Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഈ നക്ഷത്രത്തിലെ പെണ്ണിനെ വിവാഹം ചെയ്താല്‍ ഫലം
വിവാഹം ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. രണ്ട് വ്യക്തികള്‍ തമ്മിലുള്ള ബന്ധം എന്നതിലുപരി രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധമാണ് ഇതിലൂടെ ശക്തമാവുന്നത്. ഇന്നും എത്രയൊക്കെ കാലം പുരോഗമിച്ചാലും വിവാഹത്തിന് മുന്‍പ് നക്ഷത്രവും ജാതകവും ചേരുന്നുണ്ടോ എന്ന് നോക്കുന്നവര്‍ ചില്ലറയല്ല. നക്ഷത്ര പൊരുത്തം ചേര്‍ന്നില്ലെങ്കില്‍ വിവാഹം തന്നെ വേണ്ടെന്ന് വെക്കുന്നവരും ഉണ്ട്. ജാതകത്തിലും ജ്യോതിഷത്തിലും വിശ്വസിക്കുന്നവരാണ് ഇന്നും നമുക്ക് ചുറ്റുമുള്ള ഒരു വിഭാഗം. സ്ത്രീ ജാതകവും പുരുഷ ജാതകവും തമ്മില്‍ പത്തില്‍ പത്ത് പൊരുത്തം ഉണ്ടെങ്കിലും പലപ്പോഴും കുടുംബത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നത് ചില്ലറയല്ല.
എന്നാല്‍ ചില നക്ഷത്രത്തില്‍ പെട്ട സ്ത്രീകളെ വിവാഹം കഴിച്ചാല്‍ അത് ചിലപ്പോള്‍ ജീവിതത്തില്‍ പ്രതിസന്ധിയുണ്ടാക്കുന്നു. വിവാഹം എന്നതിലുപരി ചിലരുടെ നക്ഷത്രവും സ്വഭാവവും തമ്മിലുള്ള ബന്ധം അല്പം പൊരുത്തക്കേടുള്ളതാണ്.സ്ത്രീ നക്ഷത്രങ്ങളില്‍ കണ്ട് വരുന്ന ചില നക്ഷത്രങ്ങളുടെ സ്വഭാവ സവിശേഷതകള്‍ അല്പം ശ്രദ്ധിച്ചാല്‍ പരിഹാരശേഷം വിവാഹം നടത്താവുന്നതാണ്. ഇത്തരത്തില്‍ വിവാഹത്തിന് പ്രതിസന്ധിയുണ്ടാക്കുന്ന നക്ഷത്രക്കാര്‍ ആരൊക്കെയെന്ന് നോക്കാം.

ഭരണി
ദേഷ്യത്തിന്റെ കാര്യത്തില്‍ ഇവരെ തോല്‍പ്പിക്കാന്‍ ആവില്ല. അത്രക്കും കലഹപ്രിയരായിരിക്കും ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍. കീര്‍ത്തി ദോഷവും സമ്പത്തില്ലായ്മയും മറ്റുള്ളവരെ ആദരിക്കാനുള്ള കഴിവില്ലാത്തതും ഇവരെ മറ്റുള്ളവരുടെ അപ്രീതിക്ക് പാത്രമാക്കുന്നു. എന്നാല്‍ നാഴികയും സമയവും മാറുന്നതിനനുസരിച്ച് ഇതില്‍ മാറ്റം വരാവുന്നതും ആണ്.

കാര്‍ത്തിക
എന്തിനേയും ഏതിനേയും മുന്വിയോടെ കാണുന്നവരായിരിക്കും ഇവര്‍. വൈരാഗ്യബുദ്ധിക്കാരായിരിക്കും കാര്‍ത്തിക നക്ഷത്രക്കാര്‍. ദുഷ്ടത്തരം ഇവരിലുണ്ടാവും. അനാവശ്യ കാര്യങ്ങളില്‍ ദേഷ്യം കോപം എന്നിവ ഇവരുടെ കൂടപ്പിറപ്പായിരിക്കും. അതുകൊണ്ട് തന്നെ വിവാഹ കാര്യത്തില്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം.

തിരുവാതിര
തിരുവാതിര നക്ഷത്രത്തില്‍ ജനിച്ചവര്‍ ദേഷ്യത്തിന്റെ കാവല്‍ക്കാരായിരിക്കും. എന്നാല്‍ ഉയര്‍ന്ന വിദ്യാഭ്യാസവും ബുദ്ധിയും ഇവരെ വളരെയധികം മുന്നില്‍ എത്തിക്കുന്നു. പക്ഷേ ഇതിന്റെയെല്ലാം ഫലം പോവുന്നതിന് ഇവരുടെ ദേഷ്യം തന്നെ ധാരാളം.

ആയില്യം
അഹങ്കാരം, സ്വാര്‍ത്ഥത എന്നീ ഭാവങ്ങളുടെ മൂര്ത്തിമത് ഭാവമായിരിക്കും ഇത്തരക്കാര്‍ക്ക്. എപ്പോഴും എന്തെങ്കിലും കാര്യത്തിന് മന:പ്രയാസം അലട്ടിക്കൊണ്ടിരിക്കും. മാത്രമല്ല അലസതയായിരിക്കും ഇവരുടെ മുഖമുദ്ര. അതുകൊണ്ട് ജീവിത വിജയം എന്നത് ഇവരെ സംബന്ധിച്ചിടത്തോളം കൈയ്യെത്തിപ്പിടിക്കാവുന്നതിലും ദൂരത്തായിരിക്കും.

ചിത്തിര
സൗന്ദര്യം, ധനം എന്നിവയായിരിക്കും ഇവരുടെ മുഖമുദ്ര. എന്നാല്‍ നക്ഷത്രത്തില്‍ ചെറിയ മാറ്റങ്ങളും സമയവും സംഭവിച്ചാല്‍ നേരെ വിപരീതമായിരിക്കും ഫലം. മാത്രമല്ല കുടപംബ ജീവിതത്തില്‍ പങ്കാളിയേക്കാള്‍ പ്രാധാന്യം വേണമെന്നതായിരിക്കും ഇവര്‍ക്ക് ആവശ്യം.

വിശാഖം
സംസാരത്തിന്റെ കാര്യത്തില്‍ ഇവരെ തോല്‍പ്പിക്കാന്‍ കഴിയില്ല. സദാചാരബോധത്തിനുടമകളായിരിക്കും ഇവര്‍. അതിലുപരി നല്ല വാക്ചാതുരിയോട് കൂടി സംസാരിക്കാന്‍ ഇവര്‍ക്ക് കഴിയും.

പൂരുരുട്ടാതി
പൂരുരുട്ടാതിയില്‍ ജനിച്ച സ്ത്രീ സമ്പത്ത് ധാരാളം ഉള്ളവളായിരിക്കും. മാത്രമല്ല മറ്റുള്ളവരുമായി നല്ല രീതിയില്‍ പെരുമാറുകയും അവരുടെ കാര്യങ്ങള്‍ ചെയ്ത് കൊടുക്കുന്നവളും ആയിരിക്കും. പക്ഷേ ഇവരുടെ സ്വഭാവം ഏത് സമയത്തും മാറി മറിയും.



Click it and Unblock the Notifications
