Latest Updates
-
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ
ഈ രാശിയ്ക്ക് വിദേശ ധനലാഭം ഫലം
ഈ രാശിയ്ക്ക് വിദേശ ധനലാഭം ഫലം
രാശി പ്രകാരം ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറി മാറി വരും. ഇതനുസരിച്ചു ദിവസ ഫലങ്ങളും. നല്ല ദിവസങ്ങളുമുണ്ടാകും, മോശം ദിവസങ്ങളുമുണ്ടാകും.
ഗ്രഹങ്ങളും രാശികളും സ്വാധീനിയ്ക്കുന്നതും ദിവസത്തെ സ്വാധീനിയ്ക്കുന്നു. ഗ്രഹ സ്വാധീനം നല്ലതെങ്കില്‍ നല്ലത്, മോശമെങ്കില്‍ മോശം ഇതനുസരിച്ച് രാശിയിലും വ്യത്യാസങ്ങള്‍ വരും.
രാശി പ്രകാരം 2018 നവംബര്‍ 21 വ്യാഴാഴ്ച എങ്ങനെയെന്നറിയൂ

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നത്തെ ദിവസം തിരകള്ക്കൊത്തു നീങ്ങുകയെന്ന രീതിയാണ് ഗുണം നല്‍കുക. പ്രത്യേകിച്ചും ബന്ധങ്ങളുടെ കാര്യത്തില്‍. നിങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒരു നിയമമുണ്ടെങ്കിലും ഇതിപ്പോള്‍ പുറത്തെടുക്കാതെ പിന്നീട് പുറത്തെടുക്കാം. ഇന്ന് പ്രിയപ്പെട്ടവര്‍ക്കായി വിട്ടു വീഴ്ചകളാകാം.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് തിരിച്ചടികളും നിരാശകളും നേരിടാന്‍ തയ്യാറെടുക്കേണ്ട ദിവസമാണ്. നിങ്ങളുടെ എല്ലാ ശ്രമങ്ങളും വിഫലമാകുന്ന ദിവസമാകും. വിചാരിച്ചതിനേക്കാള്‍ കുറവ് ഫലം മാത്രം ലഭിയ്ക്കുന്ന ദിവസവും. ഇതെല്ലാം സ്ട്രെസും ടെന്‍ഷനും ഉണ്ടാക്കും. നിങ്ങളുടെ പ്രതീക്ഷകള്‍ കുറയ്ക്കുക.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസം തര്‍ക്കങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. ഇതിനു കാരണം നിങ്ങളുടെ ദേഷ്യമാകും. ഇത്തരക്കാരില്‍ നിന്നും നിങ്ങളുടെ സല്‍പ്പേരിനു കളങ്കം വരാനും വഴിയുണ്ട്. എന്നിരുന്നാലും അവരെ അന്തിമമായി തോല്പ്പിയ്ക്കാന് നിങ്ങള്‍ക്കു സാധിയ്ക്കും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം സെന്റിമെന്റലാകാതിരിയ്ക്കുന്നതാണ് ഗുണം ചെയ്യുക. കാര്യങ്ങള്‍ കണ്ണു തുറന്നു പിടിച്ചു കൈകാര്യം ചെയ്യുക. കരിയറിനേക്കാള്‍ കുുടുംബത്തിന് പ്രാധാന്യം നല്കുന്ന ദിവസം.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസം വളരെ ഇമോഷണലായ ദിവസമാകും. നിങ്ങളുടെ ഈഗോ പലപ്പോഴും നിങ്ങളുടെ തുറന്നുള്ള ഫീലിംഗുകള്ക്കു തടസം നില്ക്കും. റൊമാന്‍സിന് ചേര്‍ന്ന ദിവസമാണ്.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം ഫോറിന് ബന്ധങ്ങള്‍ ധന ലാഭമുണ്ടാകുന്ന ദിവസമാണ്. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ ഭംഗിയായി നിറവേറ്റുന്ന ദിവസം. പുതിയ ബിസിനസ് സംരംഭങ്ങള്‍ തുടങ്ങാനും സാധ്യതയുണ്ട്.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം പ്രണയത്തിനു ചേര്‍ന്ന ദിവസമാണ്. സ്വന്തം രൂപത്തെ കുറിച്ച് കൂടുതല്‍ ശ്രദ്ധിയ്ക്കുന്ന ദിവസം. വസ്ത്രധാരണത്തിലും ശ്രദ്ധിയ്ക്കും.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം മനസില്‍ നെഗറ്റീവ് ചിന്തകള്‍ കാരണം വളരെ അസ്വസ്ഥത തോന്നുന്ന ദിവസമാണ്. ഇത്തരം കാര്യങ്ങളില്‍ നിന്നും മാറി നില്ക്കാന് നിങ്ങള്‍ തന്നെ ശ്രദ്ധിയ്ക്കണം. മറ്റുള്ളവരെ സഹായിക്കുന്നത് ഇത്തരം കാര്യങ്ങളില്‍ നിന്നും മോചനം നല്‍കും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ക്ക് ഉയര്‍ച്ചയുണ്ടാകുന്ന ദിവസമാണ്. ഇതിനു ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയുമെല്ലാം സഹായമുണ്ടാകും. നിങ്ങളുടെ ആശയ വിനിമയ കഴിവു ഗുണം ചെയ്യും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നത്തെ ദിവസം പൊതുവേ വിജയം എളുപ്പമായ ദിവസമാണ്. ജോലികളും പുതിയ പ്രൊജക്ടുകളുമെല്ലാം കൈ വരും. എത്ര തിരക്കുണ്ടെങ്കിലും റിലാക്സിന് വഴികളുമുളളതു കൊണ്ട് മൂഡും എനര്‍ജിയും ഉണ്ടാകും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം സങ്കീര്‍ണമായ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യും. ചിലപ്പോള്‍ മറ്റുളളവരുടെ തെറ്റുകള്‍ക്കു പഴി കേള്‍ക്കേണ്ടി വന്നേക്കാം. എന്നാല്‍ ഇതും ശക്തിയായി മാറ്റാന്‍ കഴിയും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസം ബിസിനസ് സംബന്ധമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിയ്ക്കണം. സാമ്പത്തിക കാര്യത്തില്‍ ഏറെ ശ്രദ്ധിയ്ക്കുക. ചെറിയ ശ്രദ്ധ ഒരുപാടു പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സാധിയ്ക്കും.



Click it and Unblock the Notifications
