Latest Updates
-
അതിപ്രധാനമായ ശിവയോഗം: നേട്ടങ്ങളുടെ നെറുകയില്‍ ഈ രാശിക്കാര്‍, ഉന്നതിയിലേക്ക് മണിക്കൂറുകള്‍ മാത്രം -
വേനല്‍ ഉഷാറാക്കാം നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കാം: തേങ്ങാവെള്ളത്തില്‍ ഇവ മാത്രം ചേര്‍ത്താല്‍ മതി -
ബുധാദിത്യ രാജയോഗം: സ്വന്തം നേട്ടങ്ങളില്‍ അഭിമാനം വാനോളം, സമ്പത്താകട്ടെ ദിനവും ഇരട്ടിയാവും രാശിക്കാര്‍ -
വഴിക്ക് കുറുകെ അപശകുനം പൂച്ച മാത്രമല്ല ഇവയേയും ജാഗ്രതയോടെ കാണണം -
ബുധന്‍ മീനത്തിലെത്തുന്നു: ബിസിനസ്, ധനം, കരിയര്‍ എല്ലാം സുരക്ഷിതം, 12 രാശിക്കും സമ്പൂര്‍ണഫലം -
മഞ്ഞള്‍പ്പാല്‍ കുടിക്കുന്നവരാണോ? എന്നാല്‍ ഈ പ്രശ്നങ്ങളെങ്കില്‍ കുടിക്കരുത് -
വിഷയോഗവും സമസപ്തകയോഗവും: ശനിയോടൊപ്പം ചേരുന്നത് സൂര്യനും ചന്ദ്രനും, കരുതിയിരിക്കണം ഈ രാശിക്കാര്‍ -
Rashiphalam: ഇന്ന് ആരംഭമായി ധനയോഗം, 12 രാശിക്കാര്‍ക്കും അറിയാം സമ്പൂര്‍ണഫലം -
പോഷക കലവറ ഈ ഭക്ഷണങ്ങള്‍: സ്ഥിരമാക്കണം ബദാം, ബീറ്റ്റൂട്ട്, ചീര ഉള്‍പ്പടെയുള്ളവ -
ഭഗവാന്‍ നേരിട്ട് തലയില്‍ കൈവച്ചനുഗ്രഹിക്കുന്നവര്: ഈ രാശിക്കാരെ ചേര്‍ത്ത് നിര്‍ത്തും
ഈരാശിക്കാര്‍ക്ക് ഏത്കാര്യത്തിനും അപ്രതീക്ഷിതതടസ്സം
രാശിപ്രകാരം ഓരോ കാര്യത്തിനും ഓരോ സമയമുണ്ട്. സമയവും കാലവും മാറി വരുന്നത് അനുസരിച്ച് പല വിധത്തിലുള്ള ഫലങ്ങളാണ് രാശിപ്രകാരം നമുക്ക് ലഭിക്കുന്നത്. ഇതില്‍ നല്ലതും ചീത്തയും ആയ അനുഭവങ്ങള്‍ ഉണ്ടാവുന്നുണ്ട്. ജീവിതത്തില്‍ എപ്പോഴും നല്ല കാര്യം അല്ലെങ്കില്‍ ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളെല്ലാവരും. എന്നാല്‍ കാലവും സമയവും രാശിയും മാറി വരുന്നത് അനുസരിച്ച് നമ്മുടെ ഫലങ്ങളിലും മാറ്റം വരുന്നു. അതുകൊണ്ട് തന്നെ ജീവിതത്തില്‍ രാശിപ്രകാരം കാരണം പല നേട്ടങ്ങളും ദോഷങ്ങളും മാറി വരുന്നു.
ചില ആളുകള്‍ ഏത് കാര്യത്തിന് ഇറങ്ങിപ്പുറപ്പെട്ടാലും അതിനെല്ലാം തടസ്സം മാത്രം മാറി വരുന്നു. എന്തുകൊണ്ടാണ് ഇത് എന്ന് ചിന്തിച്ചിട്ടുണ്ടോ? ചില രാശി തന്നെയാണ് ഇത്തരം പ്രതിസന്ധികള്‍ക്ക് കാരണമാകുന്നത്. എന്നാല്‍ ഏതൊക്കെ രാശിക്കാരാണ് ഇത്തരത്തില്‍ ജീവിതത്തില്‍ തടസ്സങ്ങള്‍ മാത്രം നേരിടുന്നത് എന്ന് നോക്കാം. ഇത്തരം രാശിക്കാര്‍ അല്‍പം ശ്രദ്ധിച്ച് വേണം കാര്യങ്ങള്‍ ചെയ്യുന്നതിന്. അല്ലെങ്കില്‍ അത് തടസ്സം മാത്രമാണ് ഉണ്ടാക്കുന്നത് എന്നതാണ് സത്യം. ഏതൊക്കെ രാശിക്കാരാണ് ഇത്തരത്തില്‍ പ്രതിസന്ധികള്‍ മാത്രം നേരിടുന്നത് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ അനുഭവപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും തുടങ്ങി വെച്ച പല കാര്യങ്ങളും നടപ്പിലാക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ തടസ്സങ്ങള്‍ നേരിടേണ്ടതായി വരുന്നു. എന്നാല്‍ വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂലമായ തീരുമാനം എടുക്കുന്നതിന് കാരണമാകുന്നു. എന്നാല്‍ ഭാഗ്യത്തിന് ഇവര്‍ക്ക് കുറവുണ്ടാവില്ല. അപ്രതീക്ഷിതമായ ധനയോഗം കാണപ്പെടുന്നു. എന്നാല്‍ ഇത് പലപ്പോഴും അനാവശ്യ വഴികളിലൂടെ നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്.

