Latest Updates
-
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം
രാശിപ്രകാരം 2018 ഡിസംബര്‍ 10 നിങ്ങള്‍ക്ക് എങ്ങനെ
രാശിപ്രകാരം 2018 ഡിസംബര്‍ 10 നിങ്ങള്‍ക്ക് എങ്ങനെ
ദിവസങ്ങള്‍ക്ക് അനുസരിച്ച് നമ്മുടെ ഭാഗ്യ നിര്ഭാഗ്യങ്ങളും മാറി മാറി വരും. ചില ദിവസങ്ങള്‍ ഭാഗ്യമെങ്കില്‍ മറ്റു ചില ദിവസങ്ങള്‍ നിര്‍ഭാഗ്യമാകും.
രാശി ദിവസങ്ങളിലെ ഭാഗ്യ നിര്ഭാഗ്യങ്ങളെ ഏറെ സ്വാധീനിയിക്കുന്നുണ്ട്. ഗ്രഹ സ്വാധീനവും രാശിയുമെല്ലാം അനുകൂലമെങ്കില്‍ ഫലവും അനുകൂലമാകും. അല്ലെങ്കില്‍ നേരെ മറിച്ചും. നല്ലതു വരണമെങ്കില്‍ ഇതിനൊപ്പം നമ്മുടെ ചിന്തകളും പ്രവൃത്തികളും നല്ലതാകുകയും വേണം. ഇതും പ്രധാനം.
രാശി പ്രകാരം 2018 ഡിസംബര്‍ 10 തിങ്കള്‍ നിങ്ങളുടെ രാശി ഫലം എന്തെന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നത്തെ ദിവസം ഏറെ എക്സൈറ്റിംഗായിരിയ്ക്കും. വിചാരിച്ചതെല്ലാം ചെയ്യുന്ന ദിവസവും. ഈ എനര്‍ജി നല്ല രീതിയില്‍, കാര്യങ്ങള്‍ ചെയ്യാന്‍ ഉപയോഗിയ്ക്കുക. പ്ലാനുകള്‍ ചെയ്ത് സമയം കളയാത പ്രവര്‍ത്തിയ്ക്കുക.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നത്തെ ദിവസം മറ്റേതു ദിവസങ്ങളേയും പോലെ വീട്ടിലും പിന്നെ ഓഫീസിലും ഏറെ തിരക്കുള്ള ദിവസമാണ്. വൈകീട്ടോടെ ഇതില്‍ നിന്നും മോചനമുണ്ടാകും. പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിയ്ക്കാന്‍ സാധിയ്ക്കും. ഇതോടെ ദിവസം നല്ല രീതിയില്‍ അവസാനിയ്ക്കും എന്നു പറയേണ്ടി വരും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസം ഏറെ തിരക്കേറിയ ദിവസമാകും. സോഷ്യല്‍ ഫംങ്ഷനുകളില്‍ പങ്കെടുക്കേണ്ട സന്ദര്‍ഭങ്ങളുണ്ടാകും. കൂട്ടുാകാരും ബന്ധുക്കളുമായി സമയം ചെലവഴിയ്ക്കും. മരുന്നുകള്‍ക്കായി പണം ചെലവാകും.
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസം ഏറെ തിരക്കേറിയ ദിവസമാകും. സോഷ്യല്‍ ഫംങ്ഷനുകളില്‍ പങ്കെടുക്കേണ്ട സന്ദര്‍ഭങ്ങളുണ്ടാകും. കൂട്ടുാകാരും ബന്ധുക്കളുമായി സമയം ചെലവഴിയ്ക്കും. മരുന്നുകള്‍ക്കായി പണം ചെലവാകും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം പ്രാര്‍ത്ഥനകളോടെ, അതുമായി ബന്ധപ്പെട്ട കാര്യങ്ങളോടെ തുടങ്ങുന്ന ദിവസമാകും. വൈകീട്ടോടെ നിങ്ങളുടെ വീട്ടില്‍ ആഘോഷത്തിനായി ബന്ധുക്കള്‍ ഒത്തു കൂടും. പ്രധാനപ്പെട്ട ഒരു കാര്യം അടുപ്പമുള്ളവര്‍ അറിയിച്ചില്ലെന്ന കാര്യത്താല്‍ വിഷമം തോന്നുന്ന ദിവസമാണ്. മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടാതെ മാറി നില്‍ക്കുന്നതാണ് നല്ലത്.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ സന്തുഷ്ടമായ ദിവസമാണെങ്കിലും പങ്കാളിയുമായി പ്രശ്നങ്ങള്‍ ഉണ്ടാകുന്ന ദിവസമാണ്. ഇത് പറഞ്ഞു തീര്‍ക്കാന്‍ ശ്രമിയ്ക്കുക. പങ്കാളിയുമായുണ്ടാകുന്ന ചില്ലറ പ്രശ്നങ്ങള്‍ അല്ലാതെ പൊതുവേ സന്തോഷകരമായ ദിവസമാണ്.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിക്കാര്‍ വിദ്യാഭ്യാസ സംബന്ധമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ പ്രത്യേകമായി ശ്രദ്ധിയ്ക്കേണ്ട കാര്യമുണ്ട്. വിവാഹ സംബന്ധമായ കാര്യങ്ങളില്‍ നല്ല ഫലമാണ് കാണുന്നത്.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പമോ പ്രിയപ്പെട്ടവര്‍ക്കൊപ്പമോ ചെലവഴിയ്ക്കുന്ന ദിവസം. നിങ്ങളുടെ റൊമാന്റിക് സ്വഭാവം മറുവിഭാഗത്തില്‍ പെട്ടവരെ ആകര്ഷിയ്ക്കും.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ കൃത്യമായി പ്ലാന്‍ ചെയ്ത് കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുന്ന ദിവസം. ഇത് ജോലിയിലെ നിങ്ങളുടെ താല്പര്യവും വര്‍ദ്ധിപ്പിയ്ക്കും. പ്രൊഫഷണല്‍ കാര്യങ്ങളില്‍ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ സഹായിക്കും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം കുടുംബത്തിനൊപ്പം ചെലവഴിയ്ക്കുന്ന ദിവസം. ഹാന്റിക്രാഫ്റ്റില് താല്പര്യമുണ്ടാകുന്ന ദിവസം.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിക്കാര്‍ ഏറെ പ്രാക്ടിക്കലായ ദിവസം. സ്നേഹവും സമാധാനവും പരത്തുന്ന ദിവസം. കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കഴിവ് നല്ല രീതിയില്‍ ബന്ധങ്ങള്‍ വളര്‍ത്താന്‍ സഹായിക്കും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ആശയ വിനിമയം മറ്റുള്ളവരെ ആകര്‍ഷിയ്ക്കുന്ന ദിവസമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ മറ്റുള്ളവര്‍ക്കു താല്പര്യം തോന്നും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസത്തിന്റെ തുടക്കം അത്ര നല്ലതല്ലെങ്കിലും പിന്നീട് നല്ല മൂഡിലേയ്ക്കു വരും. ഇമോഷണല്‍ കാര്യങ്ങള്‍ പ്രധാന തീരുമാനങ്ങളില്‍ പ്രതിഫലിയ്ക്കരുത്. പ്രത്യേകിച്ചും മീറ്റിംഗുകളില്‍.



Click it and Unblock the Notifications
