ജനിച്ചത് നവംബറിലോ, നേട്ടങ്ങള്‍ മാത്രമല്ല, ഭയക്കണം

2018 അവസാനിക്കാന്‍ ഇനി ഉള്ളത് ആകെ രണ്ട് മാസം. അതില്‍ ഒരു മാസം ആരംഭിച്ച് കഴിഞ്ഞു. അടുത്ത മാസത്തോടെ 2018 അവസാനിക്കും. നവംബര്‍ മാസത്തില്‍ ജനിച്ചവര്‍ക്കും എന്തെങ്കിലും പ്രത്യേകത കാണും. ഓരോ മാസത്തിലും ജനിച്ചവര്‍ക്കും ഓരോ തരത്തിലുള്ള പ്രത്യേകതയാണ് ഉണ്ടാവുന്നത്. നിങ്ങള്‍ ജനിച്ചത് നവംബര്‍ മാസത്തിലോ എന്നാല്‍ നിങ്ങളറിയേണ്ട ചില സത്യങ്ങള്‍ ഉണ്ട്. ഇത് മനസ്സിലാക്കിയാല്‍ അത് നിങ്ങള്‍ക്ക് വളരെയധികം സ്വാധീനിക്കുന്നു. ദൈവവിശ്വാസമുള്ളവരുടെ കൂട്ടത്തില്‍ പെട്ടവരായിരിക്കും ഇവരെന്ന കാര്യത്തില്‍ സംശയം വേണ്ട.

എന്തൊക്കെ കാര്യങ്ങള്‍ നവംബര്‍ മാസത്തില്‍ ജനിച്ചവര്‍ക്ക് മാത്രം പ്രത്യേകതയായി ഉണ്ടെന്ന് നോക്കാം. വളരെ ദൈവവിശ്വാസമുള്ളവരായിരിക്കും ഇവര്‍. മാത്രമല്ല കഠിനാധ്വാനം ചെയ്യുന്ന കാര്യത്തില്‍ ഇവരെ വെല്ലാന്‍ മറ്റൊരാള്‍ക്കാവില്ല എന്ന് തന്നെ ഉറപ്പിച്ച് പറയാം. ഒരിക്കലും തങ്ങളുടെ നെഗറ്റീവിനെ കുറിച്ച് ആലോചിച്ച് സങ്കടപ്പെടുന്നവരായിരിക്കില്ല ഇവര്‍ എന്ന് പറയാം. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകളും ഇവര്‍ അനുഭവിക്കുന്നു. എങ്കിലും അതിനെയെല്ലാം പോസിറ്റീവ് ആയി എടുക്കുന്നതിന് ഇവര്‍ക്ക് കഴിയുന്നു. എന്തൊക്കെയെനാണ് നവംബറില്‍ ജനിച്ചവരുടെ പ്രത്യേകതകള്‍ എന്ന് നോക്കാം.

 രഹസ്യ സ്വഭാവക്കാര്‍

രഹസ്യ സ്വഭാവക്കാര്‍

അല്‍പം രഹസ്യം സൂക്ഷിക്കുന്ന സ്വഭാവക്കാരായിരിക്കും ഇവര്‍. എങ്കിലും കാര്യങ്ങളെല്ലൊം മനസ്സിലാക്കുന്നതിനും അതിന്റെ സൂത്രങ്ങളെക്കുറിച്ച് അറിയുന്നതിനും എല്ലാം ഇവര്‍ക്ക് കഴിയുന്നു.ഒരിക്കലും തുറന്ന ഒരു മനസ്സിന് ഉടമകളായിരിക്കില്ല ഇവര്‍. അല്‍പം കൂടുതല്‍ രഹസ്യങ്ങള്‍ സൂക്ഷിക്കുന്നവരായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. മറ്റുള്ളവരെ മനസ്സിലാക്കുന്നതിനും ഇവര്‍ക്ക് കഴിയുന്നു.

മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍

മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍

ഏത് കാര്യവും മറ്റുള്ളവരെ പറഞ്ഞ് വിശ്വസിപ്പിക്കാന്‍ ഇവര്‍ക്ക് കഴിയുന്നു. അത് തെറ്റായിട്ടുള്ള കാര്യങ്ങള്‍ ആണെങ്കില്‍ പോലും മറ്റുള്ളവര്‍ വിശ്വസിക്കുന്ന തരത്തില്‍ പറഞ്ഞ് ഫലിപ്പിക്കാന്‍ ഇവര്‍ക്ക് കഴിയുന്നു. എന്നാല്‍ ഇത് ഒരു തരത്തില്‍ പറഞ്ഞാല്‍ അല്‍പം അപകടകരമായ അവസ്ഥയാണ്. എന്നാല്‍ ചില സമയങ്ങളില്‍ ഇത് ഇവരെ തന്നെ പ്രതിസന്ധിയില്‍ ആക്കുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിച്ച് ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കണം.

