For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പേരിലുണ്ടോ B, കാര്യങ്ങള്‍ കൈയ്യിലൊതുങ്ങില്ല

|

പേരും പേരിന്റെ അക്ഷരങ്ങളും നമുക്ക് നല്‍കുന്ന ചില ഗുണങ്ങളുണ്ട്. എന്നാല്‍ ഇതിനെക്കുറിച്ച് അറിയാതെയായിരിക്കും പലരും മക്കള്‍ക്ക് പേരിടുന്നത്. പേരിന്റെ ആദ്യാക്ഷരങ്ങള്‍ നോക്കി നമുക്ക് ചില കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും. ന്യൂമറോളജി തുടങ്ങുന്നത് തന്നെ പലപ്പോഴും ഒരാളുടെ പേരിന്റെ ആദ്യാക്ഷരത്തില്‍ നിന്ന് ലഭിക്കുന്ന സംഖ്യകളിലൂടെയായിരിക്കും. ഇതനുസരിച്ചായിരിക്കും അയാളുടെസ്വഭാവം, വ്യക്തിത്വം എന്നിവയെല്ലാം മനസ്സിലാക്കാന്‍ സാധിക്കുന്നത്. ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ നമ്മള്‍ ഇതിലൂടെ മനസ്സിലാക്കുന്നുണ്ട്.

<strong>Most read: വൃശ്ചികമാസത്തില്‍ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം</strong>Most read: വൃശ്ചികമാസത്തില്‍ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

പേരിന്റെ ആദ്യാക്ഷരത്തിലും ഇത്തരം കാര്യങ്ങള്‍ ഒളിഞ്ഞ് കിടക്കുന്നുണ്ട്. നിങ്ങളുടെ പേര് തുടങ്ങുന്നത് ബി എന്ന ഇംഗ്ലീഷ് അക്ഷരത്തില്‍ ആണോ എന്നാല്‍ അത് നിങ്ങളെക്കുറിച്ച് ചില കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. പലപ്പോഴും ഇത്തരം കാര്യങ്ങളെക്കുറിച്ച് പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. ഇത് ജീവിതത്തില്‍ ഉണ്ടാക്കുന്ന നേട്ടങ്ങളും കോട്ടങ്ങളും എന്തൊക്കെയെന്ന് നോക്കാം. ബി എന്ന അക്ഷരത്തില്‍ ആരംഭിക്കുന്ന പേര് നിങ്ങള്‍ക്ക് നല്‍കുന്നത് എന്താണെന്ന് നോക്കാം.

 പ്രണയം മാത്രം

പ്രണയം മാത്രം

മനസ്സില്‍ പ്രണയം മാത്രം ഉള്ളവരായിരിക്കും ഇവര്‍. എന്തിലും ഭംഗിയും പ്രണയവും കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍. പങ്കാളിയോട് അതീവബഹുമാനവും സ്‌നേഹവും പ്രണവും തന്നെയായിരിക്കും ഇവര്‍ക്ക് ഉണ്ടാവുക. പങ്കാളിയെ കൊഞ്ചിച്ച് സമയം ചിലവഴിക്കാന്‍ താല്‍പ്പര്യപ്പെടുന്നവരായിരിക്കും ഇവര്‍. പലപ്പോഴും അമിത വികാരങ്ങള്‍ ഇവരുടെ ജീവിതത്തില്‍ വില്ലനായി മാറുന്നുണ്ട്. അത് പങ്കാളികളില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. എങ്കിലും പ്രണയത്തിന് വേണ്ടി എന്തൊക്കെ ത്യജിക്കുന്നതിനും ഇവര്‍ തയ്യാറാണ്. വളരെ നിഷ്‌കളങ്കമായ മനസ്സുള്ളവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പലയിടങ്ങളിലും ഇവര്‍ തോറ്റു പോവുന്നു.

