Latest Updates
-
ഓണത്തിന് വീട് ഒരുക്കുമ്പോൾ ചൂൽ എവിടെ വെക്കണം? വാസ്തു പറയുന്ന ഈ നിയമങ്ങൾ ശ്രദ്ധിക്കൂ -
2026 തിരുവോണം: 12 രാശിക്കാർക്കും എന്താണ് കാത്തിരിക്കുന്നത്? ഓണം ആഘോഷിക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
തിരുവോണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; പണമിടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ -
ഓണത്തിന് സ്വർണം വാങ്ങിയോ? കള്ളന്മാരെ പേടിക്കാതെ വീട്ടിൽ ലോക്കർ വെക്കാൻ ഈ വാസ്തു ടിപ്സ് -
തിരുവോണത്തിന് വീടൊരുക്കാം; കണ്ണാടിയും ക്ലോക്കും വെക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത് -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തുവും സുരക്ഷയും ഉറപ്പാക്കാം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? ഈ വാസ്തു മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത്; സുരക്ഷയും ഐശ്വര്യവും ഉറപ്പാക്കാം! -
ഓണം 2026: ഉത്രാടപ്പാച്ചിലിൽ പണമിടപാടുകൾ എളുപ്പമാകും; ഭാഗ്യം കാത്തിരിക്കുന്ന 5 രാശികൾ ഇവയാണ്! -
ഓണം ആഘോഷമാക്കാം, അലർജിയും കറയും പേടിക്കണ്ട; ചർമ്മം സുന്ദരമാക്കാൻ ഈ പൊടിക്കൈകൾ മതി!
2018 ഡിസംബര്‍ 3 തിങ്കളാഴ്ച രാശിഫല സൂചന
2018 ഡിസംബര്‍ 3 തിങ്കളാഴ്ച രാശിഫല സൂചന
രാശി പല തരത്തിലും നമ്മെ സ്വാധീനിയ്ക്കുന്നു. ജനിച്ച മാസത്തിന്റെ അടിസ്ഥാനത്തിലാണ് സൂര്യരാശിയ അഥവാ സോഡിയാക് സൈന്‍ തീരുമാനിയ്ക്കുന്നത്.
രാശി പ്രകാരം ചില ദിവസങ്ങള്‍ നല്ലതാകും. ചിലതു മോശവും. ഇത് അടുത്ത ദിവസം മാറി മറഞ്ഞേക്കാം. സ്ഥിരമായി മോശവും നല്ലതുമായ ദിവസങ്ങള്‍ ആര്‍ക്കും പ്രതീക്ഷിയ്ക്കാനുമാകില്ല. ഇത് ലോക നിയമമാണ്.
2018 ഡിസംബര്‍ 3 തിങ്കളാഴ്ച നിങ്ങളുടെ രാശിഫലത്തിന്റെ സൂചന എന്നതിനെ കുറിച്ചറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നത്തെ ദിവസം കുടുംബത്തില്‍ നിന്നും വസ്തു വകകളായി സഹായം ലഭിയ്ക്കാന്‍ സാധ്യതയുണ്ട്. ഇത് വേണ്ട രീതിയില്‍ ഉപയോഗിയ്ക്കുക. വൈകീട്ട് പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിയ്ക്കാം.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നത്തെ ദിവസം ധാരാളം സംഭവങ്ങള്‍ നടക്കുന്ന, നല്ലൊരു ദിവസം എന്നു വേണം, പറയാന്‍. പ്രധാനപ്പെട്ട പല മീറ്റിംഗുകളും നടക്കുന്ന ദിവസം. ഇന്ന് നിങ്ങള്‍ ഏറ്റെടുക്കുന്ന കാര്യങ്ങളെല്ലാം തന്നെ വിജയിക്കും. പൊസറ്റീവിറ്റിയും എനര്‍ജിയും നിറഞ്ഞ ദിവസമാകും, ഇന്നത്തേത്.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസം വീടുംസബന്ധമായ കാര്യങ്ങളുമായി ബന്ധപ്പെട്ട്, വീട്ടിലെ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഏറെ തിരക്കുളള ദിവസമാകും. ഉച്ചയ്ക്കു ശേഷം മാത്രമേ ജോലിയില്‍ ശ്രദ്ധിയ്ക്കാന്‍ സാധിയ്ക്കൂ.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം എന്തെങ്കിലും രേഖകള്‍ ഒപ്പിടുന്നതിനു മുന്‍പ് ഏറെ ശ്രദ്ധിയ്ക്കേണ്ട ദിവസം. ഇല്ലെങ്കില്‍ ധന നഷ്ടത്തിനിടയാക്കും. ജോലിയില്‍ പുതിയ ഓഫറുകളുണ്ടാകും. പുതിയ ജോലി സ്വീകരിയ്ക്കാന്‍ സാധ്യതയുമുണ്ട്.

