Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ!
ഈ രാശികള്‍ക്ക് ഇന്ന് അപൂര്‍വ ഫലം
ഈ രാശികള്‍ക്ക് ഇന്ന് അപൂര്‍വ ഫലം
ദിനരാത്രങ്ങള്‍ കണ്ണടച്ചു തുറക്കും മുന്‍പ് കൈ വിട്ടു പോകും. ഇതുപോലെ ഗ്രഹങ്ങളുടെ സ്ഥാനങ്ങളും മാറി മറയും.
സോഡിയാക് സൈന്‍ അഥവാ സൂര്യ രാശി നമ്മുടെ ദിനങ്ങളെ നല്ല രീതിയിലും മോശം രീതിയിലും സ്വാധീനിയ്ക്കുന്നു. നല്ലതു തരുന്നതു നല്ല ഫലം, അല്ലാത്തത് അത്തരം ഫലവും. ഇന്നത്തെ ഫലമാകില്ല, നാളെ. അതു കൊണ്ടു തന്നെ ശുഭാപ്തി വിശ്വാസം പ്രധാനം.
ഇന്നത്തെ രാശിഫലം അഥവാ സോഡിയാസ് സൈന്‍ നിങ്ങള്‍ക്കെങ്ങനെ എന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയുടെ പെട്ടെന്ന് അസ്വസ്ഥമാകുന്ന സ്വഭാവം കണ്ടു ചൊറിയാന്‍ വരുന്ന പലരും ഇന്നുണ്ടാകും. എന്നാല്‍ ഇതു കൊണ്ട് അസ്വസ്ഥതയുണ്ടാകുന്നതും ആവശ്യമില്ലാതെ ദേഷ്യം വരുന്നതും നല്ലതിനല്ല. പ്രശ്നത്തിന്റെ അടിവേരു പിഴുതെടുക്കാന്‍ ശ്രമിയ്ക്കുക.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നത്തെ ദിവസം പ്രശ്നങ്ങള്‍ വരുമെങ്കിലും പ്രിയപ്പെട്ടവരുടെ സപ്പോര്‍ട്ടോടെ ഇതിനെ മറി കടക്കാന്‍ സാധിയ്ക്കും. അതും വളരെ ബുദ്ധിപൂര്‍വമായ രീതിയില്‍. പ്രിയപ്പെട്ടവരുടെ സാന്നിധ്യം നിങ്ങള്‍ക്ക് അനുഭവിച്ചറിയാന്‍ സാധിയ്ക്കും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസം ഇമോഷണലും സെന്‍സിറ്റീവുമാകും. ആരോഗ്യം, കരിയര്‍, ജോലി തുടങ്ങിയ പല കാര്യങ്ങള്‍ മനസില്‍ വരുന്ന ദിവസം കൂടിയാണ്. ഇതെല്ലാം സ്ട്രെസ് വരുത്താതെയും ആരോഗ്യത്തെ ബാധിയ്ക്കാതെയും ശ്രദ്ധിയ്ക്കുക.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിക്കാര്‍ ഇന്നത്തെ ദിവസം ചെയ്യുന്ന കാര്യത്തില്‍ മനസര്‍പ്പിച്ചു ചെയ്യും. ചെയ്യുന്ന ജോലിയ്ക്കു വേണ്ട രീതിയില്‍ ഫലം ലഭിയ്ക്കുന്നില്ലെന്ന തോന്നല്‍ മനസു മടുപ്പിയ്ക്കാതെ നോക്കുക. ഇതിന്റെ ഫലം ഇന്നല്ലെങ്കില്‍ നാളെ ലഭിയ്ക്കും. പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിയ്ക്കുക.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ഉത്തരവാദിത്വം ചെയ്തു തീര്‍ക്കുന്ന ദിവസമാണ്. സാമ്പത്തികമായും മെച്ചപ്പെട്ട ദിവസം. മേലുദ്യോഗസ്ഥരാല്‍ ഗുണമുണ്ടാകുന്ന, അവരുടെ പ്രോത്സാഹനം ലഭിയ്ക്കുന്ന ദിവസം. പ്രൊമോഷനും കഠിനാധ്വാനത്തിന് ഫലവുമെല്ലാം ലഭ്യമാകും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം മോശം ദിനമാകും. ബുദ്ധിമുട്ടേറിയ ദിനമെന്നു പറയാം. പൊസറ്റീവിറ്റി നിങ്ങളെ രക്ഷിയ്ക്കും. ആര്‍ട്സില്‍ ഉയര്‍ച്ചയുള്ള ദിവസമാണ്.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം പൊതുവേ നല്ല ദിനമാണ്. മുതിര്‍ന്നവരില്‍ നിന്നും ഒഫീഷ്യലുകളില്‍ നിന്നും അറിവുകള്‍ സമ്പാദിയ്ക്കാന്‍ സാധ്യതയുള്ള ദിവസം. ഓഫീസില്‍ നല്ല സപ്പോര്‍ട്ട് ലഭിയ്ക്കുന്ന ദിവസവുമാണ്. നിയമപരമായ കാര്യങ്ങളില്‍ നിന്നും നീങ്ങി നില്‍ക്കുന്നതാണ് നല്ലത്.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം സ്വന്തം പാഷന് അഥവാ താല്പര്യം പിന്തുടരുന്ന ദിവസമാകും. ക്രിയേറ്റീവിറ്റിയില്‍ ശ്രദ്ധിയ്ക്കുക. ജീവിതത്തിലെ ചെറിയ കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തുക.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം ബാലന്‍സ്ഡ് ആയ ദിവസമാണ്. കുടുംബത്തിലും ആവശ്യത്തിനു സമയം ചെലവഴിയ്ക്കാന്‍ സാധിയ്ക്കുന്ന, ബാലന്‍സ് ചെയ്യാന്‍ സാധിയ്ക്കുന്ന ദിവസം. ജോലിയില്‍ പൊതുവേ സമാധാനപരമായ ദിവസവും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നത്തെ ദിവസം ബുദ്ധിപരമായി മുന്നേറിയാല്‍ ഉയര്‍ച്ചയുണ്ടാകുന്ന ദിവസമാണ്. സൊസൈറ്റില്‍ നല്ല പേരുണ്ടാക്കാന്‍ സാധ്യതയുള്ള ദിവസവും.

അക്വേറിയസ് അഥവ് കുംഭ രാശി
അക്വേറിയസ് അഥവ് കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം ധന സംബന്ധമായ കാര്യങ്ങള്‍ മുന്നില്‍ നില്ക്കുന്ന ദിവസമാണ് ഇന്ന്. ജോലിയില്‍ അധ്വാനം വേണ്ടി വരുന്ന, പുതിയ പ്രൊജക്ടുകള്‍ വരുന്ന ദിവസം. യാത്രാ സാധ്യതകളുമുണ്ട്.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസം ഫ്രീ ബേഡ് എന്നു പറയാവുന്ന ദിവസം. ജോലി ഭാരങ്ങളില് നിന്നും ഒഴിഞ്ഞ് റിലാക്സ് ചെയ്യാന്‍ പറ്റുന്ന ദിവസമാണ്. പൊതുവേ നല്ലൊരു ദിവസമായി തോന്നുന്ന ദിവസം. നല്ല മാറ്റങ്ങള്‍ വരുന്ന ദിവസം.



Click it and Unblock the Notifications