Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
2018 ഒക്ടോബര്‍ 22 തിങ്കള്‍ രാശിഫലം അറിയൂ
2018 ഒക്ടോബര്‍ 22 തിങ്കള്‍ രാശിഫലം അറിയൂ
ഓരോ ദിവസവും നല്ലതു വരണം എന്നാകും, നാം ആഗ്രഹിയ്ക്കുക. എന്നാല്‍ എന്നും അങ്ങനെ ആകണമെന്നില്ല. ചില ദിനങ്ങള്‍ അനുകൂലമാകും, ചിലത് പ്രതികൂലവും. ഇതിന് പല കാരണങ്ങളുമുണ്ടാകും. നല്ല ദിവസത്തേക്കായുള്ള പ്രാര്‍ത്ഥനകള്‍ക്കും കര്‍മങ്ങള്‍ക്കുമൊപ്പം ഗ്രഹ, രാശി സ്വാധീനം കൂടി നല്ലതാണെങ്കില്‍ മാത്രമേ നമുക്ക് ഒരു ദിവസം നല്ലതാകൂ, ഭാഗ്യമാകൂ.
രാശി നിങ്ങള്‍ക്ക് അനുകൂലമാണെങ്കില്‍ നല്ല ദിവസമാകും, നിങ്ങളുടെ മുന്നില്‍. എന്നാല്‍ പ്രതികൂലമെങ്കില്‍ പ്രതികൂലവും.
ഇന്നത്തെ ദിവസം, അതായത് 2018 ഒക്ടോബര്‍ 22 രാശി പ്രകാരം നിങ്ങള്‍ക്ക് എങ്ങനെ എന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയില്‍ പെട്ടവര്‍ക്ക് ഇന്നത്തെ ദിവസം നല്ല ദിവസമായിരിയ്ക്കും. ക്രിയേറ്റീവായി എന്തെങ്കിലും ചെയ്യാന്‍ തോന്നുന്നവര്‍ ഇതു ചെയ്യുന്നതിന് ഏറെ അനുകൂലമായ ദിവസം കൂടിയാണ് ഇന്ന്. തനിയെ ഡ്രൈവ് ചെയ്യുന്നവര്‍ കൂടുതല്‍ ശ്രദ്ധിയ്‌ക്കേണ്ട സമയമാണ്

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയില്‍ പെട്ടവര്‍ക്ക് പൊതുവേ മടി പിടിച്ചിരിയ്ക്കാന്‍ താല്‍പര്യം തോന്നുന്ന ദിവസമാണ് ഇന്ന്. ഇതില്‍ നിന്നും പുറത്തു കടക്കേണ്ടത് അത്യാവശ്യവുമാണ്. എതിര്‍ ലിംഗത്തില്‍ പെട്ടവര്‍ക്കായി സമയം ചെലവഴിയ്ക്കാന്‍ സാധ്യതയുള്ള ദിവസം.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസം ലാഭദായകമായ, ഉന്നമനമുള്ള ദിവസമാണ് ഇന്ന്. ജോലിയില്‍ പ്രൊമോഷനടക്കമുള്ള സാധ്യതകളുള്ളതു കൊണ്ടു തന്നെ ഉത്തരവാദിത്വമേറും. ഇത്തരം നേട്ടങ്ങള്‍ തലക്കനം വര്‍ദ്ധിപ്പിയ്ക്കാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിക്കാര്‍ ഇന്നത്തെ ദിവസം പ്രിയപ്പെട്ടവരുമായുള്ള അടുപ്പം വര്‍ദ്ധിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്ന ദിവസമാണ് ഇന്ന്. നിങ്ങളുടെ ആത്മാര്‍ത്ഥത ഭാവിയില്‍ നിങ്ങള്‍ക്കു നേട്ടങ്ങള്‍ നേടിത്തരാന്‍ സഹായിക്കും. ശാരീരികമായും മാനസികമായും ആരോഗ്യമുള്ള ദിവസമാകും, ഇന്ന്. ഭാവിയെക്കുറിച്ചു നിങ്ങള്‍ ചിന്തിയ്ക്കും, ഈ ചിന്ത ആത്മവിശ്വാസം നല്‍കുകയും ചെയ്യും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസം ജോലി സംബന്ധമായി പല പ്രശ്‌നങ്ങളും നേരിടേണ്ടി വരുന്ന ദിവസമാകും. ഇപ്പോഴത്തെ നിങ്ങളുടെ അവസ്ഥ നിങ്ങള്‍ തിരിച്ചറിയും, പ്രശ്‌നങ്ങള്‍ പരിഹരിച്ചു ജീവിതത്തില്‍ മുന്നേറാന്‍ ശ്രമിയ്ക്കുന്ന ദിവസം കൂടിയാണ് ഇന്ന്. ഇത്തരം അവസ്ഥകള്‍ക്ക് പെട്ടെന്നു മാറ്റം വരികയും ചെയ്യും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം ബിസിനസ് സംബന്ധമായി നല്ലതാണെന്നു പറയാം. പ്രിയപ്പെട്ടവര്‍ നിങ്ങള്‍ക്കു സര്‍പ്രൈസ് തരുമെന്നു മാത്രമല്ല, തിരിച്ച് അത് ആവശ്യപ്പെടുകയും ചെയ്യും. പഴയ തെറ്റുകളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് വീണ്ടും ആവര്‍ത്തിയ്ക്കാതിരിയ്ക്കാന്‍ ശ്രമിയ്ക്കുക, ഭാവിയിലേയ്ക്കു വേണ്ട പ്ലാനുകള്‍ രൂപപ്പെടുത്തുക. നിങ്ങള്‍ സ്‌നേഹിയ്ക്കുന്നയാളില്‍ നിന്നും ഉപദേശം തേടാന്‍ മടി വിചാരിയ്‌ക്കേണ്ടതില്ല. ഇത് ഗുണമേ നല്‍കൂ. ദിവസത്തിനൊടുവില്‍ ഒരുമിച്ച് അല്‍പം സമയം ചെലവഴിയ്ക്കാനും സാധിയ്ക്കും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം പഴയ കാലങ്ങളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് നല്ല ഭാവിയ്ക്കു വേണ്ടി പ്രവര്‍ത്തിയ്ക്കാന്‍ സാധിയ്ക്കുന്ന ദിവസമാണ്. നിങ്ങള്‍ക്ക് മാനസികമായി സ്‌ട്രെസ് ഉണ്ടാക്കുന്ന ചില കാര്യങ്ങളുണ്ടാകുന്നതൊഴികെ പൊതുവേ നല്ല രീതിയിലെ ദിവസമെന്നു വേണം, പറയാന്‍.

