Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
പണം വരും,ചിലവും കൂടും,ഈരാശിയ്ക്ക്(11Dec)
പണം വരും,ചിലവും കൂടും,ഈരാശിയ്ക്ക്(11Dec)
ദിവസങ്ങള്‍ മാറി മറയുകയാണ്. നല്ലതും ചീത്തയുമെല്ലാം വരികയും ചെയ്യും.
ദിവസങ്ങള്‍ നമുക്കു ഭാഗ്യ നിര്ഭാഗ്യങ്ങളാകാന് കാരണങ്ങള്‍ പലതുണ്ട്. ഇതില്‍ ഗ്രഹങ്ങളുടെ സ്വാധീനവും രാശിയുമെല്ലാം വരും. ജനിച്ച മാസമനുസരിച്ചുള്ള സോഡിയാക് സൈന്‍ അഥവാ സൂര്യരാശി ഓരോ ദിവസങ്ങളേയും സ്വാധീനിയ്ക്കുന്നു. ഇതനുസരിച്ചു നല്ലതും ചീത്തയും മാറി മാറി വരും.
2018 ഡിസംബര്‍ 11 ചൊവ്വാഴ്ചയിലെ രാശി ഫലം എന്തെന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നത്തെ ദിവസം ഭാവിയില്‍ നിങ്ങള്‍ക്കു ധനമായേക്കാവുന്ന ചിലരെ കണ്ടെത്താന്‍ സാധ്യതയുണ്ട്. വളരെ എക്സൈറ്റിംഗ് ദിവസമാണ് ഇന്നെന്നു പറയാം. ജോലിയിലും ചിന്തയിലുമെല്ലാം ഏറ്റവും മികവു പ്രകടിപ്പിയ്ക്കുന്ന ദിവസം.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ കാര്യങ്ങള്‍ നടത്താനുള്ള പ്രാപ്തി തെളിയിക്കാന്‍ സാധിയ്ക്കുന്ന ദിവസമാണ്. ബിസിനസിലെങ്കിലും ജോലിയിലെങ്കിലും നിങ്ങളുടെ കഴിവുകളെല്ലാം തന്നെ പുറത്തെടുക്കാന്‍ സാധിയ്ക്കുന്ന ദിവസം. നിങ്ങളുടെ സഹപ്രവര്‍ത്തരേയും സുപ്പീരിയര്മാരേയും നിങ്ങള്‍ക്കു സന്തുഷ്ടരാക്കാന്‍ കഴിയും. എന്നാല്‍ നിങ്ങള്‍ക്കു കഴിയാത്തത് ചെയ്യാന്‍ ശ്രമിയ്ക്കാതിരിയ്ക്കുക. ഇത് ദോഷം വരുത്തും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസം ഇമോഷണലായ, അതേ സമയം കാര്യങ്ങളില്‍ മുഴുകുന്ന ദിവസമാകും. ഇമോഷന് നിങ്ങളെ ബാധിയ്ക്കുമെങ്കിലും നിങ്ങളുടെ ഭാഗ്യം നിങ്ങള്‍ക്കൊപ്പം നില്ക്കും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം ഇഷ്ടങ്ങള്‍ക്കായി പണം ചെലവഴിയ്ക്കുന്ന ദിവസമാണ്. നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങള്‍ പ്രിയപ്പെട്ടവര്‍ ആശ്രയിക്കും. വരുന്ന പണത്തിന് ലിമിറ്റുണ്ടെങ്കിലും പോകുന്നതിനുണ്ടാകില്ല. അതായത് നല്ല ചെലവുള്ള ദിവസം, സ്വന്തം ഇഷ്ടങ്ങള്‍ക്കായി ചെലവഴിയ്ക്കുന്നതെങ്കിലും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസം പ്രതീക്ഷിച്ചതും അപ്രതീക്ഷിതമാവുമായ കാര്യങ്ങള്‍ സംഭവിയ്ക്കുന്ന ദിവസം. ഇതു കൊണ്ടു തന്നെ ഇതെല്ലാം നേരിടാന്‍ മനസു കൊണ്ടു തയ്യാറാകുക. രാവിലെ സ്ട്രെസുണ്ടെങ്കിലും വൈകീട്ടോടെ മാറ്റമുണ്ടാകും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ വിധിയുടെ വിധി കര്‍ത്താവ് നിങ്ങള്‍ തന്നെയാണെന്നു പറയണം. നിങ്ങളുടെ സൗഹൃദങ്ങളും വിജയത്തിലേയ്ക്കുള്ള വഴികളും നിങ്ങള്‍ തന്നെ തെരഞ്ഞെടുക്കണം. കാര്യങ്ങള്‍ അവതരിപ്പിയ്ക്കാനുള്ള നിങ്ങളുടെ കഴിവ് കുടറച്ചു കൂടി മെച്ചപ്പെടുത്തുക.