For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി ശേഖരിക്കുന്നത് എന്തിന്

കാൻസർ ബാധിതരായ കുഞ്ഞുങ്ങൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകുന്നു

|

ഈ ലേഖനത്തിൽ വായനക്കാരുടെ അനുഭവങ്ങൾ പങ്കുവെക്കുന്നു. ഹെയർ ഫോർ ഹാപ്പിനെസ്സ് എന്ന സംഘടനക്കു വേണ്ടി പ്രവർത്തിക്കുന്ന നിഹാരിക ജഡേജയുടെയും അമാതുള്ള വാഹനവാലയുടേയും അനുഭവങ്ങളാണ് ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നത്. കാൻസർ ബാധിതരായ കുട്ടികൾക്ക് വേണ്ടിയാണ് ഈ സംഘടന പ്രവർത്തിക്കുന്നത്.

dd

കാൻസർ ഇപ്പോൾ സർവവ്യാപകമായ ഒരു രോഗമാണ്. മെച്ചപ്പെട്ട ചികിൽസാരീതികൾ മരണനിരക്ക് കുറച്ചിട്ടുണ്ടെങ്കിലും മനുഷ്യരിൽ ഭീതി വളർത്തുന്ന രോഗങ്ങളിൽ ഒന്നാം സ്ഥാനം ഇപ്പോഴും കാൻസറിനാണ്.
rr

കുട്ടികളിലും കാൻസർ വളരെ സാധാരണമാണ്. കണക്കുകളനുസരിച്ച് എല്ലാ ദിവസവും 43 കുട്ടികൾ കാൻസർ രോഗികളായി തിരിച്ചറിയപ്പെടുന്നു. എല്ലാ കൊല്ലവും 15700 മാതാപിതാക്കൾ തങ്ങളുടെ കുഞ്ഞിനെ കാൻസർ ആണെന്ന് അറിഞ്ഞ് തരിച്ചുനിൽക്കുന്നു.

കാൻസർ ഒരു സാധാരണ രോഗമല്ല. അത് രോഗിയിൽ നിന്നും എല്ലാം തട്ടിയെടുക്കുന്നു. കുട്ടികളിൽ നിന്നും അവരുടെ ആരോഗ്യം, സുഹൃത്തുക്കൾ, വിദ്യാഭ്യാസം, സ്കൂൾ ജീവിതം എല്ലാം കാൻസറിന്റെ പിടിയിലമർന്ന് നഷ്ടപ്പെട്ടു പോകുന്നു.

ആദ്യത്തെ അമ്പരപ്പിനും ഭീതിയിക്കും ശേഷം മാതാപിതാക്കൾ തങ്ങളുടെ മുൻപിലുള്ള ബൃഹത്തായ ജോലിയിലേക്ക് ശ്രദ്ധതിരിക്കുന്നു. കീമൊതെറാപ്പി, ചികിൽസാചിലവുകൾ, മുടങ്ങിപ്പോകുന്ന വിദ്യാഭ്യാസം, എല്ലാത്തിനും പുറമെ കുഞ്ഞിനെ എന്നന്നേയ്ക്കുമായി നഷ്ടപ്പെട്ടുപോകുമൊ എന്ന ഭീതിയും. അച്ഛനമ്മമാർക്ക് ഒരിക്കലും താങ്ങാൻ പറ്റാത്തതാണ് സ്വന്തം കുഞ്ഞിന്റെ മരണം. കാൻസർ ബാധിതനായ ഒരു കുഞ്ഞിന്റെ അച്ഛനമ്മമാർ ഈ ഭീതിയിലാണ് അവരുടെ ജീവിതം തള്ളിനീക്കുന്നത്.

d


കുഞ്ഞുങ്ങളുടെ മനസ്സ് ഇതിൽ നിന്നും വിഭിന്നമാണ്. അവർ കാൻസർ എന്ന രോഗത്തെ തലമുടിയുമായി കൂട്ടിചേർത്ത് ചിന്തിക്കുന്നു. തന്റെ രൂപഭംഗി നഷ്ടപ്പെടുമോ എന്ന ചിന്തയാണ് അവരെ അലട്ടുന്നത്.

കുഞ്ഞുങ്ങളുടെ ഈ ഭീതി തിരിച്ചറിഞ്ഞാണ് ഹെയർ ഫോർ ഹാപ്പിനെസ്സ് എന്ന സംഘടന ഉടലെടുത്തത്. കുഞ്ഞുങ്ങളുടെ പരിഭ്രമം മാറ്റി സ്കൂളിലേക്ക് തിരിച്ചു പോകാൻ അവരെ ഈ സംഘടന സഹായിക്കും. കാൻസർ പോലുള്ള മാരകരോഗത്തിനു പ്രതിവിധി നിർദ്ദേശിക്കാൻ പറ്റില്ലെങ്കിലും കുഞ്ഞുങ്ങളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിയിക്കാൻ കഴിഞ്ഞാൽ അത്രയുമായല്ലോ എന്ന ചിന്തയാണ് ഈ സംഘടനയെ മുന്നോട്ട് നയിക്കുന്നത്.

