TRENDING ON ONEINDIA
-
രണ്ട് വര്ഷത്തിനിടെ സര്ക്കാര് സ്കൂളില് എത്തിയത് രണ്ടര ലക്ഷം വിദ്യാര്ത്ഥികള്
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന് പുരയ്ക്കല്!
-
ഇന്ത്യന് ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര് ജയിക്കുന്നത്'; ന്യൂസിലന്ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള് ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്പ്പന കുറഞ്ഞ 10 കാറുകള്
കാര്യങ്ങള് വിചാരിച്ച വഴിയേ ഈ രാശിയ്ക്കിന്ന്
ഗ്രഹങ്ങളും രാശികളും സ്വാധീനിയ്ക്കുന്നതും ദിവസത്തെ സ്വാധീനിയ്ക്കുന്നു. ഗ്രഹ സ്വാധീനം നല്ലതെങ്കില് നല്ലത്, മോശമെങ്കില് മോശം ഇതനുസരിച്ച് രാശിയിലും വ്യത്യാസങ്ങള് വരും.
2019ല് സാമ്പത്തിക നഷ്ടം 6 നക്ഷത്രങ്ങള്ക്കു ഫലം
രാശി പ്രവചന പ്രകാരം ഇന്നത്ത ദിവസം, അതായത് ഡിസംബര് 12 ബുധനാഴ്ച നിങ്ങള്ക്ക് എങ്ങനെ എന്നറിയൂ, നല്ലതോ ചീത്തയോ അതോ ഗുണദോഷ സമ്മിശ്രമോ ഫലം എന്നറിയൂ.
ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നത്തെ ദിവസം പൊതുവേ ലോജിക്കോടെ നീങ്ങുന്ന ദിവസം, ജോലി സ്ഥലത്ത് ധാരാളം വെല്ലുവിളികളുണ്ടാകുന്ന ദിവസം. എന്നാല് ഈ വെല്ലുവിളികള് നേരിടാന്, മറി കടക്കാന് നിങ്ങള്ക്കു സാധിയ്ക്കും. വൈകീട്ടോടെ പ്രിയപ്പെട്ടവര്ക്കൊപ്പം ചെലവഴിയ്ക്കുന്നതോടെ ടെന്ഷന് ഒഴിവാക്കാനും സാധിയ്ക്കും.
ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നത്തെ ദിവസം സാധാരണ പോലത്തെ ദിവസമാണ്. എന്നാല് ബജറ്റില് പെടാത്ത ധാരാളം ചെലവുകള് വന്നു ചേരുന്ന ദിവസവുമാണ്. വയറു സംബന്ധമായ രോഗങ്ങള്ക്കു സാധ്യതയുള്ളതു കൊണ്ടു തന്നെ കഴിയ്ക്കുന്ന ഭക്ഷണത്തില് ശ്രദ്ധ വേണം.
ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസം ഭാഗ്യമുള്ള ദിവസമാണ്. പ്രണയിക്കുന്നവര്ക്കൊപ്പം ചെലവഴിയ്ക്കുന്ന, അവര്ക്കു തെരഞ്ഞെടുത്തു സമ്മാനങ്ങള് നല്കുന്ന ദിവസവും. ജോലിയില് ഏറെക്കാലമായുള്ള ലക്ഷ്യങ്ങള് നേടാന് സാധിയ്ക്കും.
ക്യാന്സര് അഥവാ കര്ക്കിടക രാശി
ക്യാന്സര് അഥവാ കര്ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം അടുത്ത സുഹൃത്തുക്കള്ക്ക് നിങ്ങളുടെ മനോഭാവത്തില് സന്തോഷമുണ്ടാകുന്ന ദിവസം. അവരെ സന്തോഷിപ്പിയ്ക്കാനും അവര്ക്കൊപ്പം സമയം ചെലവാക്കാനും നിങ്ങള് ശ്രമിയ്ക്കുകയും ചെയ്യും.
ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസം സ്പെഷല് ദിവസമാകും. എല്ലാം നിങ്ങളുടെ വഴിയ്ക്കു വരുന്ന ദിവസമാണ്. നിങ്ങളുടെ കഠിനാധ്വാനത്തിന് ഓഫീസില് അംഗീകാരം ലഭിയ്ക്കും. വീട്ടില് നിന്നും എല്ലാ സപ്പോര്ട്ടും ലഭിയ്ക്കും. ആഗ്രഹിച്ചതു സാധിയ്ക്കാന് വിചാരിച്ചതിനേക്കാള് ചെലവുണ്ടാകുമെങ്കിലും ഇതിന് ഗുണവും കാണാം.
വിര്ഗോ അഥവാ കന്നി രാശി
വിര്ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം പ്രതീക്ഷിയ്ക്കാത്ത നേട്ടങ്ങളുണ്ടാകും. പുതിയ സംരംഭത്തിനു വേണ്ടി പണമിറക്കും. ബിസിനസില് വലിയ നേട്ടങ്ങള് ഫലം.
ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ പേഴ്സണല്, സോഷ്യല് സ്റ്റാറ്റസില് വലിയ മാറ്റങ്ങളുണ്ടാകും. ഇതു നിങ്ങളുടെ ജോലി കാരണമാകാം. ആളുകള് നിങ്ങളേയും നിങ്ങളുടെ ജോലിയേയും അഭിനന്ദിയ്ക്കും. ഫൈന് ആട്സില് താല്പര്യം തോന്നുന്ന ദിവസം.
സ്കോര്പിയോ അഥവാ വൃശ്ചിക രാശി
സ്കോര്പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം എനര്ജി ലെവല് ഏറെ ഉയര്ച്ചയുള്ള ദിവസമാകും. പുതിയ ബിസിനസ് സംരംഭങ്ങള് ആരംഭിയ്ക്കും. പ്ലാനുകളില് വിജയിക്കുന്നതു വരെ എല്ലാ പരിശ്രമങ്ങളും നടത്തും. ജോലിയില് പൊസറ്റീവ് ഫീഡ്ബാക്കുകള് ലഭിയ്ക്കും.
സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം ലീഡ് ചെയ്യാനുള്ള ദിവസമാകും. ചുറ്റും സ്നേഹത്തിന്റെ സന്ദേശം നല്കാന് സാധിയ്ക്കും. എല്ലാ വിധത്തിലും സമാധാനപൂര്ണമായ ദിവസമാകും ഇന്നത്തേത്.
കാപ്രിക്കോണ് അഥവാ മകര രാശി
കാപ്രിക്കോണ് അഥവാ മകര രാശിയ്ക്ക് ഇന്നത്തെ ദിവസം ബിസിനസ് നന്നാക്കാന് നിങ്ങള് റിസ്കെടുക്കും. ഇത് പലപ്പോഴും ആശയക്കുഴപ്പവുമാകും. ഇത്തരം സന്ദര്ഭങ്ങളില് നിങ്ങളുടെ മനസിന്റെ സ്വരം കേള്ക്കുക. ഇതു വിജയത്തില് എത്തിയ്ക്കും.
അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം ജോലിയില് വളരെ നല്ലൊരു ദിവസമാകും. പൊതുവേ നല്ല ദിവസമെന്നു വേണം, പറയാന്.
പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസം ജോലിയിലും വീട്ടിലും ഉത്തരവാദിത്വങ്ങളുള്ള ദിവസമാണ്. വീടു മോടി പിടിപ്പിയ്ക്കുന്നതില് ശ്രദ്ധിയ്ക്കും.