Latest Updates
-
Rashiphalam: നേട്ടങ്ങളിലേക്ക് ഇന്ന് ഈ രാശിക്കാര്‍, അറിയാം 12 രാശിക്കാര്‍ക്കും ഗുണദോഷഫലങ്ങള്‍ -
അതിപ്രധാനമായ ശിവയോഗം: നേട്ടങ്ങളുടെ നെറുകയില്‍ ഈ രാശിക്കാര്‍, ഉന്നതിയിലേക്ക് മണിക്കൂറുകള്‍ മാത്രം -
വേനല്‍ ഉഷാറാക്കാം നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കാം: തേങ്ങാവെള്ളത്തില്‍ ഇവ മാത്രം ചേര്‍ത്താല്‍ മതി -
ബുധാദിത്യ രാജയോഗം: സ്വന്തം നേട്ടങ്ങളില്‍ അഭിമാനം വാനോളം, സമ്പത്താകട്ടെ ദിനവും ഇരട്ടിയാവും രാശിക്കാര്‍ -
വഴിക്ക് കുറുകെ അപശകുനം പൂച്ച മാത്രമല്ല ഇവയേയും ജാഗ്രതയോടെ കാണണം -
ബുധന്‍ മീനത്തിലെത്തുന്നു: ബിസിനസ്, ധനം, കരിയര്‍ എല്ലാം സുരക്ഷിതം, 12 രാശിക്കും സമ്പൂര്‍ണഫലം -
മഞ്ഞള്‍പ്പാല്‍ കുടിക്കുന്നവരാണോ? എന്നാല്‍ ഈ പ്രശ്നങ്ങളെങ്കില്‍ കുടിക്കരുത് -
വിഷയോഗവും സമസപ്തകയോഗവും: ശനിയോടൊപ്പം ചേരുന്നത് സൂര്യനും ചന്ദ്രനും, കരുതിയിരിക്കണം ഈ രാശിക്കാര്‍ -
Rashiphalam: ഇന്ന് ആരംഭമായി ധനയോഗം, 12 രാശിക്കാര്‍ക്കും അറിയാം സമ്പൂര്‍ണഫലം -
പോഷക കലവറ ഈ ഭക്ഷണങ്ങള്‍: സ്ഥിരമാക്കണം ബദാം, ബീറ്റ്റൂട്ട്, ചീര ഉള്‍പ്പടെയുള്ളവ
ഈ രാശിക്കാര്‍ കൂടെനിന്ന് പറ്റിക്കാന്‍ മിടുക്കര്‍
സൗഹൃദം പ്രേമം എന്നൊക്കെ പറഞ്ഞാല്‍ ഇന്നത്തെ കാലത്ത് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് അതിന് വില കൊടുക്കുന്നവര്‍ക്ക് മനസ്സിലാവും. പണ്ട് കാലത്ത് പറയുന്നത് പോലെ ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട എന്നൊരു രീതി ഉണ്ടാവും. എന്നാല്‍ ഇന്നത്തെ കാലത്ത് ഇത് എത്രത്തോളം പ്രാവര്‍ത്തികമാണ് എന്നത് പലര്‍ക്കും അറിയുകയില്ല. എത്ര പ്രതിസന്ധി വന്നാലും അതിനെല്ലാം പരിഹാരം കാണുന്നതിന് ഒരു ഉറ്റ സുഹൃത്ത് മാത്രം മതി. മനസ്സ് തുറന്ന് ഏത് കാര്യവും പറയുന്നതിന് കഴിയുന്ന ഒരു സുഹൃത്താണ് ഏറ്റവും വലിയ കാര്യം. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ അറിയുന്നതിന് മുന്‍പ് അല്‍പം കാര്യങ്ങള്‍ ജ്യോതിശാസ്ത്രപരമായി നിങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. പലര്‍ക്കും കുടുംബത്തേക്കാള്‍ പ്രിയപ്പെട്ടവരായിരിക്കും സുഹൃത്തുക്കള്‍. അതുകൊണ്ട് തന്നെ സുഹൃത് ബന്ധത്തിന് നല്‍കുന്ന പ്രാധാന്യവും വളരെ വലുതായിരിക്കും.
എന്തെങ്കിലും പ്രശ്‌നം വന്നാല്‍ അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കാതെ പ്രശ്‌നം വന്ന ആളെ മാറ്റി നിര്‍ത്താന്‍ ശ്രമിക്കുന്നവരാണ് ഇവര്‍. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ ഉണ്ടാവുമ്പോള്‍ ഒരിക്കലും നമുക്ക് ഈ രാശിക്കാരെ എത്ര ആത്മാര്‍ത്ഥതയുള്ളവരാണെങ്കില്‍ പോലും ആശ്രയിക്കാന്‍ കഴിയില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരക്കാരെ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
പക്ഷേ ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിച്ചില്ലെങ്കില്‍ സുഹൃത്തുക്കളില്‍ ആത്മാര്‍ത്ഥത ഉള്ളവര്‍ എത്ര ഇല്ലാത്തവര്‍ എത്ര എന്ന് തിരിച്ചറിയാന്‍ കഴിയില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ആത്മാര്‍ത്ഥതയുള്ള സുഹൃത്താണോ എന്തെങ്കിലും പ്രശ്‌നം വന്നാല്‍ ഇട്ടിട്ടു പോവുന്നവരാണോ അതോ കൂടെ നില്‍ക്കുന്നവരാണോ എന്നൊക്കെ അറിയേണ്ടത് അത്യാവശ്യമാണ്. ഇത് പ്രണയത്തിന്റെ കാര്യത്തിലും ഇങ്ങനെ തന്നെയായിരിക്കണം. ഏതൊക്കെയാണ് ഇത്തരത്തില്‍ നമ്മളെ ചതിക്കുമെന്ന് ഉറപ്പുള്ള രാശിക്കാര്‍ എന്ന് നോക്കാം. അതിലുപരി പ്രണയത്തിന്റെ കാര്യത്തിലും നിങ്ങളെ പറ്റിക്കുമെന്ന് പറയുന്ന രാശിക്കാര്‍ ഏതൊക്കെയെന്ന് നോക്കാം.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ തന്നെയാണ് ആദ്യ പത്തില്‍ വരുന്നവര്‍. കാരണം ഇവരുടെ കൂടപ്പിറപ്പാണ് പലപ്പോഴും ചതിയും വഞ്ചനയും. എന്നാല്‍ ജനന സമയവും നക്ഷത്രവും അനുസരിച്ച് ഇത് മാറി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. എന്നാല്‍ നമ്മള്‍ ഏറ്റവും കൂടുതല്‍ ഇവര്‍ കൂടെ വേണമെന്ന് ആഗ്രഹിക്കുന്ന അവസരങ്ങളിലായിരിക്കും പലപ്പോഴും ഇവര്‍ നമ്മളെ ചതിക്കുന്നത്. നമ്മളെ കുറ്റപ്പെടുത്തുന്നതിനും നമ്മളില്‍ നിന്ന് മനപ്പൂര്‍വ്വം അകന്ന് നില്‍ക്കുന്നതിനും ഇവര്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കും. ഇതെല്ലാം പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ നിങ്ങളില്‍ ഉണ്ടാക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് ഇവരെ നിങ്ങള്‍ പ്രതീക്ഷിക്കുകയേ വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ സൗഹൃദമാണെങ്കിലും പ്രണയമാണെങ്കിലും അല്‍പം ശ്രദ്ധ അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

