Latest Updates
-
Rashiphalam: ഇന്ന് ആരംഭമായി ധനയോഗം, 12 രാശിക്കാര്‍ക്കും അറിയാം സമ്പൂര്‍ണഫലം -
പോഷക കലവറ ഈ ഭക്ഷണങ്ങള്‍: സ്ഥിരമാക്കണം ബദാം, ബീറ്റ്റൂട്ട്, ചീര ഉള്‍പ്പടെയുള്ളവ -
ഭഗവാന് നേരിട്ട് തലയില്‍ കൈവച്ചനുഗ്രഹിക്കുന്നവര്: ഈ രാശിക്കാരെ ചേര്‍ത്ത് നിര്‍ത്തും -
മീനത്തില്‍ 27 നാളിനും തെളിയുന്ന ദോഷങ്ങള്‍ : ഗുണവര്ദ്ധനവും അത്യപൂര്‍വ്വ നേട്ടങ്ങളും കൂടെ വരും -
ശരീരത്തെ വിഷമുക്തമാക്കും, പ്രതിരോധത്തിനും അത്യുത്തമം: മഞ്ഞള്‍-നാരങ്ങ പാനീയം ഇപ്രകാരം -
കഴിക്കുന്നത് ഈ ഭക്ഷണങ്ങളെങ്കില്‍ ഹൃദയം സ്മാര്‍ട്ടാവും, ഒപ്പം മറ്റ് ചിലഗുണങ്ങളും നല്‍കും പൊട്ടാസ്യം കലവറ -
ഗ്രഹണയോഗം: കൃത്യം 14 ദിവസത്തിനുള്ളില്‍ കേതു-ചന്ദ്രസംയോഗം, ഉത്തമസ്ഥാനങ്ങളില് 4 രാശിക്ക് ധനമഴ പെയ്യും -
ശുക്ര-വ്യാഴ സംയോഗത്തില്‍ ഗജലക്ഷ്മി രാജയോഗം: സമൃദ്ധിയും ഐശ്വര്യവും 6 രാശിക്കാരില്‍ കെടാതെ നില്ക്കും -
Rashiphalam: ഇന്ന് മാര്‍ച്ച് 16, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇപ്രകാരം -
ഡ്രൈഫ്രൂട്സ് ഈ സമയം കഴിച്ച് നോക്കൂ: സാധാരണയേക്കാള്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും
ഇന്നത്തെ രാശിഫലം (7 Oct 2018 )നിങ്ങള്‍ക്ക് എങ്ങനെ
ഇന്നത്തെ രാശി ഫലം നിങ്ങള്‍ക്ക് എങ്ങനെ
ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറി മാറി മറിയുന്ന ദിവസങ്ങളാണ് ഓരോരുത്തര്‍ക്കും ഓരോ ദിവസങ്ങള്‍. ചില ദിവസങ്ങള്‍ ഭാഗ്യമാകും, ചിലത് ദുര്‍ഭാഗ്യവും.
നല്ല ദിവസങ്ങള്‍ക്കായാണ് പ്രാര്‍ത്ഥനയും താല്‍പര്യവുമെങ്കിലും രാശി പ്രകാരം നല്ലതും ചീത്തയുമെല്ലാം ഉണ്ടാകാം. രാശിയും ഗ്രഹ സ്വാധീനവും ഒപ്പം നിങ്ങളുടെ കര്‍മങ്ങളുമെല്ലാം ദിവസത്തെ നല്ലതും ചീത്തയുമാക്കാം. കര്‍മം നമുക്കു നിയന്ത്രിയ്ക്കാന്‍ സാധിയ്ക്കും. എന്നാല്‍ രാശി സ്വാധീനം പാലിയ്ക്കാന്‍ അത്ര എളുപ്പമല്ല. ഇത് മാറി മറിഞ്ഞു വരും. ഗ്രഹങ്ങള്‍ക്കൊപ്പം. നല്ലതു വരണമെന്നും ഗ്രഹ ദോഷങ്ങളില്‍ വിശ്വാസമെങ്കില്‍ ഇതു തീര്‍ക്കാന്‍ വഴികള്‍ തേടുകയുമാകാം.
ഇന്നത്തെ രാശിഫലം (7 Oct 2018 )നിങ്ങളുടെ രാശി പ്രകാരം നല്ലതാണോ മോശമാണോ എന്നറിയുക.

