Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഇന്ന് ഇത് പണത്തെ കുറിച്ചോര്ത്തിരിയ്ക്കും രാശി
ഇന്ന് ഇത് പണത്തെ കുറിച്ചോര്ത്തിരിയ്ക്കും രാശി
ദിവസങ്ങള്‍ പെട്ടെന്നാണ് പോകുന്നത്. ഇതു പോലെയാണ് നമ്മുടെ ഭാഗ്യ നിര്ഭാഗ്യങ്ങളും. ചില ദിവസങ്ങളില്‍ ഭാഗ്യ കടാക്ഷം മറ്റു ദിവസങ്ങളില്‍ ദുര്‍ഭാഗ്യമായി മാറും. ഇന്നത്തെ ദുര്ഭാഗ്യം നാളെ ഭാഗ്യവുമാകാം.
സോഡിയാക് സൈന്‍ അഥവാ സൂര്യ രാശിയാണ് ഇത്തരം രാശി ഫലങ്ങളെ സ്വാധീനിയ്ക്കുന്നത്. ഗ്രഹ, രാശി സ്വാധീനം അനുകൂലമെങ്കില്‍ ദിവസങ്ങളും ഇതുപോലെയാകും.
2018 ഡിസംബര്‍ 14 വെള്ളിയാഴ്ചയിലെ രാശി ഫലം എന്താണെന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നത്തെ ദിവസം വളരെ അപ്രതീക്ഷിതമായ, അതേ സമയം നിങ്ങള്‍ക്ക് സഹായപ്രദമായ സംഭവങ്ങള്‍ നടക്കുന്ന ദിവസമാണ്. ഇത് നിങ്ങള്‍ക്കു വഴിത്തിരിവാകില്ലെങ്കിലും നിങ്ങള്‍ക്ക് കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടു പോകാന്‍ സഹായിക്കുന്ന ഒന്നാകും. ജോലിയിലെ ഡെഡ്ലൈന് കാത്തു സൂക്ഷിയ്ക്കാന്‍ പറ്റാത്ത വിധം തിരക്കാകും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് ദേഷ്യം വരുന്ന, ഇതു കൊണ്ടു നിയന്ത്രണം നഷ്ടപ്പെടാന്‍ സാധ്യതയുള്ള ദിവസമാകും. ഇത് നിയന്ത്രിച്ച് പ്രശ്നങ്ങളും കണ്ടെത്തി പരിഹാരമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ ഏറെ ഗുണകരമാകും. നിങ്ങളുടെ സല്‍പ്പേരു നഷ്ടപ്പെടാതിരിയ്ക്കാന്‍ ശ്രദ്ധ വയ്ക്കുക.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസം മതപരവും സാംസ്കാരികവുമായ കാര്യങ്ങളില്‍ ഇടപെടുന്ന ദിവസം. കുടുംബത്തോടൊപ്പം നിങ്ങളുടെ കാഴ്പ്പാടുകള്‍ ഇത്തരം കാര്യങ്ങളില്‍ വ്യക്തമാക്കി ചര്‍ച്ച നടത്തും. വിദ്യാഭ്യാസ, മതപര, നിയമ സംബന്ധമായ വിഷയങ്ങളില്‍ ചര്‍ച്ചയ്ക്കു സാധ്യതയുണ്ട്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം സാധാരണ പോലെയുള്ള ദിവസം. മത്സരത്തില്‍ പങ്കെടുക്കാനും വിജയിക്കുവാനും സാധ്യതയുള്ള ദിവസം. പൊതുവേ ശാന്തമായ, കാര്യമായ ഉയര്‍ച്ച താഴ്ചകളില്ലാത്ത ദിവസം.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ എതിരാളികള്‍ നിങ്ങളുടെ സല്‍പ്പേരു നശിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്ന ദിവസമാണ്. മറ്റുള്ളവരുടെ മുന്നില്‍ നിങ്ങളുടെ ഇമേജ് കളയാന്‍ ശ്രമിയ്ക്കുന്ന ദിവസം. ധൈര്യത്തോടെ അവരുടെ ഇത്തരം ശ്രമങ്ങളെ വേരോടെ പറിച്ചെറിയുക. നിങ്ങളുടെ തെറ്റായ തീരുമാനങ്ങള്‍ നിങ്ങള്‍ തന്നെ കുഴിച്ചു മൂടുക.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ആശയ വിനിമയവും ക്രിയേറ്റീവായ കഴിവുകളും ആയുധമാകുന്ന ദിവസം. സന്തോഷകരമായ ദിവസം. സ്ട്രെസും ടെന്‍ഷനും ഒഴിവാക്കിയാലേ ക്രിയേറ്റീവിറ്റി സാധ്യമാകൂയെന്നു വേണം, പറയാന്‍.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം ടെക്നോളജിക്കല്‍ കാര്യങ്ങളില്‍ അറിവു നേടാന്‍ നല്ല ദിവസം. ഉപരി പഠന സാധ്യതകളെ കുറിച്ച് അന്വേഷിയ്ക്കുന്ന ദിവസവും.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം പ്രൊഫണഷലായി അല്പം താഴ്ചയുണ്ടാകുന്ന ദിവസമാണ്. ബോസിനും സഹപ്രവര്‍ത്തകര്‍ക്കും നിങ്ങള്‍ക്കുമിടയിലുള്ള സമവാക്യം നഷ്ടപ്പെടും. എങ്കിലും വൈകീട്ടോടെ ഇതു തിരികെ നേടും. ജോലിയില്ലാത്തവര്‍ക്കു ജോലി സാധ്യത.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം അനീതികള്‍ക്കെതിരെ പൊരുതുന്ന ദിവസം ലോകം പോലും കീഴടക്കാന്‍ തക്ക അനുകൂല സാഹചര്യങ്ങള്‍ ഉള്ള ദിവസം,

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ വിചാരിച്ച പോലെ പ്രവര്‍ത്തിയ്ക്കാന്‍ സാധിച്ചില്ലെന്നും ഫലം ലഭിച്ചില്ലെന്നും വരുന്ന ദിവസം, ജോലിയിലെ സമ്മര്‍ദം നിങ്ങളുടെ ആത്മവിശ്വാസം കളയുന്ന ദിവസവും. വൈകീട്ടോടെ ഇത്തരം സമ്മര്‍ദങ്ങളില്‍ നിന്നും മോചനം നേടാം. പ്രത്യേകിച്ചും കുടുംബത്തിന്റെയും കൂട്ടുകാരുടേയും സഹായത്തോടെ.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം ഭാവിയ്ക്കു വേണ്ടി പ്ലാനുകള്‍ തയ്യാറാക്കുന്ന ദിവസം. എന്നാല്‍ ഇത്തരം കണക്കുകൂട്ടലുകള്‍ പലപ്പോഴും റിയാലിറ്റിയില്‍ നിന്നും വ്യതിചലിയ്ക്കാനും നിങ്ങള്‍ എന്താണോ അതിനെ കുറിച്ചു മറക്കാനും ഇടയാക്കും. ബാലന്‍സ് സൂക്ഷിയ്ക്കുക.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്ത ദിവസം പണത്തെ കുറിച്ചോര്ത്തിരിയ്ക്കുന്ന ദിവസം. ചെലവിനെ കുറിച്ചു കുറവും വരവിനെ കുറിച്ച കൂടുതലും ചിന്തിയ്ക്കുന്ന ദിവസം. കുടുംബത്തെ കുറിച്ചോര്‍ത്തു വിഷമിയ്ക്കുന്ന ദിവസവും. ഇത് ഗുണം നല്‍കും.



Click it and Unblock the Notifications