തുലാം
തുലാം രാശിയില്‍ പെടുന്നവരും ഇത്തരത്തില്‍ ഒരു പ്രതിസന്ധിയില്‍ പെടുന്നവരാണ്. കാരണം ഇവരേയും സൗഹൃദത്തിന്റേയും പ്രണയത്തിന്റേയും കാര്യത്തില്‍ വിശ്വസിക്കാന്‍ കൊള്ളില്ല എന്നതാണ് സത്യം. തെറ്റിദ്ധാരണകളാണ് പലപ്പോഴും ഇത്തരം സൗഹൃദങ്ങള്‍ക്ക് വില്ലനായി മാറുന്നത്. പലപ്പോഴും ഇത്തരം രാശിക്കാരെ വിശ്വസിച്ച് കൂടെക്കൂട്ടാന്‍ സാധിക്കില്ല. പലപ്പോഴും ഈ സാഹചര്യങ്ങള്‍ വളരെ വിദഗ്ധമായി മുങ്ങിക്കളയുന്ന രാശിക്കാരായിരിക്കും ഇവര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അല്‍പം ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. കാരണം കൂടെയുണ്ടാവും എന്ന് വിചാരിക്കുന്ന സാഹചര്യങ്ങളില്‍ വളരെ നൈസ് ആയിട്ട് ഇട്ടിട്ട് പോവുന്നവരായിരിക്കും ഇവര്‍ എന്ന കാര്യം സംശയമില്ല.

