Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ഇന്നത്തെ രാശി ഫലം 12 Nov പ്രത്യേകതയുള്ളതാണ്, അറിയൂ
ഇന്നത്തെ രാശി ഫലം 12 Nov പ്രത്യേകതയുള്ളതാണ്, അറിയൂ
ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ കളം മാറ്റിച്ചവിട്ടുന്ന ജീവിതത്തില്‍ ഗ്രഹങ്ങളും രാശിയുമെല്ലാം ഇതേ രീതിയിലാണ് മുന്നോട്ടു പോകുക. നല്ലതുണ്ടാകും, മോശമുണ്ടാകും, സുഖ ദുഖ സമ്മിശ്രമാണ് ജീവിതം.
രാശി പ്രകാരം ഓരോ ദിവസത്തേയും ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറി മറഞ്ഞു വരും. ചില ദിവസം ഭാഗ്യം നല്കുന്നവ മറ്റു ചില ദിവസം ദോഷമാകും വരുത്തുക.നമ്മുടെ പ്രവൃത്തികള്‍ക്കു പുറമേ ഗ്രഹ സ്വാധീനവും ഇതു വഴി രാശി സ്വാധീനവും പലപ്പോഴും സൗഭാഗ്യത്തിനും മറിച്ചും വഴി വയ്ക്കുന്നു.
രാശി പ്രകാരം ഇന്നത്തെ ദിവസം,അതായത് 2018 നവംബര്‍ 12 രാശി ഫലം നിങ്ങള്‍ക്കെങ്ങനെ എന്നറിയൂ. ഇന്നത്തെ ദിവസം നിങ്ങള്‍ക്കു ഭാഗ്യമോ നിര്‍ഭാഗ്യമോ സന്തോഷമോ ദുഖമോ എന്നറിയൂ.

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നത്തെ ദിവസം കരിയറിനെയും സാമ്പത്തികത്തേയും കുറിച്ചു സീരിയസായ തീരുമാനങ്ങളെടുക്കുന്ന ദിവസമാണ്. പൊതുവേ തിരക്കുള്ള ദിവസം.

ടോറസ്
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നത്തെ ദിവസം കുടുംബാംഗങ്ങളുടെ മനസ് പിടിച്ചടക്കുന്ന ദിവസമാണ്. ജോലി തേടുന്നവര്‍ക്ക് നല്ല വാര്‍ത്ത പ്രതീക്ഷിയ്ക്കാം. പ്രധാനപ്പെട്ട കാര്യങ്ങളില്‍ ആലോചിച്ചു തീരുമാനമെടുക്കുക.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസം വളരെ നല്ല, ഉയര്‍ച്ചയുള്ള ദിവസമാകും. ജോലിയിലും വ്യക്തിപരമായും പ്രശ്നങ്ങള്‍ തീര്‍ക്കുന്ന ദിവസമാകും. ആരെങ്കിലുമായും ഇമോഷണല്‍ ബോണ്ടിംഗ് വേണമെന്നു തോന്നുന്ന ദിവസം. ബന്ധങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ നല്ല ദിവസമാണ്. എന്തെങ്കിലും വില്ക്കാന് നല്ല ദിവസമാണ്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം പല ഉത്തരവാദിത്വങ്ങള്‍ ചെയ്യേണ്ടി വരുന്ന ദിവസം. എന്നാല്‍ ഇതെല്ലാം എനര്‍ജിയോടെ ചെയ്തു തീര്‍ക്കാന്‍ സാധിയ്ക്കും ബാക്കി വച്ച ജോലികള്‍ ചെയ്തു തീര്‍ക്കും.

