Latest Updates
-
ഇന്ന് ജൂലൈ 12: വൃദ്ധി യോഗത്തിൽ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം! -
2026 ജൂലൈ 11: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 11 ശനിയാഴ്ച: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
വെള്ളിയാഴ്ചത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം, ഗ്രഹനിലയിൽ വമ്പൻ മാറ്റങ്ങൾ
2018 ഡിസംബര്‍ 1ലെ രാശിഫലത്തിന് വിശേഷം
2018 ഡിസംബര്‍ 1ലെ രാശിഫലത്തിന് വിശേഷം
2018ലെ അവസാന മാസത്തിന്റെ ആദ്യ ദിവസം. 2018 ഡിസംബര്‍ 1 അതു കൊണ്ടു തന്നെ പ്രത്യേകതയുളളതുമാണ്. ഇനി ഒരു ഇംഗ്ലീഷ് മാസം ഒന്നാം തീയതി 2018ല്‍ ഇല്ല.
2018ലെ അവസാന ദിവസങ്ങളെ വരവേല്‍ക്കുന്ന ആദ്യ ദിവസത്തെ ഗ്രഹനില, രാശിനില നിങ്ങള്‍ക്ക് അനുകൂലമാണോ എന്നറിയൂ. 2018 ഡിസംബര്‍ 1 ശനിയാഴ്ചയിലെ രാശി ഫലം അറിയൂ,ഇത് അനുകൂലമാണോ എന്നും അറിയൂ

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നത്ത ദിവസം വസ്തു സംബന്ധമായ നേട്ടങ്ങള്‍ക്കു ഫലമുണ്ട്. കുടുംബത്തിന് സമൃദ്ധിയ്ക്കായി നിങ്ങള്‍ ആശിയ്ക്കും. കുടുംബത്തിനു കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട സമയവുമാണ്. ധ്യാനം പോലുള്ള കാര്യങ്ങളില്‍ താല്പര്യം തോന്നുന്ന ദിവസം കൂടിയാണ്.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങള്‍ നിങ്ങളുടെ ജോലിക്കാരോട് അല്പം കാര്‍ക്കശ്യത്തോടെ ഇടപെടുന്ന ദിവസമാണ്. നിങ്ങള്‍ പറയുന്നത് അതേ പടി ചെയ്യണമെന്നു നിങ്ങള്‍ താല്പര്യപ്പടുന്ന, നിര്‍ബന്ധം പിടിയ്ക്കുന്ന ദിവസം. എന്നാല്‍ ഇത് ഭാവിയില്‍ നിങ്ങള്‍ക്കു തന്നെ ദോഷം ചെയ്യും. കൃത്യമായ പ്ലാനുകളുണ്ടാക്കി കാര്യങ്ങള്‍ ചെയ്യുന്നത് കാര്യങ്ങള്‍ നല്ല രീതിയില്‍ നടക്കാന്‍ സഹായിക്കും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസം ദിനചര്യകളില്‍ തിരക്കുണ്ടാകുന്ന ദിവസം, കുടുംബവും കുട്ടികളുമായി സമയം ചെലവഴിയ്ക്കും. വൈകീട്ടോടെ കൂട്ടുകാര്‍ക്കൊപ്പം ഡിന്നര്‍ സാധ്യതയുമുണ്ട്. ഇത് നിങ്ങളെ റിലാക്സ് ചെയ്യിക്കും

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം ഒത്തു ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലൂടെ വിജയം വരിയ്ക്കുന്ന ദിവസമാണ്. നിങ്ങളുടെ ദയയും വിശാലമനസുമുള്ള സമീപനം പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ സഹായിക്കും. പൊതുവെ തിരക്കുളള, അതേ സമയും ഉത്സാഹഭരിതമായ ദിവസമാണ്.

