Latest Updates
-
ചൂട് കടുക്കുന്നു; വെയിലത്ത് ഇറങ്ങുമ്പോൾ ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കല്ലേ! -
കത്തുന്ന വെയിലിൽ തളരരുത്; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ വീട്ടിലുണ്ടാക്കാം ഈ അത്ഭുത പാനീയം! -
ഡൽഹിയിൽ 44 ഡിഗ്രി ചൂട്; വ്യായാമം ചെയ്യുന്നവർക്ക് എട്ടിന്റെ പണി കിട്ടാതിരിക്കാൻ ഈ മുൻകരുതലുകൾ വേണം! -
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ തെറ്റുകൾ ചെയ്താൽ അപകടം ഉറപ്പ്! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഈ വഴികൾ അറിഞ്ഞോ? -
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം
ഇന്നത്തെ ദിവസം ഈരാശിക്കാരുടെ ഭാഗ്യമാണ്
ഓരോ ദിവസത്തിനും ഓരോ തരത്തിലുള്ള പ്രത്യേകതയുണ്ട്. പലപ്പോഴും ഇത്തരം പ്രത്യേകതകളെക്കുറിച്ച് നമ്മള് അറിഞ്ഞിരിക്കില്ല. എന്നാല്‍ ഇത് മുന്‍കൂട്ടി അറിയാന്‍ സഹായിക്കുന്നതാണ് പലപ്പോഴും ജ്യോതിഷം. ജ്യോതിഷത്തിലൂടെ നമുക്ക് ഇത്തരത്തിലുള്ള പല കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിക്കും. ഓരോ രാശിക്കാര്‍ക്കും ജ്യോതിഷ പ്രകാരം എന്തൊക്കെ മാറ്റങ്ങള്‍ ഇന്നത്തെ ദിവസം വരുന്നുണ്ട് എന്നറിയാന്‍ ആഗ്രഹമില്ലേ?
ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എങ്ങനെ എന്നറിയാന്‍ സഹായിക്കുന്നത് എന്തൊക്കെയെന്ന് നോക്കാം. അതിന് നിങ്ങളെ സഹായിക്കുന്ന രാശികള്‍ ഏതൊക്കെയെന്നും. രാശിപ്രകാരം നിങ്ങളുടെ ഇന്ന് എങ്ങനെയെന്നറിയാന്‍ തുടര്‍ന്ന് വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണ ദോഷ സമ്മിശ്രമായാണ് അനുഭവപ്പെടുക. ആരോഗ്യം നിലനിര്‍ത്താന്‍ കഴിയുന്നു. എന്നാല്‍ ജോലി രംഗത്ത് അത്ര വലിയ പ്രതിസന്ധികള്‍ ഒന്നും തന്നെ ഉണ്ടാവില്ല. ദൈവാനുഗ്രഹം ഉണ്ടാവുന്നു. പുതിയ കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള സാധ്യത കാണുന്നു ഇന്നത്തെ ദിവസം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അല്പം ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യുന്നതിനായിരിക്കും താല്‍പ്പര്യം. വിജയകരമായി ഓരോ കാര്യവും ചെയ്ത് തീര്‍ക്കുന്നതിന് ഇന്നത്തെ ദിവസം കഴിയുന്നു. ഏറ്റെടുത്ത കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നു. മാത്രമല്ല മറ്റുള്ളവരില്‍ നിന്ന് ഗുണാനുഭവങ്ങള്ക്കുള്ള സാധ്യതയും കൂടുതലാണ്. ജോലി രംഗത്ത് ഉയര്‍ച്ച ഉണ്ടാവുന്നു.

മിഥുനം രാശി
ഇന്നത്തെ ദിവസം മിഥുനം രാശിക്കാര്‍ക്ക് നല്ല ദിവസമായിരിക്കും. ദേവിയുടെ അനുഗ്രഹത്താല്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം നല്ല രീതിയില്‍ ആവുന്നു. തടസ്സങ്ങളെല്ലാം നീങ്ങുന്നതിന് സാധിക്കുന്നു. മനസ്സിന്റെ സ്വസ്ഥത നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. ജോലി കാര്യങ്ങളിലെ തടസ്സം നീങ്ങുന്നതിന് സാധിക്കുന്നു.

കര്‍ക്കിടകം രാശി
അനുകൂലമായ ദിവസമായിരിക്കും നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം. ആരോഗ്യ കാര്യങ്ങളില്‍ നേട്ടം ഉണ്ടാവുന്നു. മാത്രമല്ല പല വിധത്തില്‍ സാമ്പത്തിക പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും ജോലിയില്‍ സ്ഥിരത ഉണ്ടാവുന്നതിനും ഇന്നത്തെ ദിവസം സഹായിക്കുന്നു. പല വിധത്തില്‍ പോസിറ്റീവ് എനര്‍ജി നല്കുന്ന ഒരു ദിവസമായിരിക്കും ഇന്നത്തേത് എന്ന കാര്യത്തില്‍ സംശയം വേണ്ട

ചിങ്ങം രാശി
ജോലി രംഗത്ത് അംഗീകാരം നേടിയെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നു. ശരീരസുഖം കുറവായിരിക്കുമെങ്കിലും എല്ലാ മേഖലയിലും നേട്ടം നേടിയെടുക്കുന്നതിന് നിങ്ങള്‍ക്ക് കഴിയുന്നു. കുടുംബത്തില്‍ സ്വസ്ഥത ലഭിക്കുന്നു. ഏത് കാര്യത്തിനും കുടുംബത്തിന്റെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കുന്നു. ജീവിതത്തില്‍ ഇന്നത്തെ ദിവസം പരാജയം എന്തെന്ന് നിങ്ങള്‍ക്കറിയില്ല. അത്രക്കും നല്ല നേട്ടങ്ങളായിരിക്കും ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് നല്‍കുന്നത്.