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം സര്‍ക്കാര്‍ കാര്യങ്ങള്‍ പ്രയോജനകരമാകും. സര്‍ക്കാര്‍ ജോലിക്കാര്‍ക്കു പ്രത്യേകിച്ചും. ഇവര്‍ക്ക് പൊസറ്റീവായ ദിവസം. കുടുംബത്തിന്റെ സപ്പോര്‍ട്ട് ലഭിയ്ക്കു. കുട്ടികളുണ്ടെങ്കില്‍ അവര്‍ക്കും ഉയര്‍ച്ചയുണ്ടാകും. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കാന്‍ സാധിയ്ക്കും.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്ത ദിവസം ഗ്രഹങ്ങള്‍ പൊതുവേ അനുകൂലമായതു കൊണ്ടു തന്നെ നല്ല ദിവസമാകും. ടീമിലെ എല്ലാവരേയും തുല്യരായി കണ്ടാല്‍ ജോലി സ്ഥലത്ത് കൂടുതല്‍ ഐക്യമുണ്ടാകും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം പൊതുവേ മടി പിടിച്ച ദിവസമാണ്. ഇതൊരു പക്ഷേ ക്ഷീണം കൊണ്ടുമാകാം. മറ്റുള്ളവരെ കൂടി സ്വന്തം ഉത്തരവാദിത്വങ്ങള്‍ പകുത്തേല്പ്പിയ്ക്കാന് സാധ്യത.

കാപ്രിക്കോണ്‍ അഥാ മകര രാശി
കാപ്രിക്കോണ്‍ അഥാ മകര രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ബുദ്ധിപരമായ കഴിവുകള്‍ നിങ്ങള്‍ക്കു നല്ലതു വരുത്തുമെന്നു മാത്രമല്ല, മറ്റുള്ളവര്‍ക്കു കൂടി സഹായകമാകുന്ന ഒന്നാണ്. പ്രശ്നങ്ങള്‍ വന്നാലും ഇതു കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്കു സാധിയ്ക്കുമെന്നതു കൊണ്ടു തന്നെ വിഷമിയ്ക്കാനുമില്ല. നിങ്ങളുടെ പ്രൊജക്ടിന് അനുമതി ലഭിയ്ക്കാന്‍ സാധ്യത.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം വാക്ചാതുരി കൊണ്ട് ഏതു സന്ദര്‍ഭങ്ങളിലും പിടിച്ചു നില്ക്കാന് സാധിയ്ക്കുന്ന ദിവസം. പ്രധാനപ്പെട്ട ഡീലുകളില്‍ വിജയിയാകാനും മററുള്ളവര്‍ നിങ്ങളുടെ വഴി പിന്തുടരാനും സാധ്യതയുണ്ട്. മറ്റുള്ളവരുടെ അഭിപ്രായങ്ങളേയും ബഹുമാനിയ്ക്കുക.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസം ഭാഗ്യ നിര്‍ഭാഗ്യങ്ങളുടെ ദിവസമാണ്. ലോട്ടറി നഷ്ടപ്പെട്ടാലും പകരം എന്തെങ്കിലും ലഭിയ്ക്കുന്ന രീതിയിലെ ദിവസമെന്നു പറയാം. വൈകീട്ടോടെ നല്ലതു വരും.



Click it and Unblock the Notifications
