Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
സാമ്പത്തിക നേട്ടം ഇന്നത്തെ രാശിഫലം ഇവര്‍ക്ക്
സാമ്പത്തിക നേട്ടം ഇന്നത്തെ രാശിഫലം ഇവര്‍ക്ക്
ദിവസങ്ങള്‍ മാറി മറിഞ്ഞു വരുന്നതു പോലെ ഭാഗ്യവും മാറി മറിഞ്ഞു വരും. സൂര്യരാശി പ്രകാരം ഓരോ ദിവസത്തേയും ഫലങ്ങള്‍ വ്യത്യസ്തമാകും. ഇതിനു കാരണം ഗ്രഹ സ്വാധീനമാണ്.
രാശി പ്രകാരം ഗ്രഹങ്ങള്‍ അനുകൂലമെങ്കില്‍ അനുകൂല ഫലവും നമ്മെ സ്വാധീനിയ്ക്കുന്ന ഒന്നാണ് നാം ജനിച്ച മാസത്തിന്റെ അടിസ്ഥാനത്തിലാണ് സോഡിയാക് സൈന്‍ അഥവാ സൂര്യരാശി തീരുമാനിയിക്കുന്നത്.
രാശി പ്രകാരം നവംബര്‍ 27 ചൊവ്വാഴ്ചത്തെ രാശി ഫലം അറിയൂ

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നത്തെ ദിവസം സ്വന്തം കഴിവുകള്‍ കൊണ്ട് വിജയം നേടാനാകുന്ന ദിവസമാകും. കാര്യങ്ങള്‍ വിശദീകരിയ്ക്കാനുള്ള നിങ്ങളുടെ കഴിവ് പലരേയും ആകര്ഷിയ്ക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും. ചെറിയ അപകടങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നത്തെ ദിവസം പെട്ടെന്നു തീരുമാനങ്ങളെടുത്തു നടപ്പാക്കേണ്ടി വരുന്ന ദിവസമാണ്. തീരുമാനങ്ങളെടുക്കാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടേണ്ടി വരികയില്ല. കാര്യങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യാനുള്ള നിങ്ങളുടെ കഴിവ് ശ്രദ്ധിയ്ക്കപ്പെടുകയും ചെയ്യും. മറ്റുള്ളവര്‍ നിങ്ങളുടെ ഉപദേശത്തിനു വേണ്ടി വരികയും ചെയ്യും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസം പല ആളുകളും പല ഡിമാന്റുകളും ആവശ്യപ്പെടുന്ന ദിവസമാകും. അവരുടെ ഡിമാന്റുകള്‍ സാധിച്ചു കൊടുക്കാന്‍ നിങ്ങള്‍ക്കാകും. നിങ്ങളുടെ ബുദ്ധിശക്തിയെ ആളുകള്‍ അഭിനിന്ദിയ്ക്കും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം ആരോഗ്യപരമായി അത്ര നല്ല ദിവസമാകില്ല. മററുള്ളവരെ സഹായിക്കാനുള്ള നിങ്ങളുടെ സ്വഭാവത്തെ മറ്റുള്ളവര്‍ അഭിനന്ദിയ്ക്കും. ആരോഗ്യം ശ്രദ്ധിയ്ക്കുക.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസം മററുള്ളവര്‍ നിങ്ങളെ അഭിനന്ദിയ്ക്കുന്ന ദിവസമാകും. നിങ്ങള്‍ക്ക് ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍ അതേ രീതിയില്‍ ഉത്തരം കിട്ടാതെ അവശേഷിയ്ക്കും. ഭാവിയെ കുറിച്ച് ആശങ്കയുണ്ടാകുന്ന ദിവസം കൂടിയാണ്.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് എഴുതാനുള്ള കഴിവ് മറ്റുള്ളവരെ വേദനിപ്പിയ്ക്കാതെ തന്നെ നിങ്ങളുടെ തോന്നലുകള്‍ പ്രകടിപ്പിയ്ക്കാന്‍ സഹായിക്കും. ബാക്കിയുള്ള ജോലികള്‍ ചെയ്തു തീര്‍ക്കും. ഏറ്റെടുക്കുന്ന കാര്യങ്ങളില്‍ വിജയം നേടാന്‍ സാധിയ്ക്കുകയും ചെയ്യും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ദീര്ഘനാളേയ്ക്കുള്ള പുനരുദ്ധാരണ പ്രക്രിയകള്‍ എന്തെങ്കിലും ആരംഭിയ്ക്കാന്‍ സാധ്യതയുള്ള ദിവസമാണ് ഇന്ന്. വീട് പുതിയ പെയിന്റിംഗുകള്‍ കൊണ്ടോ മറ്റോ അലങ്കരിയ്ക്കും. വൈകീട്ട് വീട്ടുകാരോടൊപ്പം പുറത്തേയ്ക്കു പോകാനുള്ള സാഹചര്യങ്ങളുണ്ടാകും.

സ്കോര്‍പിയോ വൃശ്ചിക രാശി
സ്കോര്‍പിയോ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം മറ്റുള്ളവരുടെ ഇഷ്ടം നേടിയെടുക്കുന്ന ദിവസമാണ്. ജോലിയിലും ഏറെ മിടുക്കു തെളിയിക്കുന്ന ദിവസമാണ്. കണ്ണും കാതും തുറന്നിരിയ്ക്കുക.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം എല്ലാ അര്‍ത്ഥത്തിലും ജോലിയില്‍ മുഴുകുന്ന ദിവസമാണ്. എങ്കിലും പ്രയത്നത്തിനനുസരിച്ച് പ്രയോജനം ലഭിച്ചെന്നു വരില്ല. എങ്കിലും കഴിവു തെളിയിക്കാന്‍ സാധിച്ചുവെന്ന സന്തോഷം ലഭിയ്ക്കുന്ന ദിവസം.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നത്തെ ദിവസം വീജയം എളുപ്പം നേടാനാകുന്ന ദിവസമാണ്. എന്നാല്‍ അധികം ഭാഗ്യം പരീക്ഷിയ്ക്കരുത്. സോഷ്യല്‍ സര്‍ക്കിളില്‍ പ്രശസ്തി നേടാന്‍ വഴിയുണ്ടാകും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം സ്വപ്നം യാഥാര്‍ത്ഥ്യമാകുന്ന ദിവസമാണ്. നിങ്ങളുടെ കഴിവു കാരണം മറ്റുള്ളവര്‍ക്ക് നല്ല അഭിപ്രായം തോന്നുന്ന ദിവസം. നിങ്ങള്‍ക്കു ഗുണമുണ്ടാകുന്ന രീതിയില്‍ കാര്യങ്ങള്‍ ചെയ്യുക.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന്ത്തെ ദിവസം നിങ്ങളുടെ ബൗദ്ധിക തലത്തിലെ കഴിവു പുറത്തു വരുന്ന ദിവസമാണ്. നിങ്ങളുടെ വിശ്വാസം പൂര്‍ത്തീകരിയ്ക്കാത്ത കാര്യങ്ങള്‍ പൂര്ത്തീകരിയ്ക്കാന് സഹായിക്കും. കാര്യങ്ങള്‍ വിധിയ്ക്കു വിട്ടു കൊടുക്കുന്ന ഒരു സമീപനവും ഉണ്ടാകും.



Click it and Unblock the Notifications