പ്രതിഭാശാലികള്‍

പ്രതിഭാശാലികള്‍

ജന്മനാ തന്നെ പ്രതിഭാശാലികള്‍ ആയിരിക്കും ഇവര്‍. കലാപരമായ ഏത് കാര്യത്തിനും ഇവര്‍ മുന്‍പന്തിയില്‍ ഉണ്ടാവും. അതുകൊണ്ട് തന്നെ കലാപരമായ കാര്യങ്ങളില്‍ മുന്നിലെത്താന്‍ അവര്‍ എപ്പോഴും ശ്രമിച്ചു കൊണ്ടേ ഇരിക്കും. അവരുടെ പ്രതിഭ തെളിയിക്കുന്നതിന് ഏത് അറ്റം വരെ എത്തുന്നതിനും ഇവര്‍ ശ്രമിക്കുന്നു. അതിന് വേണ്ടി എത്ര ത്യാഗം ചെയ്യുന്നതിനും ഇവര്‍ തയ്യാറാണ്.

മറ്റുള്ളവര്‍ക്ക് ദ്രോഹം ചെയ്യാന്‍

മറ്റുള്ളവര്‍ക്ക് ദ്രോഹം ചെയ്യാന്‍

എന്നാല്‍ എല്ലാം ഇവരില്‍ ഉള്ളത് നല്ല ഗുണങ്ങള്‍ അല്ല. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. കാരണം ചില മോശം സ്വഭാവങ്ങളും ഇവരില്‍ ഉണ്ടെന്നതാണ് സത്യം. ഇവരുടെ ഏറ്റവും വലിയ മോശം സ്വഭാവമാണ് എന്തും നശിപ്പിക്കുന്നതിനുള്ള താല്‍പ്പര്യം. ഇവര്‍ക്ക് ദോഷകരമെന്ന് കാണുന്ന എന്തിനേയും നശിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കും. അത് ബന്ധങ്ങളുടെ കാര്യത്തില്‍ ആയാല്‍ പോലും ഇവര്‍ ഇത് ചെയ്തു കൊണ്ടേ ഇരിക്കും. അതുകൊണ്ട് തന്നെ ഇത്തരക്കാരോടെ വളരെ ശ്രദ്ധിച്ച് മാത്രമേ ഇടപെടാന്‍ സാധിക്കുകയുള്ളൂ.

 ഭയമില്ലാത്തവര്‍

ഭയമില്ലാത്തവര്‍

ഒരു കാര്യത്തേയും ഭയമില്ലാത്തവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ എന്തിനേയും വളരെ ധൈര്യത്തോടെ സ്‌ട്രോംങ് ആയി നേരിടുന്നതിന് ഇവര്‍ക്ക് കഴിയുന്നു. എന്തിനധികം മരണത്തെപ്പോലും ഭയമില്ലാത്തവരായിരിക്കും നവംബറില്‍ ജനിച്ചവര്‍. എത്ര വലിയ പ്രതിസന്ധി ജീവിതത്തില്‍ ഉണ്ടായാലും അതിനെയെല്ലാം വളരെയധികം ധൈര്യത്തോടെ നേരിടുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ എന്തുകൊണ്ടും നല്ലതാണ്.

അസൂയക്കാര്‍

അസൂയക്കാര്‍

എത്രയൊക്കെ ഇല്ലെന്ന് പറഞ്ഞാലും അസൂയയുടെ കാര്യത്തില്‍ അല്‍പം മുന്നിലായിരിക്കും ഇവര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം തനിക്കില്ലാത്തത് മറ്റൊരാള്‍ക്ക് ഉണ്ടെന്ന് കാണിക്കുമ്പോള്‍ അത് ഇവരില്‍ അസൂയ ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ നിങ്ങളില്‍ വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. നിങ്ങളേക്കാള്‍ നല്ലത് മറ്റുള്ളവരില്‍ കാണുമ്പോള്‍ അത് നിങ്ങളില്‍ അസൂയ ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് മാത്രമേ ഇവരോട് ഇടപെടുന്നതിന് സാധിക്കുകയുള്ളൂ.

