Latest Updates
-
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ്
ഈ രാശിയ്ക്ക് ഇന്ന് അസാധാരണ ഫലം
ഈ രാശിയ്ക്ക് ഇന്ന് (15 NOV) അസാധാരണ ഫലം
ദിവസങ്ങള്‍ മാറി മറിഞ്ഞു വരും. സൂര്യരാശി പ്രകാരം ഓരോ ദിവസത്തേയും ഫലങ്ങള്‍ വ്യത്യസ്തമാകും.നമ്മുടെ ഭാഗ്യ നിര്ഭാഗ്യങ്ങളും. ഇന്നത്തെ ഭാഗ്യം നാളെ നിര്‍ഭാഗ്യമാകാം. മറിച്ചുമാകാം. ഇതിനു കാരണം ഗ്രഹ സ്വാധീനമാണ്. രാശി പ്രകാരം ഗ്രഹങ്ങള്‍ അനുകൂലമെങ്കില്‍ അനുകൂല ഫലവും
സോഡിയാക് സൈന്‍ അഥവാ സൂര്യരാശി നമ്മെ സ്വാധീനിയ്ക്കുന്ന ഒന്നാണ് നാം ജനിച്ച മാസത്തിന്റെ അടിസ്ഥാനത്തിലാണ് ഇതു തീരുമാനിയിക്കുന്നത്.

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നത്തെ ദിവസം സമ്മര്‍ദമുണ്ടെങ്കിലും ഇതു നിങ്ങളിലെ നല്ലതിനെ പുറത്തു കൊണ്ടു വരാന്‍ സഹായിക്കുന്ന ഒന്നാണ്. ഏതു കാര്യത്തിലും സഹപ്രവര്‍ത്തകരെ കടത്തി വെട്ടും. നിങ്ങള്‍ പോലും പ്രതീക്ഷിയ്ക്കാത്ത ഗുണം ലഭിയ്ക്കും. ക്ഷമയോടെ കാത്തിരുന്നാല്‍ ഫലം ഉറപ്പ്.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നത്തെ ദിവസം കരിയര്‍ സംബന്ധമായി ഉയര്‍ച്ചയുണ്ടാകും. എന്നാല്‍ നിങ്ങള്‍ വിചാരിച്ച വഴിയ്ക്കാകില്ല. സാമ്പത്തികമായ സാധ്യതകളും അവസരങ്ങളും നിങ്ങളുടെ വാതിലില്‍ മുട്ടി വിളിയ്ക്കുന്ന ദിവസം. വസ്തുസംബന്ധമായ നേട്ടങ്ങളും ലഭിയ്ക്കും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് അഥവാ മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസം മറ്റുള്ളവരുടെ മനസു വായിക്കാന്‍ ശ്രമിച്ചു നേരംപോക്കുണ്ടാക്കുന്ന ദിവസമാണ് . ഇതു മാത്രമല്ല, നിങ്ങളുടെ കുടുംബ ജീവിതത്തെ കുറിച്ചും സുരക്ഷയെ കുറിച്ചും സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ചും ചിന്തിയ്ക്കും. നിങ്ങളുടെ സെന്‍സിറ്റീവ്, ഇമോഷണല്‍ സ്വഭാവം മറ്റുള്ളവരുടെ സ്നേഹം നേടിത്തരും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞു തീര്‍ക്കാനുള്ള, അവരോട് സെന്റിമെന്റലാകാന്‍ സാധ്യതയുള്ള ദിവസമാണ്. പങ്കാളിയോടു പ്രത്യേക ശ്രദ്ധ കാണിയ്ക്കുന്ന ദിവസം.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസത്തെ തിരക്കിനൊപ്പിച്ചു നീങ്ങാന്‍ അല്പം ബുദ്ധിമുട്ടേണ്ടി വരുന്ന ദിവസമാണ്. ഇതു കൊണ്ടു തന്നെ ടെന്‍ഷനുണ്ടാകും. മാനസിക, ശാരീരിക ആരോഗ്യം നില നിര്‍്ത്താന്‍ ശ്രദ്ധിയ്ക്കുക. പ്രധാനപ്പെട്ട മീറ്റിംഗുകള്‍ വിജയിക്കുമെങ്കിലും ഇതിനുണ്ടാകുന്ന അധ്വാനം നിങ്ങളെ തളര്‍ത്തും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഐഡിയകള്‍ ധാരാളമുണ്ടാകുന്ന ദിവസമാണ്. നിങ്ങള്‍ക്ക് പലരേയും സഹായിക്കാന്‍, അവര്‍ക്ക് ആശ്വാസമാകാന്‍ സാധിയ്ക്കും. മനസറിയാനുള്ള നിങ്ങളുടെ കഴിവ് പ്രിയപ്പെട്ടവരെ അദ്ഭുതപ്പെടുത്തും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം സാധാരണയില്‍ നിന്നും വ്യത്യസ്തമായി ജീവിതത്തെ സീരിയസായി കാണുന്ന ദിവസം. അല്പം സീരിയസാകുന്നത് ജീവിതത്തില്‍ ഉത്തരാദിത്വങ്ങള്‍ ഏല്ക്കാന് സാധിയ്ക്കുമെന്നതിന്റെ വെളിപ്പെടുത്തല്‍ കൂടിയാകും. ആളുകള്‍ക്ക് ഇതു മനസിലാകും.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങള്‍ നിങ്ങളുടെ രൂപത്തിലും വസ്ത്രത്തിലുമെല്ലാം ശ്രദ്ധിയ്ക്കുന്ന ദിവസമാണ്. നല്ല രീതിയില്‍ കാണപ്പെടാന്‍ ശ്രമിയ്ക്കുന്ന ദിവസം.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം മൂഡിയായ ദിവസമാണ്. എന്നാല്‍ വൈകീട്ടോടെ വിദേശത്തു നിന്നുളള ഒരു ഫോണ്‍ കോള്‍ അല്ലെങ്കില്‍ വാര്‍ത്ത സന്തോഷം നല്‍കും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നത്തെ ദിവസം പങ്കാളിയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ ശ്രമിയ്ക്കുന്ന ദിവസമാണ്. ആശയ വിനിമയത്തിലൂടെ പല പ്രശ്നങ്ങളും പരിഹരിയ്ക്കും. പങ്കാളിയെ മനസിലാക്കും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം അസാധാരണത്വം നിറഞ്ഞ ദിവസമാണ്. പണം, വിജയം, പ്രണയം ഇങ്ങനെ എന്തെങ്കിലുമാകാം. നഷ്ടപ്പെട്ട പ്രതീക്ഷ തിരിച്ചു കിട്ടും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസം ഹൃദയം കൊണ്ട് ആകര്‍ഷണം തോന്നുന്ന ദിവസം. ഈ രാശിയ്ക്ക് ഇത് പൊതുവേ അപൂര്‍വമാണ്. ഹൃദയത്തേയും മനസിനേയും നിയന്ത്രിയ്ക്കാന്‍ സാധിയ്ക്കും.



Click it and Unblock the Notifications
