Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഇന്ന് ഡിസംബര്‍ 20, രാശിയ്ക്കെന്താണ് പറയാന്‍
ഇന്ന് ഡിസംബര്‍ 20, രാശിയ്ക്കെന്താണ് പറയാന്‍
ദിവസങ്ങള്‍ നമുക്കു ഭാഗ്യ നിര്ഭാഗ്യങ്ങളാകാന് കാരണങ്ങള്‍ പലതുണ്ട്. ഇതില്‍ ഗ്രഹങ്ങളുടെ സ്വാധീനവും രാശിയുമെല്ലാം വരും. ജനിച്ച മാസമനുസരിച്ചുള്ള സോഡിയാക് സൈന്‍ അഥവാ സൂര്യരാശി ഓരോ ദിവസങ്ങളേയും സ്വാധീനിയ്ക്കുന്നു. ഇതനുസരിച്ചു നല്ലതും ചീത്തയും മാറി മാറി വരും.
ഇന്ന് 2018 ഡിസംബര്‍ 20,നിങ്ങളുടെ രാശി ഫലം അനുകൂലമോ പ്രതികൂലമോ എന്നറിയൂ, നിങ്ങളുടെ ദിവസം നല്ലതാകുമോ മോശമാകുമോ എന്നറിയൂ.

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നത്തെ ദിവസം ശ്രദ്ധ പതറാതെ ജോലി ചെയ്യുന്ന ദിവസം. ഇതിന്റെ ഫലം ഉച്ചയോടെ ലഭിയ്ക്കും. ഉച്ചയോടെ ജോലി ഭാരം പകുക്കാന്‍ ആരെങ്കിലും ലഭിയ്ക്കും. വിവാഹം കഴിയാത്തവര്‍ക്ക് ആരെയെങ്കിലും കണ്ടു മുട്ടാന്‍ സാധ്യത.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ കണക്കുകൂട്ടലുകള്‍ തെറ്റുന്ന ദിവസമാണ് ഇതു കൊണ്ടു തന്നെ ലക്ഷ്യം പിഴയ്ക്കും. ശ്രദ്ധ തെറ്റാതിരിയ്ക്കാന്‍ ശ്രദ്ധ വേണം. സാമ്പത്തിക കാര്യങ്ങള്‍ അല്പം കഴിഞ്ഞു മാത്രം കൈകാര്യം ചെയ്യുക.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസം എടുക്കുന്ന ജോലിയില്‍ ഏകാഗ്രമായി ശ്രദ്ധിയ്ക്കേണ്ട ദിവസം. ഏറ്റെടുക്കുന്ന ജോലി പൂര്ത്തീകരിയ്ക്കാന് ശ്രമിയ്ക്കുക.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം ഭാഗ്യകരമായ ദിവസമാണ് എല്ലാ തരത്തിലും സന്തോഷം ലഭിയ്ക്കും. കുട്ടികള്‍ക്കും പിതാവിന്റെ വശത്തു നിന്നുമെല്ലാം. പുതിയ ബിസിനസ് പ്ലാന്‍ തയ്യാറാക്കും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസം പങ്കാളിയുമായി ആഹ്ലാദകരമായ നിമിഷങ്ങള്‍ ചെലവഴിയ്ക്കും. അവിവാഹിതര്‍ക്ക് വിവാഹത്തിന് യോഗം. ഉച്ചയ്ക്കു ശേഷം ജോലി സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ചെറിയ പ്രശ്നങ്ങളില്‍ പെട്ട് ഉത്തരവാദിത്വങ്ങള്‍ മറക്കരുത്.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് ഉച്ചയ്ക്കു ശേഷം ചില നല്ല ഫലങ്ങള്‍ കാണുന്നു. കുടുംബ ജീവിതത്തില്‍ സ്നേഹവും ശാന്തിയും നിറയും. പുതിയ സൗഹൃദങ്ങള്‍ക്കു സാധ്യത.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം ഭാഗ്യ ദിനമാണ്. പ്രണയിക്കുന്നവരെ സന്തോഷിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്ന, പ്രണയിക്കാന്‍ ആഗ്രഹിയ്ക്കുന്നവര്‍ക്ക് ബന്ധം ലഭിയ്ക്കുന്ന അവസരം. സ്വന്തം രൂപത്തിന് പ്രാധാന്യം നല്കുന്ന ദിവസം.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം ആരോഗ്യപരമായി അത്ര നല്ലതാകില്ല. ദേഷ്യവും വാക്കുകളും നിയന്ത്രിയ്ക്കുക സഹപ്രവര്‍ത്തകരുമായി ആവശ്യമില്ലാത്ത ചര്‍ച്ചകള്‍ ഒഴിവാക്കുന്നതാണു നല്ലത്. വൈകീട്ടോടെ പ്രശ്ന പരിഹാരം സാധ്യമാകും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം ഭാഗ്യം ഏറെയുള്ള ദിവസം. ബിസിനസില്‍ ധന സംബന്ധമായ നേട്ടങ്ങള്‍ ഫലം. പ്രണയിക്കുന്നവര്‍ക്ക് ആഭരണം വാങ്ങാന്‍ സാധ്യത. അധിക ചെലവു വരാതെ നോക്കുക.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നത്തെ ദിവസം വല്ലാതെ ജോലി ഭാരമുള്ള ദിവസം. എങ്കിലും ജോലി ചെയ്തു തീര്‍ക്കാന്‍ സാധിയ്ക്കും. കുടുംബത്തില്‍ നിന്നും കൂട്ടുകാരില്‍ നിന്നും സപ്പോര്‍ട്ട് ലഭിയ്ക്കും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം ആക്ടീവായ ദിവസം. ലഭിയ്ക്കുന്ന ചാന്സുകള് പ്രയോജനപ്പെടുത്തുക. എന്നാല്‍ ജോലി ഭാരം ഉച്ചയ്ക്കു ശേഷം അല്പം ബുദ്ധിമുട്ടുണ്ടാക്കും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസം വ്യക്തമായ തീരുമാനമെടുക്കാനാവാതെ നടുവില്‍ നില്ക്കുന്ന സമയം. പ്രധാന തീരുമാനങ്ങള്‍ മാറ്റി വയ്ക്കുന്നതാണ് നല്ലത്. വൈകീട്ടോടെ പഴയ കൂട്ടുകാരുമായി സന്തോഷിയ്ക്കും.



Click it and Unblock the Notifications
