Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
മാപ്പ് വേണമെങ്കില്‍ ഇങ്ങനെ, വൈറലായി നായയുടെവീഡിയോ
ഓമന മൃഗങ്ങള്‍ ഉണ്ട് എന്ന് പറയുന്നത് ഏറ്റവും വലിയ ഭാഗ്യമാണ്. കാരണം നമ്മള് കൊടുക്കുന്ന സ്നേഹം കലര്‍പ്പില്ലാതെ തിരിച്ച് തരുന്നവര്‍ എപ്പോഴും നമ്മള് വളര്‍ത്തുന്ന മൃഗങ്ങളാണ്. ഇതില്‍ തന്നെ നായയോട് ഒരു പ്രത്യേക സ്നേഹം തന്നെയാണ് എല്ലാവര്ക്കും ഉള്ളത്. ഏറ്റവും നിഷ്കളങ്കമായി കലര്‍പ്പില്ലാതെ സ്നേഹിക്കാന്‍ സാധിക്കുന്നത് വളര്‍ത്തു നായ്ക്കള്‍ക്ക് തന്നെയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സ്നേഹിക്കുന്ന കാര്യത്തില്‍ പല വിധത്തിലാണ് പലരും അതിര്‍ത്തി നിശ്ചയിക്കുന്നത്. എന്നാല്‍ യാതൊരു അതിര്‍ത്തിയും ഇല്ലാതെ നമ്മളെ സ്നേഹിക്കാന്‍ കഴിയുന്നത് എപ്പോഴും നമ്മുടെ വളര്‍ത്തു നായ്ക്കള്‍ക്ക് തന്നെയാണ്.
ഇവിടെ ഈ ലേഖനത്തില്‍ തന്റെ ഉടമയോട് കരഞ്ഞ് കൊണ്ട് മാപ്പ് ചോദിക്കുന്ന ഒരു നയയെയാണ് നിങ്ങള്‍ക്ക് കാണാനാവുക. കരഞ്ഞ് കണ്ണീര് പോലും വരുന്നുണ്ടെന്ന് നമുക്ക് തോന്നാം. അത്രക്കും നിഷ്കളങ്കമായാണ് അവന് തന്റെ ഉടമയോട് മാപ്പ് ചോദിക്കുന്നത്. എറ്റോര്‍ എന്നാണ് അവന്റെ പേര്. നിഷ്കളങ്ക സ്നേഹത്തിന്റെ മുഖമുദ്രയാണ് ഈ വീഡിയോ എന്ന കാര്യത്തില്‍ സംശയം വേണ്ട.

വീഡിയോ കണ്ട് കഴിഞ്ഞാല്‍
ഈ വീഡിയോ കണ്ട് കഴിഞ്ഞാല്‍ നിങ്ങള്‍ നിങ്ങളുടെ നാല് കാലുള്ള ഫ്രണ്ടിനെ തിരഞ്ഞ് പോവും എന്ന കാര്യത്തില്‍ സംശയം വേണ്ട. അത്രക്കും നിങ്ങളുടെ മനസ്സലിയിപ്പിക്കും ഈ വീഡിയോ. ഏത് ദുഷ്ടന്റേയും മുഖത്ത് ഭാവമാറ്റം ഉണ്ടാക്കുന്ന തരത്തിലാണ് എറ്റോര്‍ തന്റെ യജമാനനോട് ക്ഷമ ചോദിക്കുന്നത്.

സ്നേഹം പ്രധാനം
എവിടേയും എന്തിനേയും ദ്രോഹിക്കാതെ സ്നേഹിക്കുക എന്നത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട ഒന്ന്. അതിന്റെ ഉത്തമ ഉദാഹരണമാണ് ഈ വീഡിയോ. വീഡിയോ കണ്ട് കഴിഞ്ഞ് നിങ്ങള്‍ക്ക് തോന്നിയില്ലേ ഇതു പോലെ ഒരു വളര്‍ത്തു നായ ഉണ്ടെങ്കില്‍ എന്ന്. അത്രക്ക് സ്നേഹമാണ് എറ്റോറിന് തന്റെ ഉടമയെ. ഉടമക്ക് തിരിച്ചും അതു പോലെ തന്നെ.

