ഈ സ്ത്രീകളെ വിവാഹം ചെയ്യരുതെന്നു ചാണക്യന്‍

Posted By:
Subscribe to Boldsky

ചാണക്യന്‍ നമ്മുടെ പുരാണങ്ങളില്‍ കുശാഗ്ര ബുദ്ധിക്കാരനായ ഒരാളാണെന്നാണ് വയ്പ്. ചാണക്യശാസ്ത്രം, ചാണക്യസൂത്രം എന്നിങ്ങനെ പല വാക്കുകളും കേള്‍ക്കാം.

ചാണക്യനീതി എന്നൊരു വാക്കു തന്നെയുണ്ട്. ഇതുപ്രകാരം സ്ത്രീയെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമെല്ലാം പല കാര്യങ്ങളും വിവരിയ്ക്കുന്നുമുണ്ട്. ചാണക്യനീതി 17 അദ്ധ്യായങ്ങൡലായി വിവരിയ്ക്കപ്പെടുന്നു.

ചാണക്യനീതിയില്‍ സ്ത്രീയെക്കുറിച്ചും പുരുഷനെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമെല്ലാം പരാമര്ശങ്ങളുണ്ട്. ചാണക്യനീതിയിലെ സ്ത്രീ പരാമര്‍ശങ്ങള്‍ ഏറെയാണ്. സ്ത്രീകളുടെ നന്മയും തിന്മയുമെല്ലാം ചാണക്യന്‍ പറയുന്നു. ചാണക്യനീതിയിലെ സ്ത്രീ പരാമര്‍ശങ്ങളെക്കുറിച്ചറിയൂ,

ചാണക്യനീതി പ്രകാരം

ചാണക്യനീതി പ്രകാരം

ചാണക്യനീതി പ്രകാരം സ്ത്രീ, വെള്ളം, തീ, വിഡ്ഢികള്‍, രാജവംശത്തിലെ അംഗങ്ങള്‍ എന്നിവരോടെല്ലാം ശ്രദ്ധയോടെ ഇടപെടണമെന്നാണ് പറയുന്നത്. അല്ലാത്തപക്ഷം മരണം വരെ സംഭവിയ്ക്കാം.

സ്ത്രീ ഹൃദയം

സ്ത്രീ ഹൃദയം

സ്ത്രീ ഹൃദയം ഒരുപോലെയല്ല. പല ഘടകങ്ങളായി വിഭജിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഒരു പുരുഷനോടു സംസാരിയ്ക്കുമ്പോള്‍ ആര്‍ത്തിയോടെ മറ്റൊരാളെ നോക്കും, ഹൃദയത്തില്‍ മൂന്നാമതൊരാളെക്കുറിച്ചോര്‍ക്കും. സൗന്ദര്യവതിയായ യുവതി തന്നെ മാത്രമേ പ്രണയിക്കുന്നുള്ളൂവെന്നു കരുതുന്ന പുരുഷന്‍ ചരടു കെട്ടിയ പക്ഷിയെപ്പോലെയാണ്.

സ്ത്രീയുടെ സൗന്ദര്യം

സ്ത്രീയുടെ സൗന്ദര്യം

ഒരു കുയിലിന്റെ സൗന്ദര്യം സ്വരമാണ്. ഇതുപോലെ സ്ത്രീയുടെ സൗന്ദര്യം ഭര്‍ത്താവിനോടുള്ള വിധേയത്വവും.പ്രതിരോധമില്ലാത്ത രാജാവിനെപ്പോലെ, പക്ഷികള്‍ക്ക് പഴങ്ങളില്ലാത്ത വൃക്ഷം പോലെ, ഭക്ഷണം കഴിഞ്ഞ അതിഥികളെപ്പോലെയാണ് അഭിസാരികകള്‍ക്ക് പണമില്ലാത്ത പുരുഷന്‍. ഇത്തരക്കാരെ അവര്‍ വില വയ്ക്കില്ലെന്നര്‍ത്ഥം.

