Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ഇന്നു കാശു നിക്ഷേപിച്ചാല്‍ ഈ രാശിയ്ക്കു ഗുണം
ഇന്നു കാശു നിക്ഷേപിച്ചാല്‍ ഈ രാശിയ്ക്കു ഗുണം
സോഡിയാക് സൈന്‍ അഥവാ രാശി പല രീതിയിലും നമ്മെ സ്വാധീനിയ്ക്കുന്ന ഒന്നാണ്. നമ്മുടെ ദിവസങ്ങളേയും ഇതു പല രീതിയിലും സ്വാധീനിയ്ക്കുന്നു. രാശിയും ഗ്രഹ സ്വാധീനവുമെല്ലാം നാമറിയാതെ തന്നെ നമ്മെ നിയന്ത്രിയ്ക്കുന്നു.നല്ല ഗ്രഹ, രാശി സ്വാധീനം നല്ല ദിവസം കൊണ്ടു വരും. ഇല്ലെങ്കില്‍ നേരെ തിരിച്ചും.
2018 നവംബര്‍ 29 വ്യാഴാഴ്ച നിങ്ങളുടെ ദിവസം എങ്ങനെ എന്നറിയൂ, രാശി പ്രകാരം നല്ലതോ മോശമോ എന്നറിയൂ

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നത്തെ ദിവസം സംസാരത്തിലൂടെ ആളുകളെ ആകര്‍ഷിയ്ക്കുന്ന ദിവസം. എന്നാല്‍ ഇതിനിടയില്‍ ഓഫീസ് കാര്യങ്ങള്‍ അവഗണിയ്ക്കാതിരിയ്ക്കുക. ഇത് ഏറെ പ്രധാനം.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നത്തെ ദിവസം ജോലിയ്ക്കൊപ്പം വീട്ടുകാര്യങ്ങളിലും കുടുംബാംഗങ്ങളുടെ കാര്യത്തിലും ശ്രദ്ധിയ്ക്കുന്ന ദിവസമാണ് ഇന്ന്. ജോലിയ്ക്കു വേണ്ടി കുടുംബത്തെ അവഗണിയ്ക്കുന്നുവെന്ന അറിവുണ്ടാകും. ഇതു കൊണ്ടു തന്നെ കുടുംബ ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ ശ്രദ്ധിച്ചാല്‍ ഗുണം ലഭിയ്ക്കും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ചുറ്റുമുള്ളവരുടെ ഡിമാന്റുകള്‍ നടത്തിക്കൊടുക്കാന്‍ സാധിയ്ക്കാത്ത അവസ്ഥയാകും. വൈകീട്ടോടെ അല്പം ഫ്രീയാകാന്‍ ശ്രമിയ്ക്കും. പുതിയ കാര്യങ്ങള്‍ ചെയ്യാനും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ സ്വാഭാവികമായ കഴിവുകള്‍ ജോലിയില്‍ അംഗീകരിയ്ക്കപ്പെടും. നേട്ടം നല്‍കും. നിങ്ങളുടെ സഹപ്രവര്‍ത്തരുടെ പൂര്‍ണ പിന്തു ണ ലഭിയ്ക്കും. നിങ്ങളുടെ പ്രാധാന്യവും പേരും വര്‍ദ്ധിയ്ക്കും. എന്നാല്‍ ഇത് അഹങ്കാരത്തിന് അവസരമാകരുത്.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസം കുടംബത്തിനു കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട ദിവസമാണ് ഇന്ന്. പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ ശ്രമിയ്ക്കുന്ന ദിവസം കൂടിയാണ്. സഹപ്രവര്‍ത്തകര്‍ക്കും തുല്യ പ്രാധാന്യം നല്‍കുക. ജീവിതത്തിന്റെ പല പാഠങ്ങളും നിങ്ങള്‍ ഇന്നു പഠിയ്ക്കും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ സാധ്യതയുണ്ട്. എന്റര്ടെയ്ന്മെന്റ് ബന്ധങ്ങള്‍ നല്കുന്ന വേദനകളില്‍ നിന്നും രക്ഷ നേടാനുള്ള നല്ലൊരു വഴിയാണെന്ന സത്യം തിരിച്ചറിയുക.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം വൃത്തിയാക്കലുകള്ക്കു പ്രാധാന്യം നല്കുന്ന, ചെയ്യുന്ന ദിവസമാണ്. ഇതു വഴി സ്ട്രെസും ടെന്‍ഷനുമെല്ലാം ഒഴിവാക്കി നിര്‍ത്താനും സാധിയ്ക്കും. ഇത്തരം ജോലികളില്‍ മുഴുകുന്നതു കാരണം.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം അത്ലറ്റുകള്‍ക്ക് ഏറെ നല്ല ദിവസമാണ്. എഞ്ചിനീയര്‍മാര്‍ക്ക് പ്ലാനുകള്‍ക്കു ചേര്‍ന്ന ദിവസമാണ്. സമൂഹത്തില്‍ ഈ രാശിക്കാര്‍ക്കു പ്രാധാന്യം ലഭിയ്ക്കുന്ന ദിവസവും കൂടിയാണ് ഇന്ന്.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം സമാന ചിന്താഗതിക്കാരായവരുമായുള്ള ആശയ വിനിമയം കൂടുതല്‍ ഊര്‍ജവും ഉന്മേഷവും നല്‍കും. ഐഡിയകള്‍ കണ്ടെത്തി ഇത് പ്ലാന്‍ ചെയ്തു നടപ്പിലാക്കും. പ്രാക്ടിക്കലായി മുന്നോട്ടു പോകുക. ഗുണമുണ്ടാകും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയെ ഇന്നത്തെ ദിവസം ജോലി സംബന്ധമായ ബുദ്ധിമുട്ടുകള്‍ പിന്തുടരും. ജോലി മാറുകയെന്ന ചിന്തയുണ്ടാകും. വൈകീട്ടോടെ റിലാക്സേഷന് ലഭിയ്ക്കും. കുടുംബവുമായി സന്തോഷകരമായ ഒത്തു ചേരലുണ്ടാകാം.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം ദിവസം നല്ല രീതിയില്‍ പ്ലാന്‍ ചെയ്യാന്‍ സാധിയ്ക്കും. ഇതു വഴി കൂടുതല്‍ സമയം ലഭിയ്ക്കും. ഇത് പല കാര്യങ്ങളും ചെയ്യാന്‍ സഹായകമാകും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസം നിക്ഷേപത്തിനും കണക്കു കൂട്ടലുകള്‍ക്കും ചേര്‍ന്ന ദിവസമാണ്. ഇത്തരം കാര്യങ്ങളില്‍ നിന്നും നേട്ടം ലഭിയ്ക്കും. നല്ല ഭാഗ്യമുള്ള, സന്തോഷകരമായ ദിവസമാണ് ഇന്ന്.



Click it and Unblock the Notifications
