Latest Updates
-
ഐബിപിഎസ് പിഒ പരീക്ഷാ തയ്യാറെടുപ്പ്: പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ശ്രദ്ധ കൂടും, വിജയം ഉറപ്പ്! -
അനന്ത ചതുർത്ഥിയിൽ വീടിന് ഒരു 'വാസ്തു റിസെറ്റ്'; ഐശ്വര്യത്തിനായി ഈ മാറ്റങ്ങൾ ഇന്ന് തന്നെ ചെയ്യാം! -
മഹാലയ അമാവാസി ഇന്നാണോ? തെറ്റിദ്ധരിക്കരുത്, യഥാർത്ഥ തീയതിയും തർപ്പണ സമയവും ഇതാ! -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 24: കേരളത്തിലെ പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഠം സമയങ്ങൾ ഇങ്ങനെ; അറിയേണ്ടതെല്ലാം -
പ്രസവാനന്തര തടി കുറയ്ക്കാൻ തിടുക്കം വേണ്ട! കത്രീന കൈഫിന് പിന്തുണയുമായി താരങ്ങൾ, ശാസ്ത്രീയ വഴികൾ ഇതാ -
2026 സെപ്റ്റംബർ 24: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; പ്രധാന നഗരങ്ങളിലെ ചോഘടിയ സമയങ്ങൾ ഇതാ! -
ചൊവ്വ പൂയം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർ ശ്രദ്ധിക്കുക, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ! -
പഞ്ചക് കാലം തുടങ്ങി: സെപ്റ്റംബർ 28 വരെ ഈ കാര്യങ്ങൾ ഒഴിവാക്കണം, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം -
ഇന്ന് രവി യോഗം: സാമ്പത്തിക ഇടപാടുകൾക്ക് ഉത്തമ സമയം, 12 രാശിക്കാർക്കും അറിയാൻ ഈ കാര്യങ്ങൾ
രാശിപ്രകാരം നവംബര്‍ 26 തിങ്കള്‍ എങ്ങനെ
രാശിപ്രകാരം നവംബര്‍ 26 തിങ്കള്‍ എങ്ങനെ
നമ്മുടെ ഓരോ ദിവസത്തേയും നല്ലതിനേയും ചീത്തയേയും സ്വാധീനിയ്ക്കുന്ന പല ഘടകങ്ങളുണ്ട്. നമ്മുടെ ചിന്തകളും പ്രവൃത്തികളും മുതല്‍ ജ്യോതിഷ പ്രകാരം രാശിയും ഗ്രഹങ്ങളുമെല്ലാം ഇതില്‍ പ്രധാനമാണ്.
ഗ്രഹങ്ങള്‍, രാശി അനുകൂലമെങ്കില്‍ ദിവസം നല്ലതാകും. അല്ലെങ്കില്‍ മോശവും. ഇപ്രകാരം നോക്കിയാല്‍ 2018 നവംബര്‍ 26 തിങ്കള്‍ നിങ്ങള്‍ക്കു നല്ലതോ മോശമോ എന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നത്തെ ദിവസം വിജയകരമായ ദിവസമാകും. എന്നാല്‍ ഏറ്റെടുക്കാന്‍ സാധിയ്ക്കുന്നതില്‍ കൂടുതല്‍ ജോലി ഏറ്റെടുക്കരുത്. ആത്മവിശ്വാസത്തോടെ, പൊസറ്റീവിറ്റിയോടെ ജോലി ചെയ്യുക.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നത്തെ ദിവസം ചുറ്റുമുള്ളവരുടെ സപ്പോര്‍ട്ട് ലഭിയ്ക്കുന്ന ദിവസമാണ്. ഭക്ഷണങ്ങളോടും ഏറെ താല്പര്യം തോന്നുന്ന ദിവസമാണ്. നല്ല ഭക്ഷണം ആസ്വദിയ്ക്കാന്‍ സഹായിക്കുന്ന ദിവസവും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസം പൊതുവേ മനശാന്തി കുറഞ്ഞ ദിവസമാകും. പങ്കാളിയോട് തോന്നലുകള്‍ തുറന്നു പറയുന്നത് ശാന്തമാകാന്‍ സഹായിക്കും. കഴിഞ്ഞ കാലങ്ങളെക്കുറിച്ചു ചിന്തിച്ചിരിയ്ക്കുന്നത് അവസാനിപ്പിച്ച് ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകുക.

