Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഇന്നു ധനു 1, ഇന്നത്തെ രാശിഫല വിശേഷം ഇതാണ്
ഇന്നു ധനു 1, ഇന്നത്തെ രാശിഫല വിശേഷം ഇതാണ്
ദിവസങ്ങള്‍ മാറി മറിഞ്ഞു വരും. ഭാഗ്യ നിര്ഭാഗ്യങ്ങളും. രാശികള്‍ക്കും ഗ്രഹങ്ങള്ക്കുമൊപ്പം നമ്മുടെ പ്രവൃത്തി കൂടി നന്നായാല്‍ നല്ല ഫലം ലഭിയ്ക്കുകയും ചെയ്യും.
സോഡിയാക് സൈന്‍ അഥവാ രാശി പല തരത്തിലും ഓരോരുത്തരുടെ ഓരോ ദിവസങ്ങളെ സ്വാധീനിയ്ക്കുന്നുമുണ്ട്.
ഇന്നത്തെ ദിവസം, അതായത് ധനുമാസം 1, അതായത് 2018 ഡിസംബര്‍ 16ലെ രാശി ഫലം എങ്ങനെ എന്നറിയൂ

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഒറ്റയ്ക്കെങ്കിലും ഒറ്റപ്പെടല്‍ തോന്നില്ല. മനസിന്റെ സ്വരം കേള്‍ക്കുന്നതു കൊണ്ട് സങ്കല്പങ്ങളിലൂടെ കൂടുതല്‍ നിങ്ങളെ തന്നെ പ്രകടിപ്പിയ്ക്കാന്‍ സാധിയ്ക്കും. പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിയ്ക്കുന്നതു ഗുണം നല്‍കും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ തിരക്കുളള ദിവസം. ജോലി മാറാനുള്ള അവസരങ്ങള്‍ ഇന്നുണ്ടാകും. സഹപ്രവര്‍ത്തകരുടെ പൂര്‍ണ പിന്തുണ ലഭിയ്ക്കും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ വിജയ വഴി നിങ്ങള്‍ തന്നെ കണ്ടെത്തും. ആളുകളില്‍ നിന്നും ബഹുമാനം ലഭിയ്ക്കും. രോഗങ്ങളും ബിസിനസ് ശത്രുക്കളും നിങ്ങളെ അലട്ടും. ശത്രു നീക്കങ്ങളെ കുറിച്ചു ശ്രദ്ധ വേണം.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ ഏറെ പ്രഷറുള്ള ദിവസമാണ്. ആരോഗ്യത്തില്‍ ശ്രദ്ധ വേണം. പണം കാണിച്ചു നിങ്ങളെ ആദര്‍ശങ്ങളില്‍ നിന്നും പിന്തിരിപ്പിയ്ക്കാന് ആളുകള്‍ ശ്രമിച്ചേക്കും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം ടെന്‍ഷന്‍ ഒഴിഞ്ഞു പൊതുവേ റിലാക്സിംഗ് ആയ ദിവസമാണ് ഇന്ന്. വളരെ ഗുണമു്ള്ള, നേട്ടമുള്ള ദിവസം. പാര്‍ട്ടികള്‍ക്കും മറ്റും ക്ഷണം ലഭിയ്ക്കും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം പുതിയ ടെക്നോളജിയിലുള്ള അറിവു വര്‍ദ്ധിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്ന ദിവസമാണ്. വിജയം നേടാന്‍ ആദ്യം വേണ്ടത് ഈഗോ അകലെക്കളയുക എന്നതാണ്. എന്നാലേ ഉയര്‍ച്ചയുണ്ടാകൂ.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം ചിന്തകള്‍ കാടു കയറുന്ന ദിവസം. ചിന്തി്ച്ചു സ്വന്തം ഇഷ്ടത്തിനൊത്ത പ്രവര്‍ത്തിയ്ക്കുക. പ്രധാന ചുവടുകള്‍ എടുക്കുന്നതിനു മുന്‍പ് ശ്രദ്ധ വേണം.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം ആത്മപരിശോധന നടത്തുന്ന ദിവസം. ഇതു വഴി പ്രശ്നങ്ങളുടെ മൂല കാരണം കണ്ടെത്തുവാന്‍ സാധിയ്ക്കും. എന്നാല്‍ ഇതു കൊണ്ടായില്ല, പ്രശ്ന പരിഹാരത്തിനായി സ്റ്റെപ്പുകള്‍ എടുക്കുക.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നത്തെ ദിവസം വിചാരിച്ച രീതിയില്‍ കാര്യങ്ങള്‍ നടക്കുന്ന ദിവസം. സഹായം വേണ്ടവരെ സഹായിക്കും, എന്നാല്‍ ഫലം വരിക നിങ്ങള്‍ പ്രതീക്ഷിയ്ക്കാത്ത വിധത്തിലായതു കൊണ്ട് പ്രയാസം തോന്നും. ഇത് ആത്മവിശ്വാസം കുറയ്ക്കും. എനാല്‍ ഇത്തരം പ്രശ്നങ്ങള്‍ നിങ്ങള്‍ കാണുന്ന പോലെ വലുതല്ല. നിങ്ങള്‍ അമിതമായി പ്രതികരിയ്ക്കുന്നതാണു പ്രശ്നങ്ങള്‍ വലുതാക്കുന്നത്.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം ചുറ്റും സമാധാനം പരത്താന്‍ ശ്രമിയ്ക്കുന്ന ദിവസമാണ്. പല പ്രശ്നങ്ങളും പരിഹരിയ്ക്കാന്‍ നിങ്ങള്‍ക്ക് ത്യാഗം സഹിയ്ക്കേണ്ടി വരും. നിങ്ങള്‍ മറ്റുള്ളവര്‍ക്കു മാതൃകയായി പ്രവര്ത്തിയ്ക്കുകയാണെന്നു ചിന്തിച്ചാലും ചിലപ്പോള്‍ ആരും ഇതു പിന്തുടരുന്നുണ്ടാകില്ല.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസം പൊതുവേ അമോഷണലായ ദിവസമാണ്. പ്രത്യേകിച്ചം നിങ്ങളോട് അടുപ്പമുള്ളവരോട്. ഇത് അവരുടെ ചീത്ത വശങ്ങള് കാണാതെ പോകാന്‍ വഴിയൊരുക്കരുത്. സൗന്ദര്യ സംരക്ഷണത്തിനു സമയം കണ്ടെത്തുന്ന ദിവസമാണ്.



Click it and Unblock the Notifications