സെന്‍സിറ്റീവ്

സെന്‍സിറ്റീവ്

വളരെയധികം സെന്‍സിറ്റീവ് ആയിട്ടുള്ളവരായിരിക്കും ഇവര്‍. ജീവിതത്തില്‍ ഇത് ഇവരെ വളരെയധികം ബാധിക്കുന്നു. ശക്തമായ തീരുമാനം എടുക്കേണ്ട സമയത്ത് അതിന് കഴിയാതെ കഷ്ടപ്പെടുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഒരിക്കലും കൃത്യമായ ഒരു തീരുമാനം എടുക്കാതെ കഷ്ടപ്പെടുന്നു. എന്നാല്‍ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിനായിരിക്കും ഇവര്‍ക്ക് താല്‍പ്പര്യം. ജോലി പോലും ഇവരുടെ കാര്യത്തില്‍ സെക്കന്ററി ആയിരിക്കും. മറ്റുള്ളവരുടെ വികാരങ്ങളുടെ ദു:ഖങ്ങളും സന്തോഷവും പെട്ടെന്ന് മനസ്സിലാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നു. ജീവിതത്തില്‍ വളരെയധികം പ്രതിസന്ധികളിലൂടെയായിരിക്കും ഇവര്‍ കടന്നു പോവുക. എങ്കിലും എന്തിനേയും തരണം ചെയ്യുന്നതിന് സാധിക്കുന്നു.

സമാധാനം ആഗ്രഹിക്കുന്നവര്‍

സമാധാനം ആഗ്രഹിക്കുന്നവര്‍

സമാധാനം ആഗ്രഹിക്കുന്നവരായിരിക്കും ഇവര്‍. ജീവിതത്തില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാക്കാന്‍ ഇവര്‍ ശ്രമിക്കുകയേ ഇല്ല. അതുകൊണ്ട് തന്നെ സമാധാനത്തോടെ ജീവിക്കാന്‍ വളരെയധികം ആഗ്രഹിക്കുന്നവരും ആയിരിക്കും. കൂടെ ഉള്ളവരെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് കൃത്യമായി അറിഞ്ഞ് പെരുമാറുന്നവര്‍ ആയിരിക്കും. ഒരിക്കലും ജീവിതത്തില്‍ പ്രതിസന്ധികളെക്കുറിച്ച് ചിന്തിക്കുകയില്ല. ദേഷ്യപ്പെടുന്നതിനെക്കുറിച്ച് ചിന്തിക്കുക പോലും ഇല്ലാത്തവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ വളരെയധികം സമാധാനം ആഗ്രഹിച്ച് ജീവിക്കുന്നവരും ആയിരിക്കും.

സാമൂഹ്യ പ്രതിബദ്ധത

സാമൂഹ്യ പ്രതിബദ്ധത

സാമൂഹ്യ പ്രതിബദ്ധതയോടെ ജീവിതത്തില്‍ പെരുമാറുന്നവരായിരിക്കും ഇവര്‍. ഒരിക്കലും ജീവിതത്തിലെ നേട്ടങ്ങളെ മാത്രം മുന്‍നിര്‍ത്തി ജീവിക്കാതെ നഷ്ടങ്ങള്‍ക്കും ചെവി കൊടുക്കുന്നവരായിരിക്കും ഇവര്‍. സാമൂഹ്യപരമായ കാര്യങ്ങളില്‍ ഇടപെടുകയും കൂടെയുള്ളവരുടെ കഷ്ടപ്പാടുകള്‍ക്ക് മുഖം കൊടുക്കുകയും ചെയ്യുന്നവരായിരിക്കും. അതുകൊണ്ട് തന്നെ ജീവിതത്തില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഇവര്‍ക്ക് ഉണ്ടാവുകയില്ല. മറ്റുള്ളവരുമായി ഒരു വൈകാരിക ബന്ധം സൂക്ഷിക്കുന്നതിന് താല്‍പ്പര്യമുള്ളവരായിരിക്കും ഇവര്‍.

 ധൈര്യമുള്ളവര്‍

ധൈര്യമുള്ളവര്‍

ഏത് കാര്യത്തിനും ധൈര്യത്തോടെ മുന്നിട്ടിറങ്ങുന്നതിനും തീരുമാനങ്ങള്‍ എടുത്ത് അതില്‍ ഉറച്ച് നില്‍ക്കുന്നവരും ആയിരിക്കും. അതുകൊണ്ട് തന്നെ ജീവിതത്തിലെ ഏത് പ്രതിസന്ധികളും പുഷ്പം പോലെ പരിഹരിക്കുന്നതിന് ഇവര്‍ക്ക് കഴിയുന്നു. കഴിയാത്തതായി ഒന്നുമില്ലെന്ന് വിചാരിക്കുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ജീവിതത്തിലെ പല പ്രതിസന്ധികളും ഇവരെ പലതും പഠിപ്പിക്കുന്നു. മറ്റുള്ളവര്‍ക്ക് വേണ്ടി എന്ത് കഷ്ടപ്പാട് സഹിക്കുന്നതിനും ഇവര്‍ തയ്യാറാവും. എങ്കിലും തെറ്റ് കണ്ടാല്‍ അതിനെതിരെ പ്രതികരിക്കുന്നവരായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

