Latest Updates
-
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം! -
2026 ജൂലൈ 11: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 11 ശനിയാഴ്ച: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
വെള്ളിയാഴ്ചത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം, ഗ്രഹനിലയിൽ വമ്പൻ മാറ്റങ്ങൾ -
മുംബൈയിൽ എലിപ്പനി ജാഗ്രത: വെള്ളക്കെട്ടിലൂടെ നടന്നവരാണോ നിങ്ങൾ? 72 മണിക്കൂറിനുള്ളിൽ ഈ മുൻകരുതലുകൾ എടുക്കൂ
ഒക്ടോബര്‍ 12 വെള്ളിയാഴ്ചയിലെ രാശി ഫലം
ഒക്ടോബര്‍ 12 വെള്ളിയാഴ്ചയിലെ രാശി ഫലം
ദിവസങ്ങള്‍ മാറി മാറി വരും. ഇതുപോലെ ജീവിതത്തിലെ സുഖവും ദുഖവും മാറി മാറി വരും. ഓരോ ദിവസങ്ങളും സന്തോഷവും ദുഖവും മാറി മാറി കൊണ്ടു വരുന്നതോ രണ്ടും ഇട കലര്‍ന്നു വരുന്നതോ ആകാം.
സോഡിയാക് സൈന്‍ അഥവാ സൂര്യരാശി നമ്മുടെ ദിവസങ്ങളെ നമ്മളറിയാതെ സ്വാധീനിയ്ക്കുന്നു. ഇന്നലത്തെ പോലെയാകില്ല, ഇന്ന്. ഇന്നത്തെ പോലെയാകണം എന്നില്ല, നാളെ.
സോഡിയാക് സൈന്‍ അഥവാ രാശി പ്രകാരം ഇന്നത്തെ ദിവസം, അതായത് 2018 ഒക്ടോബര്‍ 12 വെള്ളിയാഴ്ച എന്തെല്ലാം മാറ്റങ്ങളാണ് നിങ്ങളുടെ ജീവിതത്തില്‍ കൊണ്ടു വരിക, എന്തെല്ലാമാണ് നിങ്ങളെ കാത്തിരിയ്ക്കുന്നത് എന്നെല്ലാം തിരിച്ചറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നത്തെ ദിവസം അദൃശ്യ ശക്തികളോടും ഇത്തരത്തിലുള്ള കാര്യങ്ങളോടും താല്പര്യം തോന്നുന്ന ദിവസമാണ്. ഇത്തരം ചില പ്രവൃത്തികള്‍ക്കു ശ്രമിയ്ക്കാന്‍ സാധ്യതയുമുണ്ട്. ഇത്തരം കാര്യങ്ങള്‍ നല്ലതിനു വേണ്ടി മാത്രം ഉപയോഗിയ്ക്കുക.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ സ്നേഹവും വാല്സല്യവും പ്രകടിപ്പിയ്ക്കുന്ന ദിവസമാകും. നിങ്ങളുടെ യുക്തികള്‍ നിങ്ങളുടെ മനസില്‍ മുന്നിട്ടു നില്ക്കും. എന്നാല്‍ ദിവസത്തിന് ഒടുവാകുമ്പോഴേയ്ക്കും ഇതില്‍ വ്യത്യാസമുണ്ടാകും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ഇമോഷണല്‍, സെന്‍സിറ്റീവ് സ്വഭാവം പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കും. ഇതു കൊണ്ട് വികാരങ്ങളെ നിയന്ത്രിയ്ക്കാന്‍ പഠിയ്ക്കുക. വ്യക്തി ബന്ധങ്ങളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വയ്ക്കുക. ആരോടെങ്കിലും പ്രണയാഭ്യര്‍ത്ഥനയോ വിവാഹാഭ്യര്‍ത്ഥനയോ നടത്തണമെങ്കില്‍ ഇത് നല്ല സമയമല്ല.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായി ദിവസമാകും. ഏല്‍പ്പിയ്ക്കുന്ന ജോലികള്‍ സന്തോഷത്തോടെ ചെയ്തു തീര്‍ക്കുന്ന ദിവസം. ചില സാമ്പത്തിക പ്രശ്നങ്ങള്‍ ചെറിയ ടെന്‍ഷനുകള്‍ ഉണ്ടാക്കുവാന്‍ സാധ്യതയുണ്ടെങ്കിലും പൊതുവേ സന്തോഷകരമായ ദിവസമാകും, ഇന്ന്.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസം ജോലിത്തിരക്കുള്ള ദിവസമാകും. നിങ്ങളുടെ ജോലി സുപ്പീരിയര്‍മാരെ തൃപ്തിപ്പെടുത്തുകയും ചെയ്യും. വീട്ടമ്മമാര്‍ക്ക് സാധാരണ ജോലികള്‍ കൂടാതെ മറ്റു ജോലികളും ഏറ്റെടുക്കേണ്ടി വരുന്ന ദിവസം കൂടിയാണ.്