ഏരീസ് അഥവാ മേടം രാശി
ഇന്നത്തെ ദിവസം പല തരം ആളുകളുമായി കൂട്ടിച്ചേരുന്ന ദിവസമമാകും, ഏരീസ് അഥവാ മേടം രാശിയ്ക്കാര്‍ക്ക്. ബിസിനസും വിനോദവും ഒത്തു ചേരുന്ന വേളയെന്നു പറയാം. ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കു ചേരും, ഇതിന് നിങ്ങള്‍ക്കു കഴിവുമുണ്ട്. ഐഡിയകളുടെ കാര്യത്തില്‍ മറ്റുള്ളവരേക്കാള്‍ ബുദ്ധിപരമായി നീങ്ങാന്‍ നിങ്ങള്‍ക്കു കഴിയും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ബിസിനസിലും പ്രൊഫഷണല്‍ കാര്യത്തിലും തീരെ വിട്ടുവീഴ്ച ചെയ്യാതെ കര്‍ശനമായി നില്‍ക്കുന്ന ദിവസമാണ്. ഇതു കൊണ്ടു തന്നെ ആവശ്യമില്ലാത്ത പ്രശ്‌നങ്ങളില്‍ ചെന്നു പെടുകയും ചെയ്യും. സഹപ്രവര്‍ത്തകരോടും ഇടപാടുകാരോടും തന്മയത്വത്തോടെ നില്‍ക്കുന്നാണ് ഗുണം ചെയ്യുകയെന്ന കാര്യം ഓര്‍ക്കുക. എക്‌സിക്യട്ടീവുകള്‍ക്കും അഡ്മിനിസ്റ്റര്‍മാര്‍ക്കും ഇന്നത്തെ ദിവസം നല്ലതാണ്. ജോലിയില്‍ അസ്വസ്ഥരാകരുത്. കാര്യങ്ങള്‍ നിങ്ങളുടെ വഴിയ്ക്കു വരിക തന്നെ ചെയ്യും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസം സ്ഥിരമായുള്ള ജോലികള്‍ ബോറടിപ്പിയ്ക്കുന്നതു കൊണ്ടു തന്നെ ഇതില്‍ നിന്നും ബോറടി മാറ്റാന്‍ ബ്രേക്ക് എടുക്കുന്ന ദിവസമാണ്. പാരമ്പര്യമായുള്ള വഴികളിലൂയെ ധന സമാഗമത്തിനു സാധ്യതയുള്ള ദിവസമാണ് ഇന്ന്. ബോറടി മാറ്റാന്‍ കുട്ടികളുടെ കൂട്ടു സഹായിക്കും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം സമൂഹത്തിലെ നിങ്ങളുടെ സ്ഥാനവും സാമ്പത്തിക നിലയും ബന്ധുക്കളുടെ മുന്നില്‍ വെളിപ്പെടുത്താന്‍ ആഗ്രഹിയ്ക്കുന്ന ദിവസമാകും, ഇന്നത്തേത്. ഭൂതകാലത്തില്‍ നിന്നും ലഭിച്ച അനുഭവങ്ങള്‍ നിങ്ങള്‍ക്കു ഭാവിയില്‍ ഗുണം ചെയ്യും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ കഴിവുകളനുസരിച്ചു പുതിയ പ്രൊജക്ടുകള്‍ നേടിയെടുക്കാന്‍ സഹായിക്കുന്ന ദിവസമാണ് ഇന്ന്. ബന്ധങ്ങളില്‍ ചെറിയ പ്രശനങ്ങളുണ്ടാകുമെങ്കിലും ഇതിനെല്ലാം പരിഹാരം കാണാന്‍ നിങ്ങള്‍ക്കു കഴിയുകയും ചെയ്യും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം കുടുംബപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ട ദിവസമാകും. കുടുംബപരമായ തര്‍ക്കങ്ങള്‍ പരിഹരിയ്ക്കാന്‍ സാധിയ്ക്കുന്ന ദിവസമാണ് ഇന്നത്തേത്. ബാലന്‍സായ നീക്കങ്ങളിലൂടെ നീങ്ങാന്‍ സാധിയ്ക്കുന്ന ദിവസം കൂടിയാണ് ഇന്ന്.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം വിദേശ ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ സാധിയ്ക്കുന്ന ദിവസമാണ് ഇന്നത്തേത്. ഇവരില്‍ നിന്നും നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ സാധിയ്ക്കുന്ന ദിവസം കൂടിയാണ്. ജോലിയിലെ നിങ്ങളുടെ കഴിവ് ഓഫീസില്‍ നിങ്ങള്‍ക്കു പേരു നേടിത്തരുന്ന ദിവസം. നല്ലതും ചീത്തയുമായ ഒരു പിടി അനുഭവങ്ങള്‍ ഇന്നുണ്ടാകും.