ഇടവം രാശി
ഭൂമി സംബന്ധമോ പണ സംബന്ധമോ ആയ കാര്യങ്ങള്‍ക്ക് പലപ്പോഴും തടസ്സങ്ങള്‍ നേരിടേണ്ടതായി വരുന്നു. പല കാര്യങ്ങളിലും ഇടക്കിടക്കായി തടസ്സങ്ങള്‍ നേരിടേണ്ടി വരുന്നു. സാമ്പത്തികമായ കാര്യങ്ങളില്‍ വളരെ ശ്രദ്ധിച്ച് മാത്രം കാര്യങ്ങള്‍ ചെയ്യാന്‍ ശ്രദ്ധിക്കുക. ശിവനെ ധ്യാനിക്കുന്നതില്‍ ശ്രദ്ധിക്കുക. ആരോഗ്യ കാര്യങ്ങളില്‍ പോലും അപ്രതീക്ഷിതമായ പ്രതിസന്ധികള്‍ അനുഭവിക്കേണ്ടതായി വരുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കുക.

മിഥുനം രാശി
യാത്രാക്ലേശം ഉണ്ടാവുന്നു. പല കാര്യങ്ങളിലും പലപ്പോഴും തടസ്സങ്ങള്‍ നേരിടേണ്ടി വരുന്നു. വിദേശ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സാധ്യത വളരെ കൂടുതലാണ്. സാമ്പത്തിക കാര്യങ്ങളില്‍ പല വിധത്തിലുള്ള തടസ്സം ഉണ്ടാവുന്നു. എങ്കിലും പല വിധത്തിലുള്ള പ്രതിസന്ധികള്‍ നിങ്ങലെ വേട്ടയാടിക്കൊണ്ടേ ഇരിക്കും. അലച്ചിലിനുള്ള സാധ്യത വളരെ കൂടുതലാണ്.

കര്‍ക്കിടകം രാശി
പ്രതീക്ഷിക്കാതെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. വ്യാപാരം ചെയ്യുന്നവരില്‍ പല വിധത്തിലുള്ള നഷ്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ആരോഗ്യ കാര്യങ്ങളില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്. സ്വയം തൊഴില്‍ ചെയ്യുന്നത് വളരെയധികം ശ്രദ്ധിച്ച് വേണം. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

ചിങ്ങം രാശി
പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. എങ്കിലും സാമ്പത്തിക കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിച്ച് വേണം കൈകാര്യം ചെയ്യുന്നതിന്. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കുമ്പോള്‍ അത് വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. വളരെ നാളായി ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടക്കാന്‍ പെടാപാടു പെടേണ്ടതായി വരുന്നു.

