Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഈ രാശിയ്ക്ക് ഇന്നു പണം വന്നു ചേരും (2 Dec ഞായര്‍ )
ഈ രാശിയ്ക്ക് ഇന്നു പണം വന്നു ചേരും (2 Dec ഞായര്‍ )
രാശികള്ക്കനുസരിച്ചു ദിവസങ്ങളും മാറും. നല്ലതു വരും, മോശം വരും. ഇത് രാശി, ഗ്രഹ സ്വാധീനം കാരണവുമാകാം. രാശി അനുകൂലമായി നിന്നാല്‍ നല്ലതാകും ഫലം, രാശി മോശമെങ്കില്‍ മോശം ഫലവും.
രാശി പ്രകാരം ഇന്നത്തെ ദിവസം, അതായത് 2018 ഡിസംബര്‍ 2 ഞായറാഴ്ചയിലെ രാശി ഫലത്തെ കുറിച്ചറിയൂ, ഇതു നല്ലതോ മോശമോ എന്നറിയൂ

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നത്തെ ദിവസം നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ സാധ്യതയുണ്ട്. ഇത് ജോലി സംബന്ധമായോ വ്യക്തിപരമായോ ആകാം. ഏറ്റവും പ്രയത്നം എല്ലാ കാര്യത്തിലും നല്‍കുന്നതിന് പ്രതിഫലവും ലഭിയ്ക്കും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിക്കാര്‍ ഇന്നത്തെ ദിവസം പ്രിയപ്പെട്ടവരുമായി വിശുദ്ധമായ കാര്യങ്ങള്‍ സംസാരിയ്ക്കുക, വൈകീട്ട് മതപരമായ ഇടങ്ങള്‍ സന്ദര്‍ശിയ്ക്കുക എന്നിവയ്ക്കു സാധ്യതയുണ്ട്. കാര്യങ്ങള്‍ ചെയ്യുന്നതിനു മുന്‍പ് നല്ലപോലെ ആലോചിയ്ക്കുക.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസം ധാരാളം പണം വന്നെത്തുന്ന ദിവസമാണ്. ഇത് സ്വകാര്യ നിക്ഷേപത്തിലൂടെയാകും. നിങ്ങള്‍ക്ക് സ്വകാര്യത വേണമെന്നു തോന്നുന്ന ദിവസമാണ്. കാഷ്യര്‍മാര്‍ക്ക്, പണം കടം കൊടുക്കുന്നവര്‍ക്ക് എന്നിവര്‍ക്കെല്ലാം ലാഭമുണ്ടാകുന്ന ദിവസമാണ്. കഠിനാധ്വാനം ചെയ്താല്‍ വിജയം ലഭിയ്ക്കും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം വ്യക്തിപരമായ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ശ്രമിയ്ക്കുന്ന ദിവസം. പ്രശ്നപരിഹാരത്തിനുള്ള നിങ്ങളുടെ കഴിവ് വ്യക്തിപരമായ പ്രശ്ന പരിഹാരത്തിന് ഇതു വരെ സഹായിച്ചിട്ടുമുണ്ട്. ഇന്നത്തെ ദിവസം ഇതേ രീതി പങ്കാളിയ്ക്കടുത്ത് എടുക്കുക.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസം ലക്ഷ്യം നേടാന്‍ കഠിനാധ്വാനം ചെയ്യേണ്ട ദിവസമാണ്. ജോലിയില്‍ മാത്രമല്ല, വ്യക്തി ജീവിതത്തിലും ഏറെ ശ്രദ്ധ പുലര്‍ത്തേണ്ട ദിവസമാണ്. ജോലിയും വീടുമായി ബാലന്‍സ് പാലിയ്ക്കുക.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം ജോലിയും പാര്‍ട്ടിയുമെല്ലാം ഒരു പോലെ ഉള്ള ദിവസം. വിജയത്തിലേയ്ക്കുള്ള തീരുമാനങ്ങളാകും നിങ്ങള്‍ തെരഞ്ഞെടുക്കുക.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം ഫലമിച്ഛിക്കാതെ ജോലി ചെയ്യുകയെന്ന സിദ്ധാന്തം മനസില്‍ വച്ചു ജോലി ചെയ്യേണ്ട ദിവസമാണ്. ഫലത്തെ കുറിച്ചു ചിന്തിച്ചു ജോലി ചെയ്യുന്നത് നിങ്ങളുടെ വളര്‍ച്ചയ്ക്കു നല്ലതല്ല. വരുന്നതു പോലെ വരട്ടെയെന്നു കരുതി ജോലി ചെയ്യുക.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം ദിവസവും ചെയ്യുന്ന ജോലികളെ അല്പമൊന്നു പരിഷ്കരിച്ചാല്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്ന ദിവസമാണ്.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം പ്രശ്നങ്ങള്‍ പരിഹരിയ്ക്കാനുള്ള കഴിവ് ഇന്ന് മാക്സിമം ഉപയോഗിയ്ക്കാന്‍ സാധിയ്ക്കുന്ന ദിവസമാണ്. ചുറ്റുമുള്ളവരെ കുറിച്ചു ബോധമുണ്ടാകുക. അവരുടെ ശത്രുതാ മനോഭാവം ചിലപ്പോള്‍ ജോലിയെ ബാധിയ്ക്കും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നത്തെ ദിവസം ജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. കാരണം ഇന്നു നിങ്ങള്‍ കാണുന്ന ഒരാള്‍ ജീവിതം മുഴുവന്‍ കൂടെയുണ്ടാകും. മതപരമായ സ്ഥലങ്ങള്‍ സന്ദര്‍ശിയ്ക്കാന്‍ സാധ്യതയുള്ള ദിവസം.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങള്‍ക്കുള്ളിലെ സ്വരം കേട്ടു മുന്നോട്ടു പോകുന്ന ദിവസമാകണം. മറ്റാരുടേയും ഉപദേശം ആവശ്യമില്ല. ജോലിയില്‍ വളരെ സുഖകരമായി പോകുന്ന ദിവസമാണ്.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ പൊതുവേ നല്ല ദിവസമാണ്. ടീമിനെ നയിക്കുന്നവരെങ്കില്‍ സഹപ്രവര്‍ത്തകര്‍ക്ക് നിങ്ങളുടെ കാഴ്ചപ്പാടുകള്‍ സഹായിക്കും. കുടുംബപരമായി പ്രത്യേകിച്ചു നേട്ടങ്ങളുണ്ടാകില്ല.



Click it and Unblock the Notifications