ലിയോ അഥവാ ചിങ്ങരാശി
ലിയോ അഥവാ ചിങ്ങരാശിയ്ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വരുന്ന ദിവസമാകും. തീരുമാനങ്ങള്‍ എടുക്കുന്നതിനു മുന്‍പ് എല്ലാ വഴികളെക്കുറിച്ചു ആലോചയ്ക്കുക. പങ്കാളിയുമായി വഴക്കുകള്‍ക്കു സാധ്യതയുമുണ്ട്. നിസാരമാണെങ്കില്‍ കൂടിയും. നേരംപോക്കുകളില്‍ പങ്കെടുക്കാനും സന്തോഷിയ്ക്കുവാനും സാധ്യത.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം വിജയമെന്ന നിങ്ങളുടെ ചിന്ത ജോലിയില്‍ ഉയര്‍ച്ച നല്കുന്ന ദിവസമാണ്. വിജയിക്കണമെന്ന ചിന്ത നിങ്ങള്‍ക്കു പ്രോത്സാഹനം നല്കുന്ന ഒന്ന്. കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള നിങ്ങളുടെ കഴിവ് നിങ്ങളുടെ തീരുമാനങ്ങളെ സ്വാധീനിയ്ക്കും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് സുഹൃത്തുക്കള്‍ക്കൊപ്പം സമയം ധാരാളം ചെലവഴിയ്ക്കാന്‍ സാധിയ്ക്കും. പ്രണയത്തിലേയ്ക്കെത്തുന്ന ആകര്‍ഷണം ആരോടെങ്കിലും തോന്നാന്‍ സാധ്യതയുള്ള ദിവസമാണ്. വൈകീട്ട് പുറത്തു പോയി ഡിന്നറിനു സാധ്യത.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം മറ്റുള്ളവരെ സ്വാധീനിയ്ക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങളുണ്ടാക്കും. പുതിയ ബിസിനസ് തുടക്കങ്ങളിലൂടെ മറ്റുള്ളവരുടെ അഭിനന്ദനം നേടും. നിങ്ങളുടെ വ്യക്തിത്വം ശ്രദ്ധിയ്ക്കപ്പെടും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം പ്രിയപ്പെട്ടവരുടെ ആവശ്യങ്ങള്‍ക്കു മുന്നില്‍ നിന്നു കൊടുക്കേണ്ട ദിവസം. വീട്ടില്‍ പാര്‍ട്ടിയ്ക്കു സാധ്യതയുണ്ട്. ബന്ധുക്കളൊപ്പം ഒരുമിച്ചു ചേരാന്‍ അവസരവും. പങ്കാളിയുമായി അടുത്തിടപഴകും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നത്തെ ദിവസം ശാന്തമായിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. അല്ലാത്ത പക്ഷം കാര്യങ്ങള്‍ ബുദ്ധിമുട്ടാകും. അമിതമായ ആവേശം കൊണ്ട് അടുത്തെത്തിയ വിജയം കൈപ്പിടിയില്‍ നിന്നും വഴുതിപ്പോകാതിരിയ്ക്കാന് ശ്രദ്ധിയ്ക്കുക. നിങ്ങളുടെ ലക്ഷ്യത്തില്‍ മനസര്പ്പിയ്ക്കുക.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങള്‍ ആഗ്രഹിച്ചതു നേടിയെടുക്കാന്‍ അങ്ങേയറ്റം ശ്രമിയ്ക്കുന്ന ദിവസമാണ്. ഭാഗ്യവും കൂടെയുണ്ടാകും. കഠിനാധ്വാനം വിജയത്തിലേയ്ക്കു വഴി തെളിയ്ക്കും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസം പൊതുവേ മൂഡുകള്‍ മാറി മറിയുന്ന ദിവസമാണ്. എങ്കിലും ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കും. ദിവസത്തിനൊടുവില്‍ നല്ല വാര്‍ത്ത തേടി വരും.

രാശികള്ക്കപ്പുറം
രാശികള്ക്കപ്പുറം നമ്മുടെ മനസും ചിന്തകളും പ്രവൃത്തികളും കൂടി ഏറെ പ്രധാനമാണ് എന്നു കൂടി അറിഞ്ഞിരിയ്ക്കൂ.



Click it and Unblock the Notifications