കന്നി രാശി
ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാതെ ശ്രദ്ധിക്കണം. കാരണം നമ്മുടെ അശ്രദ്ധ മൂലം ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നു. പല കാര്യങ്ങളിലും ചതി പറ്റാതെ ശ്രദ്ധിക്കണം. വിഷ്ണുഭഗവാനെ തടസ്സങ്ങള്‍ മാറുന്നതിന് വേണ്ടി പ്രാര്‍ത്ഥിക്കണം. ഏത് കാര്യം ചെയ്യുമ്പോഴും വളരെയധികം ശ്രദ്ധിക്കണം. ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഭക്ഷ്യവിഷബാധക്കുള്ള സാധ്യത വളരെ കൂടുതലാണ്.

തുലാം രാശി
അപ്രതീക്ഷിത കാര്യങ്ങള്‍ പലപ്പോഴും തടസ്സങ്ങള്‍ ഉണ്ടാവുന്നു. ധന നേട്ടം ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. പുതിയ വാഹനം വാങ്ങുന്നതിനുള്ള സാധ്യതയും ഉണ്ട്. വ്യാപാരങ്ങള്‍ തുടങ്ങുന്നതിനുള്ള സാധ്യതയേയും വളരെയധികം ശ്രദ്ധിച്ച് വേണം കൈകാര്യം ചെയ്യുന്നതിന്. അപ്രതീക്ഷിത നേട്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ടെങ്കിലും ശ്രദ്ധിക്കണം.

വൃശ്ചികം രാശി
ധനനഷ്ടത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. തൊഴില്‍ രംഗത്ത് പല വിധത്തിലുള്ള പ്രയാസങ്ങളും അനുഭവിക്കേണ്ടതായി വരുന്നു. എങ്കിലും പലപ്പോഴും ജീവിതത്തിലെ പല നല്ല കാര്യങ്ങളിലും തടസ്സങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഏത് കാര്യം ചെയ്യുമ്പോഴും നല്ലതു പോലെ കൃത്യമായി ആലോചിച്ച് മാത്രമേ ചെയ്യാന്‍ പാടുകയുള്ളൂ.

ധനു രാശി
ഭാഗ്യാനുഭവങ്ങള്‍ ജീവിതത്തില്‍ വന്നു ചേരുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ അശ്രദ്ധ മൂലം അത് നഷ്ടപ്പെടുന്നതിനും വളരെയധികം സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ എല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഭഗവാന്‍ ശിവനെ ധ്യാനിക്കുന്നതിന് ശ്രമിക്കുക. വളരെകാലമായി ചിന്തിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുമെങ്കിലും വളരെയധികം ശ്രദ്ധിക്കണം.

മകരം രാശി
മകരം രാശിക്കാര്‍ക്ക് സമയം വളരെ അനുകൂലമാണ്. എന്നാല്‍ ഇതിലൂടെ നിങ്ങള്‍ക്ക് പുതിയ തരത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പക്ഷേ എന്ത് ചെയ്യുമ്പോഴും ആലോചിച്ച് വേണം ചെയ്യാന്‍. അല്ലെങ്കില്‍ അത് പ്രതിസന്ധികള്‍ നിറക്കുന്നു ജീവിതത്തില്‍. പരീക്ഷകളില്‍ വിജയം കണ്ടെത്തുന്നതിന് അശ്രാന്ത പരിശ്രമം വേണ്ടി വരും.

കുംഭം രാശി
കുംഭം രാശിക്കാരും വളരെ അനുകൂലമായി കാണേണ്ട സമയമാണ് ഇത്. എന്നാല്‍ പലപ്പോഴും അശ്രദ്ധ തന്നെയാണ് ഇവിടെ വില്ലനാവുന്നത്. തൊഴില്‍ രംഗത്ത് വളരെയധികം പുരോഗതി ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും പണം നഷ്ടപ്പെടുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരത്തില്‍ പല വിധത്തിലുള്ള കാര്യങ്ങളില്‍ അതീവ ശ്രദ്ധ വേണം.

മീനം രാശി
അപ്രതീക്ഷിത തടസ്സങ്ങള്‍ പല കാര്യങ്ങളിലും ഉണ്ടാവുന്നു. സാമ്പത്തിക പ്രതിസന്ധിക്കുള്ള സാധ്യതയും വളരെ കൂടുതലാണ്. പലപ്പോഴും അനാവശ്യ ചിലവുകള്‍ മൂലം പല വിധത്തിലുള്ള കാര്യങ്ങള്‍ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനുള്ള സാധ്യതയുണ്ട്. രോഗങ്ങള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് ഇക്കാര്യങ്ങളെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.



Click it and Unblock the Notifications