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം പല തരക്കാര്‍ക്കിടയില്‍ പെടുന്ന ദിവസമാകും, ഇന്നത്തേത്. ചിലര്‍ നിങ്ങളെ ഞെട്ടിയ്ക്കും, ചിലര്‍ നിങ്ങളെ അദ്ഭുതപ്പെടുത്തും. നയതന്ത്രജ്ഞതയോടെ, സ്മാര്‍ട്ടായി കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടു പോവുക.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം കരിയറില്‍ ഉയര്‍ച്ചയുണ്ടാക്കുന്ന നല്ലൊരു ജോലി ലഭിയ്ക്കുന്ന ദിവസമാണ്. ടെലഫോണിക് ഇന്റര്‍വ്യൂ വഴിയായിരിയ്ക്കും, ഈ വഴി തെളിയുക. ജോലിയിലെ ആത്മാര്‍ത്ഥതയും പ്രയത്‌നവും ഏറെ ഉയരത്തില്‍ നില്‍ക്കുന്ന ദിവസം കൂടിയാണ്.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നത്തെ ദിവസം ജോലിയിലെ സമ്മര്‍ദ്ദവും ഉത്തരവാദിത്വവും ക്ഷീണിപ്പിയ്ക്കുന്ന ദിവസമാണ്. ഉച്ചയ്ക്കു ശേഷം എതിരാളികള്‍ക്കൊപ്പം മത്സരങ്ങള്‍ നേരിടേണ്ടി വരികയും ചെയ്യും. കാര്യങ്ങള്‍ ശരിയായി ചെയ്യുവാന്‍ ഇത്തരം പോരാട്ടം ശക്തി നല്‍കും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ലക്ഷ്യങ്ങള്‍ക്കു വേണ്ടി പരിശ്രമിച്ചാലും അതു നേടാന്‍ സാധിച്ചെന്നു വരില്ല. എന്നു കരുതി വിഷമിയ്ക്കാനുമില്ല. ഇത്തരം പ്രയത്‌നം നിങ്ങള്‍ക്കു ഭാവിയില്‍ ലക്ഷ്യം നേടിത്തരും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസം വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചു ഗൗരവമായി ചിന്തിയ്‌ക്കേണ്ട, ഇതില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിയ്‌ക്കേണ്ട ദിവസമാകും, ഇന്നത്തേത്. ഇത്തരം കാര്യങ്ങളില്‍ മനസിന്റെ സ്വരം കേള്‍ക്കുന്ന ദിവസം. ജീവിതത്തില്‍ ധാരാളം നല്ല മാറ്റങ്ങള്‍ വരുന്ന പൊസറ്റീവാകുന്ന ദിവസമാണ് ഇന്ന്.



Click it and Unblock the Notifications