തെറ്റിദ്ധരിക്കാത്തവര്‍

തെറ്റിദ്ധരിക്കാത്തവര്‍

മറ്റുള്ളവരാല്‍ തെറ്റിദ്ധരിക്കാത്തവരും തെറ്റിദ്ധരിക്കാന്‍ കഴിയാത്തവരും ആയിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളെ മുന്‍കൂട്ടി കാണുന്നവരും ആയിരിക്കും. തെറ്റിദ്ധാരണയാണ് ജീവിതം തകര്‍ക്കുന്നത് എന്ന ചിന്ത ഇവരുടെ മനസ്സില്‍ ഉണ്ടായിരിക്കും. ഒരിക്കലും അടിസ്ഥാനമില്ലാതെ ഒരു കാര്യത്തിനും ഇറങ്ങിപ്പുറപ്പെടുന്നവരല്ല. അതുകൊണ്ട് തന്നെ വിജയം മുന്നില്‍ കണ്ട് മാത്രമാണ് പല കാര്യങ്ങളും ചെയ്യുന്നത്. ഒരു കാരണവശാലും ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ച് ആലോചിച്ച് സങ്കടപ്പെടുന്നവരല്ല.

എടുത്ത് ചാട്ടമില്ല

എടുത്ത് ചാട്ടമില്ല

എന്ത് തല പോവുന്ന കാര്യത്തിനാണെങ്കില്‍ പോലും എടുത്ത് ചാട്ടമില്ലാതെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവരായിരിക്കും ഇവര്‍. ജീവിതത്തില്‍ എടുത്ത് ചാട്ടത്തിലൂടെ ഒന്നും നേടാന്‍ ആവില്ല എന്ന് ഇവര്‍ക്ക് നല്ലതു പോലെ അറിയാം. മാത്രമല്ല ഒരിക്കലും ജീവിതത്തില്‍ ഇതിലൂടെ മുന്നേറാനാവില്ല എന്നതാണ് മനസ്സിലാക്കേണ്ട കാര്യം. ഇവരില്‍ ഒരിക്കലും മുന്‍കോപം, എടുത്ത് ചാട്ടം എന്നിവ ഉണ്ടാവില്ല. അതുകൊണ്ട് തന്നെ വളരെയധികം സമാധാനത്തോടെ ജീവിതം മുന്നോട്ട് കൊണ്ട് പോവുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ജീവിതം ആഘോഷമാക്കാന്‍ ഇവര്‍ക്ക് അധികം ബുദ്ധിമുട്ടേണ്ടി വരില്ല.

 അശ്രദ്ധ കൂടപ്പിറപ്പ്

അശ്രദ്ധ കൂടപ്പിറപ്പ്

ഇത്രയൊക്കെ ഗുണങ്ങള്‍ ഇവരില്‍ ഉണ്ടെങ്കിലും അശ്രദ്ധ പലപ്പോഴും അപകടം വിളിച്ച് വരുത്തുന്ന അവസ്ഥയും ഇവരില്‍ ഉണ്ടാക്കുന്നു. ജീവിതത്തില്‍ പലപ്പോഴും ചെറിയ കാര്യങ്ങളില്‍ പോലും ഇവര്‍ അശ്രദ്ധ വരുത്തുന്നു. ഇത് പല വിധത്തിലാണ് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നത്. പലപ്പോഴും ഇത്തരം അശ്രദ്ധയിലൂടെ വലിയ നഷ്ടത്തിലേക്ക് അത് നിങ്ങളെ എത്തിക്കുന്നു. അശ്രദ്ധ പലപ്പോഴും ഇവരുടെ കൂടപ്പിറപ്പ് ആയിരിക്കും. മുകളില്‍ പറഞ്ഞ എല്ലാ ഗുണത്തിനും തടയിടാന്‍ ഈ ആശ്രദ്ധ മാത്രം മതി എന്നതാണ് സത്യം.അതുകൊണ്ട് എന്ത് ചെയ്യുമ്പോഴും അതീവ ജാഗ്രതയും ശ്രദ്ധയും വേണം. അല്ലെങ്കില്‍ അത് വളരെ വലിയ അപകടങ്ങളിലേക്ക് എത്തുന്നു.

English summary

Characteristics of people whose name starts with 'B'

What If Your Name Starts With Letter B, Read more to know about, .
X
Desktop Bottom Promotion