ക്യാന്‍സര്‍ അഥവാ കര്‍ക്കിട രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിട രാശിയ്ക്ക് ഇന്നത്തെ ദിവസം അല്പം ശാന്തിക്കുറവ് അനുഭവപ്പെടും. ഏതു സാഹചര്യത്തിലും ശാന്തത കൈ വിടാതിരിയ്ക്കുക. ഇങ്ങനെ ചെയ്താല്‍ ജീവിതത്തില്‍ വിജയിക്കും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങളിലും മറ്റുള്ളവരുടെ അഭിപ്രായം തേടുന്ന ദിവസമാകും. മറ്റുള്ളവര്‍ പറയുന്നതു ശ്രദ്ധിച്ച് അധികം ഉരിയാടാതിരിയ്ക്കുന്നതാണ് ഇന്നു നല്ലത്. ആത്മവിശ്വാസം അല്പം കുറഞ്ഞിരിയ്ക്കുന്നതു കൊണ്ടു തന്നെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ ഇന്നെടുക്കാതിരിയ്ക്കുക. ജോലിയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തേണ്ട സമയമായി.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം സാമ്പത്തികമായ വെല്ലുവിളികള്‍ ഏറ്റെടുക്കുന്ന ദിവസം. വെല്ലുവിളികള്‍ നേരിട്ട് ഏറ്റെടുക്കുന്നത് പുതിയ രീതികളിലൂടെയാകും. ഇപ്പോഴത്തെ ബിസിനസുകള്‍ നേട്ടം കൊണ്ടു വരും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം ചെറിയ കാര്യങ്ങളില്‍ സ്ട്രെസ് എടുക്കാതിരിയ്ക്കുന്നതാണ് നല്ലത്. യോഗ, മെഡിറ്റേഷന്‍ എന്നിവ ചെയ്യുന്നതു നല്ലതാണ്. ജോലി സംബന്ധമായി അല്പം ടെന്‍ഷനുണ്ടാകും. വരും വരായ്കകളെ കുറിച്ചു നല്ല പോലെ ചിന്തിച്ച ശേഷം മാത്രം തീരുമാനങ്ങളെടുക്കുക.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം ചിന്തകളും നൊസ്റ്റാള്‍ജിക് തോന്നലുകളും ഉണ്ടാകുന്ന ദിവസമാണ്. പോയ സമയം തിരിച്ചു വരില്ലെന്ന കാര്യം ഓര്‍ക്കുക. അതു കൊണ്ടു തന്നെ കഴിഞ്ഞതോര്ത്തിരിയ്ക്കാതെ എത്രയും പെട്ടെന്ന്, ഇന്നു തന്നെ പുതിയ കാര്യങ്ങള്‍ക്കു തുടക്കം കുറിയ്ക്കാം.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം എടുത്തു ചാടുന്നതിനു മുന്‍പ് ചിന്തിയ്ക്കുന്ന ദിവസമാണ്. നിങ്ങളുടെ റെപ്യൂട്ടേഷന് നിങ്ങള്‍ കാത്തു സൂക്ഷിയ്ക്കുക തന്നെ വേണം.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നത്തെ ദിവസം ഏറെ ജോലിഭാരമുള്ള ദിവസമാകും. ഇതു കൊണ്ടു തന്നെ ഏറെ തളര്‍ച്ച തോന്നുന്ന ദിവസം. ബിസിനസില്‍ ശത്രുക്കള്‍ നിങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ചാലും നിങ്ങള്‍ പിടിച്ചു നില്ക്കും. അവരെ നേരിടുകയും ചെയ്യും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം പഠന രംഗത്തുള്ളവര്‍ക്ക് ഏറെ നല്ല ദിനമാകും. നിങ്ങള്‍ പലര്‍ക്കും പ്രചോദനമാകും. മറ്റുള്ളവരോടു മനുഷ്യത്വ പരമായ സമീപനം വച്ചു പുലര്‍ത്തുക.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസം ലക്ഷ്യത്തിലേയ്ക്കുള്ള കഠിനാധ്വാനം ഫലം കാണുന്ന ദിവസമാണ്. ബിസിനസിന് ഇന്നു നല്ലൊരു ദിവസമാണ്. ജോലിയിലും ബിസിനസിലും നല്ല കാര്യങ്ങള്‍ നടക്കുന്ന ദിവസം.



Click it and Unblock the Notifications