ഹെയർ ഫോർ ഹാപ്പിനെസ്സ് കാൻസർ രോഗികളായ കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ്. ഇത് കാൻസർ രോഗികൾക്ക് വേണ്ടി തലമുടി സംഭാവന ചെയ്യാൻ ആളുകളെ പ്രേരിപ്പിക്കുന്നു. ഈ സംഭാവനകൾ പിന്നീട് ഇംഗ്ലണ്ടിലെ ലിറ്റിൽ പ്രിൻസ് ട്രസ്റ്റിലേക്ക് അയച്ചു കൊടുക്കുന്നു. ഈ ട്രസ്റ്റ് ഇംഗ്ലണ്ടിലെയും അയർലാണ്ടിലെയും കാൻസർ ബാധിതരായ കുഞ്ഞുങ്ങൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകുന്നു.

u

തലമുടി പലപ്പോഴും സൗന്ദര്യസങ്കൽപ്പത്തിന്റെ മാറ്റ് കൂട്ടുന്നതാണ്. കെരാറ്റിൻ നിർമ്മിതമായ മുടി വളർന്നുകൊണ്ടേയിരിക്കും. ഇടതൂർന്ന കനത്ത മുടി ഉണ്ടായില്ലെങ്കിലും അത് വളരും. തലമുടി പലപ്പോഴും സ്വയം ബഹുമാനിക്കാൻ പ്രേരിപ്പിക്കുന്ന ഒരു ഘടകം കൂടിയാണ്.

ഹെയർ ഫോർ ഹാപ്പിനെസ്സ് സംഘടന ഇംഗ്ലണ്ടിന്റെ പല ഭാഗത്തും തലമുടി സംഭരിക്കാനുള്ള ക്യാമ്പുകൾ നടത്തുന്നു. താൽപ്പര്യമുള്ളവർക്ക് ഈ ക്യാമ്പിൽ പങ്കെടുത്ത് മുടി ദാനം ചെയ്യാം. അല്ലെങ്കിൽ സംഘടന നിർദ്ദേശങ്ങൾ അടങ്ങിയ ഒരു കിറ്റ് അയച്ചുതരും. അതനുസരിച്ച് മുടി വെട്ടി ബാഗിലാക്കി സംഘടനയ്ക്ക് തിരിച്ചു അയച്ചു കൊടുക്കാം. ഇന്ത്യയിൽ മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഈ സംഘടന പ്രവർത്തിക്കുന്നു. അകാമായി ടെക്നോളജീസും ഓറാക്കിളും കോർപറേറ്റ് ലോകത്ത് നിന്നും ഈ സംഘടനയുമായി ചേർന്നിട്ടുണ്ട്. ബംഗളൂരുവിൽ ക്യാമ്പ് നടത്താൻ ഈ കമ്പനികൾ സംഘടനയെ ക്ഷണിച്ചിട്ടുണ്ട്.

t

റൂസ്സൊ പറഞ്ഞതു പോലെ മനുഷ്യർ എല്ലാവരും നല്ലവരായി ജനിക്കുന്നു. അവർ മറ്റുള്ളവരുടെ നന്മയെപറ്റി ജന്മനാൽ തന്നെ ഉത്ക്കണ്ഠയും താൽപര്യവുമുള്ളവരായിരിക്കും. ഹെയർ ഫോർ ഹാപ്പിനെസ്സ് എന്ന സംഘടനയുടെ പ്രവർത്തന വിജയം ഇത് സൂചിപ്പിക്കുന്നു. ഈ സംഘടനയുമായി ഇടപഴകുന്നവർ എല്ലാവരും ഏതെങ്കിലും വിധത്തിൽ സംഘടനയെ സഹായിക്കുന്നു. മുടി തരാൻ പറ്റാത്തവർ സന്നദ്ധ പ്രവർത്തകരാകുന്നു. ക്യാമ്പുകളിൽ ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്നു. പലപ്പോഴും മുടി അയച്ചുകൊടുക്കാനുള്ള പണം കണ്ടെത്താനും സഹായിക്കുന്നു. സംഘടന പണശേഖരണവും നടത്തുന്നു. ക്യാമ്പുകൾ നടത്താൻ ഈ പണം വിനിയോഗിക്കുന്നു. പണം ട്രസ്റ്റിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.
c

ഇന്ത്യൻ എൻജിഒാസുമായി ചേർന്നു പ്രവർ്ത്തിക്കാൻ ഹെയർ ഫോർ ഹാപ്പിനെസ്സ് സന്നദ്ധമാണെങ്കിലും അതിൽ പല സാങ്കേതികതടസ്സങ്ങളും ഉണ്ടായി. ഇന്ത്യൻ എൻജിഒാസിനു മുടിക്ക് 15 ഇഞ്ച് നീളം നിർബന്ധമാണ്. കളറും മറ്റ് രാസപദാർത്ഥങ്ങളും ഉപയോഗിക്കാത്ത മുടിയായിരിക്കണം. ഇത്തരം നിബന്ധനകൾ ഇന്ത്യൻ എൻജിഒാസുമായി ചേർന്നു പ്രവർത്തിക്കുന്നതിൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. മുടി ദാനം ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിലോ അല്ലെങ്കിൽ ക്യാംപ് നടത്താൻ ആഗ്രഹിക്കുന്നെങ്കിലോ സംഘടനയുമായി ബന്ധപ്പെടാവുന്നതാണ്.

Read more about: insync life ജീവിതം
English summary

Collecting Hair

We may not be able to help find a miracle cure for cancer or any other disease that leads to hair loss in children, but we can put a smile on their faces. We can lessen their fear of going to school and we can make them happy. This is the thought with which we started Hair for Happiness.
Story first published: Monday, May 28, 2018, 7:28 [IST]
X
Desktop Bottom Promotion