Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
2018 നവംബര്‍ 28 ബുധനാഴ്ച നിങ്ങളുടെ ദിവസം
2018 നവംബര്‍ 28 ബുധനാഴ്ച നിങ്ങളുടെ ദിവസം
ദിവസങ്ങളെ സ്വാധീനിയ്ക്കുന്നതില്‍ പല ഘടകങ്ങളുമുണ്ട്. നമ്മുടെ ചിന്തയും പ്രവൃത്തിയും മൂഡും മുതല്‍ ഗ്രഹ, രാശി സ്വാധീനം വരെ ഇതില്‍ പെടുന്ന ഘടകങ്ങളാണ്. നല്ല ഗ്രഹ, രാശി സ്വാധീനം നല്ല ദിവസം കൊണ്ടു വരും. ഇല്ലെങ്കില്‍ നേരെ തിരിച്ചും.
2018 നവംബര്‍ 28 ബുധനാഴ്ച നിങ്ങളുടെ ദിവസം എങ്ങനെ എന്നറിയൂ, രാശി പ്രകാരം നല്ലതോ മോശമോ എന്നറിയൂ

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നത്തെ ദിവസം ബന്ധങ്ങളുടെ ഉറപ്പു വര്‍ദ്ധിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്ന ദിവസമാണ്. ഭാവിയിലേയ്ക്കു കൂടി കണക്കാക്കി ബന്ധങ്ങളില്‍ ഉറപ്പു കൊണ്ടു വരാന്‍ ശ്രമിയ്ക്കും. ഇത്തരം ശ്രമങ്ങള്‍ ഫലവത്താകുകയും ചെയ്യും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നത്തെ ദിവസം അടുത്ത സുഹൃത്തുക്കളെ ഓര്‍ക്കുന്ന ദിവസമാകും. പൊതുവേ റൊമാന്‍സിന് ചേര്‍ന്ന, വിവാഹത്തിന് ഒരുങ്ങുന്നവര്‍ക്ക് അനുകൂലമായ ദിവസമാണ് ഇന്നെന്നു വേണം, പറയാന്‍. റൊമാന്‍സാണ് ഈ രാശിക്കാര്‍ക്ക് ഇന്നു മുന്നിട്ടു നില്‍ക്കുന്നത്.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസം ഭൂതകാലത്തില്‍ സ്വയം മറക്കുന്ന ദിവസമാണ്. നൊസ്റ്റാള്‍ജിയ എന്നൊക്കെ വേണമെങ്കില്‍ പറയാം. ബൗദ്ധികപരമായ കാര്യങ്ങള്‍ ആകര്ഷിയ്ക്കും. ഭൂതകാലം ഭാവിയിലും വര്‍ത്തമാനത്തിലും കരടാകാതിരിയ്ക്കാന് ശ്രദ്ധിയ്ക്കുക.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം എല്ലാ വെല്ലുവിളികളും എളുപ്പത്തില്‍ നേരിടുന്ന, വിജയിക്കുന്ന ദിവസമാണ് ഇന്ന്. എന്നാല്‍ നിങ്ങളൊരു ബലിയാടാകാതിരിയ്ക്കാന് ശ്രദ്ധിയ്ക്കുക. ഇത് നിങ്ങളുട ആത്മവിശ്വാസത്തെ വരെ ബാധിച്ചേക്കൂം. ദൗര്‍ബല്യത്തെ മറി കടന്ന് പൊസറ്റീവിറ്റി നിറയ്ക്കാന്‍ ശ്രമിയ്ക്കുക.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസം സ്റ്റോക്ക്, ഷെയര്‍ മാര്‍ക്കറ്റുകളില്‍ നിന്നും സാമ്പത്തിക ലാഭം ഫലം പറയുന്നു. നിക്ഷേപങ്ങള്‍ ലാഭം തരുന്ന ദിവസം. ദീര്‍ഘ നാളത്തെ കടം തീര്‍ക്കാന്‍ സാധിയ്ക്കുന്ന ദിവസം. ബാക്കി വന്ന ബില്ലുകള്‍ അടച്ചു തീര്‍ക്കാന്‍ പറ്റുന്ന ദിവസവും. സന്തോഷിയ്ക്കാന്‍ ചെലവുണ്ടാകാനും സാധ്യത.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം ഒരു ബേക്ക് എടുത്തു റിലാക്സ് ചെയ്യുന്നത് ഏറെ നല്ലതാകും. സോഷ്യല്‍, പ്രൈവറ്റ് മീററിംഗുകളിലും ചടങ്ങുകളിലും പങ്കെടുക്കാം.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം ഇന്നത്തെ ദിവസം കുടുംബാംഗങ്ങളുമൊത്ത് സന്തോഷത്തോടെ ചെലവഴിയ്ക്കാന്‍ സാധിയ്ക്കും. സന്തോഷം തോന്നുന്ന, പങ്കാളിയുമൊത്ത് റൊമാന്റിക് നിമിഷങ്ങള്‍ ചെലവഴിയ്ക്കുന്ന ദിവസം. ഇത്തരം ഒരുമിക്കലുകള്‍ ആസ്വദിയ്ക്കുക

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം ഏറെ തിരക്കുള്ള ദിവസമാകും. ജോലിയില്‍ ഏറെ പ്രഷറുള്ള ദിവസവും. പലപ്പോഴും അസ്വസ്ഥതയും തോന്നുന്ന ദിവസം.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ നിങ്ങള്‍ പ്രദര്ശിപ്പിയ്ക്കുന്ന മിടുക്കിന് ഉടന്‍ അംഗീകാരം ലഭിച്ചെന്നു വരില്ല. അര്‍ഹിച്ചത് അല്പം വൈകീട്ടാണെങ്കിലും ലഭിയ്ക്കുക തന്നെ ചെയ്യും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നത്തെ ദിവസം സെന്റിമെന്റലാകുന്ന ദിവസമാണ്. ഇത് നിങ്ങളെ പ്രാക്ടിക്കലായി ചിന്തിയ്ക്കുന്നതില്‍ നിന്നും തടയും. നിങ്ങള്‍ നിങ്ങളുടെ ഇമോഷനുകളെ നിയന്ത്രിച്ചില്ലെങ്കില്‍ ഇത് വിജയ വഴിയില്‍ തടസമാകും. മാനസികമായി കരുത്തു നേടുക.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം മൂഡു മാറ്റം കാര്യമായി അനുഭവപ്പെടുന്ന ദിവസമാണ്. ഇതു കൊണ്ട് നിങ്ങളോട് അടുത്തവര്‍ക്ക് ബുദ്ധിമുട്ടുകളുണ്ടാകുന്ന ദിവസമാണ്.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസം വളരെ ഹെക്ടിക്കായ ദിവസമാണ് ഇന്ന്. ബിസിനസിലും വ്യക്തിപരമായും ബന്ധങ്ങള്‍ നന്നാക്കാന്‍ ശ്രമിയ്ക്കുന്ന ദിവസം. മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാനും സാധ്യതയുണ്ട്.



Click it and Unblock the Notifications
