Latest Updates
-
Rashiphalam: നേട്ടങ്ങളിലേക്ക് ഇന്ന് ഈ രാശിക്കാര്‍, അറിയാം 12 രാശിക്കാര്‍ക്കും ഗുണദോഷഫലങ്ങള്‍ -
അതിപ്രധാനമായ ശിവയോഗം: നേട്ടങ്ങളുടെ നെറുകയില്‍ ഈ രാശിക്കാര്‍, ഉന്നതിയിലേക്ക് മണിക്കൂറുകള്‍ മാത്രം -
വേനല്‍ ഉഷാറാക്കാം നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കാം: തേങ്ങാവെള്ളത്തില്‍ ഇവ മാത്രം ചേര്‍ത്താല്‍ മതി -
ബുധാദിത്യ രാജയോഗം: സ്വന്തം നേട്ടങ്ങളില്‍ അഭിമാനം വാനോളം, സമ്പത്താകട്ടെ ദിനവും ഇരട്ടിയാവും രാശിക്കാര്‍ -
വഴിക്ക് കുറുകെ അപശകുനം പൂച്ച മാത്രമല്ല ഇവയേയും ജാഗ്രതയോടെ കാണണം -
ബുധന്‍ മീനത്തിലെത്തുന്നു: ബിസിനസ്, ധനം, കരിയര്‍ എല്ലാം സുരക്ഷിതം, 12 രാശിക്കും സമ്പൂര്‍ണഫലം -
മഞ്ഞള്‍പ്പാല്‍ കുടിക്കുന്നവരാണോ? എന്നാല്‍ ഈ പ്രശ്നങ്ങളെങ്കില്‍ കുടിക്കരുത് -
വിഷയോഗവും സമസപ്തകയോഗവും: ശനിയോടൊപ്പം ചേരുന്നത് സൂര്യനും ചന്ദ്രനും, കരുതിയിരിക്കണം ഈ രാശിക്കാര്‍ -
Rashiphalam: ഇന്ന് ആരംഭമായി ധനയോഗം, 12 രാശിക്കാര്‍ക്കും അറിയാം സമ്പൂര്‍ണഫലം -
പോഷക കലവറ ഈ ഭക്ഷണങ്ങള്‍: സ്ഥിരമാക്കണം ബദാം, ബീറ്റ്റൂട്ട്, ചീര ഉള്‍പ്പടെയുള്ളവ
കൈപ്പത്തിയുടെ നിറം പറയും ചില രഹസ്യം
നമ്മളില്‍ ഓരോരുത്തര്‍ക്കും ഓരോ തരത്തിലുള്ള സ്വഭാവമാണ്. ചിലര്‍ക്ക് ജന്മനാ തന്നെ മാറ്റാന്‍ പറ്റാത്ത ചില സ്വഭാവങ്ങള്‍ ഉണ്ടാവും. എത്രയൊക്കെ ശ്രമിച്ചാലും ഈ സ്വഭാവങ്ങള്‍ ഒരിക്കലും മാറില്ല. ശാസ്ത്രത്തിന് നമ്മള്‍ നല്‍കുന്ന പ്രാധാന്യവും വളരെ വലുതാണ്. കാരണം ഹസ്തരേഖാശാസ്ത്രവും സ്വഭാവവും തമ്മില്‍ വളരെയടുത്ത ബന്ധമാണ് ഉള്ളത്. ഇത് പലപ്പോഴും പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നത്. ഹസ്തരേഖാശാസ്ത്രമനുസരിച്ച് മാത്രമല്ല ശരീരത്തിലെ ഓരോ ലക്ഷണങ്ങള്‍ നോക്കിയും നമുക്ക് ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും.
മറുക്, വിരലിന്റെ നീളം, മൂക്കിന്റെ ആകൃതി എന്നിവയെല്ലാം സഹായിക്കുന്നു പലപ്പോഴും നമ്മുടെ സ്വഭാവം മനസ്സിലാക്കുന്നതിന് വേണ്ടി. ഇത്തരത്തില്‍ സ്വഭാവ സവിശേഷതകളെക്കുറിച്ച് അറിയാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് കൈപ്പത്തിയുടെ നിറം. എല്ലാവരുടേയും കൈപ്പത്തിക്ക് ഒരേ നിറം ആയിരിക്കുകയില്ല. ഇത് മാറ്റമുണ്ടായിരിക്കും. നമ്മുടെ സ്വഭാവത്തേയും വ്യക്തിത്വത്തേയും കുറിച്ച് ഇതിലൂടെ പറയാന്‍ സാധിക്കും എന്നാണ് ഹസ്തരേഖാശാസ്ത്രം പറയുന്നത്.
നമ്മളെല്ലാവരും കൈയ്യില്‍ നോക്കുമ്പോള്‍ എന്താണ് ആദ്യം ശ്രദ്ധിക്കുന്നത് അതിന്റെ നിറമാണോ? എന്നാല്‍ ഇനി മുതല്‍ നിറം ശ്രദ്ധിച്ച് നോക്കൂ. കാരണം നിറത്തില്‍ ഉണ്ട് ചില കാര്യങ്ങള്‍. നിറം നോക്കി നമ്മുടെ സ്വഭാവത്തെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കും. അതിന് സഹായിക്കുന്ന ചില കാര്യങ്ങള്‍ നോക്കാം. എന്തൊക്കെയെന്ന് നോക്കാം.

