For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ നക്ഷത്രക്കാരായ സ്ത്രീകള്‍ വീട്ടിലെ വിളക്ക്

|

ഓരോ നക്ഷത്രക്കാര്‍ക്കും ഓരോ തരത്തിലുള്ള സ്വഭാവമായിരിക്കും ഉണ്ടാവുക. ഓരോ നക്ഷത്രത്തിനും ഓരോ സ്വഭാവമായിരിക്കും. ജ്യോതിഷത്തില്‍ ഓരോ നാളുകാര്‍ക്കും ഓരോ തരത്തിലുള്ള സ്വഭാവക്കാരായിരിക്കും. രാശിപ്രകാരം മാത്രമല്ല ജനിച്ച നക്ഷത്രപ്രകാരവും ഇത്തരം കാര്യങ്ങള്‍ നമുക്ക് മനസ്സിലാക്കിയെടുക്കാന്‍ സാധിക്കും. ഓരോ നക്ഷത്രക്കാര്‍ക്കും ചില കാര്യങ്ങള്‍ മാറ്റി വെച്ചിട്ടുണ്ടാവും. എന്നാല്‍ ജ്യോതിഷത്തില്‍ എന്തൊക്കെയാണ് ഓരോ നക്ഷത്രക്കാര്‍ക്കും പറയുന്നത് എന്ന് നോക്കാം. സ്ത്രീകളില്‍ ചില നക്ഷത്രക്കാര്‍ ഏറ്റവും ഭാഗ്യവതികളായിരിക്കും.

<strong>സാമ്പത്തിക ഇടപാട് ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കുക</strong>സാമ്പത്തിക ഇടപാട് ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കുക

ഏതൊക്കെ നക്ഷത്രക്കാരായ സ്ത്രീകളാണ് ഇത്തരത്തില്‍ വീടിന്റെ വിളക്കായി മാറുന്നത് എന്ന് നോക്കാം. ഇവര്‍ കുടുംബത്തിന്റെ കാര്യത്തില്‍ എങ്ങനെയെല്ലാം ശ്രദ്ധിക്കണം എന്ന് നോക്കാം. ഓരോ നക്ഷത്രത്തില്‍ ജനിച്ചവര്‍ക്കും എന്താണ് പറയുന്നത് എന്ന് നോക്കാം. ഏതൊക്കെ നക്ഷത്രക്കാരാണ് ഇത്തരത്തില്‍ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത് എന്ന് നോക്കാം. സ്ത്രീകളില്‍ ഏതൊക്കെ നക്ഷത്രക്കാര്‍ക്കാണ് ഇത്തരത്തില്‍ ഭാഗ്യം നിറഞ്ഞ് നില്‍ക്കുന്നത് എന്ന് നോക്കാം.

അശ്വതി

അശ്വതി

അശ്വതി നക്ഷത്രക്കാരായ സ്ത്രീകള്‍ കുടുംബത്തില്‍ ഐശ്വര്യം നിറക്കുന്നവരായിരിക്കും. ഇവര്‍ പലപ്പോഴും ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ മറ്റുള്ളവരേയും സ്വാധീനിക്കും. കുടുംബത്തിലുള്ളവരെ സഹായിക്കുമെങ്കിലും തിരിച്ച് പലപ്പോഴും ഇതേ പരിഗണനയും സഹായവും ലഭിക്കണം എന്നില്ല. എങ്കിലും ഇതിലൊന്നും ഒരിക്കലും പരാതി പറയുന്നവരായിരിക്കില്ല ഇവര്‍. അതുകൊണ്ട് തന്നെ ജീവിതത്തില്‍ സന്തോഷം കണ്ടെത്താന്‍ ഇവര്‍ ശ്രമിക്കും. കുടുംബത്തിന് തന്നെയാണ് ഇവര്‍ പ്രാധാന്യം നല്‍കുന്നത്. ഇവരുടെ ഭര്‍ത്താക്കന്‍മാര്‍ വളരെയധികം ഭാഗ്യവാന്‍മാരായിരിക്കും. ഭര്‍ത്താവിനെ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നവരായിരിക്കും ഇവര്‍.