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശി പാര്‍ട്നര്‍ ഷിപ്പ് സംരംഭങ്ങളില്‍ നിന്നും മാറി സ്വയം പ്രൊജക്ടുകള്‍ ഏറ്റെടുക്കുന്ന ദിവസമാണ് ഇന്ന്. നിങ്ങളുടെ ലീഡര്‍ ഷിപ്പ് ഗുണങ്ങള്‍ ടീമിനെ ഒരുമിപ്പിച്ചു നിര്‍ത്തി ചെയ്യിക്കുവാന്‍ സാധിയ്ക്കുന്ന ദിവസം കൂടിയാണ്.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിക്ക് നിങ്ങളുടെ ചിന്തകളും ഐഡിയകളും മറ്റുള്ളവരുമായി പങ്കു വയ്ക്കാന്‍ സാധിയ്ക്കുന്ന ദിവസമാണ് ഇന്ന്. തുറന്ന മനസ്ഥിതി സൂക്ഷിച്ചാല്‍ ടെന്‍ഷനുകള്‍ അത്രയും കുറയും. ബിസിനസിന് പൊതുവെ ലാഭദായകമായ ദിവസമാണ് ഇന്ന്. മുന്‍പു ചെയ്ത നല്ല കാര്യങ്ങളുടെ ഫലം ലഭിയ്ക്കുന്ന ദിവസം കൂടിയാണ്.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി ഇന്നത്തെ ദിവസം ജീവിതം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ കഴിയുന്ന ദിവസമാണ് ഇന്ന്. നിങ്ങളുടെ മനശക്തി തടസങ്ങളെ നേരിടാന്‍ സഹായിക്കുന്ന ദിവസം. എത്ര വലിയ വെല്ലുവിളിയെങ്കിലും വിജയം നേടാന്‍ സാധിയ്ക്കുക തന്നെ ചെയ്യും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം പെട്ടെന്നുള്ള അഭിവൃദ്ധിയ്ക്കു സാധ്യതയുള്ള ദിവസമാണ്. സാമ്പത്തികത്തില്‍ ലാഭമുണ്ടാകുന്നതു നിങ്ങളെ സന്തോഷിപ്പിയ്ക്കും. ജോലിയില്‍ നിങ്ങളുടെ പരിചയം മുഖവിലയ്ക്കെടുക്കപ്പെടും. പൊതുവെ വളരെ സജീവമായ ദിവസവുമാണ്.

കാപ്രികോണ്‍ അഥവാ മകര രാശി
കാപ്രികോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നത്തെ ദിവസം ക്രിയേറ്റീവ് കാര്യങ്ങള്‍ക്കു മുന്‍ഗണന കൊടുക്കുന്ന ദിവസമാകും. ഇതു കൊണ്ടു ചില പ്രശ്നങ്ങള്‍ക്കു പോലും പരിഹാരം കാണാന്‍ കഴിയുന്ന ദിവസവും. കുടുംബപരമായ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാനും സഹായം വേണ്ടവര്‍ക്കു കഴിയും വിധത്തില്‍ എത്തിയ്ക്കാനും സാധ്യതയുള്ള ദിവസം.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസം വളരെ ഊര്‍ജദായകമായ ദിവസമാകും. ആരോഗ്യകാര്യങ്ങളില്‍ ഡയറ്റ് പോലെയുള്ള ശ്രദ്ധകള്‍ വയ്ക്കുന്നവര്‍ക്കു പ്രയോജനം ഉണ്ടെന്നു തോന്നുന്ന ദിവസം. സന്തോഷകരമായ, നല്ലൊരു ദിവസം എന്നു പറയാം.



Click it and Unblock the Notifications