പിങ്ക് നിറം
കൈപ്പത്തിക്കുള്ളില്‍ പിങ്ക് നിറമാണോ ഉള്ളത് എന്നാല്‍ ഇത് നിങ്ങളില്‍ ഒരു അച്ചടക്ക ശീലമുള്ള ജീവിതമാണ് ഉണ്ടാവുക എന്നാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല ജീവിതത്തെ ബാലന്‍സ് ചെയ്ത് കൊണ്ടു പോവുന്നതിന് നിങ്ങള്‍ക്ക് കഴിയുന്നു. വിദ്യാഭ്യാസം, നല്ല ജീവിതം, സാമ്പത്തിക കാര്യങ്ങള്‍, ബന്ധങ്ങള്‍ എന്നിവയിലെല്ലാം തന്നെ നല്ലതു പോലെ ബാലന്‍സ് ചെയ്ത് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. മാത്രമല്ല ഏത് കാര്യത്തിന് തീരുമാനം എടുക്കുന്നതിനും മുന്‍പ് നല്ലതു പോലെ ആലോചിച്ച് മാത്രമേ തീരുമാനിക്കുകയുള്ളൂ. ഇതെല്ലാം ജീവിതത്തില്‍ നിങ്ങളുടെ ഏറ്റവും വലിയ നേട്ടങ്ങള്‍ തന്നെയാണ്. ഒരിക്കലും ജീവിതത്തില്‍ രണ്ടാമതൊരു ചിന്തക്കുള്ള സാഹചര്യം നിങ്ങളില്‍ ഉണ്ടാവുകയില്ല. ഇതെല്ലാം നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം നേട്ടങ്ങളാണ് ഉണ്ടാക്കുന്നത്. വളരെ കൂള്‍ ആയിരിക്കും നിങ്ങള്‍. മാത്രമല്ല ജീവിതം കളര്‍ഫുള്‍ ആയിരിക്കണം എന്ന് ആഗ്രഹമുള്ള വ്യക്തിയായിരിക്കും നിങ്ങള്‍.

ചുവന്ന നിറം
നിങ്ങളുടെ കൈകള്‍ക്ക് ചുവന്ന നിറമാണോ ഉള്ളത്, ഇത് അധികം പേര്‍ക്കും ഉണ്ടാവുന്ന ഒന്നല്ല. ഏത് കാര്യത്തിനും നല്ലതു പോലെ കഠിനാധ്വാനം ചെയ്യുന്നവരായിരിക്കും ഇവര്‍. മാത്രമല്ല സാമൂഹ്യ കാര്യങ്ങളില്‍ ഇടപെടുന്നതിനും മറ്റുള്ളവരെ സഹായിക്കുന്നതിനും ഇവര്‍ തയ്യാറാവുന്നു. പലരുടേയും ജോലിഭാരം കുറക്കുന്നതിന് പലപ്പോഴും ഇവരുടെ ജോലി സഹായകമാവുന്നു. മാത്രമല്ല കണ്ണാടി പോലെ തെളിഞ്ഞ മനസ്സായിരിക്കും ഇവരുടേത്. ഏത് വെല്ലുവിളിയും ഏറ്റെടുത്ത് ചെയ്യുന്നതിന് ഇവര്‍ക്ക് കഴിയുന്നു. ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ നേരിടേണ്ടി വരുമെങ്കിലും അതിനെയെല്ലാം പുഷ്പം പോലെ നേരിടുന്നതിന് ഇവര്‍ക്ക് കഴിയുന്നു. ചെയ്യുന്ന ജോലിയില്‍ ആത്മാര്‍ത്ഥത അങ്ങേയറ്റം ഉണ്ടായിരിക്കും. ഇതെല്ലാം പലപ്പോഴും ജീവിതത്തില്‍ നിന്നുള്ള നല്ല മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതിന് മറ്റുള്ളവര്‍ക്കും പ്രചോദനമാവുന്നു. സാമ്പത്തികമായി അല്‍പം പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുമെങ്കിലും അതിനെയെല്ലാം കഠിനാധ്വാനത്തിലൂടെ ഇല്ലാതാക്കാന്‍ ഇവര്‍ക്ക് കഴിയുന്നു. ജീവിതത്തിലെ ഏറ്റവും നല്ല സമയമാണ് ഇവര്‍ക്ക് യൗവ്വനം.

