Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ഇന്നത്തെ രാശിഫലം (27 Oct) അനുകൂലമാണോ, അറിയൂ
ഇന്നത്തെ രാശിഫലം അനുകൂലമാണോ, അറിയൂ
ദിവസങ്ങള്‍ മാറി മാറി വരും. ഇതുപോലെ ജീവിതത്തിലെ സുഖവും ദുഖവും മാറി മാറി വരും. ഓരോ ദിവസങ്ങളും സന്തോഷവും ദുഖവും മാറി മാറി കൊണ്ടു വരുന്നതോ രണ്ടും ഇട കലര്‍ന്നു വരുന്നതോ ആകാം.ദിവസം അനുകൂലമാകണമെങ്കില്‍ ഗ്രഹങ്ങള്‍ അനുകൂലമാകണം.രാശി അനുകൂലമാകണം. ഇതെല്ലാം ജ്യോതിഷത്തില്‍ വിശ്വസിയ്ക്കുന്നവര്‍ക്കുള്ള നിര്‍ദേശങ്ങള്‍.
ദിവസങ്ങളുടെ ഭാഗ്യം നിര്‍ണയിക്കുന്നതില്‍ രാശി അഥവാ സോഡിയാക് സൈന്‍ അനുകൂലമായി നില്‍ക്കേണ്ടതും അത്യാവശ്യമാണ്. ഒരു ദിവസം രാശി അനുകൂലമെങ്കില്‍ അടുത്ത ദിവസം നേരെ തിരിച്ചുമാകാം.
ഇന്നത്തെ ദിവസം അതായത് 2018 ഒക്ടോബര്‍ 27 ശനി
നിങ്ങള്‍ക്കു നല്ല ദിവസമാണോ എന്നറിയൂ. ഇന്നു നിങ്ങളെ കാത്തു ഭാഗ്യമുണ്ടോയെന്നറിയൂ

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നത്തെ ദിവസം അനിശ്ചിത്വത്തിന്റെ ദിവസമാകും. തിരകള്‍ക്കെതിരെ നീന്താമെന്നു കരുതിയിയാലും വെല്ലുവിളി ഏറ്റെടുത്താലും കാര്യമായ ഗുണമുണ്ടാകില്ല. സ്‌ട്രെസില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു ബ്രേക്ക് എടുക്കുന്നതാണ് നല്ലത്.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നത്തെ ദിവസം ചെറിയൊരു യാത്രയ്ക്കു സാധ്യതയുണ്ട്. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ സന്തോഷിയ്ക്കാനാകുന്നില്ലെങ്കില്‍, ഇപ്പോഴുള്ളതു പോലെ തുടരണമെന്നാണു തീരുമാനമെങ്കില്‍ അവസാനം അസ്വസ്ഥത തോന്നുകയും ചെയ്യും. ആവശ്യമുള്ള മാറ്റങ്ങളാണെങ്കില്‍ ഇത് അംഗീകരിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസം സ്പിരിച്വല്‍ സംബന്ധമായ കാര്യങ്ങള്‍ നിര്‍ത്തി വച്ചിരുന്നതു വീണ്ടും ആരംഭിയ്ക്കാനുള്ള സന്ദര്‍ഭമാണ്. എന്നു കരുതി നിങ്ങള്‍ സന്യാന ജീവിതത്തിലേയ്ക്കു പോകുകയാണ് എന്നല്ല, അര്‍ത്ഥമാക്കുന്നത്. നിങ്ങള്‍ നിങ്ങളുടെ ഉള്ളിലേയ്ക്കു തന്നെ തിരിയുകയാണെന്നര്‍ത്ഥം. പ്രിയപ്പെട്ടവര്‍ക്കു വേണ്ടി കയ്യയച്ചു നിങ്ങള്‍ ചെലവു ചെയ്യും. അവരെപ്പോലും അദ്ഭുതപ്പെടുത്തി.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ കണക്കു കൂട്ടലുകളുടെ ദിവസമാണ്. ഇത് നിങ്ങളുടെ ചില സൗഹൃദം സംരക്ഷിയ്ക്കും, നിങ്ങളുടെ തൊഴില്‍ സംരക്ഷിയ്ക്കും. ബോസുമായും സഹപ്രവര്‍ത്തകരുമായും തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസം ബന്ധങ്ങളില്‍ ബാലന്‍സ് നില നിര്‍ത്താന്‍ സാധിയ്ക്കുന്ന ദിവസമാണ് ഇന്ന്. നിങ്ങളുടെ ഉള്ളിലെ ശക്തി നിങ്ങളെ നയിക്കുന്ന ദിവസം. ഇത് ചിലപ്പോള്‍ ചില ത്യാഗങ്ങള്‍ക്കു വഴി വയ്ക്കുകയും ചെയ്യും. മറ്റുള്ളവരുടെ സന്തോഷിപ്പിയ്ക്കാന്‍ തര്‍ക്കത്തില്‍ തോല്‍വി സമ്മതിയ്ക്കുന്ന ദിവസം. എന്നാല്‍ തോല്‍വി വിജയത്തിലേയ്ക്കുള്ള ചവിട്ടു പടിയാണ് എന്നോര്‍ക്കുക. മിതമായി നല്ല രീതിയില്‍ സംസാരിയ്ക്കുക.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ അഭിനന്ദനം ലഭിയ്ക്കുന്ന ഒന്നാണ്. ക്ലാസ് മുറിയ്ക്ക് അകത്തും പുറത്തും. ലോജിക്കലായ കഴിവുകള്‍ കൂടുതല്‍ ശക്തിപ്പെടുന്ന ദിവസം. എന്തെല്ലാം സംഭവിച്ചാലും സമാധാനത്തോടെ ഇരിയ്ക്കുക.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് സമൂഹത്തില്‍ ഉള്ള ഇമേജ് കൂടുതല്‍ നന്നാകാന്‍ സാധ്യതയുള്ള ദിവസമാണ്. എന്നാല്‍ ഇതില്‍ നിങ്ങളുടെ വ്യക്തിത്വം പ്രധാനമെന്നോര്‍ക്കുക. ഇതാണ് നല്ല ഇമേജിനുളള കാരണമാകുക. നിങ്ങളെ താഴ്ത്തിക്കെട്ടാന്‍ ശ്രമിയ്ക്കുന്നവര്‍ പരാജയപ്പെടും.

