Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഇന്നത്തെ രാശിഫലം 23 NOV കേമം ഈ രാശിയ്ക്ക്....
ഇന്നത്തെ രാശി ഫലം അറിയൂ
രാശി ഫലം ചിലപ്പോള്‍ നന്നാകാം, ചിലപ്പോള്‍ മോശമാകാം. ഇതനുസരിച്ചു നമ്മുടെ ദിവസങ്ങളിലും മാറ്റം വരും. ചില ദിവസങ്ങള്‍ ഏറെ നല്ലതാകാം. ചിലതു മോശവും. ഗ്രഹ സ്വാധീനവും രാശി ചക്രവുമെല്ലാം ഇത്തരം കാര്യങ്ങള്‍ തീരുമാനിയ്ക്കുന്നതില്‍ വലിയ പങ്കു വഹിയ്ക്കുന്നുണ്ട്.
രാശി ചക്രം അനുസരിച്ച് ഇന്നത്തെ രാശി ഫലം, അതായത് നവംബര്‍ 23 വെള്ളിയാഴ്ചത്തെ രാശി ഫലം എങ്ങനെയുണ്ടെന്നറിയൂ, നല്ലതോ മോശമോ എന്നറിയൂ.

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നത്തെ ദിവസം പൊതുവെ ഗുണഫലമായിരിയ്ക്കും, നല്‍കുക. ധന സംബന്ധമായി മെച്ചമുളള ദിവസമാണ്. ലോണിന് അപേക്ഷിച്ചവര്‍ക്കു ലോണ്‍ ലഭിയ്ക്കുന്ന ദിവസം. പൊതുവേ സന്തോഷകരവും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നത്തെ ദിവസം തങ്ങളിലേയ്ക്കു തന്നെ ഒതുങ്ങിക്കൂടാന്‍ സാധ്യതയുള്ള ദിവസം. ഇത് നിങ്ങള്‍ക്ക് അരക്ഷിതാവസ്ഥ സൃഷ്ടിയ്ക്കും. മറ്റുള്ളവരെ നിയന്ത്രിയ്ക്കാനും അവര്‍ക്കു മേല്‍ അധികാരം കാണിയ്ക്കാനും ശ്രമിയ്ക്കും. നിങ്ങളുടെ സ്വാര്‍ത്ഥത നിങ്ങളിലെ നന്മകളെ കടത്തി വെട്ടാന്‍ അനുവദിയ്ക്കാതിരിയ്ക്കുക.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ പുറമോടിയും വ്യക്തിത്വവും ഉയര്‍ന്നു നില്ക്കുന്ന ദിവസമാണ്. മറ്റുള്ളവരുടെ കണ്ണില്‍ നിങ്ങള്‍ ആകര്ഷണമുള്ളവരാകും. സമൂഹത്തിലും ജോലി സ്ഥലത്തുമെല്ലാം ആളുകള്‍ നിങ്ങളുടെ ബുദ്ധിയിലും വാക് സാമര്‍ത്ഥ്യത്തിലും മയങ്ങും. റൊമാന്‍സിന് അനുകൂല ദിവസം

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം ക്രിയേറ്റീവിറ്റിയില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന ദിവസവമാണ്. നിങ്ങളുടെ ജോലി മെച്ചപ്പെടുത്താന്‍ സഹപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ സഹായിക്കും. പുതിയ ജോലിയോ ജോലിയ്ക്കായുള്ള ഇന്റര്‍വ്യൂവോ സാധ്യതകളില്‍ പെടുന്നു.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസം പൊതുവെ അല്പം മൂഡി ദിവസമാകും. കുടുംബത്തിനൊപ്പം സമയം ചെലവഴിച്ചാല്‍ ഇതില്‍ നിന്നും മോചനം ലഭിയ്ക്കും. അമിത പ്രതീക്ഷകള്‍ വയ്ക്കാതിരിയ്ക്കുന്നത് സംതൃപ്തി നേടാന്‍ സഹായിക്കുമെന്ന പാഠം മനസിലുണ്ടാകണം.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം തുറന്ന മനസോടെ നിങ്ങളുടെ സങ്കല്പങ്ങളെ സമീപിയ്ക്കുക. ക്രിയേറ്റീവായ, കൂടുതല്‍ ഐഡിയകള്‍ ലഭിയ്ക്കുന്ന ദിവസമാണ്. ഭാഗ്യം ഇന്നു നിങ്ങള്‍ക്കൊപ്പമുള്ള ദിവസം കൂടിയാണ് ഇന്ന്. വളരെ എനര്‍ജറ്റിക്കായ ദിവസം കൂടിയാണ്.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം ധാരാളം ഐഡിയകള്‍ ഉണ്ടാകുന്ന ദിവസമാണ്. പുതിയ ബിസിനസ് തുടങ്ങാന്‍ സാധിയ്ക്കുന്ന ദിവസം. വളരെ ക്ലിയറായി കാര്യങ്ങള്‍ ചിന്തിയ്ക്കാന്‍ സാധിയ്ക്കുന്ന ദിവസം. വീടും ജോലിയുമായി ബാലന്‍സ് പ്രധാനമാണ്.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം ബിസിനസുകാര്‍ക്ക് പൊതുവേ നല്ല ദിവസമാണ്. നല്ല ബിസിനസ് അവസരങ്ങള്‍ വന്നു ചേരുന്ന ദിവസമാണ്. നിങ്ങളിലെ ഏറ്റവും മികച്ചതു പുറത്തു കൊണ്ടു വന്നു വിജയം നേടാന്‍ സാധിയ്ക്കുന്ന ദിവസം.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം ആശയക്കുഴപ്പത്തിന്റേതായിരിയ്ക്കും. ഏതു വഴി തെരഞ്ഞെടുക്കണമെന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടാകാം. വിവാദങ്ങളില്‍ ചെന്നു പെടാനും സാധ്യതയുണ്ട്. അനുഭവസമ്പത്തുള്ളവരുടെ അഭിപ്രായം തേടുന്നതു ഗുണകരം.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നത്തെ ദിവസം ആത്മാര്‍ത്ഥമായ പരിശ്രമങ്ങള്‍ ഫലം കാണുന്ന ദിവസമാണ് ഇന്ന്. ഷെയര്‍ സംബന്ധമായ ജോലികള്‍ ചെയ്യുന്നവര്‍ക്ക് നല്ല ദിവസം. നിങ്ങളുടെ പങ്കാളി നിങ്ങള്‍ക്ക് ഭാഗ്യം നല്‍കുന്നയാളാണെന്നു തെളിയിക്കപ്പെടും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം മറ്റുള്ളവരുടെ കൂടി ജോലി ഏറ്റെടുക്കേണ്ടി വരുന്ന ദിവസം. എങ്കിലും തോല്‍വി സമ്മതിയ്ക്കാതെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ കഴിയുന്നവരാകും, നിങ്ങള്‍. വിജയം നിങ്ങള്‍ക്കൊപ്പമാകും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസം വളരെ സംതൃപ്തി നല്കുന്ന ദിവസമാകും. എങ്കിലും പൊതുവെ ഡിപ്രഷനുളള ദിവസം. എന്നാല്‍ വൈകീട്ടോടെ കാര്യങ്ങളില്‍ മാറ്റും വരും.



Click it and Unblock the Notifications