കന്നി രാശി
ഗുണ ദോഷ സമ്മിശ്രമായിരിക്കും കാര്യങ്ങള്‍. ദൈവാനുഗ്രഹം അല്പം കുറവായിരിക്കും. പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തേണ്ടത് അത്യാവശ്യമാണ്.ജീവിതത്തിലെ പല സുപ്രധാന തീരുമാനങ്ങളും എടുക്കുന്നതിനുള്ള ദിവസമായിരിക്കും ഇന്ന്. ജീവിതത്തില്‍ ഉണ്ടാവുന്ന പല നേട്ടങ്ങളും ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും.

തുലാം രാശി
രോഗങ്ങളില്‍ നിന്നും അല്പം ആശ്വാസം ലഭിക്കുന്നു. ഏറ്റെടുത്ത കാര്യങ്ങള്‍ ഭംഗിയായി പൂര്‍ത്തീകരിക്കുന്നു. എങ്കിലും പലപ്പോഴും ഇന്നത്തെ ദിവസം നിങ്ങളുടെ ഹോസ്പിറ്റല്‍ വാസത്തിനുള്ള ഒരു തുടക്കമാവുന്നതിനുള്ള സൂചനയുണ്ട്. പലപ്പോഴും ജീവിതത്തിന്റെ തുലാസില്‍ അല്പം ആടിപ്പോവുന്നതിനുള്ള സാധ്യതയും ഉണ്ട്.

വൃശ്ചികം രാശി
ചെലവു കൂടുതലുള്ള മാസമായിരിക്കും നിങ്ങള്‍ക്ക്. ജോലി രംഗത്ത് പൊതുവേ വളര്‍ച്ച ഉണ്ടാവുന്നു. കാര്യങ്ങളെലെല്ലാം വിചാരിച്ചതു പോലെ നടക്കുന്നു.എങ്കിലും സാമ്പത്തിക കാര്യങ്ങളില്‍ അല്പം നിയന്ത്രണത്തിന്റെ ആവശ്യം ഉണ്ട്. ഇത് പലപ്പോഴും ജീവിതത്തില്‍ ചെലുത്തുന്ന പ്രതിസന്ധികള്‍ക്ക് വില്ലനായി മാറുന്നുണ്ട്.

ധനു രാശി
ജോലി രംഗത്ത് പ്രതിസന്ധികള്‍ ഇന്നുണ്ടാവില്ല. യാത്രകള്‍ കൂടുതലായി നടത്തേണ്ടതായി വരുന്നു. കുടുംബത്തില്‍ സന്തോഷം ഉണ്ടാവുന്നു. ജോലിസംബന്ധമായ യാത്രകളുമായി ബന്ധപ്പെട്ട് വിദേശത്ത് പോവുന്നതിനുള്ള അവസരം നിങ്ങള്‍ക്ക് ലഭിക്കുന്നു. എന്നാല്‍ എല്ലാം വളരെ കണ്ടറിഞ്ഞ് ചെയ്യേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അവസരം നഷ്ടപ്പെടുന്നതിനുള്ള സാധ്യതയും ഉണ്ട്.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ അനുകൂലമായിരിക്കും. ജോലിരംഗത്തെ പ്രതിസന്ധികളെ തരണം ചെയ്യാന്‍ സാധിക്കുന്നു.സാമ്പത്തികമായി നേട്ടമുണ്ടാക്കാന്‍ കഴിയുന്ന ദിവസമായിരിക്കും ഇന്നത്തേത്. ഇത് ജീവിതത്തില്‍ ഉണ്ടാക്കുന്ന നേട്ടങ്ങളും വളരെ വലുതായിരിക്കും.

കുംഭം രാശി
ആരോഗ്യം മെച്ചപ്പെടുന്നു. സാമ്പത്തിക നേട്ടം ഉണ്ടാവുന്നു. വരുമാനം കൃത്യമാവുന്നു. ചെറിയ തോതില്‍ രോഗങ്ങള്‍ ബുദ്ധിമുട്ടിക്കും. ഹോസ്പിറ്റല്‍ വാസത്തിനുള്ള സാധ്യത കാണുന്നുണ്ട്. എങ്കിലും എല്ലാ കാര്യങ്ങളും അനുകൂലമായി വര്‍ത്തിക്കും

മീനം രാശി
ശരീരസുഖം കുറവായിരിക്കുമെങ്കിലും ജോലി കാര്യങ്ങളെല്ലാം നല്ല രീതിയില്‍ നടക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ മന്ദത അനുഭവപ്പെടുന്നു. വരവനുസരിച്ച് ചിലവാക്കിയില്ലെങ്കില്‍ അത് ജീവിതത്തില്‍ പല വിധത്തിലുള്ളബുദ്ധിമുട്ടുകളും ഇന്നത്തെ ദിവസം ഉണ്ടാക്കുന്നു. ജീവിതത്തില്‍ നേട്ടങ്ങള്‍ക്കുള്ള സാധ്യത തള്ളിക്കളയാനാവില്ല.



Click it and Unblock the Notifications











