Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഇന്നത്തെ( 2018 Dec 15) രാശി ഫലം ഗുണമോ ദോഷമോ അറിയൂ
ഇന്നത്തെ രാശി ഫലം ഗുണമോ ദോഷമോ അറിയൂ
സൂര്യരാശി പ്രകാരം ഓരോ ദിവസത്തേയും ഫലങ്ങള്‍ വ്യത്യസ്തമാകും. ഇതിനു കാരണം ഗ്രഹ സ്വാധീനമാണ്. രാശി പ്രകാരം ഗ്രഹങ്ങള്‍ അനുകൂലമെങ്കില്‍ അനുകൂല ഫലവും .
ദിവസങ്ങള്‍ മാറി മറിഞ്ഞു വരും. നമ്മുടെ ഭാഗ്യ നിര്ഭാഗ്യങ്ങളും. ഇന്നത്തെ ഭാഗ്യം നാളെ നിര്‍ഭാഗ്യമാകാം. മറിച്ചുമാകാം. ഗ്രഹവും രാശിയും തന്നെയാണ് ഇതിനു കാരണം.
2018 ഡിസംബര്‍ 15 ശനിയാഴ്ചയിലെ രാശി ഫലം അറിയൂ

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നത്തെ ദിവസം പരിസ്ഥിതിയ്ക്കായി കാര്യങ്ങള്‍ ചെയ്യുന്ന ദിവസമാണ്. പരിസരം വൃത്തിയാക്കണമെന്ന തീരുമാനമുണ്ടാകുന്ന ദിവസം.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നത്തെ ദിവസം പൊതുവേ മെന്റല്‍ സ്ട്രെസ് ഉള്ള ദിവസമാകും. ഇതിന്റെ കാരണം നിങ്ങള്‍ തന്നെയാണെന്നുള്ളതാണ് വാസ്തവും. ഇതു മനസിലാക്കിയാല്‍, നിങ്ങളില്‍ തന്നെ മാറ്റങ്ങള്‍ വരുത്തിയാല്‍ ഈ സ്ട്രെസ് ഒഴിവാക്കാന്‍ സാധിയ്ക്കും. കാര്യങ്ങള്‍ അതിന്റേതായ രീതിയില്‍ സ്വീകരിയ്ക്കാന്‍ സാധിയ്ക്കണം. റിയാലിറ്റി അംഗീകരിയ്ക്കാന്‍ ശ്രമിയ്ക്കുക. യോഗ, മെഡിറ്റേഷന്‍ എന്നിവ സഹായിക്കും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസം സാധാരണയായി ചെയ്യുന്ന കാര്യങ്ങളുടെ, നിങ്ങളുടെ സമയം കളയുന്ന കാര്യങ്ങള്‍ തെരഞ്ഞെടുത്ത് ഇവയൊഴിവാക്കി സമയം ലാഭിയ്ക്കാന്‍ ശ്രമിയ്ക്കുന്ന ദിവസം. മെഡിറ്റേഷന്‍ സമയം ചെലവഴിയ്ക്കുന്ന ദിവസം. കുടുംബത്തിലെ ആരുടേയെങ്കിലും ആരോഗ്യനില നിങ്ങള്‍ക്ക് ഉത്കണ്ഠയുണ്ടാക്കുകയും ചെയ്യും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം ജീവിതത്തിലെ പൊസറ്റിവ് കാര്യങ്ങള്‍ അറിയുന്ന ദിവസം. പങ്കാളിയുമായുള്ള പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ നല്ല ദിവസമാണ്.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസം വെല്ലുവിളികളും തടസങ്ങളും വിജയകരമായ നേരിടാന്‍ സാധിയ്ക്കുന്ന ദിവസമാണ്. ബിസിനസുകളില്‍ കടുത്ത മത്സരം നേരിടേണ്ടി വരും. വ്യക്തിപരമായ ജീവിതത്തില്‍ പൊതുവേ പ്രശ്നങ്ങളുണ്ടാകില്ല.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം ആശയവിനിമയത്തിലൂടെ വിജയം നേരിടുന്ന ദിവസമാണ്. ധാരാളം എനര്‍ജിയുള്ള ദിവസം. ക്രിയേറ്റീവിറ്റി സ്ട്രെസില്‍ നിന്നും സംരക്ഷണം നല്‍കും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം വലിയ കാര്യങ്ങള്‍ മുന്നില്‍ കാണുമ്പോള്‍ എങ്ങിനെയൊക്കെയോ കൈകാര്യം ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്ന ദിവസമാണ്. ചെറിയ കാര്യങ്ങളില്‍ ദേഷ്യം വരുന്ന ദിവസം. എന്നാല്‍ ഇത് നിങ്ങളുടെ സ്പിരിറ്റിനെ നശിപ്പിയ്ക്കരുത്. ജോലിയില്‍ വിജയവും പണവുമെല്ലാം ഇന്ന് ഫലം പറയുന്നു.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം പ്രൊഫഷണലില്‍ നീണ്ടു നിന്നിരുന്ന പ്രശ്നങ്ങള്‍ പരിഹരിയ്ക്കപ്പെടുന്ന ദിവസമാണ്. പ്രണയത്തിനു വേണ്ടിയുള്ള ദിവസമാണ് ഇന്ന്. പ്രണയിക്കുന്നവര്‍ക്കൊപ്പം ചെലവഴിയ്ക്കാനുള്ള ദിവസം.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം സാധാരണ ദിവസം പോലെയാകും. നിങ്ങള്‍ നിങ്ങളായിരിയ്ക്കുന്ന ദിവസം. പങ്കാളി പറയുന്നതിന് ചെവി കൊടുക്കും. ക്ഷമയോടെ ജോലി മുന്നോട്ടു കൊണ്ടു പോകുക.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നത്തെ ദിവസം ഏറെക്കാലമായി കാത്തിരിയ്ക്കുന്ന സന്തോഷ വാര്‍ത്ത കേള്‍ക്കാന്‍ സാധ്യതയുള്ള ദിവസം. നിങ്ങളുടെ പൂര്‍ണ ശ്രദ്ധ ജോലിയില്‍ പതിയുന്ന, ജോലിയെ ഇഷ്ടപ്പെട്ടു തുടങ്ങുന്ന ദിവസം. ഭാവിയെ കുറിച്ചു തീരുമാനങ്ങള്‍ എടുക്കുന്ന ദിവസം.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങളിലും ഏറെ പ്രധാനപ്പെട്ടൊരു ദിവസമാണ്. ഇത് ജോലി മാറുന്നതോ വീടു വാങ്ങുന്നതോ വിവാഹമോ തുടങ്ങിയ പല കാര്യങ്ങളിലും പ്രധാനപ്പെട്ട ദിവസം. ഇന്നത്തെ ദിവസം അംഗീകാരവും പേരും ലഭിയ്ക്കും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസം ഗുണ ദോഷ സമ്മിശ്രമാണ്. തിരക്കുള്ള പകലും വൈകീട്ടോടെ പൊസറ്റീവായ ദിവസവും. പങ്കാളിയ്ക്കൊപ്പം നല്ല നിമിഷങ്ങള്‍ ഉണ്ടാകുന്ന ദിവസം



Click it and Unblock the Notifications