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം ദയയും കരുണയുമെല്ലാം കാണിയ്ക്കുന്ന ദിവസമാണ്.
ദുഖങ്ങള്‍ മാറ്റി വച്ച് സന്തോഷിയ്ക്കാന്‍ ശ്രമിയ്ക്കുക. സാമൂഹ്യ ജീവിതം കൂടുതല്‍ ആക്ടീവാകുന്ന ദിവസം.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം പ്രണയത്തില്‍ ചെന്നു വീഴാന്‍ സാധ്യതയുള്ള ദിവസമാണ് ഇന്ന്. എന്നാല്‍ പ്രണയമുള്ളവര്‍ക്ക് റെഡ് സിഗ്നല്‍ കാണാന്‍ സാധ്യതയുള്ള ദിവസവും. പ്രണയവുമായുള്ള തര്‍ക്കം ഒഴിവാക്കുക. പ്രണയിക്കുന്നയാളുമായി സന്തോഷകരമായ സന്ദര്‍ഭങ്ങള്‍ ഉണ്ടാക്കുക.

കാപ്രികോണ്‍ അഥവാ മകര രാശി
കാപ്രികോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നത്തെ ദിവസം വാക്കുകളേക്കാള്‍ പ്രവൃത്തി ദിവസമാകും, ഇന്ന്. നിങ്ങളുടെ ആത്മാര്‍ഥമായ ശ്രമവും പ്രോത്സാഹനവും മറ്റുള്ളവരെ അവരുടെ ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്ച വയ്ക്കാന്‍ സഹായിക്കുന്ന ദിവസം. ആളുകള്‍ നിങ്ങള്‍ക്കു പുറകിലുണ്ടാകും, എന്നാല്‍ ചിലര്‍ നിങ്ങളെ മറി കടക്കാനും സാധ്യതയുണ്ട്. അവസരങ്ങള്‍ നഷ്ടപ്പെടുന്നത് അത്ര നല്ല കാഴ്ചയായിരിയ്ക്കില്ല.

അക്വാറിയസ് അഥവാ കുംഭ രാശി
അക്വാറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം സ്പിരിച്വല്‍ വഴികളിലൂടെ കൂടുതല്‍ സഞ്ചരിയ്ക്കുന്ന ദിവസമാണ് ഇന്ന്. ക്ഷേത്രങ്ങളും മതപരമായ ഇടങ്ങളും സന്ദര്‍ശിയ്ക്കുന്ന ദിവസം. എന്നാല്‍ ഇതിനും യാഥാര്‍ത്ഥ്യത്തിനും തമ്മിലുള്ള വ്യത്യാസം മനസിലാക്കി പ്രവര്‍ത്തിയിക്കുകയും വേണം.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസം ആവശ്യമില്ലാതെ മനസു വിഷമിയ്ക്കാതെ കാര്യങ്ങള്‍ ശാന്തമായി കണ്ടു മുന്നേറുന്ന ദിവസമാണ്. മറ്റുള്ളവരുടെ കടുത്ത വാക്കുകളില്‍ സത്യമുണ്ടോയെന്നു ശാന്തമായി സ്വയം വിലയിരുത്തുന്ന ദിവസവുമാണ് ഇന്ന്. അനീതി സഹിയ്ക്കാന്‍ പറ്റില്ലെങ്കിലും തെറ്റു ചെയ്തവരോട് ക്ഷമിയ്ക്കാന്‍ സാധിയ്ക്കുന്ന ദിവസവും.



Click it and Unblock the Notifications











