Latest Updates
-
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണക്കാലത്ത് തിളങ്ങാന്‍ ഈ സ്മാർട്ട് ടിപ്സ് മതി, വേര്‍പ്പും ഈര്‍പ്പവും ഇനി നിങ്ങളുടെ സൗന്ദര്യം കെടുത്തുകയില്ല! -
ഓണം ഷോപ്പിംഗ്: തിരക്കുകൾ ഒഴിവാക്കി സ്മാർട്ടായി പർച്ചേസ് ചെയ്യാം, രാശിഫലവും ടിപ്സുകളും ഇതാ! -
ഓണക്കാലത്ത് ബീച്ചിലേക്ക് പോകുന്നുണ്ടോ? കടൽക്കാറ്റിൽ ചർമ്മം കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഇന്നത്തെ രാശിഫലം നിങ്ങളോട് പറയുന്നത്
ഇന്നത്തെ രാശിപ്രകാരം നിങ്ങള്‍ക്ക് നല്ലതോ ചീത്തയോ എന്ന് അറിയാന്‍ ആഗ്രഹമില്ലേ? ഇന്നത്തെ ദിവസത്തില്‍ നിങ്ങളില്‍ പലര്‍ക്കും ചില അപ്രതീക്ഷിത തടസ്സങ്ഹള് ഉണ്ടാവുന്നുണ്ട്. എന്തൊക്കെയെന്നറിയാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.
ജീവിതത്തില്‍ ഇത്തരം കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തെ നേട്ടമായോ കോട്ടമായോ ബാധിക്കുന്നത് എന്ന് നോക്കാം. അതിനായി ഇന്നത്തെ രാശിഫലം നോക്കാവുന്നതാണ്.

മേടം രാശി
മേടം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ അനുഭവപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും തുടങ്ങി വെച്ച പല കാര്യങ്ങളും നടപ്പിലാക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ തടസ്സങ്ങള്‍ നേരിടേണ്ടതായി വരുന്നു. എന്നാല്‍ വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂലമായ തീരുമാനം എടുക്കുന്നതിന് കാരണമാകുന്നു. എന്നാല്‍ ഭാഗ്യത്തിന് ഇവര്‍ക്ക് കുറവുണ്ടാവില്ല. അപ്രതീക്ഷിതമായ ധനയോഗം കാണപ്പെടുന്നു. എന്നാല്‍ ഇത് പലപ്പോഴും അനാവശ്യ വഴികളിലൂടെ നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്.

ഇടവം രാശി
ഭൂമി സംബന്ധമോ പണ സംബന്ധമോ ആയ കാര്യങ്ങള്‍ക്ക് പലപ്പോഴും തടസ്സങ്ങള്‍ നേരിടേണ്ടതായി വരുന്നു. പല കാര്യങ്ങളിലും ഇടക്കിടക്കായി തടസ്സങ്ങള്‍ നേരിടേണ്ടി വരുന്നു. സാമ്പത്തികമായ കാര്യങ്ങളില്‍ വളരെ ശ്രദ്ധിച്ച് മാത്രം കാര്യങ്ങള്‍ ചെയ്യാന്‍ ശ്രദ്ധിക്കുക. ശിവനെ ധ്യാനിക്കുന്നതില്‍ ശ്രദ്ധിക്കുക. ആരോഗ്യ കാര്യങ്ങളില്‍ പോലും അപ്രതീക്ഷിതമായ പ്രതിസന്ധികള്‍ അനുഭവിക്കേണ്ടതായി വരുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കുക.

മിഥുനം രാശി
യാത്രാക്ലേശം ഉണ്ടാവുന്നു. പല കാര്യങ്ങളിലും പലപ്പോഴും തടസ്സങ്ങള്‍ നേരിടേണ്ടി വരുന്നു. വിദേശ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സാധ്യത വളരെ കൂടുതലാണ്. സാമ്പത്തിക കാര്യങ്ങളില്‍ പല വിധത്തിലുള്ള തടസ്സം ഉണ്ടാവുന്നു. എങ്കിലും പല വിധത്തിലുള്ള പ്രതിസന്ധികള്‍ നിങ്ങലെ വേട്ടയാടിക്കൊണ്ടേ ഇരിക്കും. അലച്ചിലിനുള്ള സാധ്യത വളരെ കൂടുതലാണ്.

കര്‍ക്കിടകം രാശി
പ്രതീക്ഷിക്കാതെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. വ്യാപാരം ചെയ്യുന്നവരില്‍ പല വിധത്തിലുള്ള നഷ്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ആരോഗ്യ കാര്യങ്ങളില്‍ അല്പം കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്. സ്വയം തൊഴില്‍ ചെയ്യുന്നത് വളരെയധികം ശ്രദ്ധിച്ച് വേണം. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.