ആകര്‍ഷകത്വം കൂടുതല്‍

ആകര്‍ഷകത്വം കൂടുതല്‍

എത്രയൊക്കെ മോശം സ്വഭാവം ഇവരില്‍ ഉണ്ടെങ്കിലും ഇവരിലേക്ക് പലര്‍ക്കും ആകര്‍ഷകത്വം അല്‍പം കൂടുതലായിരിക്കും. സ്വഭാവം എന്നതിലുപരി ബാഹ്യ സൗന്ദര്യം കൊണ്ട് പലരും ഇവരിലേക്ക് ആകൃഷ്ടരായി മാറുന്നു. പലപ്പോഴും മറ്റുള്ളവരുടെ ജീവിതത്തില്‍ ഒരു പ്രധാനപ്പെട്ട ഘടകമായി നിലനില്‍ക്കുന്നതിന് ഇവര്‍ക്ക് കഴിയുന്നു. ഇതെല്ലാം ഇവരുടെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളില്‍ ഒന്നായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

 ഭംഗിയുള്ളവര്‍

ഭംഗിയുള്ളവര്‍

വളരെ മനോഹരമായിരിക്കും ഇവര്‍. ബാഹ്യ സൗന്ദര്യം തന്നെയായിരിക്കും ഇവരുടെ ഏറ്റവും വലിയ ഗുണം എന്ന് പറയുന്നത്. അതുകൊണ്ട് തന്നെ ഇത് വെച്ച് പല കാര്യങ്ങളും നേടിയെടുക്കുന്നതിന് ഇവര്‍ക്കാവുന്നു. സൗന്ദര്യത്തിലൂടെ പലപ്പോഴും ജീവിതത്തിന്റെ ഉയരങ്ങളിലേക്കെത്തുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. പല വിധത്തില്‍ ജീവിതത്തിന്റെ ഏറ്റവും ഉന്നതങ്ങളിലേക്ക് എത്തുന്നതിന് സൗന്ദര്യം ഇവര്‍ക്ക് ഒരു ഘടകം തന്നെയായിരിക്കും.

പെട്ടെന്ന് ദേഷ്യപ്പെടുന്നവര്‍

പെട്ടെന്ന് ദേഷ്യപ്പെടുന്നവര്‍

എത്രയൊക്കെ ഗുണങ്ങള്‍ ഉണ്ടെന്ന് പറഞ്ഞാലും അതിനെയെല്ലാം തഴയുന്നതിന് ഇവര്‍ക്ക് ഉള്ള ദോഷങ്ങളില്‍ പ്രധാനപ്പെട്ടതാണ് പെട്ടെന്ന് ദേഷ്യം വരുന്നത്. ഇത് ഇവരുടെ ഏറ്റവും വൃത്തികെട്ട സ്വഭാവങ്ങളില്‍ ഒന്നാണ്. സാഹചര്യവും സന്ദര്‍ഭവും നോക്കാതെ ഇവര്‍ പെട്ടെന്ന് തന്നെ ദേഷ്യപ്പെടുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ വളരെയധികം ശ്രദ്ധയോടെ മാത്രമേ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പാടുകയുള്ളൂ. ജീവിതത്തില്‍ ഓരോ സാഹചര്യവും മോശമാക്കാന്‍ അമിത ദേഷ്യത്തിലൂടെ സാധിക്കും എന്ന കാര്യം നിങ്ങള്‍ മറക്കരുത്.

നിയന്ത്രണമെങ്കില്‍ വിജയം കൈപ്പിടിയില്‍

നിയന്ത്രണമെങ്കില്‍ വിജയം കൈപ്പിടിയില്‍

മുകളില്‍ പറഞ്ഞ മോശം കാര്യങ്ങള്‍ക്കെല്ലാം അല്‍പം നിയന്ത്രണം കൊണ്ട് വന്നാല്‍ നിങ്ങളെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ല. കാരണം അത്രക്കും വിജയത്തിലേക്കായിരിക്കും നിങ്ങളുടെ ജീവിതം നിങ്ങളെ കൊണ്ടു പോവുന്നത്. അതുകൊണ്ട് തന്നെ ജീവിത വിജയം ആഗ്രഹിക്കുന്നവര്‍ക്ക് അല്‍പം ശ്രദ്ധിച്ച് അവരുടെ നെഗറ്റീവ് കാര്യങ്ങളെ അവഗണിച്ചാല്‍ അത് ജീവിതത്തില്‍ വിജയം കൊണ്ട് തരുന്നു.

Story first published: Monday, November 5, 2018, 11:15 [IST]
X
Desktop Bottom Promotion