Latest Updates
-
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
ഇന്ന് സ്വര്‍ഗവാതില്‍ ഏകാദശി, രാശിഫലം കേമം....
ഇന്ന് സ്വര്‍ഗവാതില്‍ ഏകാദശി, രാശിഫലം കേമം....
ഇന്ന് നെല്ലുവായ് ഏകാദശിയാണ്. സ്വര്‍ഗവാതില്‍ ഏകാദശിയെന്നും പറയാം. കൃഷ്ണ സതീര്‍ത്ഥ്യനായ കുലേച ദിനം കൂടിയാണിന്ന്.
രാശികളേയും ഗ്രഹങ്ങളേയുമെല്ലാം ചുറ്റിപ്പറ്റിയാണ് നാഴികകളുടേയും വിനാഴികകളുടേയും പോക്ക്. നല്ല ഗ്രഹ, രാശി നല്ല ഫലം, മോശമെങ്കില്‍ അങ്ങനെ.
വിശേഷപ്പെട്ട ഈ ഏകാദശി ദിനത്തില്‍ നിങ്ങളുടെ രാശി മാഹാത്മ്യം അറിയൂ.

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നത്തെ ദിവസം എന്തെങ്കിലും ഓര്‍മകളില്‍ മുങ്ങിപ്പോകുന്ന ദിവസം. ഇത് ജോലിയില്‍ കാണുകയും മറ്റുള്ളവര്‍ ശ്രദ്ധിയ്ക്കുകയും ചെയ്യും. പണമിടപാടു ജോലി ചെയ്യുന്നവര്‍ക്കു നല്ല ദിവസം.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശി ഇന്നത്തെ ദിവസം വിധിയ്ക്കു വിട്ടു നല്കുന്ന ദിവസമാണ്. സ്വന്തം ഇച്ഛാശക്തി ഉപയോഗിയ്ക്കാത്ത ദിവസം. മോശം തീരുമാനങ്ങള്‍ എടുക്കുന്ന, ആകെ നഷ്ടങ്ങള്‍ മാത്രമുള്ള ദിവസം. എന്നു കരുതി ഇതും മറ്റൊരു ദിവസം പോലെ കടന്നു പോകും എന്നോര്‍ക്കുക.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസം ചെയ്യുന്ന കാര്യങ്ങളില്‍ പൂര്‍ണത ആഗ്രഹിയ്ക്കുന്ന ദിവസമാണ്. നിങ്ങളുടെ ഊര്‍ജം മുഴുവന്‍ ശരിയായ ദിശയില്‍ കൊണ്ടുപോകാന്‍ ആഗ്രഹിയ്ക്കുന്ന ദിവസം കൂടിയാണ്. അറിവു വര്‍ദ്ധിപ്പിയ്ക്കാനും ഊര്‍ജം ഉപയോഗിയ്ക്കും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം ഭാഗ്യകടാക്ഷമുള്ള ദിവസമാണ് ഇന്ന്. വീട്, ഭൂമി എന്നിവയില്‍ ലാഭമുണ്ടാകും. സഹപ്രവര്‍ത്തകരുടേയും ബോസിന്റെയും സഹകരണം ലഭിയ്ക്കും. വളരെ ലാഭകരമായ ദിവസമാണ് ഇത്.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസം ജീവിതം മുഴുവന്‍ നിങ്ങള്‍ കാത്തിരുന്നയാളെ കണ്ടു മുട്ടുന്ന ദിവസമാണ് ഇന്ന്. ആര്‍ട്സ് പോലെയുള്ള കാര്യങ്ങളില്‍ താല്പര്യം തോന്നുന്ന ദിവസം.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക കാര്യങ്ങള്‍ക്കു തടസം നേരിടും. ഹൃദയത്തിനു മേല്‍ മനസിന് ആധിപത്യം നല്‍കുക. സ്വകാര്യ സമ്പത്തുകള്‍ സംരക്ഷിയ്ക്കുക.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ കഴിവുകള്‍ ലോകത്തെ കാണിച്ചു കൊടുക്കുവാനുള്ള ദിവസം. പുതിയ വസ്ത്രങ്ങള്‍ വാങ്ങും. നിങ്ങളോട് അടുത്തു നില്‍ക്കുന്നവരെ സസൂക്ഷ്മം വീക്ഷിയ്ക്കുക. നിങ്ങളുടെ സ്വപ്നലോകത്തില്‍ വിഹരിയ്ക്കുന്ന ദിവസം കൂടിയാണിന്ന്.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം തുടക്കം അത്ര നന്നാകില്ല. നിങ്ങളുടെ ദേഷ്യം നീക്കി ശാന്തമായില്ലെങ്കില്‍ നല്ല അവസരം നഷ്ടപ്പെടും. സഹപ്രവര്‍ത്തകരും കൂട്ടുകാരുമായി സംസാരം കുറയ്ക്കുക. മെഡിറ്റേഷന്‍, യോഗ ഗുണം നല്‍കും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം സംസാരം കുറച്ച് പ്രവൃത്തി കൂട്ടേണ്ട ദിവസം. നിങ്ങളുടെ പ്രവര്‍ത്തനങ്ങളാകണം, നിങ്ങളുടെ വാക്കുകള്‍. പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍, ഇത് സ്വന്തം പ്രശ്നമെങ്കിലും മറ്റുള്ളവരുടേതെങ്കിലും മുന്‍കയ്യെടുക്കും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നത്തെ ദിവസം ആത്മവിശ്വാസം വിജയത്തിലേയ്ക്കുള്ള വഴി തെളിയ്ക്കുന്ന ദിവസമാണ്. പൊസറ്റീവിറ്റി നിങ്ങളെ വിജയത്തിലേയ്ക്ക് അടുപ്പിയ്ക്കും. നിങ്ങളുടെ നേട്ടങ്ങളെ വിലയിരുത്തും, തീരുമാനങ്ങള്‍ ബുദ്ധിപരമായി എടുക്കും. ഭാഗ്യവും അനുകുലമാകും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ സാധിയ്ക്കും. ഇത് സൗഹൃദം ആഘോഷിയ്ക്കലാകാം. അല്ലാത്ത പക്ഷം സാധാരണ ദിവസം തന്നെയാണ്.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസം ആശയക്കുഴപ്പുമുണ്ടാകും. ഇത് തീരുമാനങ്ങളില്‍ പ്രതിസന്ധി സൃഷ്ടിയ്ക്കും. പ്രശ്ന പരിഹാരത്തിന് തടസമാകും. പ്രധാന തീരുമാനങ്ങള്‍ ഇന്നെടുക്കാത്തതാണു നല്ലത്.

ഇന്ന് സ്വര്‍ഗവാതില്‍ ഏകാദശി, രാശിഫലം കേമം....
നന്മ ചിന്തിയ്ക്കുക, പ്രവര്‍ത്തിയ്ക്കുക. ഈശ്വര കടാക്ഷം നിങ്ങള്‍ക്കൊപ്പമുണ്ടാകും. ഇല്ലെങ്കില്‍ രാശി അനുകൂലിച്ചിട്ടും ഫലമുണ്ടാകില്ല.



Click it and Unblock the Notifications