കര്‍ക്കിടകം
ഞാനാണ് വലുത് എന്ന ഒരു ധാരണ ഇവരില്‍ ഉണ്ടാവുന്നു. എല്ലാവരും ഞാന്‍ പറയുന്ന രീതിയില്‍ സംസാരിക്കണം പെരുമാറണം എന്ന് വിചാരിക്കുന്നവരാണ് അതുകൊണ്ട് തന്നെ ഇത്തരം ആളുകളെ കൂടെക്കൂട്ടും മുന്‍പ് അല്‍പം ഒന്ന് ശ്രദ്ധിക്കുക. സൗഹൃദം തന്നെയാണ് ഏറ്റവും അധികം ഇവരെ വലക്കുന്നത്. എന്നാല്‍ ഒരിക്കലും ആ സൗഹൃദത്തിന് വേണ്ടി കഷ്ടപ്പെടുന്നതിന് ഇവര്‍ ഒരിക്കലും തയ്യാറാവില്ല. ആത്മാര്‍ത്ഥ സുഹൃത്താണെങ്കില്‍ പോലും പലപ്പോഴും അവരെ ചതിക്കുന്ന കാര്യത്തില്‍ യാതൊരു വിധത്തിലുള്ള മനസ്താപവും ഇവര്‍ക്ക് തോന്നില്ല. വീണ്ടു വിചാരമൊന്നും ഇത്തരം കാര്യങ്ങളില്‍ ഇവര്‍ക്കുണ്ടാവില്ല. അത് പ്രണയമാണെങ്കില്‍ പോലും ഇത്തരമൊരു ചിന്ത ഇവരില്‍ ഉണ്ടാവുകയില്ല.

ഇടവം
ദേഷ്യമായിരിക്കും ഇവരുടെ കൂടപ്പിറപ്പ്. ഇത് കാരണം തന്നെ പലപ്പോഴും പല സൗഹൃദങ്ങളും ഇല്ലാതാവാന്‍ കാരണമാകുന്നു. ജീവിതം തന്നെ നശിപ്പിക്കുന്ന തരത്തിലുള്ള ദേഷ്യമായിരിക്കും ഇവര്‍ക്കുണ്ടാവുന്നത്. കൂടെ നില്‍ക്കുന്നത് പ്രണയിനിയാണെന്നോ ആത്മാര്‍ത്ഥ സുഹൃത്താണെന്നോ ഉള്ള ചിന്ത പോലും ഇവര്‍ക്കുണ്ടാവുകയില്ല. ഇതെല്ലാം ഇവരുടെ ജീവിതത്തെ വളരെ ദോഷകരമായി ബാധിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് മുന്നില്‍ സൗഹൃദങ്ങളോ ബന്ധങ്ങളോ ഒന്നും ഇവര്‍ക്ക് നോട്ടമില്ല എന്നത് തന്നെ കാര്യം. ഒരിക്കലും തിരിച്ച് കിട്ടാത്ത രീതിയില്‍ സൗഹൃദങ്ങളെ നഷ്ടപ്പെടുത്തുന്നവരായിരിക്കും ഇവര്‍ എന്നതാണ് സത്യം.

മകരം
എല്ലാവരേയും വിമര്‍ശിക്കുന്നവരായിരിക്കും മകരം രാശിക്കാര്‍. അതില്‍ എത്ര വലിയ സൗഹൃദമാണെങ്കിലും അല്ലെങ്കിലും എല്ലാം വിമര്‍ശനങ്ങള്‍ മാത്രമായിരിക്കും ഉണ്ടാവുക. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിച്ച് കാര്യങ്ങള്‍ ചെയ്യുന്നവരായിരിക്കും ഇവര്‍. സുഹൃത്തുക്കളുടെ കാര്യത്തില്‍ ആണെങ്കിലും പ്രണയത്തിന്റെ കാര്യത്തില്‍ ആണെങ്കിലും ഇത്തരം അവസ്ഥകള്‍ വളരെയധികം ഇവരെ ബാധിക്കുന്നു. ഒരു കാരണവശാലും മറ്റുള്ളവര്‍ പറയുന്നതോ അവര്‍ക്ക് പറയാനുള്ളതോ കേള്‍ക്കാന്‍ ഇവര്‍ തയ്യാറാവില്ല. മാത്രമല്ല ജീവിതത്തില്‍ പല വിധത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നതിന് ശ്രമിക്കുമ്പോള്‍ അതില്‍ നിന്നെല്ലാം മറ്റുള്ളവരെ മനപ്പൂര്‍വ്വം പിന്നിലേക്ക് വലിക്കുന്നതിന് ഇവര്‍ ശ്രമിക്കുന്നു. ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ വളരെ വലിയ തോതില്‍ തന്നെ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു ഇവര്‍ക്ക്. അതുകൊണ്ട് തന്നെ പ്രണയത്തിലും ആത്മാര്‍ത്ഥതയുള്ള സൗഹൃദത്തിലും ഒരിക്കലും ഇവരെ വിശ്വസിക്കാന്‍ പാടില്ല എന്നതാണ് സത്യം.



Click it and Unblock the Notifications