 രോഹിണി

രോഹിണി

രോഹിണി നക്ഷത്രക്കാരായ സ്ത്രീകളും വളരെയധികം ഭാഗ്യവതികളായിരിക്കും. ഇവര്‍ക്ക് പല വിധത്തിലാണ് ജീവിതത്തില്‍ ഉയര്‍ച്ച ഉണ്ടാവുന്നത്. വിവാഹ ശേഷം ഇവരുടെ ജീവിതത്തില്‍ സങ്കടപ്പെടേണ്ട അവസ്ഥ ഉണ്ടാവുന്നില്ല. മാത്രമല്ല ജീവിതം ഇവരില്‍ സന്തോഷം വാരി വിതറുന്നു. പലപ്പോഴും ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ പല വിധത്തില്‍ നിങ്ങളുടെ നേട്ടങ്ങളിലേക്കാണ് നയിക്കുന്നത്. കാര്യപ്രാപ്തിയോട് കൂടി കാര്യങ്ങള്‍ ചെയ്യുന്നതിന് ഇവര്‍ക്ക് കഴിയുന്നു. ഗുരുജനങ്ങളേയും ഭര്‍ത്താവിനേയും എല്ലാം ബഹുമാനിക്കുന്നവരായിരിക്കും ഇവര്‍. മുതിര്‍ന്നവരുടെ വാക്കുകള്‍ക്ക് പ്രാധാന്യം നല്‍കുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെല്ലാം തന്നെ ശ്രദ്ധിക്കുന്നത് ഇവരുടെ ജീവിതത്തില്‍ നേട്ടം ഉണ്ടാക്കുന്നു.

പുണര്‍തം

പുണര്‍തം

പുണര്‍തം നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ വളരെയധികം പക്വമതികളായിരിക്കും. ഏത് കാര്യത്തേയും അതിന്റേതായ പക്വതയോടെ കൈകാര്യം ചെയ്യുന്നവരായിരിക്കും ഇവര്‍. സന്ദര്‍ഭത്തിനനുസരിച്ച് കാര്യങ്ങള്‍ ചെയ്യുന്നതിനും കാര്യപ്രാപ്തിയോട് കൂടി കാര്യങ്ങള്‍ ചെയ്യുന്നതിനും ഇവര്‍ക്ക് കഴിയുന്നു. ശരി വിട്ട് ഒരുകാര്യത്തിനും ഇവര്‍ തയ്യാറാവില്ല. എപ്പോഴും ന്യായത്തിന്റെ പക്ഷത്താണ് ഇവര്‍ നില്‍ക്കുകയുള്ളൂ. മറ്റുള്ളവരാല്‍ പ്രശംസിക്കപ്പെടുന്നവരായിരിക്കും ഇവര്‍. എല്ലാവരോടും സ്‌നേഹത്തോടെ മാത്രമേ ഇവര്‍ പെരുമാറുകയുള്ളൂ. പരസഹായമില്ലാതെ തന്നെ ഉയര്‍ച്ചയില്‍ എത്തുന്നതിന് ഇവര്‍ക്ക് കഴിയുന്നു. മാത്രമല്ല ഏത് കാര്യത്തിനും തീരുമാനം എടുക്കുന്നതിന് ഇവര്‍ വളരെയധികം ചിന്തിക്കുന്നു. സ്വയം പ്രയത്‌നത്തിലൂടെ പണം സമ്പാദിക്കാന്‍ ഇവര്‍ക്ക് കഴിയുന്നു.

മകം

മകം

മകം നക്ഷത്രക്കാരായ സ്ത്രീകള്‍ പൊതുവേ നല്ല ആരോഗ്യ സ്ഥിതിയുള്ളവരായിരിക്കും. മാത്രമല്ല സാമ്പത്തികമായും ഇവരില്‍ നല്ല രീതിയില്‍ എത്തുന്നു. ഏത് കാര്യത്തിനും തന്റേടത്തോടെ പെരുമാറുന്നവരാണ് ഇവര്‍. വീടിന്റെ ക്ഷേമം മാത്രമായിരിക്കും ഇവരുടെ ലക്ഷ്യം. പഠനത്തിന്റെ കാര്യത്തില്‍ ഒരിക്കലും ഇവരെ പുറകിലേക്ക് തള്ളാനാവില്ല. കാരണം വിദ്യാഭ്യാസപരമായി മുന്നില്‍ നില്‍ക്കുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ നല്ല ഉദ്യോഗവും ഇവരെ കാത്തിരിക്കുന്നു. കുടുംബത്തിനായിരിക്കും ഇവര്‍ എപ്പോഴും പ്രാധാന്യം നല്‍കുന്നത്. ഭര്‍ത്താക്കന്‍മാര്‍ക്ക് മകം നക്ഷത്രത്തില്‍ പിറന്ന സ്ത്രീകള്‍ ഭാഗ്യം നല്‍കുന്നവരായിരിക്കും. ബുദ്ധിസാമര്‍ത്ഥ്യം തന്നെയാണ് ഇവരുടെ പ്രത്യേകത.

