Latest Updates
-
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്ന ആ 'ലാസ്റ്റ് മിനിറ്റ്' വിദ്യ; ഞെട്ടിക്കുന്ന രഹസ്യങ്ങൾ ഇതാ! -
അവിട്ടം നക്ഷത്രത്തിലേക്ക് ചന്ദ്രൻ: സാമ്പത്തിക ഉയർച്ചയും ഭാഗ്യവും തേടിയെത്തുന്നു, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
വൻ സാമ്പത്തിക നേട്ടത്തിന് ഇന്ദ്രയോഗം; മെയ് 11-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാഗ്യം കൂടെയുണ്ടാകും! -
മെയ് 11: കരിയറിൽ വൻ കുതിപ്പും സാമ്പത്തിക നേട്ടവും; ഭാഗ്യം കൂടെയുള്ള ആ 3 രാശികൾ ഇവയാണ് -
കരിയറിലും സമ്പത്തിലും വൻ കുതിപ്പ്: ഇന്നത്തെ നക്ഷത്രഫലം പറയുന്നത് ഇതാണ്, നിങ്ങളുടെ നക്ഷത്രം ഭാഗ്യവാന്മാരിൽ ഉൾപ്പെടുമോ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
2026 മെയ് 10 രാശിഫലം: സാമ്പത്തിക നേട്ടവും പ്രണയ വിജയവും ആർക്കൊക്കെ? ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ? -
സൽമാൻ ഖാന്റെ ഈ ലുക്ക് കണ്ടാൽ ഞെട്ടും! 'സിക്കന്ദർ' ചിത്രത്തിനായി താരം നടത്തിയ അവിശ്വസനീയമായ മാറ്റം -
കഠിനമായ വേനൽച്ചൂട് വരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
വേനൽച്ചൂടിൽ തളർന്നുപോകുന്നുണ്ടോ? ഒആർഎസ് വേണോ അതോ ആം പന്നയോ? അറിയേണ്ടതെല്ലാം
കൈയ്യില്‍ ശനിരേഖയുണ്ടോ, അറിയാം ചില രഹസ്യങ്ങള്‍
കൈരേഖാ ശാസ്ത്രത്തിന് വളരെ വലിയ പ്രാധാന്യമാണ് നമുക്കിടയില്‍ ഉള്ളത്. ഇത് പലപ്പോഴും പല വിധത്തിലാണ് നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നത്. പലപ്പോഴും പല കാര്യങ്ങളിലും മുന്പന്തിയോടെ പ്രാധാന്യം നല്കുന്ന ഒന്നായിരിക്കും കൈയ്യിലെ ശനിരേഖ. ഇത് എല്ലാം കൊണ്ടും ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് അറിയാന്‍ താല്‍പ്പര്യമില്ലേ?
ശനി രേഖ എന്ന് പറയുന്നത് വിധിരേഖയാണ്. ജീവിതത്തിലെ പല പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചും പറയാന്‍ സാധിക്കുന്ന ഒന്നാണ് ശനി രേഖ. ജീവിതത്തില്‍ നല്ല കാര്യങ്ങളാണോ ചീത്ത കാര്യങ്ങളാണോ നടക്കാന്‍ പോവുന്നതെന്ന് മുന്‍കൂട്ടി അറിയാന്‍ സാധിക്കുന്ന ഒന്നാണ് വിധിരേഖ.
ജോലി, കരിയര്‍, ജീവിതം, ആരോഗ്യം, വിദ്യാരംഗം, സുഹൃത്തുക്കള്‍ എന്നിവരെക്കുറിച്ചെല്ലാം മനസ്സിലാക്കാന്‍ സാധിക്കുന്നു വിധിരേഖ അഥവാ ശനിരേഖയിലൂടെ. കൈപ്പത്തിയുടെ താഴ്ഭാഗത്ത് നിന്നാണ് ഈ രേഖകള്‍ക്ക് തുടക്കമാവുന്നത്. ഇത് വിരലിന് സമീപം പല വശത്തേക്കായി നീങ്ങുന്നു. നിങ്ങളുടെ കരിയറിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും എല്ലാം ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നു.
എന്നാല്‍ ശനി രേഖ ശരിയായ രീതിയില്‍ അല്ല കൈയ്യിലുള്ളതെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളും അപകടങ്ങളും ഉണ്ടാക്കുന്നു. ശനിരേഖയെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. എന്തൊക്കെയെന്ന് നോക്കാം.

വ്യാഴത്തിലേക്ക് എത്തുന്ന ശനിരേഖ
വ്യാഴത്തിലേക്ക് തിരിയുന്ന ശനിരേഖയാണ് നിങ്ങളുടെ കൈയ്യിലുള്ളതെങ്കില്‍ നിങ്ങള്‍ നല്ല നേതൃസ്വഭാവം ഉള്ളവരായിരിക്കും എന്നതാണ് കാണിക്കുന്നത്. മാത്രമല്ല ജോലിസംബന്ധമായി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള സാധ്യതയും നിങ്ങള്‍ക്കുണ്ട്. കൂടാതെ നല്ല അദ്ധ്യാപകര്‍ ആവുന്നതിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള വിധി രേഖകള്‍ അഥവാ ശനി രേഖ വളരെ നല്ലതാണ്.

