Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ഇന്നത്തെ നവംബര്‍ 14 ബുധന്‍ രാശി ഫലം അറിയൂ
ഇന്നത്തെ നവംബര്‍ 14 ബുധന്‍ രാശി ഫലം അറിയൂ
ദിവസങ്ങള്‍ മാറി വരുന്നതു പോലെ നമ്മുടെ ഭാഗ്യ നിര്ഭാഗ്യങ്ങളും മാറി വരും. ഗ്രഹ സ്വാധീനം നല്ലതാണെങ്കില്‍, രാശി നല്ലതെങ്കില്‍ ദിനം ഭാഗ്യകരമാകും. അല്ലെങ്കില്‍ ദുര്ഭാഗ്യകരവും.
രാശി പ്രകാരം 2018 നവംബര്‍ 14 ബുധനാഴ്ച നിങ്ങള്‍ക്ക് എങ്ങനെയാണെന്നറിയൂ, രാശി ചക്രം തിരിയുന്നത് നിങ്ങള്‍ക്ക് അനുകൂലമോ പ്രതികൂലമോ എന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നത്തെ ദിവസം ആഗ്രഹങ്ങള്‍ മുന്‍നിര്‍ത്തി പ്രവൃത്തിയ്ക്കുന്ന ദിവസമാകും. എന്നാലും വളരെ പതുക്കെ തന്നെയാകും, ഫലമുണ്ടാവുക. എന്നു കരുതി നിരാശനാകാനുമില്ല.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നത്തെ ദിവസം സ്വന്തം നേട്ടങ്ങളും കൂട്ടുകാരുടെ നേട്ടങ്ങളും ആഘോഷിയ്ക്കാന്‍ പറ്റിയ ദിവസങ്ങളാണ്. ബിസിനസിലും ജോലിയിലുമെല്ലാം നിങ്ങളുടെ പ്ലാനുകള്‍ നിങ്ങളുടെ ഭാവിയ്ക്ക് ഉറച്ച അടിത്തറയുണ്ടാക്കുന്ന ദിവസം.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ഭൂതകാലം നിങ്ങള്‍ക്ക് വിഷമത്തിന് ഇട വരുത്തുന്ന ഒന്നാണ്. വീട്ടിലെ മുതിര്‍ന്നവര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ക്കു സാധ്യതയുണ്ട്. മെഡിക്കല്‍ സംബന്ധമായ ചെലവുകളുണ്ടാകും. വൈകീട്ടോടെ ദിവസം നന്നായേക്കും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം സാധാരണ ദിവസമാകും. എങ്കില്‍പ്പോലും സാധാരണ ദിവസത്തെ ജോലികളിലും ത്രില്‍ കണ്ടെത്തുവാന്‍ സാധിയ്ക്കും. ജോലിയില്‍ തിരക്കുള്ള ദിവസമാണ്,

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസം പ്രാക്ടിക്കലായി കാര്യങ്ങള്‍ കാണുമെങ്കിലും ചിലപ്പോള്‍ ദേഷ്യം വരുവാന്‍ സാധ്യതയുണ്ട്. എങ്കിലും ശ്രദ്ധ ജോലിയിലേയ്ക്കു തിരിച്ചു വിട്ട് ഇതു നിയന്ത്രിയ്ക്കാന്‍ സാധിയ്ക്കും. അതായത് ദേഷ്യപ്പെടാനുള്ള ആ ഊര്‍ജം നല്ല കാര്യത്തിലേയ്ക്കു തിരിച്ചു വിടാന്‍ സാധിയ്ക്കുമെന്നര്‍ത്ഥം. മുതിര്‍ന്നവരുടെ ഉപദേശങ്ങള്‍ ഗുണം ചെയ്യും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം ആരോഗ്യപരമായ പ്രശ്നങ്ങളെക്കുറിച്ചു ശ്രദ്ധ വേണം. പഴയ ചില വേദനകള്‍ വീണ്ടും വരുന്ന ദിവസം. എല്ലാം മറി കടന്ന് സന്തോഷത്തോടെ മുന്നോട്ടു പോകുക.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം സോഷ്യല്‍ സ്റ്റാറ്റസ് അനുസരിച്ചു കാര്യങ്ങള്‍ ചെയ്യുന്ന ദിവസമാണ്.ജോലിയില്‍ നിങ്ങളുടെ പുതിയ ഐഡിയകള്‍ ജോലിയില്‍ ഉയര്‍ച്ചയുണ്ടാക്കും. നടപ്പാക്കാന്‍ കഴിയാതെ പോയ ഐഡിയകള്‍ നടപ്പാക്കാന്‍ സാധിയ്ക്കും.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം രക്തബന്ധങ്ങളുടെ വില മനസിലാക്കുന്ന ദിവസമാകും, ഇന്നത്തേത്. കുടുംബത്തിനും കൂട്ടുകാര്‍ക്കുമായി ചെലവഴിയ്ക്കുന്ന സമയം. പ്രണയിക്കുന്നവര്‍ക്കു നല്ല ദിവസം.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം ദേഷ്യം നിങ്ങളെ ഭരിയ്ക്കുന്ന ദിവസമാകും. ഇത്തരം പെരുമാറ്റം കൊണ്ടു സ്വന്തം കടയ്ക്കല്‍ കത്തി വയ്ക്കാതിരിയ്ക്കുക. പ്രവൃത്തിയ്ക്കു മുന്‍പ് ചിന്തിയ്ക്കുക. സാമ്പത്തിക പ്രശ്നങ്ങള്‍ക്കു സാധ്യതയുള്ളതു കൊണ്ടു തന്നെ ശ്രദ്ധിച്ചു ചിലഴിയ്ക്കുക.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് നിങ്ങളുടെ ദീര്‍ഘ വീക്ഷണം കരിയറില്‍ ഉയര്‍ച്ചയുണ്ടാക്കുന്ന ദിവസമാണ്. പ്രൊജക്ടുകള്‍ വിജയകരമായി പൂര്‍ത്തിയാക്കും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ ഏറെ തിരക്കുള്ള ദിവസമാകും. എതിരാളികള്‍ നിങ്ങളുടെ പ്രൊജക്ട് നഷ്ടപ്പെടുത്താതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. സഹപ്രവര്‍ത്തകരില്‍ നിന്നും കുടുംബത്തില്‍ നിന്നും പിന്തുണ ലഭിയ്ക്കും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസം ഓര്‍ഗനൈസ്ഡ് ആണെങ്കിലും വൈകാരികമായ സന്ദര്‍ഭങ്ങളുണ്ടാകും. കാര്യങ്ങള്‍ അനുഭവിച്ചറിയാന്‍ സമയമെടുക്കും. എന്നാലും ഇതു നിങ്ങളില്‍ മാറ്റങ്ങളുണ്ടാക്കും.



Click it and Unblock the Notifications
