Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
ഇന്നത്തെ രാശി (13 Sep 2018)ഫലം അറിയൂ
ഇന്നത്തെ രാശി (13 Sep 2018)ഫലം അറിയൂ
നാം എല്ലാവരും ഉണര്‍ന്നെഴുന്നേല്‍ക്കുന്നതു തന്നെ ഇന്നത്തെ ദിവസം നല്ലതാകണമേ എന്ന പ്രാര്‍ത്ഥനയോടെയാകും. എന്നാല്‍ എപ്പോഴും ഇത്തരം പ്രാര്‍ത്ഥന ഫലിച്ചെന്നു വരില്ല. പല ദിവസങ്ങള്‍ പലര്‍ക്കും പല തരമാകും. ചിലര്‍ക്കു നല്ലതാകും, ചിലര്‍ക്കിതു മോശവുമാകും.
രാശി ഓരോ ദിവസത്തേയും നമ്മുടെ ഭാഗ്യ നിര്‍ഭാഗ്യങ്ങളെ സ്വാധീനിയ്ക്കുന്ന ഒന്നാണ്. ഇന്നത്തെ രാശി ഫലമാകില്ല, നാളെ. രാശി ഫലവും മാറി മറിഞ്ഞു വരും.
രാശി പ്രകാരം ഇന്നത്തെ ദിവസം, അതായത് സെപ്റ്റംബര്‍ 13 വ്യാഴാഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയൂ. ഗണേശ ചതുര്‍ത്ഥി കൂടിയാണ് ഇന്ന്. വിഘ്‌നേശ്വരന് പ്രധാനപ്പെട്ട ദിനം.

ടോറസ് അഥവാ ഇടവം രാശി
ടോറസ് അഥവാ ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അത്ര നല്ലതല്ലെന്നു വേണം, പറയാന്‍. ആവശ്യമില്ലാത്ത പ്രശ്‌നങ്ങളില്‍ തലയിടാതിരിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. വാക്കുതര്‍ക്കങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും സാധ്യതയുള്ള ദിവസമെന്നു വേണം, പറയാന്‍. ഇതു കൊണ്ടു തന്നെ ഒതുങ്ങി നില്‍ക്കുന്നതാണ് നല്ലത്.

ജെമിനി അഥവാ മിഥുനം രാശി
ജെമിനി അഥവാ മിഥുനം രാശിക്കാര്‍ നിങ്ങള്‍ക്കു നല്ലതു വരുത്താന്‍ സാധ്യതയുള്ള ആരെയോ കണ്ടുമുട്ടാന്‍ സാധ്യതയുണ്ട്. തിരക്കുള്ള, അതേ സമയം സന്തോഷകരമായ ദിവസമാകും, ഇന്നത്തേത്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയില്‍ പെട്ടവര്‍ക്ക് നിങ്ങളുടെ പ്രണയിക്കുന്നവരില്‍ അല്ലെങ്കില്‍ പങ്കാളിയില്‍ നിന്നും നല്ല വാക്കുകള്‍ കേള്‍ക്കാന്‍ സാധ്യതയുള്ള ദിവസമാണ് ഇന്നത്തേത്. ബന്ധുക്കളുമായി നല്ല രീതിയില്‍ പോകും. നിയന്ത്രിയ്ക്കാനും തടുക്കുവാനും പഠിയ്ക്കുന്നുവെങ്കില്‍ ഇന്നത്തെ ദിവസം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സാധിയ്ക്കും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയില്‍ പെട്ടവര്‍ക്ക് സ്വന്തം കഴിവുകളില്‍ വിശ്വസിച്ചാല്‍ വിജയം നേടാനാകുന്ന ദിവസമാണിന്ന്. ആത്മവിശ്വാസവും ഊര്‍ജവും നിങ്ങളെ ഉയരത്തില്‍ എത്തിയ്ക്കും. സന്തോഷമായി ഇരുന്നാല്‍ പ്രശ്‌നങ്ങള്‍ അകലുകയും ചെയ്യും. വൈകീട്ടോടെ ഏറെ സന്തോഷം ലഭിയ്ക്കും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിക്കാര്‍ക്ക് സന്തോഷകരമായ ദിവസമാകും. പണം ചെലവാകുമെങ്കിലും ഇതിനേക്കാള്‍ വിലയുള്ളതാകും ലഭിയ്ക്കുന്ന സന്തോഷം. എങ്കിലും അറിഞ്ഞു ചെലവഴിയ്ക്കുക.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിക്കാര്‍ക്ക് ജോലിയില്‍ അങ്ങേയറ്റം തിരക്കുള്ള ദിവസമാകും, ഇന്നത്തേത്. ഇതു കൊണ്ടു തന്നെ കുടുംബവുമായി അധികം സമയം ചെലവഴിയ്ക്കാന്‍ സാധിയ്ക്കുകയുമില്ല. പുതിയ ബിസിനസ് തുടക്കത്തിനു സാധ്യതയുണ്ട്. പ്രത്യേകിച്ചും സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്ക്.