ലിയോ അഥവാ ചിങ്ങരാശി
ലിയോ അഥവാ ചിങ്ങരാശിയ്ക്ക് ഇന്നത്തെ ദിവസം അത്ര നല്ലതാകില്ല. കുറേ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിയ്ക്കുമെങ്കിലും വിചാരിച്ച പോലെ ഫലം ലഭിയ്ക്കില്ല. ഉച്ചയ്ക്കു ശേഷം ഏതാണ്ടു വിചാരിച്ച വഴിയില്‍ കാര്യങ്ങള്‍ വരും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം കുടുംബ സംബന്ധമായ ഉത്തരവാദിത്വങ്ങള്‍ മുന്നില്‍ നില്ക്കുന്ന ദിവസമാണ്. ജോലിയില്‍ ജൂനിയറായവര്‍ സഹായിക്കുമെങ്കിലും ഇതിനു പരിധിയുണ്ട്. പൊതുവേ ആളുകളെ കുറിച്ചു ശ്രദ്ധ വേണം.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം ചെലവിടും മുന്‍പു നല്ല പോലെ ചിന്തിയ്ക്കുക എന്ന പ്രമാണം അനുസരിയ്ക്കുന്ന ദിവസം. വില പേശലുകളിലൂടെയും പണം ലാഭിയ്ക്കാന്‍ ശ്രമിയ്ക്കും. നിങ്ങളുടെ പങ്കാളിയുമായി കൂടുതല്‍ അടുപ്പം തോന്നുന്ന ദിവസം കൂടിയാണ്.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം ദാമ്പത്യസുഖമുള്ള ദിവസം. പങ്കാളിയുമായി മനസു തുറന്നുള്ള സംഭാഷണങ്ങള്‍ നിങ്ങള്‍ക്കു സന്തോഷം നല്‍കും. സന്തോഷകരമായി പൊതുവേ ദിവസം പോകും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം സാമ്പത്തികമായി ഏറെ നല്ല ദിവസമാണ്. ധാരാളം പണം എന്നതാണ് കാര്യം. ശുഭാപ്തി വിശ്വാസമില്ലാത്തവരില്‍ നിന്നും മാറി നില്ക്കുക.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങള്‍ക്കു മാതൃകയാക്കാവുന്ന ആരെയെങ്കിലും കാണുവാന്‍, ഇവരില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടു പ്രവര്‍ത്തിയ്ക്കാന്‍ പറ്റിയ ദിവസമാണ്. ഉച്ചയ്ക്കു ശേഷം വാക് തര്‍ക്കത്തിനു സാധ്യതയെങ്കിലും ഇതൊഴിവാക്കിയില്ലെങ്കില് നിയമ നടപടികളിലേയ്ക്കു വരെ പോകാന്‍ സാധ്യതയുണ്ട്. ഇത് കരിയറില്‍ ദോഷം വരുത്താനും സാധ്യത.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം സാമ്പത്തികമായി ഉറച്ച നില ലഭിയ്ക്കുന്ന ദിവസം. മത്സരത്തില്‍ നിങ്ങള്‍ക്കൊപ്പമുള്ളവരെ ഏറെ പിന്നിലാക്കി വിജയം നേടും. നിങ്ങളുടെ തെറ്റുകള്‍ കണ്ടെത്തുവാനായി കാത്തിരിയ്ക്കുന്നവരെ കുറിച്ചു ശ്രദ്ധ വേണം.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസം മറ്റുള്ളവര്‍ നിങ്ങളില്‍ പ്രതീക്ഷ വയ്ക്കുന്ന, പ്രതീക്ഷിയ്ക്കുന്ന ദിവസമാണ്. കൂടെ ജോലി ചെയ്യുന്നവരുമായി സഹകരണം അത്യാവശ്യം. കാര്യപ്രസക്തമായ ചിന്തകള്‍ ഫലം തരുന്ന ദിവസം.



Click it and Unblock the Notifications