Latest Updates
-
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ്
നവംബറിലെ അവസാന ദിനം രാശി പ്രകാരം
നവംബറിലെ അവസാന ദിനം രാശി പ്രകാരം
രാശി പ്രകാരം ഓരോ ദിവസങ്ങളും മാറി മാറി വരും. ചില ദിവസങ്ങള്‍ നല്ലതായി വരും. ചില ദിവസങ്ങള്‍ മോശമായും വരും. ദിവസങ്ങളെ സ്വാധീനിയ്ക്കുന്നത് പലതാണ്. ഇതില്‍ ഗ്രഹ സ്വാധീനവും പ്രധാനമാണ്.
രാശികള്‍ നമുക്ക് അനുകൂലമായാല്‍ കാര്യങ്ങള്‍ നടക്കും. നല്ലതുകള്‍ സംഭവിയ്ക്കും. മറിച്ചാല്‍ നേരെ മറിച്ചുള്ള ഫലവും.
രാശി പ്രകാരം 2018 നവംബര്‍ 30, അതായത് നവംബറിലെ അവസാന ദിനം എങ്ങനെ എന്നറിയൂ

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നത്തെ ദിവസം എനര്‍ജി ധാരാളമുണ്ടാകും. എന്നാല്‍ ഇത് ജോലിക്കാര്യത്തില്‍ കാണില്ല. ഇതു കൊണ്ടു തന്നെ ബോസില്‍ നിന്നും അപ്രീതിയുണ്ടായാല്‍ ഇതാവും കാരണം. റൊമാന്‍സിന് ചേര്‍ന്ന ദിവസം.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നത്ത ദിവസം അത്ര പ്രത്യേകതയില്ലാത്ത, സാധാരണ ദിവസം. വലിയ ഉയര്‍ച്ചയോ താഴ്ച്ചയോ കാണില്ല. ഇന്നത്തെ ദിവസം നിങ്ങള്‍ തന്നെ നിങ്ങളുടെ ശത്രുവാകാന്‍ സാധ്യതയുണ്ട്. എന്നിരുന്നാലും വലിയ പ്രശ്നങ്ങളില്ലാതെ പോകുന്ന ദിവസമാണ് ഇന്ന്.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസം വികാരങ്ങള്‍ നിങ്ങളെ ഭരിയ്ക്കുന്ന ദിവസമാകും. ഇതില്‍ നിന്നും രക്ഷ നേടാന്‍ സ്പിരിച്വല്‍ കാര്യങ്ങളിലേയ്ക്കു മനസു തിരിയ്ക്കുന്ന ദിവസവുമാണ്. ഇതു കൊണ്ടു തന്നെ ഇത്തരം സ്ഥലങ്ങളിലേയ്ക്കു സന്ദര്‍ശന സാധ്യതയുണ്ട്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം പ്രണയത്തിനു പൊസറ്റീവായ ദിവസമാണ്. മറ്റുള്ളവര്‍ക്ക് അസൂയ തോന്നിപ്പിയ്ക്കും വിധത്തില്‍ സന്തോഷം. എന്നിരുന്നാലും നിങ്ങളുടെ അഭിമാനത്തിന് കോട്ടം സംഭവിയ്ക്കാതെ നോക്കുക.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയില്‍ പെട്ടവര്‍ക്ക് ഇന്ന് ക്ഷേത്ര ദര്‍ശനവും സ്പിരിച്വല്‍ കാര്യങ്ങളുമെല്ലാം ഏറെ ഗുണം ചെയ്യും. ഇത്തരം കാര്യങ്ങളെല്ലാം തന്നെ മനസിന് ആശ്വസം നല്‍കും. ധ്യാനം പോലുളളവ ഗുണം ചെയ്യും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം അദ്ഭുതങ്ങളുടേയും സന്തോഷങ്ങളുടേയും ദിവസമാകും. സന്തോഷകരമായ ട3ിപ്പിനോ ഡ്രൈവിനോ പോകും. നല്ല കാര്യങ്ങള്‍ സംഭവിയ്ക്കുന്ന, ശുഭപ്രതീക്ഷയുളള ദിവസമാണ്.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം വളരെ തിരക്കുള്ള ദിവസമാകും. പഴയ ബന്ധങ്ങള്‍ പുതുക്കാം. ജോലിയില്‍ കൃത്യമായ ഓര്‍ഡര്‍ വയ്ക്കണമെന്ന ആവശ്യം ഉണ്ടായേക്കാം.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം വളരെ ശ്രദ്ധാലുവായി ഇരിയ്ക്കേണ്ട ദിവസമാണ്. ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് നല്ല ബോധ്യം വേണം. നിങ്ങളുടെ മനസാക്ഷിയുടെ സ്വരം കേള്‍ക്കുക. പൊസറ്റീവായി ചിന്തിയ്ക്കുക, പ്രവര്‍ത്തിയ്ക്കുക.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം ധാരാളം മീ്റ്റിംഗുകള് നടക്കുന്ന ദിവസമാണ്. സ്റ്റോക്ക്, ഷെയര്‍ സംബന്ധമായ കാര്യങ്ങളില്‍ ലാഭമുണ്ടാകും. ശരിയായ ലാഭത്തിന് വൈകീട്ടു വരെ കാത്തിരിയ്ക്കുക.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നത്തെ ദിവസം ബാക്കിയെല്ലാം ഇട്ടെറിഞ്ഞ് ഒരു യാത്രയ്ക്കു പോകാനുള്ള തോന്നലുണ്ടാകുന്ന ദിവസമാണ് ഇന്ന്. എന്നാല്‍ ഇതു താല്‍ക്കാലികമായുള്ള ഒരു അവസ്ഥ മാത്രമാണ്. ഇതിനൊന്നും സാധിച്ചില്ലെങ്കില്‍ തന്നെ വൈകീട്ട് ജോലിയില്‍ നിന്നും സ്വതന്ത്രമായി ഏതെങ്കിലും എന്റര്ടെയ്ന്മെന്റുകളില് പങ്കെടുക്കുക.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം പൊതുവേ അല്പം നിരാശാജനകമായ ദിവസമാണ്. ഇതു കൊണ്ടു തന്നെ സ്പിരിച്വാലിറ്റിയില് രക്ഷ നേടാന്‍ താല്പര്യം തോന്നുന്ന ദിവസവുമാണ്. എന്നാല്‍ പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടാതെ ഇതിനു പരിഹാരം കണ്ടെത്താനാണ് ശ്രമിയ്ക്കേണ്ടത്. ദൈവത്തില്‍ വിശ്വസിച്ചു മുന്നോട്ടു പോയാല്‍ രക്ഷ കിട്ടും. വെല്ലുവിളികള്‍ ജീവിതത്തിന്റെ ഭാഗമാണെന്നറിയുക.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസം മററുള്ളവരോടു ദയ കാണിയ്ക്കുന്ന, വിശാല മനസു കാണിയ്ക്കുന്ന ദിവസമാണ്. ജോലിയില്‍ നിങ്ങള്‍ ആത്മാര്‍പ്പണം കാണിയ്ക്കും. ഇതിനായി നിങ്ങള്‍ക്ക് അഭിനന്ദനവും ലഭിയ്ക്കും. കുടുംബവും ജോലിയുമായി ബാലന്‍സ് ചെയ്തു പോകുക.



Click it and Unblock the Notifications
