Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്‍കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
നിങ്ങളുടെ രാശിയ്ക്ക് ഇന്ന് ഭാഗ്യമുണ്ടോ
നിങ്ങളുടെ രാശിയ്ക്ക് ഇന്ന് ഭാഗ്യമുണ്ടോ
ജീവിതത്തില്‍ ഭാഗ്യം തേടുന്നവരാണ് നാമെല്ലാവരും. ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ഭാഗ്യന്വേഷികള്‍ എന്നു പറയാം.
രാശി അഥവാ സൂര്യ രാശി അഥവാ സോഡിയാക് സൈന്‍ നാമെല്ലാവരേയും സ്വാധീനിയ്ക്കുന്ന ഒഒന്നാണ്. ജനിച്ച മാസത്തെ തീയതി പ്രകാരം 12 സോഡിയാക് സൈനുകളില്‍, അഥവാ സൂര്യരാശികളില്‍ പെടുന്നവരാണ് നാം. രാശിഫലം മാറിക്കൊണ്ടിരിയ്ക്കും. വര്‍ഷ പ്രകാരവും മാസ പ്രകാരവും ദിവസ പ്രകാരവും സമയ പ്രകാരവുമെല്ലാം ഇതിന് മാറ്റങ്ങള്‍ വരും.
ദിവസ രാശി ഫലം ഓരോ ദിവസവും ഒാരോ രാശിക്കാര്‍ക്കു വ്യത്യാസമുണ്ടാക്കും. ചിലപ്പോള്‍ ഭാഗ്യമെന്നതു ചിലപ്പോള്‍ നിര്‍ഭാഗ്യമാകും. ഇന്നത്തെ ദിവസം അതായത് സെപ്റ്റംബര് 17 തിങ്കാളാഴ്ച നിങ്ങള്‍ക്കു ഭാഗ്യമോ നിര്‍ഭാഗ്യമോ എന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശി ഇന്നത്തെ ദിവസം കരുത്തു നേടാനുളള ഒന്നാണ്. മററുള്ളവര്‍ നിങ്ങളെ അംഗീകരിയ്ക്കുന്നുവെങ്കില്‍ അതു നിങ്ങളുടെ കഠിനാധ്വാനം കാരണമാണെന്നു മനസിലാക്കുക. ഇങ്ങനെ വരുന്നില്ലെങ്കില്‍ നിങ്ങള്‍ കൂടുതല്‍ കരുതലോടെ പ്രവര്‍ത്തിയ്‌ക്കേണ്ട സമയമാണിതെന്നു ചുരുക്കം. എങ്ങനെയായാലും ജോലി ചെയ്യേണ്ടി വരുന്ന ദിവസമെന്നര്‍ത്ഥം.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിക്ക് ആളുകളുടെ സൈക്കോളജി മനസിലാക്കി വാസ്തവങ്ങള്‍ മനസിലാക്കേണ്ടി വരുന്ന ദിവസമാണിന്ന്. എല്ലാ പ്രവര്‍ത്തികള്‍ക്കും തീരുമാനങ്ങള്‍ക്കും ഒരു ലക്ഷ്യമുണ്ടാകും. ഇതു നിങ്ങള്‍ മനസിലാക്കുക തന്നെ വേണം. കാര്യങ്ങളില്‍ നിന്നും കൂടുതല്‍ നേടിയെടുക്കാന്‍ നിങ്ങള്‍ പഠിയ്ക്കുക തന്നെ വേണം.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് കാര്യങ്ങള്‍ നടക്കുന്ന, പ്രവര്‍ത്തന ക്ഷമമായ ദിവസമാണ് ഇന്നത്തേത്. ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വീട്ടുകാര്യങ്ങളിലും നിങ്ങള്‍ ശ്രദ്ധിയ്‌ക്കേണ്ടുന്ന ദിവസമാണിത്. വിവാഹ സംബന്ധമായ കാര്യങ്ങളില്‍ രണ്ടു മനസോടെ നില്‍ക്കുന്ന ദിവസം. അതായത് വേണമോ വേണ്ടയോ എന്നിങ്ങനെ ഒരു സംശയം. എന്തെങ്കിലും സാധനങ്ങള്‍ വില്‍ക്കാന്‍ പറ്റിയ ദിവസമാണിത്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് മതപരമായ സ്വാധീനം നിങ്ങളില്‍ മേല്‍ക്കൈ നേടുന്ന ദിവസമാണിത്. മതാനുഷ്ഠാന കേന്ദ്രങ്ങളില്‍ സമയം ചെലവഴിയ്ക്കും.ഫാന്റസി ലോകത്തേയ്ക്കു നീങ്ങാനുള്ള സാധ്യതയുള്ള ദിവസം. നിങ്ങളുടെ അനുഭവങ്ങളില്‍ നിന്നും പാഠങ്ങള്‍ നേടുന്ന ദിനം കൂടിയാണിത്.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് യാത്രകള്‍ക്ക് അനുകൂലമായി ദിവസമാണിത്. ട്രിപ്പുകള്‍ക്ക് പ്ലാന്‍ ചെയ്യുന്ന ദിവസം. അതും കുടുംബത്തോടൊപ്പമോ കൂട്ടുകാര്‍ക്കൊപ്പമോ ആകും. ആര്‍ട്ടിസ്റ്റുകള്‍ക്ക് വിമര്‍ശനാത്മക അംഗീകാരം ലഭ്യമാകുന്ന ദിവസം കൂടിയാണിത്. പൊതുവേ പറഞ്ഞാല്‍ നല്ല ദിവസം എന്നു വേണം, പറയാന്‍.