മഞ്ഞ നിറം
ചിലരുടെ കൈപ്പത്തിക്ക് മഞ്ഞ നിറമായിരിക്കും ഉണ്ടായിരിക്കുക. എന്നാല്‍ മഞ്ഞ നിറം കണ്ടാല്‍ അതിനെ ഒന്ന് പരിശോധിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. കാരണം മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ് ഇതെന്ന കാര്യം അവഗണിക്കരുത്. എന്നാല്‍ ഇത് കൂടാതെ തന്നെ മഞ്ഞ നിറമാണ് കൈകള്‍ക്കുള്ളതെങ്കില്‍ ജീവിതത്തില്‍ ഏറ്റവും നല്ല ലക്ഷ്യം കണ്ടെത്തുന്നതിനും അത് കണ്ടെത്തി അതിന് വേണ്ടി കഠിനാധ്വാനം ചെയ്യുന്നതിനും നിങ്ങള്‍ക്ക് കഴിയുന്നു. ആത്മീയമായ കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കുന്നു ഇവര്‍. എന്നാല്‍ പലപ്പോഴും അനാവശ്യ കാര്യങ്ങളില്‍ അമിതമായി ഭയക്കുന്ന സ്വഭാവക്കാരും കൂടിയായിരിക്കും ഇവര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് പലപ്പോഴും ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ ചില്ലറയല്ല. കുടുംബത്തിന്റെ കാര്യത്തില്‍ എപ്പോഴും ശ്രദ്ധ കൊടുക്കുന്നവരായിരിക്കും. കുടുംബം കഴിഞ്ഞേ ഇവര്‍ക്ക് മറ്റെന്തും ഉള്ളൂ എന്ന് തന്നെ വേണം കരുതാന്‍. ജോലിപരമായി പല ക്ലേശങ്ങളും ഇവരില്‍ കാണുപ്പെടുന്നു. എങ്കിലും കഠിനാധ്വാനം ചെയ്യുന്നതിനുള്ള മനസ്സ് ഇവരുടെ ജീവിതത്തില്‍ പല വിധത്തില്‍ മുന്നോട്ട് നയിക്കുന്നു.

വിളറിയ നിറം
കൈപ്പത്തിക്കുള്ളില്‍ വിളറിയ നിറമാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ ഇത് സൂചിപ്പിക്കുന്നത് എന്താണ് എന്ന കാര്യം നിങ്ങള്‍ മനസ്സിലാക്കണം. മറ്റുള്ളവരോട് അങ്ങേയറ്റം ബഹുമാനം കാണിക്കുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമാണ്. ജീവിതം ആസ്വദിക്കുന്നതിനുള്ളതാണ് എന്നത് നമ്മളെ ബോധിപ്പിക്കുന്നവരാണ് ഇവര്‍. പലപ്പോഴും നമുക്ക് പ്രചോദനമാകുന്നവരായിരിക്കും ഇവര്‍. മറ്റുള്ളവര്‍ക്ക് ജീവിതത്തില്‍ പ്രാധാന്യം നല്‍കുന്നുണ്ടെങ്കിലും പലപ്പോഴും അതിലുപരി സ്വന്തം സുഖത്തിനും സന്തോഷത്തിനും പ്രാധാന്യം നല്‍കുന്നവരായിരിക്കും ഇവര്‍.

വെളുത്ത നിറം
ചിലരുടെ കൈപ്പത്തിക്ക് വെളുത്ത നിറമായിരിക്കും. ഇതിന്റെ അര്‍ത്ഥം അവര്‍ക്ക് ജീവിതത്തില്‍ വളരെയധികം സങ്കടങ്ങള്‍ അനുഭവിക്കേണ്ടതായി വരുന്നുണ്ട് എന്നതാണ്. എന്നാല്‍ ഇതില്‍ നിന്ന് കരകയറുന്നതിനും ഇവര്‍ക്ക് കഴിയുന്നു. കഠിനാധ്വാനികളായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ പലപ്പോഴും ഏത് വീഴ്ചയിലും വീണു പോവാതെ പിടിച്ച് നില്‍ക്കാന്‍ ഇവര്‍ക്ക് കഴിയുന്നു. ജീവിതത്തില്‍ പ്രതിസന്ധികള്‍ നേരിടുമ്പോഴും സന്തോഷങ്ങളെ ആഗ്രഹിക്കുന്ന മനസ്സായിരിക്കും ഇവര്‍ക്കുണ്ടാവുക. വിദ്യാഭ്യാസപരമായി മുന്നിലെത്താനുള്ള ത്വര ഇവരില്‍ വളരെ കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ യാതൊരു വിധത്തിലും ഇവരെ തോല്‍പ്പിക്കാനാവില്ല.



Click it and Unblock the Notifications