പരസ്പരമുള്ള സംസാരം
സംസാരിക്കാന്‍ ആവില്ലെങ്കിലും തനിക്ക് എന്താണ് പറയാനുള്ളത് എന്ന് എറ്റോറിന്റെ ഭാവത്തില്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. അവരുടെ ആശയ വിനിമയം തന്നെ എത്ര ക്യൂട്ടാണ് എന്നത് നമ്മളേവരേയും ഇരുവരിലേക്കും അടുപ്പിക്കുന്നുണ്ട്. ശരിക്കും മനുഷ്യന്മാര് ക്ഷമ ചോദിക്കുന്നതിനേക്കാള്‍ ഭംഗിയായി ആണ് എറ്റോര്‍ ക്ഷമ ചോദിക്കുന്നത്.

ഇറ്റലിയില്‍ നിന്നൊരു വീഡിയോ
ഇറ്റലിയില്‍ നിന്നൊരു വീഡിയോ ആണ് ഇത്. ക്രൂരന്മാരെന്ന് തോന്നുന്ന മുഖഭാവം കൊണ്ട് നടക്കുന്ന ഇറ്റലിക്കാരില്‍ പലരും ഇത്തരത്തില്‍ ഏറ്റവും രസികന്മാരായിരിക്കും. വളര്‍ത്തു മൃഗങ്ങള്‍ തന്നെയായിരിക്കും അവരുടെ ഏറ്റവും വലിയ സമ്പത്തും.

ചെയ്ത തെറ്റിന് ക്ഷമ
ചെയ്ത തെറ്റിന് ക്ഷമ ചോദിക്കുന്ന തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. വളരെ ക്യൂട്ട് ആയ ഒരു വീഡിയോ ആണെന്ന് കാണുന്നവര്‍ക്ക് എല്ലാം മനസ്സിലാവും. ശരിക്കും വളരെ വിഷമിച്ച് മുഖം തെളിയാതെ ഉള്ള എറ്റോര്‍ തന്റെ യജമാനനോട് വളരെ സീരിയസായി മാപ്പ് ചോദിക്കുന്ന രംഗം ഏവരിലും അല്പം സങ്കടം ഉളവാക്കുന്നു.

ഉടമയുടെ പ്രതികരണം
എന്നാല്‍ ഉടമയുടെ പ്രതികരണമാണ് എറ്റോറിനെ കൂടുതല്‍ പ്രതിസന്ധിയില്‍ ആക്കിയത്. കാരണം വീണ്ടും വീണ്ടും എറ്റോര്‍ തെറ്റ് ചെയ്തെന്ന് പറയുകയാണ് ഉടമ ചെയ്തത്. ഇതിനെല്ലാം മറുപടിയായി ഉടമയുടെ മടിയില്‍ കയറിയിരുന്ന് മാപ്പ് ചോദിക്കുകയാണ് എറ്റോര്‍ ചെയ്തത്.

കലര്‍പ്പില്ലാത്ത സ്നേഹം
ഈ കലര്‍പ്പില്ലാത്ത സ്നേഹം നിങ്ങളുടെ കണ്ണ് നിറയിപ്പിക്കും എന്നത് സത്യമാണ്. അതുകൊണ്ട് തന്നെ ഇവന് നമ്മുടെ മനസ്സില്‍ കയറിപ്പറ്റും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതെല്ലാം ജീവിതത്തില്‍ മനുഷ്യന് കണ്ട് പഠിക്കേണ്ട പാഠമാണ് എന്നതാണ് സത്യം.



Click it and Unblock the Notifications