സ്ത്രീയെ ആര്‍ത്തവം ശുദ്ധീകരിയ്ക്കുന്നു

സ്ത്രീയെ ആര്‍ത്തവം ശുദ്ധീകരിയ്ക്കുന്നു

ഇരുമ്പ് വൃത്തിയാക്കുന്നത് പുളിയാണ്, പിച്ചള ഭസ്മം കൊണ്ടും, ഇതുപോലെ സ്ത്രീയെ ആര്‍ത്തവം ശുദ്ധീകരിയ്ക്കുന്നുവെന്ന് ചാണക്യന്‍ പറയുന്നു.

സ്ത്രീകള്‍ക്ക്

സ്ത്രീകള്‍ക്ക്

സ്ത്രീകള്‍ക്ക് പുരുഷനെ അപേക്ഷിച്ച് വിശപ്പ് 2 മടങ്ങ്, നാണം 4 മടങ്ങ്, പേടി 6 മടങ്ങ്, അത്യാഗ്രഹം 8 മടങ്ങും.

സ്ത്രീയെ

സ്ത്രീയെ

പുരുഷനെ യാത്ര വൃദ്ധനാക്കും, കുതിരയെ കൂടുതല്‍ തെളിയ്ക്കുന്നത് വാര്‍ദ്ധക്യമുണ്ടാക്കും, ഇതുപോലെ ഭര്‍ത്താവുമായി സെക്‌സില്ലാത്തത് സ്ത്രീയെ പെ്‌ട്ടെന്നു വൃദ്ധയാക്കും.

വഞ്ചന പഠിയ്‌ക്കേണ്ടത്

വഞ്ചന പഠിയ്‌ക്കേണ്ടത്

കള്ളം പഠിയ്‌ക്കേണ്ടത് ചൂതാട്ടക്കാരില്‍ നിന്നും വഞ്ചന പഠിയ്‌ക്കേണ്ടത് സ്ത്രീകളില്‍ നിന്നുമാണെന്ന് ചാണക്യന്‍ പറയുന്നു.

ഭര്‍ത്താവിനെ

ഭര്‍ത്താവിനെ

ഭര്‍ത്താവിനെ സന്തോഷിപ്പിയ്ക്കുന്ന, സ്ത്യസന്ധയായ, വീടു വൃ്ത്തിയാക്കുന്ന, പാചകവിദഗ്ധയായ സ്ത്രീയാണ് ശരിയായ ഭാര്യയെന്നും ചാണക്യനീതി വിശദീകരിയ്ക്കുന്നു.

പുറംസൗന്ദര്യം

പുറംസൗന്ദര്യം

പുറംസൗന്ദര്യം മാത്രം നോക്കി വിവാഹം വേണ്ടെന്നു ചാണക്യന്‍ പറയുന്നു. ഇവര്‍ക്ക്‌ അകംസൗന്ദര്യമുണ്ടാകണമെന്നു നിര്‍ബന്ധമില്ല. ബുദ്ധിയുണ്ടാകണമെന്നുമില്ല.സൗന്ദര്യമുണ്ടെങ്കിലും

മോശം കുടുംബത്തില്‍ നിന്നും വരുന്ന സ്‌ത്രീയെ വിവാഹം ചെയ്യരുത്‌. ഇവര്‍ കുടുംബം തകര്‍ത്തേക്കാം.

കര്‍ശനമായി

കര്‍ശനമായി

സൗന്ദര്യമുണ്ടെങ്കിലും കര്‍ശനമായി പെരുമാറുന്ന സ്‌ത്രീകളും വേണ്ട. ഇവര്‍ ഭര്‍ത്താവിനെ എന്തു കാര്യങ്ങളിലും വിമര്‍ശിയ്‌ക്കും.കള്ളം പറയുന്ന സ്‌ത്രീയും വേണ്ട. ഈ തന്ത്രം അവര്‍ ഭര്‍ത്താവനിതെരെ പ്രവര്‍ത്തിയ്‌ക്കും. കുടുംബത്തിനെതിരെയും.

സ്വന്തം കുടുംബത്തോട്‌

സ്വന്തം കുടുംബത്തോട്‌

സ്വന്തം കുടുംബത്തോട്‌ വിശ്വാസ്യത പുലര്‍ത്താത്ത സ്‌ത്രീകള്‍ ഭര്‍ത്താവീനോടും വിശ്വാസ്യത പുലര്‍ത്തില്ല. ഇവരും വേണ്ട.വീട്ടുജോലികള്‍, കാര്യങ്ങള്‍ നോക്കാന്‍ കഴിവില്ലാത്ത സ്‌ത്രീകളും വിവാഹം കഴിയ്‌ക്കാന്‍ നല്ലതല്ല. ചാണക്യന്‍ പറഞ്ഞതാണേ.....