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം കര്‍മഫലം നോക്കാതെ കര്‍മം ചെയ്യുക എന്ന പാഠം പ്രാവര്‍ത്തികമാക്കേണ്ട ദിവസമാണ്. നിങ്ങളുടെ കര്‍മം ചെയ്യുക. പ്രത്യേകിച്ചും ജോലിയുടെ കാര്യത്തില്‍. കര്‍മ ഫലം നിങ്ങളെ തേടി എത്തുക തന്നെ ചെയ്യും. പ്രതീക്ഷ കൈവിടരുത്. ക്ഷമ മധുരമായ ഫലം നല്‍കും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം മോശം മൂഡാകും. വിഷമിച്ചിരിയ്ക്കാതെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കണ്ടെത്തി ഈ മൂഡില്‍ നിന്നും പുറത്തു വരിക. സാഹചര്യം നിങ്ങള്‍ക്ക് അനുകൂലമാകണമെങ്കില്‍ അല്‍പം കാത്തിരിയ്‌ക്കേണ്ടി വരും. എന്നാല്‍ അവസാനം കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി വരിക തന്നെ ചെയ്യും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നത്തെ ദിവസം പുറം രാജ്യങ്ങളില്‍ പഠനത്തിനു പോകുന്നുവെങ്കില്‍ ഡോക്യുമെന്റേഷന്‍ ജോലികള്‍ തുടങ്ങാന്‍ സാധിയ്ക്കുന്ന ദിവസമാണ്. വിദ്യാര്‍ത്ഥികളല്ലാത്തവര്‍ക്കും ഇന്ന് ഏറെ നല്ലൊരു ദിവസമാണ്. ഇതു കൊണ്ടു തന്നെ ജോലിയില്‍ തീര്‍ക്കാന്‍ ശ്രമിയ്ക്കുക. സ്‌റ്റോക്ക് മാര്‍ക്കറ്റ് സംബന്ധമായ കാര്യങ്ങളില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്നവര്‍ക്ക് ഏറെ നല്ല ദിവസമാണ്.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം ആശയ വിനിമയങ്ങളുടെ ദിവസമാണ്. കുടംബവുമായി സമയം ചെലവഴിയ്ക്കാനും ഒത്തു കൂടാനും പറ്റിയ ദിവസം. എന്നാല്‍ ജോലിയില്‍ മീറ്റിംഗുകളും പഠിപ്പിയ്ക്കലും മറ്റുമായി തിരക്കുള്ള ദിവസം.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസം ബന്ധങ്ങളുടെ വിജയത്തിനായി ഒത്തുതീര്‍പ്പുകള്‍ വേണ്ടി വരുന്ന ദിവസമാണ്. പലപ്പോഴും സ്‌നേഹത്തിനായി തോറ്റു കൊടുക്കേണ്ടി വരുന്ന ദിവസം.



Click it and Unblock the Notifications