കൊടിയുടെ ആകൃതിയില്‍
നിങ്ങളുടെ കൈയ്യില്‍ കൊടിയുടെ ആകൃതിയില്‍ ആണോ ശനി രേഖ കിടക്കുന്നത്? എന്നാല്‍ ഇതിന്റെ അര്‍ത്ഥം നിങ്ങള്‍ നല്ലൊരു എഴുത്തുകാരന് ആവുന്നതിനുള്ള സാധ്യതയുണ്ട് എന്നാണ്. ജന്മനാ തന്നെ ജീവിതത്തില്‍ കഴിവുകളുമായി ജനിക്കുന്ന വ്യക്തിയായിരിക്കും നിങ്ങള്‍ എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഈ കഴിവുകള്‍ നിങ്ങളെ പലപ്പോഴും ലോകത്തിന്റെ നെറുകയില്‍ എത്തിക്കുന്നു.

ശാഖകളോട് കൂടിയ വിധി രേഖ
നിങ്ങളുടെ കൈയ്യിലുള്ള ശനി രേഖ അഥവാ വിധിരേഖക്ക് വിവിധ ശാഖകള്‍ ഉണ്ടെന്ന് ഉണ്ടെങ്കില്‍ നിങ്ങള്‍ അത്ര ഭാഗ്യവാന്മാരായിരിക്കില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ജീവിതത്തില്‍ വളരെയധികം കഷ്ടപ്പെടേണ്ടതായി വരുന്നു. പലപ്പോഴും മുപ്പതുകളുടെ അവസാനത്തിലായിരിക്കും ജീവിതത്തില്‍ നല്ല കാലം ആരംഭിക്കുന്നത് തന്നെ. അതുകൊണ്ട് ജോലി സംബന്ധമായ കാര്യങ്ങളില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ അത് ജീവിതത്തില്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു.

ശനിയിലേക്ക് പോവുന്ന വിധി രേഖകള്‍
ശനിയിലേക്ക് പോവുന്ന വിവിധ ശാഖകള്‍ നിങ്ങളുടെ കൈയ്യിലെ വിധിരേഖയില്‍ ഉണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് ബിസിനസ് രംഗത്ത് നിങ്ങള്‍ ശോഭിക്കും എന്നതാണ്. മാത്രമല്ല കോണ്ട്രാക്റ്റ്, കെട്ടിട സംബന്ധമായ ജോലികള്‍. ലെതര്‍ ഫാക്റ്ററി തുടങ്ങിയ കാര്യങ്ങളില്‍ ഇവര്‍ വളരെയധികം ശോഭിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം രേഖകള്‍ കൈയ്യിലുണ്ടെങ്കില്‍ അത് വളരെ നല്ലതാണ്.

സൂര്യനിലേക്ക് നീങ്ങുന്ന ശനിരേഖകള്
നിങ്ങള്‍ക്ക് കൈയ്യില്‍ സൂര്യനിലേക്ക് നീങ്ങുന്ന ശനി രേഖകള്‍ ഉണ്ടെങ്കില്‍ കലാകായിക രംഗത്ത് നിങ്ങള്‍ ശോഭിക്കും എന്നതിന്റെ സൂചനയാണ് ഇത്. മറ്റുള്ളവരെ രസിപ്പിക്കുന്നതിലൂടെ അത് ജീവിതത്തില്‍ നിങ്ങള്‍ക്ക് ഉയര്‍ച്ച നല്കുന്നു. മാത്രമല്ല സര്‍ക്കാര്‍ ഉദ്യോഗം ലഭിക്കുന്നതിനുള്ള സാധ്യതയും ഇവരിലൂടെ ഉണ്ടാവുന്നുണ്ട്. ഇതില്‍ തന്നെ ഉയര്‍ന്ന സ്ഥാനത്തെത്തുന്നതിന് ഇവര്‍ക്ക് കഴിയുന്നു.

ബുധനിലേക്ക് നീങ്ങുന്ന ശനിരേഖകള്
ബുധനിലേക്ക് നീങ്ങുന്ന ശനി രേഖകള്‍ അഥവാ വിധി രേഖകള്‍ ആണെങ്കില്‍ നിങ്ങള്‍ കണക്കിന്റെ ലോകത്ത് വളരെയധികം മുന്നില്‍ നില്‍ക്കുന്നവരായിരിക്കും. സി എ, കമ്മ്യൂണിക്കേഷന്‍, മീഡിയ എന്നീ ലോകത്ത് ഉന്നതിയില്‍ എത്തുന്നതിനുള്ള സാധ്യതയുണ്ട്. ഓഡിറ്റിംഗ് നടത്തുന്നതിനുള്ള കരിയറും നിങ്ങളില്‍ തെളിഞ്ഞ് കാണുന്നുണ്ട്.



Click it and Unblock the Notifications