ്കിലും ആരോഗ്യത്തെ കുറിച്ച് ഉത്കണ്ഠപ്പെടേണ്ടി വരുന്ന ദിവസമാണ്. കൂട്ടുകാര്‍ക്കൊപ്പം ചെലവഴിച്ചു മനസിലെ ഭീതികളെ കീഴ്പ്പെടുത്തുക. ജോലിയില്‍ മറ്റുള്ളവരെ ബോധ്യപ്പെടുത്താനായില്ലെങ്കിലും നിങ്ങള്‍ക്കു നിങ്ങളെ തന്നെ ബോധ്യപ്പെടുത്താം.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം ആരോഗ്യകരവും അതേ സമയം തിരക്കുമുള്ള ദിവസമാകും. നിങ്ങളുടെ ബാക്കിയുള്ള ജോലികള്‍ തീര്‍ക്കാന്‍ സാധിയ്ക്കും. വൈകീട്ടോടെ ഇഷ്ടപ്പെട്ടവരുടെ കൂടെ നല്ലൊരു വൈകുന്നേരം ചെലവഴിയ്ക്കാനും സാധിയ്ക്കും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളെ തേടി നിങ്ങളുടെ അധ്വാനത്തിന്റെ ഫലമെത്തിയില്ലെങ്കിലും നിരാശപ്പെടേണ്ടതില്ല. ഇത് ഇന്നല്ലെങ്കില്‍ നാളെ ലഭിയ്ക്കും. ഇതു കൊണ്ടു തന്നെ വിഷമിയ്ക്കാനുമില്ല. ഇത്തരം ചിന്തകള്‍ ജോലിയിലെ നല്ല പ്രകടനത്തെ ബാധിയ്ക്കുമെന്നു മാത്രം അറിയുക.

കാപ്രികോണ്‍ അഥവാ മകര രാശി
കാപ്രികോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നത്തെ ദിവസം പല ഫ്രശ്നങ്ങളും സാഹചര്യങ്ങളും നേരിടേണ്ടി വരുന്ന ദിവസമാണ് ഇന്നത്തേത്. ജോലിയില്‍ ലീഡറാകാന്‍ ശ്രമിയ്ക്കും, ഓര്‍ക്കുക, ടീമില്‍ നല്ലപോലെ ജോലി ചെയ്യുന്നവര്‍ക്കൊപ്പം മോശമായി ചെയ്യുന്നവരുടേയും ഉത്തരവാദിത്വം ലീഡര്ക്കായിരിയിക്കും. നിങ്ങള്‍ക്കു മറ്റുള്ളവര്‍ക്കു മുന്നില്‍ നല്ലൊരു മാതൃകയാകാന്‍ സാധിയ്ക്കുന്ന ദിവസം കൂടിയാണ് ഇന്ന്.

അക്വേറിയസ് അഥവാ മകര രാശി
അക്വേറിയസ് അഥവാ മകര രാശിയ്ക്ക് ഇന്നത്തെ ദിവസം മൂഡ് വ്യത്യാസങ്ങളുടെ ദിവസമാകും. ഇതു കൊണ്ടു തന്നെ പലപ്പോഴും കൂട്ടുകാര്‍ക്കും ബുദ്ധിമുട്ടുകളുണ്ടാകും. എന്നാലും ജോലികള്‍ കൃത്യമായി ചെയ്തു തീര്‍ക്കാന്‍ സാധിയ്ക്കുന്ന ദിവസം കൂടിയാണ് ഇന്ന്. ആവശ്യമില്ലാത്ത റിസ്കുകള്‍ ഏറ്റെടുക്കേണ്ടതില്ല.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസം കരിയറില്‍ നേട്ടങ്ങളുണ്ടാകുന്ന ദിവസമാണ് ഇന്ന്. ഏറെക്കാലമായി ശ്രമിച്ചു കൊണ്ടിരുന്ന ബിസിനസ് ഡീലുകള്‍ സാധ്യമാകുന്ന ദിവസം. ജോലിക്കാര്‍ക്ക് പ്രൊമോഷനും ശമ്പള വര്ദ്ധനയുമെല്ലാമുണ്ടാകുന്ന ദിവസം. നിങ്ങളുടെ പുതിയ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ നിങ്ങളുടെ കഴിവുകള്‍ വളര്‍ത്തുകയെന്നതും അത്യാവശ്യം.



Click it and Unblock the Notifications