Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
2018 ഡിസംബര്‍ 17ലെ രാശി പറയുന്നത്
2018 ഡിസംബര്‍ 17ലെ രാശി പറയുന്നത്
ദിവസങ്ങള്‍ എന്ന പോലെ രാശി ഫലവും മാറി മാറി വരും. ഗ്രഹങ്ങളും രാശിയും അനൂകൂലമെങ്കില്‍ നല്ല ഫലം, അല്ലെങ്കില്‍ മോശവും. ഇത് ഓരോ ദിവസവും ഓരോ തരവുമാകും.
2018 ഡിസംബര്‍ 17 തിങ്കളാഴ്ചയിലെ രാശി ഫലം എങ്ങനെ എന്നറിയൂ, ഇത് അനുകൂലമോ പ്രതികൂലമോ അതോ ഗുണസമ്മിശ്രമോ എന്നറിയൂ, ഇന്നു നിങ്ങള്‍ക്കു കരുതി വച്ചിരിയ്ക്കുന്നത് എന്തെന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നത്തെ ദിവസം ഏറെ തിരക്കുള്ള ദിവസം. പ്ലാനിംഗുകള്‍, മീററിംഗുകള്‍ പിന്നെ ധാരാളം ജോലികളും. മറ്റുള്ളവര്‍ വേണ്ട രീതിയില്‍ സഹകരിയ്ക്കാത്തത് ബുദ്ധിമുട്ടായി തോന്നിയേക്കാം. പിന്നീട് കാര്യങ്ങള്‍ ശരിയാകും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ പെര്‍ഫോമന്‍സ് ഏറെ നല്ലതാകും. കണ്‍സ്ട്രക്ഷന്‍ ബിസിനസ്, റിയല്‍ ബിസിനസ് എന്നിവയില്‍ നിന്നും ലാഭമുണ്ടാകും. നിങ്ങളുടെ സഹപ്രവര്‍ത്തകരും ബോസുമെല്ലാം എല്ലാ സഹകരണങ്ങളും നല്‍കും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് നിങ്ങള്‍ നിങ്ങളിലേയ്ക്കു തന്നെ ശ്രദ്ധ കൊടുക്കണം. നിങ്ങളുടെ വിശാല മനസ്കത കാരണം നിങ്ങള്‍ എല്ലായ്പ്പോഴും മറ്റുള്ളവര്‍ക്കു സഹായം നല്കുന്ന സ്വഭാവമാണ്. എന്നാല്‍ നിങ്ങളുടെ കാര്യങ്ങള്‍ക്കും പ്രാധാന്യം നല്‍കേണ്ട സമയമാണ്. കുടുംബത്തിനും കൂട്ടുകാര്‍ക്കുമൊപ്പം സമയം ചെലവഴിയ്ക്കണം.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം മറ്റുള്ളവരുടെ പ്രവൃത്തികള്‍ക്കു നിങ്ങള്‍ പഴി കേള്‍ക്കേണ്ടി വരുന്ന ദിവസമാകാതിരിയ്ക്കാന് ശ്രദ്ധ വേണം. ശ്രദ്ധയുണ്ടെങ്കില്‍ ഇത്തരം കാര്യങ്ങളില്‍ നിന്നും രക്ഷപ്പെടാനുമാകും. ജീവിതം നിങ്ങളെ പ്രധാനപ്പെട്ട പാഠങ്ങള്‍ പഠിപ്പിയ്ക്കുന്ന ദിവസമാണിന്ന്.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസം പൊതുവേ റിലാക്സ് ചെയ്ത മൂഡാകും, ഇന്ന്. വീട്ടിലെങ്കിലും ഓഫീസിലെങ്കിലും സന്തോഷകരമായി സമയം ചെലവഴിയ്ക്കാന്‍ സാധിയ്ക്കും. കുടുംബവും കൂട്ടുകാരുമായി സന്തോഷം നിറഞ്ഞ സന്ദര്‍ഭങ്ങളുണ്ടാകും. ജോലിയില്‍ വിചാരിച്ച പോലെ പ്ലാനുകള്‍ നടപ്പാക്കാന്‍ സാധിയ്ക്കാതെ വരും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ പ്രത്യേക കഴിവുകള്‍ കാരണം ആളുകളുടെ ശ്രദ്ധ നേടും. ഞൊടിയിടയില്‍ തീരുമാനങ്ങളെടുക്കാന്‍ സാധിയ്ക്കും. ഇത്തരം സാമര്‍ത്ഥ്യവും ജിജ്ഞാസയും നല്ല കാര്യങ്ങള്‍ക്കായി മാറ്റി വച്ചാല്‍ നല്ലത്.