ചിങ്ങം രാശി
പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. എങ്കിലും സാമ്പത്തിക കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിച്ച് വേണം കൈകാര്യം ചെയ്യുന്നതിന്. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കുമ്പോള്‍ അത് വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. വളരെ നാളായി ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടക്കാന്‍ പെടാപാടു പെടേണ്ടതായി വരുന്നു.

കന്നി രാശി
ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാതെ ശ്രദ്ധിക്കണം. കാരണം നമ്മുടെ അശ്രദ്ധ മൂലം ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നു. പല കാര്യങ്ങളിലും ചതി പറ്റാതെ ശ്രദ്ധിക്കണം. വിഷ്ണുഭഗവാനെ തടസ്സങ്ങള്‍ മാറുന്നതിന് വേണ്ടി പ്രാര്‍ത്ഥിക്കണം. ഏത് കാര്യം ചെയ്യുമ്പോഴും വളരെയധികം ശ്രദ്ധിക്കണം. ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഭക്ഷ്യവിഷബാധക്കുള്ള സാധ്യത വളരെ കൂടുതലാണ്.

തുലാം രാശി
അപ്രതീക്ഷിത കാര്യങ്ങള്‍ പലപ്പോഴും തടസ്സങ്ങള്‍ ഉണ്ടാവുന്നു. ധന നേട്ടം ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. പുതിയ വാഹനം വാങ്ങുന്നതിനുള്ള സാധ്യതയും ഉണ്ട്. വ്യാപാരങ്ങള്‍ തുടങ്ങുന്നതിനുള്ള സാധ്യതയേയും വളരെയധികം ശ്രദ്ധിച്ച് വേണം കൈകാര്യം ചെയ്യുന്നതിന്. അപ്രതീക്ഷിത നേട്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ടെങ്കിലും ശ്രദ്ധിക്കണം.

വൃശ്ചികം രാശി
ധനനഷ്ടത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. തൊഴില്‍ രംഗത്ത് പല വിധത്തിലുള്ള പ്രയാസങ്ങളും അനുഭവിക്കേണ്ടതായി വരുന്നു. എങ്കിലും പലപ്പോഴും ജീവിതത്തിലെ പല നല്ല കാര്യങ്ങളിലും തടസ്സങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഏത് കാര്യം ചെയ്യുമ്പോഴും നല്ലതു പോലെ കൃത്യമായി ആലോചിച്ച് മാത്രമേ ചെയ്യാന്‍ പാടുകയുള്ളൂ.

ധനു രാശി
ഭാഗ്യാനുഭവങ്ങള്‍ ജീവിതത്തില്‍ വന്നു ചേരുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ അശ്രദ്ധ മൂലം അത് നഷ്ടപ്പെടുന്നതിനും വളരെയധികം സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ എല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഭഗവാന് ശിവനെ ധ്യാനിക്കുന്നതിന് ശ്രമിക്കുക. വളരെകാലമായി ചിന്തിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുമെങ്കിലും വളരെയധികം ശ്രദ്ധിക്കണം.

മകരം രാശി
മകരം രാശിക്കാര്‍ക്ക് സമയം വളരെ അനുകൂലമാണ്. എന്നാല്‍ ഇതിലൂടെ നിങ്ങള്‍ക്ക് പുതിയ തരത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പക്ഷേ എന്ത് ചെയ്യുമ്പോഴും ആലോചിച്ച് വേണം ചെയ്യാന്‍. അല്ലെങ്കില്‍ അത് പ്രതിസന്ധികള്‍ നിറക്കുന്നു ജീവിതത്തില്‍. പരീക്ഷകളില്‍ വിജയം കണ്ടെത്തുന്നതിന് അശ്രാന്ത പരിശ്രമം വേണ്ടി വരും.

കുംഭം രാശി
കുംഭം രാശിക്കാരും വളരെ അനുകൂലമായി കാണേണ്ട സമയമാണ് ഇത്. എന്നാല്‍ പലപ്പോഴും അശ്രദ്ധ തന്നെയാണ് ഇവിടെ വില്ലനാവുന്നത്. തൊഴില്‍ രംഗത്ത് വളരെയധികം പുരോഗതി ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും പണം നഷ്ടപ്പെടുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരത്തില്‍ പല വിധത്തിലുള്ള കാര്യങ്ങളില്‍ അതീവ ശ്രദ്ധ വേണം.

മീനം രാശി
അപ്രതീക്ഷിത തടസ്സങ്ങള്‍ പല കാര്യങ്ങളിലും ഉണ്ടാവുന്നു. സാമ്പത്തിക പ്രതിസന്ധിക്കുള്ള സാധ്യതയും വളരെ കൂടുതലാണ്. പലപ്പോഴും അനാവശ്യ ചിലവുകള്‍ മൂലം പല വിധത്തിലുള്ള കാര്യങ്ങള്‍ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനുള്ള സാധ്യതയുണ്ട്. രോഗങ്ങള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് ഇക്കാര്യങ്ങളെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.



Click it and Unblock the Notifications