ഭക്തിയില്ലാത്ത

ഭക്തിയില്ലാത്ത

ഭക്തിയില്ലാത്ത, ആത്മീയതാല്‍പര്യമില്ലാത്ത സ്‌ത്രീകളേയും വിവാഹം കഴിയ്‌ക്കരുതെന്നാണ്‌ ചാണക്യമതം.

 സ്വര്‍ണം

സ്വര്‍ണം

ഒരു സ്‌ത്രീയ്‌ക്ക്‌ എത്ര വേണമെങ്കിലും സ്വര്‍ണം വാങ്ങാമെന്നും ഇതുപയോഗിയ്‌ക്കാന്‍ ഭര്‍ത്താവിന്റെ സമ്മതം വേണ്ടെന്നും ചാണക്യന്‍ പറയുന്നു.അതുപോലെ അത്യാവശ്യഘട്ടങ്ങളില്‍ ഭാര്യയുടെ സ്വര്‍ണം ഭര്‍ത്താവിന് ഭാര്യയുടെ സമ്മതത്തോടെ ഉപയോഗിയ്ക്കാമെന്നും ചാണക്യനീതിയില്‍ പറയുന്നു. പരസ്പരസമ്മതത്തോടെ ഉപയോഗിയ്ക്കുന്ന ഇതിനെതിരെ നിയമത്തിന്റെ വഴി തേടുന്നത് തെറ്റാണ്. എന്നാല്‍ ആദ്യ മൂന്നുവര്‍ഷം മാത്രം ഉപയോഗിയ്ക്കാം, ഇതിനു ശേഷം തനിയെ ഭര്‍ത്താവു സമ്പാദിക്കണം. ഈ സ്വത്തിന്മേല്‍ തൂങ്ങി ജീവിയ്ക്കരുത്.

ഭര്‍ത്താവിന്റെ മരണശേഷം

ഭര്‍ത്താവിന്റെ മരണശേഷം

ഭര്‍ത്താവിന്റെ മരണശേഷം സ്വന്തം പേരിലുള്ള സ്വത്തുക്കള്‍ക്കുമേല്‍ വിധവയ്ക്ക് അവകാശമുണ്ടാകും. ഇതുപോലെ ഭര്‍ത്താവിന്റെ മരണശേഷം വിവാഹത്തിന് ലഭിച്ച ആഭരണങ്ങളും ഭാര്യയുടെ സ്വന്തം തന്നെയാണ്. അത് സമയത്തു തിരിച്ചു കൊടുക്കാന്‍ ഭര്‍ത്തൃവീട്ടുകാര്‍ക്കു കഴിഞ്ഞില്ലെങ്കില്‍ പലിശസഹിതം പിന്നീടു തിരിച്ചു നല്‍കണം.

വിധവയ്ക്കു

വിധവയ്ക്കു

വിധവയ്ക്കു പുനര്‍വിവാഹമാകാം. വേറെ വിവാഹം ചെയ്താലും മുന്‍വിവാഹത്തിലെ അവളുടേതായ സ്വത്തുക്കള്‍ക്ക് അവള്‍ക്ക് അവകാശമുണ്ടാകും. എന്നാല്‍ ഭര്‍ത്താവിന്റെ സ്വത്തുക്കള്‍ക്കില്ല, ഈ സ്വത്തുക്കള്‍ അവളുടെ പേരിലല്ലെങ്കില്‍. ഇതുപോലെ മുന്‍ഭര്‍തൃവീട്ടുകാരുടെ സമ്മതത്തോടെയുള്ള വിവാഹമല്ലെങ്കില്‍ മുന്‍ഭര്‍ത്താവിന്റെ സ്വത്തു വകകളില്‍ അര്‍ഹതയുമില്ല.

English summary

Chanakyaniti Explains About Woman In Different Perspective

Chanakyaniti Explains About Woman In Different Perspective, read more to know about,