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ സ്നേഹം പ്രിയപ്പെട്ടവരോടു പ്രകടിപ്പിയ്ക്കാന്‍ സാധിയ്ക്കും. ചെറിയ ചെറിയ പ്രശ്നങ്ങള്‍ മനസമാധാനക്കേടും അസ്വസ്ഥതയുമുണ്ടാക്കും. നിങ്ങളില്‍ തന്നെ നിങ്ങള്‍ക്ക് ആത്മവിശ്വാസം വേണം.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം ആരോഗ്യത്തില്‍ ശ്രദ്ധിയ്ക്കുക. കൃത്യമായ വ്യായാമവും ഭക്ഷണശീലവും പ്രധാനം. ആരോഗ്യകരമായ ഭക്ഷണം കഴിയ്ക്കുക, ആരോഗ്യകരമായി ജീവിയ്ക്കുക.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം ഏറെക്കാലമായുള്ള സ്ട്രെസും ടെന്‍ഷനും കുറയുന്ന ദിവസമാണ്. കാര്യങ്ങളെല്ലാം അതിന്റേതായ വഴിയ്ക്കു വരുന്ന ദിവസം. ജോലിയില്‍ പ്രൊമോഷനോ അല്ലെങ്കില്‍ ശമ്പള വര്‍ദ്ധനവിനോ സാധ്യത.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ എക്സ്പീരിയന്‍സ് കുറവാണെങ്കിലും ബോസ് നിങ്ങളെ നിലവിലുള്ള പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ തെരഞ്ഞെടുക്കും. നിങ്ങളുടെ കഴിവിനെ അടിസ്ഥാനമാക്കി ചില നിര്‍ണായക കാര്യങ്ങള്‍ ഏല്‍പ്പിയ്ക്കും. ഇതു കൃത്യമായി ചെയ്തു തീര്‍ക്കാന്‍ നിങ്ങള്‍ക്കു സാധിയ്ക്കുകയും ചെയ്യും. പ്രണയിക്കുന്നയാളുമായി ഇമോഷനുകള്‍ പങ്കു വയ്ക്കാന്‍ സാധിയ്ക്കും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം ചെലവ് ഏറെയാകുന്ന ദിവസമാണ്. ഇത് പോക്കറ്റില്‍ ഓട്ട വീഴ്ത്താതെ ശ്രദ്ധിയ്ക്കുക. നിങ്ങളുടെ ഓരോ വാക്കുകളും നീക്കങ്ങളും ശ്രദ്ധയോടെ വേണം.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസം ശ്രദ്ധിച്ചു വേണം, ഓരോ ചുവടുകളും വയ്ക്കാന്‍. വിശ്വസിച്ചു കാര്യങ്ങള്‍ പറയുന്നവര്‍ ഭാവിയില്‍ നിങ്ങള്‍ക്കു പ്രശ്നമുണ്ടാക്കാന്‍ സാധ്യതയുണ്ട്. ഇമോഷണല്‍ ആയ സ്വഭാവമെങ്കിലും ഇത് മറ്റുള്ളവര്‍ ദുരുപയോഗിയ്ക്കാന്‍ അനുവദിയ്ക്കാതിരിയ്ക്കുക



Click it and Unblock the Notifications