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയില്‍ പെട്ടവര്‍ക്ക് പഴയ വിജയം ആവര്‍ത്തിയ്ക്കണമെങ്കില്‍ ലക്ഷ്യത്തില്‍ ഉറച്ചു നിന്ന് കാര്യങ്ങള്‍ ആസൂത്രണ ചെയ്തു നീങ്ങേണ്ടി വരുന്ന ദിവസമാണിത്. ബന്ധങ്ങളെ അവഗണിയ്ക്കരുത്. ഇതായിരിയ്ക്കും പലപ്പോഴും നിങ്ങള്‍ക്കു വിജയവും നേട്ടങ്ങളും സമ്മാനിയ്ക്കുക.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിക്കാര്‍ക്ക് ബിസിനസില്‍ നിങ്ങളോടു മത്സരിയ്ക്കുന്നവരേയും നിങ്ങളോട് അസൂയയുള്ളവരേയും നേരിടേണ്ടി വരുന്ന ദിവസമാണിത്. നിങ്ങളെ പല രീതിയിലും താഴ്ത്തിക്കെട്ടാന്‍ ഇവര്‍ ശ്രമിച്ചേക്കും. ഇവരുമായി വഴക്കിടുന്നതിനു പകരം നയപരമായി നിങ്ങളുടെ ബുദ്ധിയുപയോഗിച്ചു കാര്യങ്ങള്‍ ചെയ്യുന്നതാകും, കൂടുതല്‍ നല്ലത്. വൈകീട്ടോടെ നിങ്ങള്‍ക്കു നല്ലതു വരുത്തുന്ന ഒരു പ്രണയം വന്നു ചേരാന്‍ സാധ്യതയുണ്ട്.

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശിക്കാര്‍ക്ക് ജീവിതത്തില്‍ ഒരു വഴിത്തിരിവില്‍ എത്തി നില്‍ക്കുന്ന, അത്തരം പകപ്പുണ്ടാകുന്ന ഒരു ദിവസമാകും, ഇന്നത്തേത്. ജീവിതത്തിലെ ചില തീരുമാനങ്ങള്‍ എടുക്കാന്‍ സമയം വേണ്ടി വരും. ജോലിയും കുടുംബവും വെവ്വേറെയായി കൊണ്ടുപോകാന്‍ ശ്രമിയ്ക്കുക. അല്ലെങ്കില്‍ ബുദ്ധിമുട്ടുകളുണ്ടാകാന്‍ സാധ്യതയുണ്ട്. തിടുക്കപ്പെട്ട തീരുമാനങ്ങള്‍ എടുക്കാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിക്കാര്‍ ടീമില്‍ ഉള്ളവരോടും കൂടെ ജോലി ചെയ്യുന്നവരോടും കര്‍ശന നിലപാടുകള്‍ എടുക്കുന്ന ദിവസമാണ് ഇന്നത്തേത്. അതേ സമയം നിങ്ങളുടെ കര്‍ശന നിലപാടുകള്‍ വ്യക്തിപരമായി നിങ്ങളുടെ ബന്ധങ്ങള്‍ക്കു ദോഷം ചെയ്യുകയുമില്ല. നിങ്ങളുടെ വിജയം അഹങ്കാരമായി മാറാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശി സമ്പാദിയ്ക്കാന്‍ ശ്രമിയ്ക്കുന്ന ദിവസമാണ്. ഇതു കൊണ്ടു തന്നെ ആവശ്യങ്ങള്‍ മുടിനാരിഴ കീറി പരിശോധിച്ചു മാത്രമേ നിങ്ങള്‍ മുന്നോട്ടു പോകൂ. സുഹൃത്തുക്കളെ ബുദ്ധിപൂര്‍വം തെരഞ്ഞെടുക്കുക. നിങ്ങള്‍ നിങ്ങളുടെ കൂട്ടുകാരെ തെരഞ്ഞെടുക്കുന്നത് ജീവിത്തോടുള്ള നിങ്ങളുടെ സമീപനം വരെ സൂചിപ്പിയ്ക്കുന്ന ഒന്നാകും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിക്കാര്‍ക്ക് സഹോദരങ്ങള്‍ പ്ലാന്‍ ചെയ്യുന്നതു പോലെ അവര്‍ക്കൊപ്പം ചെലവഴിയ്ക്കാന്‍ സാധിയ്ക്കുന്ന ദിവസമാണിത്. ഇത് സന്തോഷം നല്‍കുന്ന ഒന്നുമാണ്. നിങ്ങളുടെ സാധാരണ പ്ലാനുകളില്‍ നിന്നും വ്യതിചലിച്ചു നീങ്ങുന്ന ദിവസമാണിത്.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിക്കാര്‍ ക്രിയേറ്റീവ്, മാര്‍ക്കറ്റിംഗ്, പരസ്യ ഫീല്‍ഡിലാണെങ്കില്‍ ഇവര്‍ക്കു പൊതുവേ നല്ലതു വരുന്ന ദിവസമാണിത്. നിങ്ങളുടെ ഇത്തരം കഴിവുകള്‍ ഏറ്റവും ഉയരത്തില്‍ എത്താന്‍ സാധിയ്ക്കുന്ന ദിവസമാണ് ഇന്ന്. ആത്മവിശ്വാസത്തോടെ മുന്നേറിയാല്‍ നിങ്ങള്‍ക്ക് ഉയരങ്ങള്‍ കീഴടക്കാന്‍ സാധിയ്ക്കുമെന്നത് ഓര്‍ക്കുക.



Click it and Unblock the Notifications











