Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
സാത്താന്‍സേവക്ക് കാമുകിയുടെ തലച്ചോര്‍ ഭക്ഷിച്ചു
തലക്കെട്ട് വായിക്കുമ്പോള്‍ തന്നെ ഭീകരത തോന്നുന്നുണ്ടോ? എന്നാല്‍ റഷ്യയില്‍ ആണ് ലോകജനതയെ ഞെട്ടിച്ച ഈ സംഭവം നടന്നത്. സാത്താന് സേവക്ക് വേണ്ടിയാണ് കാമുകിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ ഭക്ഷിച്ചത്. തലച്ചോര്‍ വറുത്ത് കഴിച്ചും രക്തം കുടിച്ചുമാണ് ഈ ക്രൂരകൃത്യം ഇയാള്‍ ചെയ്തത്. റഷ്യയിലാണ് ഇത്തരത്തിലൊരു കാര്യം നടന്നത്. ഡിമിട്രി ലൂഞ്ചിന് എന്നയാളാണ് കാമുകിയായ നാല്‍പ്പത്തിയഞ്ചുകാരിയെ സാത്താന് പ്രീതിക്കായി കൊന്നുതള്ളിയത്.
കൊലപാതക പരമ്പരകളെക്കുറിച്ച് ഓണ്‍ലൈനില്‍ കൃത്യമായ വിവരം ശേഖരിച്ച ശേഷമാണ് ഇത്തരമൊരും കുറ്റകൃത്യത്തിന് ഇയാള്‍ തയ്യാറെടുത്തത്. ഇയാള്‍ക്ക് പത്തൊന്‍പത് വര്‍ഷത്തെ തടവുശിക്ഷയാണ് നീതിപീഠം വിധിച്ചത്. ഇതിനു മുന്‍പും ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്ക് വേണ്ടി ഇയാള്‍ ശ്രമിച്ചിട്ടുണ്ട് എന്നാണ് ഇയാളുടെ ക്രൂരതയുടെ മറ്റൊരു മുഖം. കൂടുതല്‍ വിവരങ്ങളിലേക്ക് നമുക്ക് കടക്കാം.

റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
നാല്‍പ്പത്തി അഞ്ചുകാരിയായ ഓള്‍ഗ ബുഡ്നോവയെ വീഞ്ഞ് കുപ്പി കൊണ്ട് ഇരുപതിലേറെ തവണ അടിച്ച് വീഴ്ത്തിയാണ് ഈ ക്രൂരകൃത്യം ചെയ്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനു ശേഷം തലച്ചോര്‍ പുറത്തെടുത്ത് പൊരിച്ച് തിന്നുകയായിരുന്നു. പിന്നീട് രക്തം കുടിക്കുകയും ചെയ്തു.

മാനസികാവസ്ഥ
സാധാരണ മാനസികാവസ്ഥയാണ് ഇയാള്‍ക്കുള്ളത്. എന്നാല്‍ കൊലപാതക പരമ്പരകള്‍ വായിച്ചാണ് ഇത്തരമൊരു ക്രൂരകൃത്യം ചെയ്തത് എന്നാണ് കൊലപാതകി പറയുന്നത്. എന്നാല്‍ സാത്താന് സേവക്ക് വേണ്ടിയാണ് ഇത്തരത്തിലുള്ള കൊലപാതകം എന്നാണ് റിപ്പോര്‍ട്ടുകള്‍.

മരണം ഉറപ്പായ ശേഷം
മരണം ഉറപ്പായ ശേഷം ഇയാള്‍ രക്തത്തില്‍ വിരല്‍ മുക്കി വാതിലുകളില്‍ സാത്താന്റെ അടയാളം വരച്ചു വെച്ചു എന്നാണ് പറയുന്നത്. മാംസത്തിന്റെ രുചി ഇഷ്ടപ്പെട്ടതാണ് ഇത് കഴിക്കാന്‍ പ്രേരിപ്പിച്ചത് എന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. ശേഷം മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ക്രൂരതയാണ് ഇയാള്‍ ചെയ്തത്.

സാത്താന് സേവക്കായി
സാത്താന് സേവക്കായാണ് ഇത്തരമൊരു ക്രൂരകൃത്യം ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്. അത്താഴ വിരുന്നിന് സ്നേഹപൂര്‍വ്വം ക്ഷണിച്ച ശേഷമാണ് ഇത്തരത്തില്‍ ഒരു കൃത്യം ഇയാള്‍ ചെയ്തത്. കൊലപാതക ശേഷം സാത്താന് സേവക്കിടയില് സാത്താന് പ്രത്യക്ഷപ്പെടാന്‍ വൈകിയതാണ് ഇയാളെ കൂടുതല്‍ ക്രൂരത ചെയ്യാന്‍ പ്രേരിപ്പിച്ചത്.

ക്രൂരകൃത്യം
സാത്താന് പ്രത്യക്ഷപ്പെടാന്‍ വൈകിയതിനാല്‍ അവരുടെ വയര്‍ കീറുകയും ചെവികള്‍ മുറിച്ചെടുക്കുകയും ചെയ്തു. ഇതിലൊന്ന് പൂച്ചക്ക് നല്‍കുകയാണ് ചെയ്തത്. ഓണ്‍ലൈനിലാണ് ഇയാള്‍ സാത്താന് സേവ പഠിച്ചത്. കൊടും കുറ്റവാളികളെ താമസിപ്പിക്കുന്ന സെല്ലിലാണ് നരഭോജിയായ ഇയാളെ താമസിപ്പിച്ചിരിക്കുന്നത്.



Click it and Unblock the Notifications