 ഉത്രം

ഉത്രം

ഉത്രം നക്ഷത്രക്കാരായ സ്ത്രീകള്‍ ഉറച്ച ഈശ്വര വിശ്വാസികളായിരിക്കും. സദാചാര നിഷ്ഠയും സത്യസന്ധതയും ഇവരുടെ കൂടപ്പിറപ്പായിരിക്കും. എങ്കിലും ആവശ്യത്തില്‍ കൂടുതല്‍ സ്വാതന്ത്ര്യം മറ്റുള്ളവര്‍ക്ക് കൊടുക്കുന്ന കാര്യത്തില്‍ ഇവര്‍ക്ക് കുഴപ്പമുണ്ടാവില്ല. ഏത് പ്രതിസന്ധി ഘട്ടത്തിലും ഈശ്വരനില്‍ അങ്ങേയറ്റം വിശ്വസിക്കുന്നവരായിരിക്കും ഇവര്‍. സമാധാനപരമായ ജീവിതമായിരിക്കും ഇവര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ അത്തരത്തില്‍ ഉള്ള ഒരു ജീവിതം തന്നെയായിരിക്കും അവര്‍ക്ക് ലഭിക്കുക. മനാസമാധാനത്തോടെ തന്നെ ജീവിക്കുന്നവരായിരിക്കും ഇവര്‍. സമചിത്തതയോടു കൂടി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവരായിരിക്കും അവര്‍. ജീവിതത്തില്‍ സ്വപ്രയത്‌നത്തിലൂടെ ഉയരത്തിലെത്താന്‍ ഇവര്‍ക്ക് കഴിയുന്നു.

ചിത്തിര

ചിത്തിര

ചിത്തിര നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ ജീവിതത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നവരായിരിക്കും. മന:സമാധാനമുള്ള ജീവിതമായിരിക്കും ഇവര്‍ക്ക് ലഭിക്കുക. ഭര്‍ത്താവിനും കുടുംബത്തിനും ഐശ്വര്യം കൊണ്ട് വരുന്നവരായിരിക്കും ഇവര്‍. സ്വന്തം കുടുംബത്തോടും വളരെയധികം കൂറു പുലര്‍ത്തുന്നവരായിരിക്കും ഇവര്‍. എല്ലാ സൗഭാഗ്യങ്ങളും ഇവര്‍ക്ക് ഉണ്ടായിരിക്കും. ശത്രുതാ മനോഭാവം ഉണ്ടാവുമെങ്കിലും ഒരിക്കലും ഇത് പുറമേ കൊണ്ട് വരില്ല എന്നതാണ് സത്യം. എത്ര വലിയ കാര്യങ്ങളാണെങ്കിലും അത് സമചിത്തതയോട് കൂടി കൈകാര്യം ചെയ്യുന്നവരായിരിക്കും ഇവര്‍. കുട്ടികള്‍ കുടുംബം എന്ന ആഗ്രഹത്തില്‍ ജീവിക്കുന്നവരും ആയിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളും ഉത്തരവാദിത്വങ്ങളും സന്തോഷത്തോടെ ഏറ്റെടുക്കുന്നവരായിരിക്കും ഇവര്‍.

തിരുവോണം

തിരുവോണം

തിരുവോണം നക്ഷത്രക്കാരായ സ്ത്രീകള്‍ ഭര്‍ത്താവിന്റെയും കുടുംബത്തിന്റേയും കാര്യത്തില്‍ പ്രാധാന്യത്തോടെ ശ്രദ്ധിക്കുന്നു. മനസമാധാനവും സമചിത്തതയും ധാരാളം ഉള്ളവരായിരിക്കും ഇവര്‍. ഏത് കാര്യത്തിന് തീരുമാനം എടുക്കുമ്പോഴും അതിനെല്ലാം കൃത്യമായി അളന്ന് മുറിച്ച് തീരുമാനം എടുക്കുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ജീവിതത്തില്‍ വളരെ വലിയ പ്രാധാന്യം പല കാര്യങ്ങള്‍ക്കും നല്‍കുന്നു. അതിലുപരി മുതിര്‍ന്നവരുടെ വാക്കുകള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കുന്നു. അതുകൊണ്ട് തന്നെ ശത്രുക്കള്‍ ഇവര്‍ക്കുണ്ടാവുന്നു. എന്നാല്‍ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് എല്ലാം ചിരിച്ച് കൊണ്ട് മറുപടി പറയുന്നവരായിരിക്കും ഇവര്‍.

English summary

Characteristics of Girls according to birth star

Characteristics of Girls according to birth Nakshatra read in to know more about it.
Story first published: Tuesday, September 4, 2018, 17:01 [IST]
X
Desktop Bottom Promotion