ലിയോ അഥവാ ചിങ്ങ രാശിയ്
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസം പുതിയ പ്രൊജക്ടുകളും പുതിയ കോണ്ട്രാക്റ്റുകളും ലഭിയ്ക്കുന്ന ദിവസമാണ്. ബിസിനസ് ചെയ്യാനുളള നിങ്ങളുടെ കഴിവും വര്‍ദ്ധിയ്ക്കും. മറ്റുള്ളവരുടെ പ്രതീക്ഷയ്ക്കൊത്ത് എത്തിച്ചേരുവാന്‍ കഠിനാധ്വാനം ചെയ്യേണ്ടി വരും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം കുടുംബസംബന്ധമായ വിഷയങ്ങള്‍ മുന്നിട്ടു നില്ക്കുന്ന ദിവസമാണ്. നിങ്ങളുടെ വ്യക്തിത്വം നിങ്ങളുടെ ജോലിയിലും നിഴലിയ്ക്കും വൈകാരികമായ കാര്യങ്ങള്‍ വരുമെങ്കിലും ഇത് നല്ല രീതിയില്‍ കൈകാര്യം ചെയ്യും. രാത്രിയില്‍ പങ്കാളിയുമൊത്ത് സമയം ചെലവഴിയ്ക്കും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം ബിസിനസ് സംബന്ധമായോ അല്ലാതെയോ യാത്രകള്‍ക്കു സാധ്യതയുള്ള ദിവസമാണ.് ഈ യാത്ര നിങ്ങളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്താന്‍ ഇടയുള്ള ഒന്നാണ്. ബിസിനസിനോടു താല്പര്യം കൂടുന്നതു കാരണം കുടുംബപരമായ കാര്യങ്ങള്‍ക്കു സാധ്യത കുറയുന്ന ദിവസമാണ്.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ജിജ്ഞാസ ജോലിയില്‍ പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ സഹായിക്കും. നിങ്ങളുടെ പൈാസറ്റീവ് സമീപനം നിങ്ങളുടെ സഹപ്രവര്‍ത്തകരേയും സ്വാധീനിയ്ക്കും. എങ്കിലും പൊതുവെ സ്ട്രെസുളള ദിവസമായതു കൊണ്ടു തന്നെ റിലാക്സിനുളള വഴികള്‍ കണ്ടെത്തുക.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം കരിയറില്‍ തിരക്കുള്ള ദിവസമാകും. സ്പിരിച്വല്‍ കാര്യങ്ങളില്‍ കൂടുതല്‍ താല്പര്യം തോന്നുന്ന ദിവസവുമാകും. നിങ്ങളുടെ

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് ഏറെ ജോലി സമ്മര്‍ദം അനുഭവപ്പെടുന്ന ദിവസമാകും. നിശ്ചിത സമയത്തിനുള്ളില്‍ ജോലി ചെയ്തു തീര്‍ക്കേണ്ട ദിവസം. എങ്കിലും ജോലി ചെയ്യാനുള്ള നിങ്ങളുടെ സ്പിരിറ്റ് നിങ്ങളെ വിജയത്തിലെത്തിയ്ക്കും. ശരിയായ വഴി കണ്ടെത്തി നീങ്ങും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം പൊതുവെ അനുകൂലമല്ല. നിങ്ങളുടെ കണക്കു കൂട്ടലുകള്‍ അനുസരിച്ചു കാര്യങ്ങള്‍ മുന്നോട്ടു പോകാത്ത ദിവസം. ജോലിയിലെ പ്രശ്നങ്ങള്‍ ക്ഷമയും പൊസററീവിറ്റിയും കൊണ്ടു പരിഹരിയ്ക്കാന്‍ സാധിയ്ക്കും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസം സാധാരണ ദിനചര്യകളിലൂടെ പോകുന്ന, ബോറടിപ്പിയ്ക്കുന്ന ദിവസം. ജോലികള്‍ ചെയ്തു തീര്‍ക്കാന്‍ അല്പം ബുദ്ധിമുട്ടു തോന്നുന്ന ദിവസവുമാണ്. പുതിയ പാര്‍ട്നര്‍ഷിപ്പ് ബിസിനസുകള്‍ക്കു ചേര്‍ന്ന ദിവസവുമല്ല.



Click it and Unblock the Notifications