സ്‌കോര്‍പിയോ അഥവാ വൃശ്ചികം രാശി
സ്‌കോര്‍പിയോ അഥവാ വൃശ്ചികം രാശിക്കാര്‍ക്ക് ഈ ദിവസം സാമ്പത്തിക പ്രയാസമുളള ദിവസമാകും, ഇന്നത്തേത്. അതേ സമയം ലഭിയ്ക്കാനുളള പണം ലഭിയ്ക്കുകയും ചെയ്യും. കണ്ണടച്ചുളള ചില ബിസിനസ് വിദ്യകള്‍ പണം നല്‍കുകയും ചെയ്യും,

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശി വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഫലം നല്‍കാന്‍ സാധ്യതയുള്ള ബിസിനസ് ട്രിപ്പുകള്‍ക്കു സാധ്യത കാണുന്നു. ദിവസത്തിന്റെ അവസാനം സന്തോഷം നിറഞ്ഞ അദ്ഭുതങ്ങള്‍ നിങ്ങളെ കാത്തിരിയ്ക്കുന്നു.

കാപ്രികോണ്‍ അഥവാ മകരം രാശി
കാപ്രികോണ്‍ അഥവാ മകരം രാശിയില്‍ പെട്ടവര്‍ക്ക് തങ്ങളുടെ കുടുംബാംഗങ്ങളെ കാണണമെന്ന ചിന്തയാകും, മുന്നില്‍ നില്‍ക്കുക. പഠിയ്ക്കുന്നവര്‍ക്ക് പ്രൊജക്ടുകള്‍ പൂര്‍ത്തീകരിയ്ക്കാന്‍ സാധിയ്ക്കും. പുതിയ പ്രൊജക്ടുകള്‍ ഏറ്റെടുക്കാന്‍ സാധ്യതയുമുണ്ട്.

അക്വേറിയസ് അഥവാ കുംഭരാശി
അക്വേറിയസ് അഥവാ കുംഭരാശി വിഭാഗത്തില്‍ പെട്ടവര്‍ക്ക് കുടുംബത്തിന് സന്തോഷമുണ്ടാക്കുന്ന കാര്യങ്ങള്‍, പ്രൊമോഷന്‍, സ്‌കോളര്‍ഷിപ്പ്, ലാഭം ഇങ്ങനെ എന്തെങ്കിലും ലഭിയ്ക്കാന്‍ സാധ്യതയുള്ള ദിവസമാണ് ഇന്ന്. ഏറെ ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ പോലും പരിഹരിയ്ക്കാന്‍ സാധിയ്ക്കുന്ന ദിവസം. ഫിനാന്‍സുകാര്‍ക്ക് നല്ല ദിനമാണ്.

പീസസ് അഥവാ മീനം രാശി
പീസസ് അഥവാ മീനം രാശിക്കാര്‍ക്ക് തടസങ്ങളുണ്ടാകുമെങ്കിലും ആത്മവിശ്വാസം കൊണ്ടും ഉത്സാഹം കൊണ്ടും ഇതു മറി കടക്കാന്‍ സാധിയ്ക്കും. ദിവസ തുടക്കം എത്ര ബുദ്ധിമുട്ടിയാലും അവസാനം സന്തോഷം നിറഞ്ഞതുമാകും.



Click it and Unblock the Notifications











