Latest Updates
-
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം
ഡിസംബര്‍ 4 ചൊവ്വ രാശി സ്വാധീനം ആര്‍ക്ക്, എങ്ങനെ
ഡിസംബര്‍ 4 ചൊവ്വ രാശി സ്വാധീനം ആര്‍ക്ക്, എങ്ങനെ
ദിവസങ്ങള്‍ മാറി വരും, നമ്മുടെ ഭാഗ്യ നിര്ഭാഗ്യങ്ങളും. രാശിയും ഗ്രഹ സ്വാധീനവും ഇതിന് പ്രധാന കാരണങ്ങളാണ്.
നല്ല ദിവസത്തേക്കായുള്ള പ്രാര്‍ത്ഥനകള്‍ക്കും കര്‍മങ്ങള്‍ക്കുമൊപ്പം ഗ്രഹ, രാശി സ്വാധീനം കൂടി നല്ലതാണെങ്കില്‍ മാത്രമേ നമുക്ക് ഒരു ദിവസം നല്ലതാകൂ, ഭാഗ്യമാകൂ. രാശി നിങ്ങള്‍ക്ക് അനുകൂലമാണെങ്കില്‍ നല്ല ദിവസമാകും, നിങ്ങളുടെ മുന്നില്‍. എന്നാല്‍ പ്രതികൂലമെങ്കില്‍ പ്രതികൂലവും.
രാശി പ്രകാരം 2018 ഡിസംബര്‍ 4 ചൊവ്വാഴാഴ്ചയിലെ രാശി ഫലം അനുകൂലമാണോ എന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് പ്രണയിക്കുന്നവരെ സന്തോഷിപ്പിയ്ക്കാനുളള നീക്കങ്ങളാകും. എന്നാല്‍ അതേ സമയം കൂട്ടുകാരുടേയും ബന്ധുക്കളുടേയും കാര്യത്തില്‍ അത്ര നല്ല കാര്യങ്ങളാകില്ല. വൈകീട്ടോടെ പുതിയ സൗഹൃദങ്ങള്‍ക്കു സാധ്യത.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നത്തെ ദിവസം സെന്റിമെന്റലും ഇമോഷണലുമാകുന്ന ദിവസമാണ്. പൊതുസേവകര്ക്കു പൊതുവേ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള റിസള്‍ട്ട് ലഭിയ്ക്കും. ജോലി സ്ഥലത്ത് മത്സരവുമുണ്ടാകും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസം ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുന്ന ദിവസമാണ്. മറ്റുള്ളവരെ സഹായിക്കുവാന്‍ മനസു കാണിയ്ക്കുന്ന ദിവസമാണ്. ഇത് നിങ്ങളുടെ യശസുണര്ത്തുകുയും ചെയ്യും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം അനാവശ്യമായ കാര്യങ്ങളും സാഹചര്യങ്ങളും നേരിടേണ്ടി വരുന്ന ദിവസമാണ്. ഇതു കാരണം ദുഖമുണ്ടാകും. എങ്കിലും നിങ്ങളുടെ കഴിവിനാല് പ്രതിവിധി കാണാന്‍ ശ്രമിയ്ക്കും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശി ഇന്നത്തെ ദിവസം കുടുംബക്കാരുമായി ചേര്‍ന്നു സമയം ചെലവഴിയ്ക്കും. ഓഫീസിലും സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിയ്ക്കും. സാമ്പത്തിക ലാഭം ഈ രാശിയ്ക്ക് ഇന്നുണ്ടാകും. പ്രണയിക്കുന്നവര്‍ക്കു നല്ല സമയമാണ്.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം വികാരങ്ങള്‍ അനുസരിച്ചു പോകണമോ മനസാക്ഷിയുടെ സ്വരം കേള്‍ക്കണമോ എന്ന് ആശയക്കുഴപ്പമുണ്ടാകുന്ന ദിവസമാണ്. എങ്കിലും അവസാനം മനസാക്ഷിയുടെ സ്വരം എന്നതിലേയ്ക്കെത്തും. മറ്റുള്ളവര്‍ പറയുന്നതിനേക്കാള്‍ ഇതാണ് വലുതെന്നു തിരിച്ചറിയും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങള്‍ നിങ്ങളുടെ രൂപത്തെയും വേഷത്തെയും പറ്റി കൂടുതല്‍ ശ്രദ്ധ വയ്ക്കുന്ന ദിവസമാണ്. വൈകീട്ടോടെ സോഷ്യല്‍ ചടങ്ങില്‍ പങ്കെടുക്കും. പ്രണയിക്കാന്‍ ആഗ്രഹിയ്ക്കുന്നവര്‍ക്ക് നല്ല ദിവസം. വിവാഹിതര്‍ക്കും നല്ല ദിവസം.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം അടുപ്പക്കാര്‍ക്കു വേണ്ടി പണം ചിലവാക്കുന്ന ദിവസമാണ്. അവരുടെ സന്തോഷത്തേക്കാള്‍ വലുതല്ല പണം എന്ന തിരിച്ചറിവാണു കാരണം.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ക്കായി ദൂരയാത്ര വേണ്ടി വരുന്ന ദിവസമാണ്. ബിസിനസില്‍ നിന്നും നേട്ടമുണ്ടാകുമ്പോള്‍ ഈ ബുദ്ധിമുട്ട്, അതായത് വീട്ടില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്ന വിഷമം മാറും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നത്തെ ദിവസം ആഘോഷ ദിവസമാകും. ബിസിനസില്‍ വിചാരിച്ച നേട്ടം ലഭിയ്ക്കും. പ്രൊഫഷണലുകള്‍ക്കും നല്ല ദിവസമാണ്.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം സന്തോഷവും വേദനയും ഒരുപോലെ. അതായത് കൂടുതല്‍ ജോലിഭാരമുണ്ടാകും, ഇതുപോലെ വൈകീട്ടോടെ റിലാക്സ് ചെയ്യാന്‍ സാധിയ്ക്കും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസം എത്ര ചിട്ടപ്പെടുത്തിയാലും വിചാരിച്ച പോലെ കാര്യങ്ങള്‍ വരില്ല. അതായത് വിജയം കൂടെയില്ലെന്നര്ത്ഥം. ഗ്രഹങ്ങളുടെ സ്വാധീനക്കുറവാണ് കാരണം. നിരാശ തോന്നുമെങ്കിലും നിങ്ങളുടെ പ്രയത്നം ഉപേക്ഷിയ്ക്കരുത്. അധ്വാനത്തിന് ഭാവിയില്‍ ഗുണം ലഭിയ്ക്കും.



Click it and Unblock the Notifications
